സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി : കൊച്ചി മെട്രോ സർവീസ് കറുകുറ്റി വരെ നീട്ടണമെന്നും പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോ. കറുകുറ്റി മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ് അപാകതകൾ പരിഹരിക്കുക, ഡിഎ കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ജെ. തോമസ്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.വി. മുരളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി ബാബു തുടങ്ങിയവരും പങ്കെടുത്തു.
പുതിയ ഭാരവാഹികളായി പി.സി. ചാക്കോച്ചൻ (പ്രസിഡന്റ്), ടി.ജെ. തോമസ്കുട്ടി, കെ.ഒ.ഡേവീസ് (വൈസ് പ്രസിഡന്റുമാർ ), എം.പി. ഫ്രാൻസീസ് (സെക്രട്ടറി), വി.വി. ഡാനിയൽ, സി.ഒ. ഫ്രാൻസീസ് (ജോയിന്റ് സെക്രട്ടറിമാർ), പി.പി. ആന്റണി (ട്രഷറർ), വനിത ഫോറം-ജെസി മാത്യു (പ്രസിഡന്റ്) , പി.കെ. ഷീല (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.