Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Incident

Kozhikode

കാ​ൽ​ന​ട ​യാ​ത്ര​ക്കാ​രി​യെ ബൈ​ക്കി​ടി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ പി​ടി​യി​ൽ

തി​രു​വ​മ്പാ​ടി: കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യെ ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം വ​ണ്ടി നി​ർ​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ തി​രു​വ​മ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ക്കം കൂ​ട്ടി​പ്പാ​ല ഓ​ട്ടു​കു​ളം​വ​യ​ൽ എം.​കെ. റ​ഹീ​ൽ (31), കാ​ര​ശേ​രി ക​റു​ത്ത​പ​റ​മ്പ് മേ​ലേ​പു​റാ​യി ല​ക്ഷം​വീ​ട്ടി​ൽ അ​ഖി​ൽ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. റ​ഹീ​ലാ​യി​രു​ന്നു വ​ണ്ടി​യോ​ടി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 21ന് ​തി​രു​വ​മ്പാ​ടി ച​ർ​ച്ച് റോ​ഡി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന പു​ല്ലൂ​രാം​പാ​റ സ്വ​ദേ​ശി​നി സോ​യ (45)യെ​യാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ സോ​യ​യു​ടെ കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി കൂ​ട​ര​ഞ്ഞി മു​ത​ൽ അ​ടി​വാ​രം വ​രെ​യു​ള്ള അ​ൻ​പ​തോ​ളം സി​സി​ടി​വി കാ​മ​റ​ക​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. പ്ര​തി​ക​ൾ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല.
തു​ട​ർ​ന്ന് കാ​മ​റ​യി​ൽ പ​തി​ഞ്ഞ പ്ര​തി​ക​ളു​ടെ ചി​ത്രം വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ഷെ​യ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ജെ​യ്‌​സ​ൺ ദേ​വ​സ്യ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ മ​ഹേ​ഷ്, സി. ​ഉ​മേ​ഷ്, സു​മേ​ഷ്, സു​ബീ​ഷ്, സു​ജി​ത്ത്, അ​സ്ഹ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.‌

 

National

പു​ഷ്പ 2 തി​യ​റ്റ‍​ർ ദു​ര​ന്തം; അ​ല്ലു അ​ർ​ജു​ൻ അ​ട​ക്കം 23 പ്ര​തി​ക​ൾ

ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ ര​ണ്ടി​ന്‍റെ പ്രീ​മി​യ​ർ ഷോ​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. അ​ല്ലു അ​ർ​ജു​നെ 11-ാം പ്ര​തി​യാ​ക്കി​യാ​ണ് ചി​ക്ക​ട​പ്പ​ള്ളി പോ​ലീ​സ് ന​മ്പ​ള്ളി അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് ഒ​മ്പ​ത് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

അ​ല്ലു അ​ർ​ജു​ന്‍റെ മാ​നേ​ജ​ർ, സ്‌​റ്റാ​ഫു​ക​ൾ, എ​ട്ട് ബൗ​ൺ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ൾ കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. വ​ലി​യ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും സ്ഥ​ല​ത്തെ​ത്തി​യെ​ന്നും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​മാ​യി കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചി​ല്ലെ​ന്ന​തു​മാ​ണ് അ​ല്ലു അ​ർ​ജു​നെ​തി​രെ​യു​ള്ള കു​റ്റം.

അ​പ​ക​ടം ന​ട​ന്ന ഹൈ​ദ​രാ​ബാ​ദി​ലെ സ​ന്ധ്യ തി​യ​റ്റ​ർ മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ​യും കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ട്. ന​ട​ൻ സ്ഥ​ല​ത്തെ​ത്തു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റി​ന് അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​വ​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. 2024 ഡി​സം​ബ​ർ നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​പ​ക​ട​ത്തി​ൽ എം. ​രേ​വ​തി​യെ​ന്ന യു​വ​തി മ​രി​ക്കു​ക​യും ഇ​വ​രു​ടെ ഒ​മ്പ​ത് വ​യ​സു​കാ​ര​നാ​യ മ​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കേ​സി​ൽ അ​ല്ലു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

 

 

Latest News

Corehub Up