National
ന്യൂഡൽഹി: മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പരാതിയുമായി അസം ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പാണ്ഡ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹൈക്കോടതിയെ മറികടന്ന് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന 'ഷോർട്ട് കട്ട്' രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിപിഐ നേതാവ് ആനി രാജ, അസമിലെ പ്രമുഖ പണ്ഡിതൻ ഡോ. ഹിരേൻ ഗോഹെയ്ൻ എന്നിവരാണ് ഹർജി നൽകിയത്.
അസം മുഖ്യമന്ത്രി സ്ഥിരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നയാളാണെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ രാജ്യത്തെ മുഴുവൻ ബാധിക്കുന്നതാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വാദിച്ചു.
അസം മുഖ്യമന്ത്രിയായതിനാൽ അവിടുത്തെ പൊലീസോ അന്വേഷണ ഏജൻസികളോ നടപടിയെടുക്കില്ലെന്നും അതിനാൽ പ്രത്യേക അന്വേഷണ സംഘം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നാൽ ഹൈക്കോടതിക്ക് ഇക്കാര്യത്തിൽ ഫലപ്രദമായ തീരുമാനമെടുക്കാൻ കഴിയുമെന്നും ഹൈക്കോടതിയെ മറികടന്നുള്ള ഹർജികൾ കീഴ്വഴക്കങ്ങളെ തകർക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
National
ബംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവര്ക്ക് ഏഴു വര്ഷം തടവ് ഉറപ്പുവരുത്തുന്ന ബിൽ കർണാടക ഗവണർ രാഷ്ട്രപതിക്ക് അയച്ചു. ബില്ലില് തീരുമാനമെടുക്കാത്തതിനെ വിമര്ശിച്ചു സംസ്ഥാന സര്ക്കാര് രംഗത്തുവന്നതിനു പിന്നാലെയാണ് ഗവർണറുടെ നീക്കം.
സമൂഹത്തില് സ്പര്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്ക്കും സന്ദേശങ്ങള്ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറ്റക്കാര്ക്കു കുറഞ്ഞത് ഏഴ് വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
നിയമസഭാ സമ്മേളനത്തില് പാസാക്കിയ ബില്ല് ഡിസംബര് അവസാനമാണ് ഗവര്ണറുടെ അനുമതിക്കായി അയച്ചത്. എന്നാല്, ബില്ലിലെ 28 പോയിന്റുകളില് വ്യക്തത തേടിയ ഗവര്ണര് പിന്നീട് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു.
National
ബംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവര്ക്ക് ഏഴ് വര്ഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ രാഷ്ട്രപതിക്ക് അയച്ചു. ബില്ലില് തീരുമാനമെടുക്കാത്തതിനെ വിമര്ശിച്ച് സംസ്ഥാന സര്ക്കാര് രംഗത്തുവന്നതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.
സമൂഹത്തില് സ്പര്ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്ക്കും സന്ദേശങ്ങള്ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറ്റക്കാര്ക്ക് കുറഞ്ഞത് ഏഴ് വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.
നിയമസഭാ സമ്മേളനത്തില് പാസാക്കിയ ബില്ല് ഡിസംബര് അവസാനമാണ് ഗവര്ണറുടെ അനുമതിക്കായി അയച്ചത്. എന്നാല് ബില്ലിലെ 28 പോയിന്റുകളില് വ്യക്തത തേടിയ ഗവര്ണര് പിന്നീട് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.
National
ന്യൂഡല്ഹി: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി നടത്തിയ 'ജിറാം' പരാമര്ശത്തെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. രാഹുല് ഗാന്ധിയുടെ പ്രസ്താവന ഹിന്ദു വിരുദ്ധമാണെന്നും അദ്ദേഹം ഭഗവാന് രാമനെ അധിക്ഷേപിക്കുകയാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി.
ഒരു പൊതുപരിപാടിക്കിടെ സംസാരിക്കവേ, ബിജെപിയെയും ആര്എസ്എസിനെയും വിമര്ശിക്കുന്നതിനിടയിലാണ് രാഹുല് ഗാന്ധി വിവാദ പരാമര്ശം നടത്തിയത്. 'ബിജെപിക്കാര് എപ്പോഴും ജിറാം ജിറാം എന്ന് പറയുന്നു, എന്താണ് ഈ ജിറാം എന്ന് എനിക്ക് മനസ്സിലാകുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്. ഭഗവാന് രാമന്റെ പേര് രാഷ്ട്രീയ ലാഭത്തിനായി ബിജെപി ഉപയോഗിക്കുന്നതിനെ പരിഹസിക്കുക ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമര്ശം.
എന്നാല് രാഹുല് ഗാന്ധിയുടെ പരാമര്ശം കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ മുറിപ്പെടുത്തുന്നതാണെന്ന് ബിജെപി വക്താക്കള് കുറ്റപ്പെടുത്തി. 'ജയ് ശ്രീറാം' എന്ന വിളിക്ക് പകരം 'ജിറാം' എന്ന് പരിഹസിക്കുന്നത് ഹിന്ദു ദൈവങ്ങളോടുള്ള അദ്ദേഹത്തിന്റെ പുച്ഛമാണ് കാണിക്കുന്നതെന്ന് ബിജെപി ഐടി സെല് മേധാവി അമിത് മാളവ്യ ആരോപിച്ചു. എന്നാല് രാഹുല് ഗാന്ധിയുടെ വാക്കുകള് വളച്ചൊടിക്കുകയാണെന്നാണ് കോണ്ഗ്രസിന്റെ വാദം.
NRI
കാൻബറ: രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ബോണ്ടി ബീച്ചിൽ യഹൂദർക്കെതിരേ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി.
വിദ്വേഷം, ഭിന്നത, മൗലികവാദം എന്നിവ പ്രചരിപ്പിക്കുന്നവരെ നേരിടാനായി പ്രത്യേക നിയമങ്ങളുണ്ടാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കു വീസ നിഷേധിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കു നല്കും. വിദ്യാഭ്യാസ സംവിധാനങ്ങളിൽ യഹൂദവിരുദ്ധത ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും.
അക്രമത്തെ പിന്തുണയ്ക്കുന്ന പുരോഹിതരിൽനിന്നും നേതാക്കളിൽനിന്നും പിഴ ഈടാക്കാനുള്ള നിർദേശവും നിയമത്തിലുണ്ടാകും. ഓസ്ട്രേലിയയിലെ ഓരോ യഹൂദനും സുരക്ഷാബോധത്തോടെ ജീവിക്കാനും ബഹുമാനം ലഭിക്കാനും അവകാശമുണ്ടെന്നു പ്രധാനമന്ത്രി ആൽബനീസ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യക്കാരനായ സാജിദ് അക്രമും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രമും ചേർന്നു നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്.
യഹൂദവിരുദ്ധത തടയാനായി ജൂലൈയിൽ മുന്നോട്ടുവച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും ആൽബനീസ് അറിയിച്ചു.
യൂണിവേഴ്സിറ്റികളെയും കലാസംഘടനകളെയും നിരീക്ഷണവിധേയമാക്കാനും ആവശ്യമെങ്കിൽ ഫണ്ട് നിരസിക്കാനുമുള്ള നിർദേശങ്ങളാണു റിപ്പോർട്ടിലുള്ളത്.
International
കാൻബറ: ഓസ്ട്രേലിയയിൽ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നതു തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. യഹൂദരെ ലക്ഷ്യമിട്ട ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.
വിദ്വേഷം, ഭിന്നത, മൗലികവാദം എന്നിവ പ്രചരിപ്പിക്കുന്നവരെ നേരിടാനായി പ്രത്യേക നിയമങ്ങളുണ്ടാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കു വീസ നിഷേധിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കു നല്കും. വിദ്യാഭ്യാസ സംവിധാനങ്ങളിൽ യഹൂദവിരുദ്ധത ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും.
അക്രമത്തെ പിന്തുണയ്ക്കുന്ന പുരോഹിതരിൽനിന്നും നേതാക്കളിൽനിന്നും പിഴ ഈടാക്കാനുള്ള നിർദേശവും നിയമത്തിലുണ്ടാകും. ഓസ്ട്രേലിയയിലെ ഓരോ യഹൂദനും സുരക്ഷാബോധത്തോടെ ജീവിക്കാനും ബഹുമാനം ലഭിക്കാനും അവകാശമുണ്ടെന്നു പ്രധാനമന്ത്രി ആൽബനീസ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യക്കാരനായ സാജിദ് അക്രമും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രമും ചേർന്നു നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്.
യഹൂദവിരുദ്ധത തടയാനായി ജൂലൈയിൽ മുന്നോട്ടുവച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും ആൽബനീസ് അറിയിച്ചു. യൂണിവേഴ്സിറ്റികളെയും കലാസംഘടനകളെയും നിരീക്ഷണവിധേയമാക്കാനും ആവശ്യമെങ്കിൽ ഫണ്ട് നിരസിക്കാനുമുള്ള നിർദേശങ്ങളാണു റിപ്പോർട്ടിലുള്ളത്.