Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSSPA

Kasaragod

പെ​ൻ​ഷ​ൻ സ​മൂ​ഹ​ത്തെ ക​ണ്ണീ​രു കു​ടി​പ്പി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് വോ​ട്ടി​ല്ല: കെ​എ​സ്എ​സ്പി​എ

കാ​ഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞ 10 വ​ർ​ഷ​ക്കാ​ല​മാ​യി സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടേ​യും കു​ടും​ബ പെ​ൻ​ഷ​ൻ​കാ​രു​ടേ​യും അ​വ​കാ​ശ​ങ്ങ​ൾ ത​ട​ഞ്ഞു​വ​ച്ചും നി​ഷേ​ധി​ച്ചും പെ​ൻ​ഷ​ൻ സ​മൂ​ഹ​ത്തെ ക​ണ്ണീ​രു കു​ടി​പ്പി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ധി​യെ​ഴു​താ​ൻ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.

294 മാ​സ​ത്തെ ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക​യും 12-ാം പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും അ​ടു​ത്ത സ​ർ​ക്കാ​ർ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം ത​ന്നെ തി​ക​ഞ്ഞ വ​ഞ്ച​ന​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, ച​ന്ദ്ര​ൻ നാ​ലാ​പ്പാ​ടം, സി. ​ര​ത്നാ​ക​ര​ൻ, ടി.​കെ. എ​വു​ജി​ൻ, കെ. ​സ​രോ​ജി​നി, കെ.​എം. വി​ജ​യ​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി, കെ.​വി. വി​ജ​യ​ൻ, എ​ൻ.​കെ. ബാ​ബു​രാ​ജ്, കെ.​വി. ശ്രീ​ധ​ര​ൻ, ര​വീ​ന്ദ്ര​ൻ കൊ​ക്കോ​ട്ട്, വി.​വി. ജ​യ​ല​ക്ഷ്മി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up