തിരുവനന്തപുരം: പെന്‍ഷന്‍കാരുടടെ കണ്ണീര് കയത്തില്‍ ഇടതു സര്‍ക്കാര്‍ മുങ്ങിത്താഴുമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ആര്. രാജന് കുരുക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഡിഎ/ഡിആര്‍ നല്‍കാതെയും, പരിഷ്കരണം അട്ടിമറിച്ചും മെഡിസെപ്പിലൂടെ പെന്‍ഷന്‍കാരെ കൊള്ളയടിച്ചും മുന്നോട്ടു പോകുന്ന ഇടതു സര്‍ക്കാരിന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരു താക്കീതായിരിക്കും. അഞ്ചു ഗഡു ഡിആര്‍ കുടിശിക വരുത്തിയും, ഡിആര്‍ പ്രഖ്യാപിക്കുമ്പോള്‍ മുന്‍കാല പ്രാബല്യം നല്കുന്ന കീഴ് വഴക്കം ലംഘിച്ച് 191 മാസത്തെ കുടിശിക നഷ്ടപ്പെടുത്തിയും പെന്‍ഷന്‍കാരെ വഞ്ചിക്കുകയാണ് ഇടതു സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന്, ജനറല്‍ സെക്രട്ടറി ആര്. രാജന്‍കുരുക്കള്‍, ട്രഷറര്‍ വി. ഗോപാലകൃഷ്ണന് നായര്‍, അഡ്വ. കെ.ആര്.കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : local nattuvishesham KSSPA