x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് പോ​ൾ​സ് കെ​ജി സ്കൂ​ളി​ൽ ഗ്രാ​ജുവേ​ഷ​ൻ സെ​റി​മ​ണി


Published: March 1, 2026 08:52 AM IST | Updated: March 1, 2026 08:52 AM IST

തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് പോ​ൾ​സ് കെ​ജി സ്കൂ​ളി​ലെ 98 കു​ട്ടി​ക​ളു​ടെ കെ​ജി ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി വി​പു​ല​മാ​യി ന​ട​ത്തി. കെ​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സെ​ന്‍റ് തോ​മ​സ് അ​ക്വി​നാ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ഇ​ല​ഞ്ഞിപ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ജ​യ​ശീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. "ഷൈ​ൻ ആ​സ് സ്റ്റാ​ർ​സ്’ ബാ​ന​റു​മാ​യി എ​ത്തി​യ കു​ട്ടി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കും മാ​നേ​ജ്മെ​ന്‍റി​നും ന​ന്ദി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ബ​ഥാ​നി എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ കു​ട്ടി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡീ​ന ജോ​ണ്‍ അ​ധ്യാ​പ​ക​രു​ടെ​യും പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ല്ലീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Tags : nattu visheshsam Graduation ceremony

Recent News

Corehub Up