കെഎസ്എസ്പിഎ പരപ്പ മണ്ഡലം സമ്മേളനം
വെള്ളരിക്കുണ്ട്: കെഎസ്എസ്പിഎ പരപ്പ മണ്ഡലം സമ്മേളനം കെ. നീലകണ്ഠൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങൾക്കുള്ള വരവേൽപും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അംഗങ്ങൾക്കുള്ള ആദരവും നടന്നു. സംസ്ഥാന സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പുതിയ അംഗങ്ങളെ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം വരവേറ്റു. ചടങ്ങിൽ കാവ്യമഞ്ജരി കവിതാ പുരസ്കാരം നേടിയ ആലീസ് തോമസിനെ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലതയും പിഎച്ച്ഡി നേടിയ ജോർജി സണ്ണിയെ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.കെ. എവുജിനും കെഎസ്എസ്പിഎ സംസ്ഥാന കായികമേളയിലെ വിജയി വി.എൽ. സൂസമ്മയെ ജില്ലാ പ്രസിഡന്റ് എം.കെ. ദിവാകരനും ഉപഹാരം നൽകി ആദരിച്ചു.
ഡിസിസി സെക്രട്ടറി ഹരീഷ് പി. നായർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, ഇ.ടി. സെബാസ്റ്റ്യൻ, കെ.പി. ബാലകൃഷ്ണൻ, ചന്ദ്രൻ നാലപ്പാടം, ഇ. മോഹനൻ, തോമസ് മാത്യു, ജി. മുരളീധരൻ, പി.എം. ഏബ്രഹാം, സി.എ. ജോസഫ്, കെ. കുഞ്ഞമ്പു നായർ, പി.എ. ജോസഫ്, എം.യു. തോമസ്, സി.വി. ശ്രീധരൻ, എ.എം. സെബാസ്റ്റ്യൻ, ഷേർലി ഫിലിപ്പ്, ജോസ്കുട്ടി അറയ്ക്കൽ, കെ.ജെ. തോമസ്, ഒ.എ. ഏബ്രഹാം, ജിൻസി ജോസഫ്, വി.ജെ. സാജു, എം.ഡി. ദേവസ്യ, പി.ജെ. ജോസ്, സി.വി. ബാലകൃഷ്ണൻ, ആലീസ് കുര്യൻ, കെ.വി. തോമസ്, ഒ.സി. ജയിംസ്, കെ. ബാലകൃഷ്ണൻ, സണ്ണി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.