കാഞ്ഞങ്ങാട്: കഴിഞ്ഞ 10 വർഷക്കാലമായി സർവീസ് പെൻഷൻകാരുടേയും കുടുംബ പെൻഷൻകാരുടേയും അവകാശങ്ങൾ തടഞ്ഞുവച്ചും നിഷേധിച്ചും പെൻഷൻ സമൂഹത്തെ കണ്ണീരു കുടിപ്പിച്ച എൽഡിഎഫ് സർക്കാരിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ അണിനിരക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ജില്ലാ കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.
294 മാസത്തെ ക്ഷാമാശ്വാസ കുടിശികയും 12-ാം പെൻഷൻ പരിഷ്കരണവും അടുത്ത സർക്കാർ കൈകാര്യം ചെയ്യുമെന്ന സർക്കാരിന്റെ പ്രഖ്യാപനം തന്നെ തികഞ്ഞ വഞ്ചനയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണൻ, ചന്ദ്രൻ നാലാപ്പാടം, സി. രത്നാകരൻ, ടി.കെ. എവുജിൻ, കെ. സരോജിനി, കെ.എം. വിജയൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, കെ.വി. വിജയൻ, എൻ.കെ. ബാബുരാജ്, കെ.വി. ശ്രീധരൻ, രവീന്ദ്രൻ കൊക്കോട്ട്, വി.വി. ജയലക്ഷ്മി, എന്നിവർ പ്രസംഗിച്ചു.