കൊച്ചി: എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി കോളജ് ഓഫ് നഴ്സിംഗിലെ ബിരുദദാനച്ചടങ്ങ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ബിരുദദാന സന്ദേശം നല്കി. ടി.ജെ.. വിനോദ് എംഎല്‍എ ബിരുദദാനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പാള്‍ ഡോ. പ്രഫ. ജിന്‍സി ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സെക്രട്ടറി അജയ് തറയില്‍, ഡയറക്ടര്‍മാരായ അഗസ്റ്റസ് സിറിള്‍, ഇക്ബാല്‍ വലിയവീട്ടില്‍, ആലപ്പാട്ട് മുരളീധരന്, എന്‍.എ. എബ്രഹാം, ഹസീന മുഹമ്മദ്, പി.ഡി. അശോകന്, കെ.പി. വിജയകുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ പ്രഫ.എ. ക്രിസ്റ്റല്‍, നഴ്സിംഗ് സൂപ്രണ്ട് ലീലാമ്മ ഫിലിപ്പ്, പിടിഎ പ്രസിഡന്റ് ശിവദത്തന്‍, എന്നിവര്‍ പ്രസംഗിച്ചു. എച്ച്ഒഡി പ്രഫ. കൊച്ചു റാണി ലാസര്‍ ബിരുദധാരികള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
Tags : nattu vishesham Graduation ceremony