Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Candidates

അ​ക്കാ​ര്യ​ത്തി​നാ​യി സു​മേ​ഷ​ട്ട​ൻ ചെ​യ്ത പ​രി​ശ്ര​മം വ​ലു​താ​ണ്; എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് നി​ഖി​ല വി​മ​ല്‍

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ള്‍​ക്കാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ന​ടി നി​ഖി​ല വി​മ​ൽ. അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​വി. സു​മേ​ഷ്, ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി പി.​കെ ശ്യാ​മ​ള എ​ന്നി​വ​ർ​ക്കു പി​ന്തു​ണ​യു​മാ​യാ​ണ് നി​ഖി​ല ബു​ധ​നാ​ഴ്ച എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ സു​മേ​ഷി​നാ​യി നി​ഖി​ല പ്ര​ച​ര​ണ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. സു​മേ​ഷേ​ട്ട​ന്‍ ജ​യി​ക്ക​ണ​മെ​ന്ന് മ​ന​സു​രു​കി പ്രാ​ർ​ഥി​ച്ചി​രു​ന്നു​വെ​ന്നും നി​ഖി​ല പ​റ​ഞ്ഞു. കെ.​വി. സു​മേ​ഷ് വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ചാ​ണ് താ​രം വേ​ദി വി​ട്ട​ത്.

‘‘ക​ഴി​ഞ്ഞ ത​വ​ണ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ സു​മേ​ഷേ​ട്ട​ൻ മ​ത്സ​രി​ച്ച​പ്പോ​ഴാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി ഒ​രു റോ​ഡ് ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ന്ന് സു​മേ​ഷേ​ട്ട​ൻ ജ​യി​ക്ക​ണ​മേ എ​ന്ന് ഞാ​ൻ മ​ന​സു​രു​കി പ്രാ​ർ​ഥി​ക്കു​മാ​യി​രു​ന്നു.

കാ​ര​ണം തോ​റ്റു​പോ​യാ​ൽ അ​ത് വ​ലി​യൊ​രു നാ​ണ​ക്കേ​ടാ​കി​ല്ലേ എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ പേ​ടി. അ​ങ്ങ​നെ എ​ന്‍റെ പ്രാ​ർ​ഥ​ന​യു​ടെ ബ​ല​മാ​യി ക​ഴി​ഞ്ഞ ത​വ​ണ സു​മേ​ഷേ​ട്ട​ൻ ജ​യി​ച്ചു. 

അ​തി​നൊ​രു തു​ട​ർ​ച്ച ഉ​ണ്ടാ​കാ​ൻ വേ​ണ്ടി ഇ​ത്ത​വ​ണ​യും സു​മേ​ഷേ​ട്ട​ന് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നി​ങ്ങ​ളോ​ട് നേ​രി​ട്ട് വ​ന്ന് അ​ഭ്യ​ർ​ഥി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. ഇ​ത്ത​വ​ണ​യും അ​ദ്ദേ​ഹം വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ പ്രാ​ർ​ഥ​ന.  

എ​നി​ക്ക് സു​മേ​ഷേ​ട്ട​നെ ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി അ​ടു​ത്ത​റി​യാം. സു​മേ​ഷേ​ട്ട​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ലം മു​ത​ൽ  ഒ​രു​പാ​ട് വേ​ദി​യി​ൽ ഒ​രു​മി​ച്ച് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​നു ശേ​ഷം സു​മേ​ഷേ​ട്ട​നെ വി​ളി​ച്ച് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളൊ​ന്നും ചോ​ദി​ക്കാ​നു​ള്ള ആ​വ​ശ്യം എ​നി​ക്ക് വ​ന്നി​ട്ടി​ല്ല.

പ​ക്ഷേ ത​ളി​പ്പ​റ​മ്പു​കാ​രി​യാ​യ എ​ന്നെ സം​ബ​ന്ധി​ച്ച്, റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കി​യ​ത്.

എ​നി​ക്ക് മാ​ത്ര​മ​ല്ല, ന​മ്മു​ടെ നാ​ട്ടി​ലെ ഒ​രു​പാ​ട് പേ​ർ​ക്ക് അ​ത് ഉ​പ​കാ​ര​പ്പെ​ട്ടു. ​ഇ​വി​ടെ​നി​ന്ന് അ​ങ്ങോ​ട്ട് പോ​കു​ന്ന​വ​ർ​ക്കെ​ല്ലാം സു​ഖ​പ്ര​ദ​മാ​യ ഒ​രു യാ​ത്രാ​സൗ​ക​ര്യം ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി സു​മേ​ഷേ​ട്ട​ൻ എ​ടു​ത്ത പ​രി​ശ്ര​മം വ​ള​രെ വ​ലു​താ​ണ്.

അ​തു​പോ​ലെ ഇ​വി​ടെ​യു​ള്ള ചി​റ​യു​ടെ കാ​ര്യം, ഞാ​നി​വി​ടെ വ​ന്ന​പ്പോ​ൾ ഈ ​ചി​റ എ​ത്ര മ​നോ​ര​ഹ​മാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പ​ല​രും പ​റ​ഞ്ഞ​ത് ഇ​ത് ഇ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല, ഇ​ങ്ങ​നെ മാ​റ്റി എ​ടു​ത്ത​താ​ണ് എ​ന്നാ​ണ്. 

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ന​മ്മു​ടെ നാ​ട് കൈ​വ​രി​ച്ച വി​ക​സ​ന​ങ്ങ​ൾ​ക്കെ​ല്ലാം പി​ന്നി​ൽ ന​മു​ക്ക് ന​ന്നാ​യി അ​റി​യാ​വു​ന്ന ഒ​രു വ്യ​ക്തി​യു​ണ്ട് എ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണ്. വ​രാ​നി​രി​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ലും സു​മേ​ഷേ​ട്ട​ൻ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്ക​ട്ടെ എ​ന്ന് ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ആ​ശം​സി​ക്കു​ന്നു.’’ നി​ഖി​ല വി​മ​ൽ പ​റ​ഞ്ഞു.

Latest News

Corehub Up