x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​നി​ല​ക്കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ സം​ഭ​വം: ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ


Published: May 14, 2026 06:06 AM IST | Updated: May 14, 2026 06:06 AM IST

ആ​ല​പ്പു​ഴ: ഇ​രു​മ്പ് പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു​വ​ശം തെ​ക്കേ​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​രു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നുവീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്റ്റബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ജോ​സ് ചെ​ല്ല​പ്പ​ൻ.

വ​ർ​ഷകാ​ല​ത്ത് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നീ​ക്കം. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നുവീ​ണ​ത്.

തി​ങ്ക​ളാ​ഴ്ച ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി, എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും കെ​ട്ടി​ടം ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചുമാ​റ്റ​ണ​മെ​ന്നും ആ​വ‍​ശ്യ​പ്പെ​ട്ട് ഉ​ട​മ​യ്ക്കു നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ചൊ​വ്വാ​ഴ്ച കെ​ട്ടി​ടം പൊളി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

നി​ല​വി​ൽ ഇ​രു​മ്പു​പാ​ല​ത്തി​ൽനി​ന്നു ക​ട​യ്ക്കു മു​ൻ​വ​ശ​ത്തെ റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ലെ ഓ​ട് ഇ​ള​ക്കി​മാ​റ്റു​ന്ന പ​ണി​ക​ളാ​ണ് ആ​ദ്യം ചെ​യ്യു​ന്ന​ത്. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ങ്ങ​ൾ​ക്കും അ​ന​ക്കം ത​ട്ടാ​ൻ സാ​ധ്യ​തയു​ള്ള​തി​നാ​ൽ ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് പൊ​ളി​ക്കു​ക. വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യാ​ൽ ജീ​ർ​ണി​ച്ച കെ​ട്ടി​ട​ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ഴാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് അ​ടി​യ​ന്ത​ര നീ​ക്കം.

ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കും

ന​ഗ​ര​ത്തി​ൽ ജീ​ർ​ണി​ച്ച​തും പ​ഴ​ക്ക​മു​ള്ള​താ​യ കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ന​ഗ​ര​സ​ഭ. ബ​ല​ക്ഷ​യം വ​ന്നു വീ​ഴാ​റാ​യ ര​ണ്ടും മൂ​ന്നും നി​ല​കെ​ട്ടി​ട​ങ്ങ​ൾ ന​ഗ​ര​പാ​ത​ക​ൾ​ക്കി​രു​വ​ശ​ത്തു​മു​ണ്ട്. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്ക്വാ​ഡ് രൂ​പ​വ​ത്ക​രി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ഉ​ട​ൻ പൊ​ളി​ച്ചു​മാ​റ്റാ​ൻ ഉ​ട​മ​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കും.

Tags : nattu vishesham building collapse incident

Recent News

Corehub Up