Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iraq

ഇറാക്കിൽ ബ്രിഗേഡിയർ കൊല്ലപ്പെട്ടു

ബാ​​​ഗ്ദാ​​​ദ്: വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ലെ കി​​​ർ​​​ക്കു​​​ക്കി​​​ൽ വ​​​ഴി​​​വ​​​ക്കി​​​ലു​​​ണ്ടാ​​​യ ബോം​​​ബ് സ്ഫോ​​​​​​ട​​​നത്തി​​​ൽ ക​​​ര​​​സേ​​​നാ ബ്രി​​​ഗേ​​​ഡി​​​യ​​​റും ഭ​​​ട​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഇ​​​സ്‌​​​ലാ​​​മി​​​ക് ഭീ​​​ക​​​ര​​​രു​​​ടെ ഒ​​​ളി​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന സൈ​​​നി​​​ക​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ത​​​ക​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​റാ​​​ക്കി വ്യോ​​​മ​​​സേ​​​ന ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മേ​​​ഖ​​​ല​​​യി​​​ൽ ബോം​​​ബി​​​ട്ടി​​​രു​​​ന്നു.

International

ഇറാക്കിൽ ബസിന് തീപിടിച്ച് 21 മരണം

ഇ​​​ർ​​​ബി​​​ൽ: തെ​​​ക്ക​​​ൻ ഇ​​​റാ​​​ക്കിൽ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ സ​​​ഞ്ച​​​രി​​​ച്ച ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ തീ​​​പി​​​ടു​​​ത്ത​​​ത്തി​​​ൽ 21 പേ​​​ർ​​​ക്ക് ദാ​​​രൂ​​​ണാ​​​ന്ത്യം. 20 പേ​​​ർ ഗു​​​രു​​​ത​​​ര​​​പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

ഞാ​​​യ​​​റാ​​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ തി ​​​ഖാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ 14 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യി​​​ലാ​​​ണെ​​​ന്ന് തി​​​ഖാ​​​ർ പ്ര​​​വി​​​ശ്യാ കൗ​​​ൺ​​​സി​​​ൽ വ​​​ക്താ​​​വ് അ​​​ഹ​​​മ്മ​​​ദ് സ​​​ലീം അ​​​റി​​​യി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ര​​​ണ്ട് ഇ​​​റാ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഷി​​​യാ മു​​സ്‌​​ലിം​​ക​​ളു​​​ടെ വി​​​ശു​​​ദ്ധ ന​​​ഗ​​​ര​​​മാ​​​യ ന​​​ജ​​ഫി​​​ൽ​​നി​​​ന്ന് തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​മാ​​​യി തെ​​​ക്ക​​​ൻ തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ ബ​​​സ്ര​​​യി​​​ലേ​​​ക്ക് പോ​​​യ ബ​​​സാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

International

യുഎഇയിലെ ബറാക ആണവനിലയത്തിനു നേർക്ക് ഡ്രോൺ ആക്രമണമുണ്ടായത് ഇറാക്കിൽനിന്ന്

ദു​​ബാ​​യ്: യു​​എ​​ഇ​​യി​​ലെ ബ​​റാ​​ക ആ​​ണ​​വ​​നി​​ല​​യ​​ത്തി​​ലേ​​ക്ക് ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത് ഇ​​റാ​​ക്കി​​ൽ​​നി​​ന്ന്. യു​​എ​​ഇ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​മാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

ഇ​​റാ​​ൻ​​പ​​ക്ഷ ഷി​​യാ സാ​​യു​​ധ സം​​ഘ​​ങ്ങ​​ളാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​താ​​ണു സൂ​​ച​​ന. അ​​തേ​​സ​​മ​​യം, ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഇ​​തു​​വ​​രെ ആ​​രും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല.

പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധം ആ​​രം​​ഭി​​ച്ച​​ശേ​​ഷം ഷി​​യാ സാ​​യു​​ധ സം​​ഘ​​ങ്ങ​​ൾ ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു തു​​ട​​ർ​​ച്ച​​യാ​​യി ഡ്രോ​​ൺ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​രു​​ന്നു.

ആ​​ക്ര​​മ​​ണ​​ത്തി​​ൽ ബ​​റാ​​ക ആ​​ണ​​വ​​നി​​ല​​യ​​ത്തി​​നു കേ​​ടു​​പാ​​ടു​​ണ്ടാ​​യി​​ല്ല. ആ​​ള​​പാ​​യ​​വും സം​​ഭ​​വി​​ച്ചി​​ല്ല.

International

കു​ർ​ദ് നേ​താ​വ് നി​സാ​ർ അ​മി​ദി ഇ​റാ​ഖ് പ്ര​സി​ഡ​ന്‍റ്

ബ​ഗ്ദാ​ദ്: ഇ​റാ​ഖ് പ്ര​സി​ഡ​ന്‍റാ​യി കു​ർ​ദ് നേ​താ​വാ​യ നി​സാ​ർ അ​മി​ദി​യെ (58) പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​റാ​ഖി​ൽ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം ഷി​യാ വി​ഭാ​ഗ​ത്തി​നും സ്പീ​ക്ക​ർ സു​ന്നി​വി​ഭാ​ഗ​ത്തി​നും പ്ര​സി​ഡ​ന്‍റ് പ​ദ​വി കു​ർ​ദു​ക​ൾ​ക്കു​മാ​ണ്.

പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ നി​യോ​ഗി​ക്കാ​നു​ള്ള ചു​മ​ത​ല പ്ര​സി​ഡ​ന്‍റി​നാ​ണ്. ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഷി​യാ വി​ഭാ​ഗ​ത്തി​ലെ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി നൂ​റി അ​ൽ മാ​ലി​ക്കി​യെ വീ​ണ്ടും നി​യോ​ഗി​ക്കു​ന്ന​തി​നെ യു​എ​സ് എ​തി​ർ​ത്തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​ക്കാ​ണു രാ​ഷ്ട്രീ​യാ​ധി​കാ​ര​മു​ള്ള​ത്.

NRI

ഇ​റാ​ഖി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ മോ​ചി​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക്: ഇ​റാ​ഖി​ൽ സാ​യു​ധ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​മേ​രി​ക്ക​ൻ ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഷെ​ല്ലി കി​റ്റി​ൽ​സ​ൺ മോ​ചി​ത​യാ​യി. ചൊ​വാ​ഴ്‌​ച്ച ത​ട​വു​കാ​രെ കൈ​മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​തെ​ന്ന് ഇ​റാ​ഖ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച ബാ​ഗ്ദാ​ദി​ൽ വ​ച്ചാ​ണ് ഷെ​ല്ലി​യെ ഇ​റാ​ൻ അ​നു​കൂ​ല മി​ലി​ഷ്യ ഗ്രൂ​പ്പാ​യ ക​തൈ​ബ് ഹി​സ്ബു​ള്ള ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​മേ​രി​ക്ക​ൻ താ​ത്പ​ര്യ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ച്ച​തി​ന് പി​ടി​യി​ലാ​യ ചി​ല മി​ലി​ഷ്യ അം​ഗ​ങ്ങ​ളെ വി​ട്ട​യ​ക്കു​ന്ന​തി​ന് പ​ക​ര​മാ​യാ​ണ് ഷെ​ല്ലി​യെ മോ​ചി​പ്പി​ച്ച​ത്.

ഷെ​ല്ലി ഉ​ട​ൻ ത​ന്നെ ഇ​റാ​ഖ് വി​ട​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ലാ​ണ് സാ​യു​ധ സം​ഘം ഇ​വ​രെ വി​ട്ട​യ​ച്ച​ത്. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ പ്ര​തി​ക​രി​ച്ചു.

ദീ​ർ​ഘ​കാ​ല​മാ​യി ഇ​റാ​ഖി​ലും സി​റി​യ​യി​ലും റി​പ്പോ​ർ​ട്ടിം​ഗ് ന​ട​ത്തു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ് 49 വ​യ​സു​കാ​രി​യാ​യ ഷെ​ല്ലി കി​റ്റി​ൽ​സ​ൺ. ഇ​റാ​ഖി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് പൗ​ര​ന്മാ​ർ​ക്ക് വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

International

അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ ഇ​റാ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ബാ​ഗ്ദാ​ദ്: പ്ര​മു​ഖ അ​മേ​രി​ക്ക​ൻ ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഷെ​ല്ലി കി​റ്റി​ൽ​സ​ണെ ഇ​റാ​ക്കി ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ഇ​റാ​ക്കി​ലെ സു​ര​ക്ഷാ​ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് അ​വി​ടേ​ക്കു യാ​ത്ര ചെ​യ്യ​രു​തെ​ന്ന് ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​വ​ർ​ക്കു നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

തി​ര​ക്കേ​റി​യ റോ​ഡി​ൽ വ​ച്ച് ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം ഷെ​ല്ലി​യു​ടെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ബ​ല​മാ​യി പു​റ​ത്തി​റ​ക്കി മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ൽ അ​റേ​ബ്യ ചാ​ന​ൽ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ സു​ര​ക്ഷാ​സേ​ന പി​ന്തു​ട​രു​ന്ന​തി​നി​ടെ കു​റ്റ​വാ​ളി​ക​ളു​ടെ ഒ​രു വാ​ഹ​നം മ​റി​ഞ്ഞു. ഈ ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ടി​ൽ പ​റ​യു​ന്നു.

ര​ണ്ടു കാ​റു​ക​ളി​ലാ​യാ​ണ് അ​ക്ര​മി​സം​ഘം എ​ത്തി​യ​ത്. ഇ​തി​ൽ ഷെ​ല്ലി​യു​മാ​യി ര​ണ്ടാ​മ​ത്തെ കാ​ർ ബാ​ഗ്ദാ​ദി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞു. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

യു​എ​സ്-​ഇ​സ്ര​യേ​ൽ സ​ഖ്യം ഇ​റാ​നെ​തി​രേ ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​ക്കി​ലെ യു​എ​സ് കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രേ ഇ​റാ​ൻ അ​നു​കൂ​ല സാ​യു​ധ സം​ഘ​ങ്ങ​ൾ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ഇ​റാ​ക്കി​ലു​ള്ള അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ രാ​ജ്യം വി​ട​ണ​മെ​ന്ന് യു​എ​സ് എം​ബ​സി നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

International

ഇറാക്കിൽ യുഎസ് ആക്രമണം; ഇറാൻ അനുകൂല സംഘടനയിലെ 16 പേർ കൊല്ലപ്പെട്ടു

ബാ​​​ഗ്ദാ​​​ദ്: ​​​ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ ഇ​​​റാ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​യു​​​ധ​​​ഗ്രൂ​​​പ്പി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 16 പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

പോ​​​പ്പു​​​ല​​​ർ മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ൻ ഫോ​​​ഴ്സ​​​സ് (പി​​​എം​​​എ​​​ഫ്) എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ മൊ​​​സൂ​​​ളി​​​ലെ ആ​​​സ്ഥാ​​​ന​​​ത്തി​​​നും സം​​​ഘ​​​ട​​​നാ ത​​​ല​​​വ​​​ൻ ഫാ​​​ലി​​​ഹ് അ​​​ൽ ഫ​​​യ്യാ​​​ദി​​​ന്‍റെ വ​​​സ​​​തി​​​ക്കും നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഫ​​​യ്യാ​​​ദ് വ​​​സ​​​തി​​​യി​​​ൽ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഉ​​​ന്ന​​​ത ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​ർ യോ​​​ഗം ചേ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സം​​​ഘ​​​ടാ ആ​​​സ്ഥാ​​​ന​​​ത്ത് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ പ​​​ല​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നാ​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​ർ​​​ന്നേ​​​ക്കും.

ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഷി​​​യാ ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ട സം​​​ഘ​​​ട​​​ന​​​യാ​​​ണ് പി​​​എം​​​എ​​​ഫ്. ഇ​​​റാ​​​ക്കി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി​​​ക്കും സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കും നേ​​​ർ​​​ക്ക് ഷി​​​യാ സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

International

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം കൂ​ടു​ത​ൽ മു​റു​കു​ന്നു; ബാ​ഗ്ദാ​ദി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​റാ​ൻ

ബാ​ഗ്ദാ​ദ്: ഇ​റാ​ന്‍റെ ഖാ​ർ​ഗ് ദ്വീ​പി​ലെ അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​നും ഇ​റാ​ന്‍റെ തി​രി​ച്ച​ടി​യ്ക്കും പി​ന്നാ​ലെ പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം കൂ​ടു​ത​ൽ മു​റു​കു​ന്നു. ഇ​റാ​ഖ് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്.

ബാ​ഗ്ദാ​ദ് അ​ന്താ​രാ​ഷ്ട്ര ജ​യി​ൽ പ​രി​സ​ര​ത്തും സെ​ൻ​ട്ര​ൽ എ​യ​ർ​പോ​ർ​ട്ട് ജ​യി​ൽ പ​രി​സ​ര​ത്തും തു​ട​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന് ഇ​റാ​ഖ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ലി​ന​ടു​ത്താ​യി ആ​റ് ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​ത് ജ​യി​ൽ സു​ര​ക്ഷ​യെ ബാ​ധി​ച്ചേ​ക്കാം.

ഇ​റാ​ഖി​ലെ എ​ർ​ബി​ലി​ന്‍റെ പ​രി​സ​ര​ത്തു​ള്ള ലാ​നാ​സ് എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​യ്ക്കും ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വ​ട​ക്ക​ൻ ഇ​റാ​ഖി​ലെ കു​ർ​ദി​ഷ് മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

 

International

അമേരിക്കയുടെ സൈനിക വിമാനം ഇറാക്കിൽ തകർന്നുവീണു

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സൈനിക റീഫ്യുവലിംഗ് വിമാനം ഇറാക്കിൽ തകർന്നുവീണതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഇറാക്കിലെ എയർ സ്‌പേസിൽ വച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് വെടിവയ്പിൽ തകർന്നതല്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്.

പൈറ്റലിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. രണ്ട് കെസി-135 റീഫ്യുവലിംഗ് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നും ഇതിൽ ഒന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നും മറ്റൊന്ന് പടിഞ്ഞാറൻ ഇറാക്കിൽ തകർന്ന് വീണെന്നുമാണ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചത്.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ഏഴ് യുഎസ് സൈനികർ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

International

ഇ​റാ​ക്കി​ല്‍ ക്രൈ​സ്ത​വ​ര്‍​ക്കു​വേ​ണ്ടി നി​ർ​മി​ച്ച ഭ​വ​ന​സ​മു​ച്ച​യ​ത്തി​നു​നേ​രേ ഡ്രോ​ണ്‍ ആ​ക്ര​മ​ണം

ഇ​​​​ര്‍​ബി​​​​ല്‍: ഇ​​​​റാ​​​​ക്കി​​​​ലെ ഇ​​​​ർ​​​​ബി​​​​ലി​​​​ന്‍റെ പ്രാ​​​​ന്ത​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​യ അ​​​​ങ്കാ​​​​വ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ നൈ​​​​റ്റ്സ് ഓ​​​​ഫ് കൊ​​​​ളം​​​​ബ​​​​സ് അ​​​​ശ​​​​ര​​​​ണ​​​​ര്‍​ക്കു​​​​വേ​​​​ണ്ടി നി​​​​ർ​​​​മി​​​​ച്ച അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​നു​​​​നേ​​​​രേ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണം. ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം രാ​​​​ത്രി എ​​​​ട്ടോ​​​​ടെ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് ഇ​​​​ർ​​​​ബി​​​​ല്‍ അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ർ​​​​ബി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തോ​​​​ടു​​​​ ചേ​​​​ര്‍​ന്ന് സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​മ്പു​​​​ത​​​​ന്നെ ജ​​​​ന​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. വ്യ​​​​ത്യ​​​​സ്ത സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ളി​​​​ലാ​​​​യി മി​​​​സൈ​​​​ലും ഡ്രോ​​​​ണും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ന്ന​​​​ത്. ആ​​​​ള​​​​പാ​​​​യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഡോ​​​​ട്ടേഴ്സ് ഓഫ്മേ​​​​രി ഇ​​​​മ്മാ​​​​ക്കുലേ​​​​റ്റ് സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ കോ​​​​ൺ​​​​വീന്‍റി​​​​നും കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചു.

ഇ​​​​റേ​​​​നി​​​​യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 60 മു​​​​ത​​​​ൽ 90 മൈ​​​​ൽ വ​​​​രെ പ​​​​ടി​​​​ഞ്ഞാ​​​​റു​​​​ള്ള ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് നേ​​​​ര​​​​ത്തേ​​​​യു​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് കു​​​​ടി​​​​യി​​​​റ​​​​ക്ക​​​​പ്പെ​​​​ട്ട ക്രൈ​​​​സ്ത​​​​വ അ​​​​ഭ​​​​യാ​​​​ർ​​​​ഥി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന കെ​​​​ട്ടി​​​​ട​​​​മാ​​​​ണി​​​​ത്.

നൈ​​​​റ്റ്സ് ഓ​​​​ഫ് കൊ​​​​ളം​​​​ബ​​​​സി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നാ​​​​യ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട മൈ​​​​ക്ക​​​​ൽ മ​​​​ക്ഗി​​​​വ്‌​​​​നി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് സ​​​​മു​​​​ച്ച​​​​യം സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ള്‍ സം​​​​ഭ​​​​വി​​​​ച്ച പാ​​​​ര്‍​പ്പി​​​​ട​​​​സ​​​​മു​​​​ച്ച​​​​യം പു​​​​ന​​​​ര്‍​നി​​​​ര്‍​മി​​​​ക്കു​​​​മെ​​​​ന്ന് നൈ​​​​റ്റ്സ് ഓ​​​​ഫ് കൊ​​​​ളം​​​​ബ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

ഐഎസ് ഭീകരർ തകർത്ത സ്മാരകങ്ങൾ തിരിച്ചുവരുന്നു, പഴയ അതേ ശൈലിയിൽ

ബാഗ്ദാദ്: ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്ന മാ​ർ ബെ​ഹ്‌​നാം ആ​ശ്ര​മ​ത്തി​ലെ ചു​വ​ർശില്പങ്ങൾ വീണ്ടും ലോകശ്രദ്ധയിലേക്ക്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തകർത്ത ചരിത്രസ്മാരകങ്ങൾ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ അവസാനഘട്ടത്തിലേക്ക് എത്തി. ഭീകരതയ്ക്കു മാ​യ്ക്കാ​നാ​വാ​ത്ത വി​ശ്വാ​സ​ത്തി​ന്‍റെയും ക​ല​യു​ടെ​യും ദൈവമുദ്രകൾ ഇ​റാക്കിന്‍റെ മ​ണ്ണി​ൽ വീണ്ടും തെ​ളി​യു​മ്പോൾ അത് അഗോള ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിന്‍റെ പ്രതീകംകൂടിയാകുന്നു.

ശ്രമകരമായ ദൗത്യം

ആഗോളഭീ​ക​ര​സം​ഘം ത​ച്ചു​ത​ക​ർ​ത്ത ഇ​റാ​ക്കിലെ വി​ഖ്യാ​ത​മാ​യ മാ​ർ ബഹനാൻ - സാ​റ ആ​ശ്ര​മ​ത്തി​ലെ 13-ാം നൂ​റ്റാ​ണ്ടി​ൽ തീർത്ത ചു​വ​ർ​ശില്പങ്ങൾ (റിലീഫ്) പു​ന​രു​ദ്ധാ​ര​ണ​ത്തി​ലൂ​ടെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരു സംഘം കലാകാരന്മാർ. ഉത്തര ഇറാക്കിലെ ഖിദിർ ഇല്യാസ് ഗ്രാമത്തിലാണ് ഈ ആശ്രമം. ഈ സുറിയാനി കത്തോലിക്ക ആശ്രമത്തിലാണ് വി. ബഹനാന്‍റെ ശവകുടീരം. അതിനും ഐഎസ് ഭീകരർ കേടുവരുത്തിയിരുന്നു. ആശ്രമാധികൃതരും ഫ്രഞ്ച് സംഘടനയായ മെസൊപൊട്ടാമിയയുമായി സഹകരിച്ചാണു ചരിത്രവും വിശ്വാസവും ഇഴചേർന്ന കലാസൃഷ്ടികളുടെ പു​ന​രു​ദ്ധാരണം സാധ്യമാക്കുന്നത്.

80 ശതമാനം തകർത്തു

പ​ത്തു വ​ർ​ഷം മു​മ്പ് ഐ​സ് ഭീ​ക​ര​ർ ഇ​റാ​ക്കിന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ൾ കീ​ഴ​ട​ക്കി​യ​പ്പോ​ൾ, അ​വ​രുടെ ആ​ദ്യം ല​ക്ഷ്യങ്ങൾ മേഖലയിലെ പു​രാ​ത​ന സാം​സ്കാ​രി​ക പൈതൃകങ്ങളായിരുന്നു. ആ​ശ്ര​മ​ത്തി​ലെ പ്ലാ​സ്റ്റ​ർ ചു​വ​ർ​ചി​ത്ര​ങ്ങ​ൾ 80 ശ​ത​മാ​ന​ത്തോ​ളം അ​വ​ർ ത​ക​ർ​ത്തു. വി​. ബഹനാന്‍റെയും സ​ഹോ​ദ​രി സാ​റ​യു​ടെ​യും ര​ക്ത​സാ​ക്ഷി​ത്വ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ​ശി​ല്പ​ങ്ങൾ ലോ​ക​ത്തി​ലെത​ന്നെ അ​പൂ​ർ​വ നി​ർ​മി​തി​ക​ളായാ​ണു കരുതപ്പെടുന്നത്. ദൈ​വി​ക​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ​പു​ന​രു​ദ്ധാ​ര​ണം സാ​ധ്യ​മാ​യ​തെന്നു ആ​ശ്ര​മ​ശ്രേഷ്ഠൻ, കോർ​ബി​ഷ​പ്പ് മ​സെ​ൻ മ​റ്റോ​ക്ക പ​റ​യു​ന്നു.

അമൂല്യ സൃഷ്ടികൾ

നാലു മീ​റ്റ​ർ നീ​ള​മു​ള്ള വി. ബഹനാന്‍റെ ചി​ത്ര​വും രണ്ടു മീ​റ്റ​ർ ഉ​യ​ര​മു​ള്ള വി​ശു​ദ്ധ സാ​റ​യു​ടെ ചി​ത്ര​വും കേ​വ​ലം ക​ലാ​സൃഷ്ടികളല്ല. അതിലെ ഓ​രോ നി​റ​ത്തി​നും ഓ​രോ അ​ർഥ​മു​ണ്ട്. റോയൽ ബ്ലൂ​ സ്വ​ർഗ​ത്തെ​ സൂ​ചി​പ്പി​ക്കുന്നു. ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ പ്ര​തീ​കമായി ചുവപ്പ് ഉപയോഗിച്ചിരിക്കുന്നു. പ​ച്ച നി​ത്യ​ജീ​വ​നി​ലേ​ക്കു​ള്ള പ്ര​യാ​ണം സൂചിപ്പിക്കുന്നു. കു​തി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന വി​. ബഹനാൻ തി​ന്മ​യെ തോ​ൽ​പ്പി​ക്കു​ന്ന​തും മാ​ലാ​ഖ​മാ​ർ അ​ദ്ദേ​ഹ​ത്തെ സ്വ​ർ​ഗ​ത്തി​ലേ​ക്കു സ്വീ​ക​രി​ക്കു​ന്ന​തും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​രൂ​പ​ങ്ങ​ൾ അ​തി​മ​നോ​ഹ​ര​മാ​ണ്. അ​റ​ബി​ക്, സുറിയാനി ലി​പി​ക​ൾ ​ചി​ത്ര​ത്തിനുചുറ്റും കൊ​ത്തിയിരിക്കുന്നു. 

Latest News

Corehub Up