x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി


Published: March 16, 2026 10:41 PM IST | Updated: March 16, 2026 10:41 PM IST

റോ​ഷി അ​ഗ​സ്റ്റി​ൻ, അഡ്വ. എ.​ രാ​ജ, കെ.കെ.​ ജ​യ​ച​ന്ദ്ര​ന്‍ , സി​റി​യ​ക് ചാ​ഴി​കാ​ട​ൻ, കെ.​സ​ലിം​ കു​മാ​ർ

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ അ​ഞ്ചു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി. തൊ​ടു​പു​ഴ-​സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍(​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം), ഇ​ടു​ക്കി-​റോ​ഷി അ​ഗ​സ്റ്റി​ന്‍ (കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം), പീ​രു​മേ​ട്-​കെ. സ​ലിം​കു​മാ​ര്‍(​സി​പി​ഐ), ഉ​ടു​മ്പ​ന്‍​ചോ​ല-​കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ (സി​പി​എം), ദേ​വി​കു​ളം-​എ. രാ​ജ(​സി​പി​എം) എ​ന്നി​വ​രാ​ണ് മ​ല്‍​സ​ര​രം​ഗ​ത്തു​ള്ള എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ഇ​തി​ല്‍ സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍, കെ.​സ​ലിം​കു​മാ​ര്‍ എ​ന്നി​വ​രു​ടേ​തു ക​ന്നി​യ​ങ്ക​മാ​ണ്.

ഇ​ടു​ക്കി-​റോ​ഷി അ​ഗ​സ്റ്റി​ന്‍
(കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം)

ജ​ല​വി​ഭ​വ മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​സ്-​എം പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​ലീ​ഡ​റും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ന്‍ ഇ​ടു​ക്കി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് ആ​റാ​മ​തു ജ​ന​വി​ധി തേ​ടും. 1969 ജ​നു​വ​രി 20ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ ച​ക്കാ​മ്പു​ഴ ചെ​റു​നി​ല​ത്ത് പ​രേ​ത​നാ​യ സി.​ടി. അ​ഗ​സ്റ്റി​ന്‍ - ലീ​ലാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​ന​നം. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​യ​ള​വി​ല്‍ രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ കെ​എ​സ്‌​സി-​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, രാ​മ​പു​രം സ​ര്‍​വീ​സ് കോ - ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍​നി​ന്ന് ബി​എ​സ്‌​സി ഫി​സി​ക്‌​സി​ല്‍ ബി​രു​ദം. തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് എ​ല്‍​എ​ല്‍​ബി പൂ​ര്‍​ത്തി​യാ​ക്കി.

ഇ​ടു​ക്കി നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചു ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യി. 2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 5,573 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​നെ തോ​ല്‍​പ്പി​ച്ചാ​ണ് നി​യ​മ​സ​ഭാം​ഗ​മാ​യ​ത്. ക​ന്നി​യ​ങ്കം 1996-ല്‍ ​പേ​രാ​മ്പ്ര​യി​ല്‍​നി​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ സി​പി​എ​മ്മി​ന്റെ എ​ന്‍.​കെ. രാ​ധ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. 2,752 വോ​ട്ടു​ക​ള്‍​ക്കാ​യി​രു​ന്നു തോ​ല്‍​വി. പി​ന്നീ​ട് ത​ട്ട​കം മാ​റി ഇ​ടു​ക്കി​യി​ലെ​ത്തി. 2001 മു​ത​ല്‍ ഇ​ടു​ക്കി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി വി​ജ​യം. കെ​എ​സ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി​രി​ക്കെ കാ​സ​ര്‍​ഗോ​ഡു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ല​ഹ​രി​ക്കെ​തി​രേ ന​ട​ത്തി​യ പ​ദ​യാ​ത്ര ജ​ന​കീ​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഭാ​ര്യ:​റാ​ണി തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ല്‍ സ്റ്റാ​ഫ്‌​ന​ഴ്‌​സാ​ണ്. മ​ക്ക​ള്‍: ആ​ന്‍​മ​രി​യ, എ​യ്ഞ്ച​ല്‍ മ​രി​യ, അ​ഗ​സ്റ്റി​ന്‍ (മൂ​വ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍).

ദേ​വി​കു​ളം-
അ​ഡ്വ.​ എ.​ രാ​ജ (സി​പി​എം)

ദേ​വി​കു​ളം സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ എ.​രാ​ജ ര​ണ്ടാം​വ​ട്ട​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. തോ്ടം ​തൊ​ഴി​ലാ​ളി​ക​ളാ​യ അ​ന്തോ​ണി-​ഈ​ശ്വ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1984 ഒ​ക്ടോ​ബ​ര്‍ 17ന് ​കെ​ഡി​എ​ച്ച്പി ക​മ്പ​നി കു​ണ്ട​ള എ​സ്റ്റേ​റ്റ് ഈ​സ്റ്റ് ഡി​വി​ഷ​നി​ല്‍ ജ​നി​ച്ചു. 2009 മു​ത​ല്‍ 2015 വ​രെ ഡി​വൈ​എ​ഫ്‌​ഐ മൂ​ന്നാ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ്, 2015 മു​ത​ല്‍ 2018 വ​രെ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. നി​ല​വി​ല്‍ ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും സി​പി​എം മൂ​ന്നാ​ര്‍ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. ബി​എ, ബി​എ​ല്‍ ബി​രു​ധ​ദാ​രി​യാ​യ ഇ​ദ്ദേ​ഹം ദേ​വി​കു​ളം മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠിച്ചി​ട്ടു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ള്‍ വ​ശ​മു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ഡി.​കു​മാ​റി​നെ 7,848 വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ഭാ​ര്യ. ഷൈ​നി പ്രി​യ. മ​ക്ക​ള്‍. ആ​ന്‍​ഡ്രി​യ, ആ​രാ​ദ്യ.

ഉ​ടു​മ്പ​ന്‍​ചോ​ല-​
കെ.​കെ.​ ജ​യ​ച​ന്ദ്ര​ന്‍ (സി​പി​എം)

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ. ​കെ.​ജ​യ​ച​ന്ദ്ര​ന്‍ നാ​ലാം ത​വ​ണ​യാ​ണ് ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍​നി​ന്നു ജ​ന​വി​ധി തേ​ടു​ന്ന​ത്. 2001, 2006, 2011 വ​ര്‍​ഷ​ങ്ങ​ളി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു ഉ​ജ്വ​ല​വി​ജ​യം നേ​ടി നി​യ​മ​സ​ഭ​യി​ലെ​ത്തി. സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്, പ്ലാ​ന്റേ​ഷ​ന്‍ ലേ​ബ​ര് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, മി​നി​മം വേ​ജ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്നീ​നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. കു​ഞ്ചി​ത്ത​ണ്ണി കു​ന്ന​ത്ത് കൃ​ഷ്ണ​ന്‍-​ജാ​ന​കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1951 ഡി​സം​ബ​ര്‍ 20നാ​ണ് ജ​ന​നം. 1970ല്‍ ​സി​പി​എം പാ​ര്‍​ട്ടി അം​ഗ​മാ​യി. നി​ര​വ​ധി ക​ര്‍​ഷ​ക,തോ​ട്ടം​തൊ​ഴി​ലാ​ളി സ​മ​ര​ങ്ങ​ളി​ലും ഭൂ​സ​മ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി സ​മ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് 1972ലും 1978​ലും മ​ര്‍​ദ​ന​മേ​റ്റു. 1995 മു​ത​ല്‍ മൂ​ന്നു​വ​ര്‍​ഷം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 2012ല്‍ ​ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​മ​ണി വി​വാ​ദ​പ്ര​സം​ഗ​ത്തെ തു​ട​ര്‍​ന്നു അ​റ​സ്റ്റി​ലാ​യ​തി​നെ തു​ട​ര്‍​ന്നു ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യാ​യി. 2015-ല്‍ ​വീ​ണ്ടും ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സെ​റി​ഫെ​ഡ് ചെ​യ​ര്‍​മാ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ള്‍: നീ​തു (മും​ബൈ), അ​ന​ന്ത് (എ​റ​ണാ​കു​ളം).

തൊ​ടു​പു​ഴ-​
സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍
(കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം)

കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റും കെ​സി​വൈ​എം മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​യ സി​റി​യ​ക് ചാ​ഴി​കാ​ട​നാ​ണ് തൊ​ടു​പു​ഴ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്ഥാ​നാ​ര്‍​ഥി. ക​ന്നി​യ​ങ്ക​മാ​ണി​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല‍ അ​രീ​ക്ക​ര ചാ​ഴി​കാ​ട്ട് ജോ​യി-​ശാ​ന്ത​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​ന​നം. ഉ​ഴ​വൂ​ര്‍ ഒ​എ​ല്‍​എ​ല്‍. ഹൈ​സ്‌​കൂ​ള്‍, കോ​ട്ട​യം എ​സ്.​എ​ച്ച്.​മൗ​ണ്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം.

കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ളേ​ജി​ല്‍ നി​ന്നു പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ബി​രു​ദം. എം.​ജി. യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും ഗാ​ന്ധി​യ​ന്‍ സ്റ്റ​ഡീ​സി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദ​വും പ​ഞ്ചാ​ബ് ടെ​ക്‌​നി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും എം​ബി​എ ബി​രു​ദ​വും ഡ​ല്‍​ഹി​യി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്റി​ല്‍ നി​ന്നു പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് പ്രോ​ഗ്രാം ഇ​ന്‍ മാ​നേ​ജ്‌​മെ​ന്റ് ബി​രു​ദ​വും ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ബി​രു​ദ​ത്തി​ന് ഉ​ട​മ​യാ​ണ്.

ഡ​ല്‍​ഹി എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.​കെ​എ​സ്‌​സി ഓ​ഫീ​സ് ചാ​ര്‍​ജു​ള്ള സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ന്‍ കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്‌​മെ​ന്റ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് മെം​ബ​ര്‍, ക​ത്തോ​ലി​ക്ക യു​വ​ജ​ന​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ മി​ജാ​ര്‍​ക്ക് ദേ​ശീ​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സി​ബി​സി​ഐ​യു​ടെ മി​ക​ച്ച യു​വ​ജ​ന പ്ര​വ​ര്‍​ത്ത​ക​നു​ള്ള ദേ​ശീ യൂ​ത്ത് അ​വാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.​കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി​രി​ക്കെ വി​ഷ​ര​ഹി​ത ഫ​ല​ങ്ങ​ള്‍ ആ​രോ​ഗ്യ​മു​ള്ള ജ​ന​ത എ​ന്ന ആ​ശ​യം മു​ന്‍​നി​ര്‍​ത്തി ഫ​ല​സ​മൃ​ദ്ധി കാ​മ്പ​യി​ന് നേ​തൃ​ത്വം ന​ല്‍​കി കാ​സ​ര്‍​ഗോ​ടു​നി​ന്നും ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര​യും ന​യി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: റ്റി​ജ മേ​രി ജെ​യിം​സ് (എം​എ​സ്‌​സി ന​ഴ്‌​സ്). മ​ക്ക​ള്‍: ജോ​യി​മോ​ന്‍, റ്റെ​സ, ചാ​ക്കോ​പ്പി.

 പീ​രു​മേ​ട്-​
കെ.​സ​ലിം​കു​മാ​ര്‍ (സി​പി​ഐ)

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​റു​മാ​യ കെ.​സ​ലിം​കു​മാ​റാ​ണ് പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. പീ​രു​മേ​ട്ടി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യി​രു​ന്ന വാ​ഴൂ​ര്‍ സോ​മ​ന്റെ അ​കാ​ല വി​യോ​ഗ​ത്തെ തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് സ​ലിം​കു​മാ​റി​ന് ന​റു​ക്കു​വീ​ണ​ത്. ജി​ല്ല​യി​ല്‍ സി​പി​ഐ മ​ല്‍​സ​രി​ക്കു​ന്ന ഏ​ക സീ​റ്റാ​ണി​ത്. ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ചി​ക്ക​ല്ല് ക​ണി​യാം​പ​റ​മ്പി​ല്‍ ത​ങ്ക​പ്പ​ന്‍-​സ​രോ​ജി​നി ദ​മ്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തെ മ​ക​നാ​യാ​ണ് ജ​ന​നം.

ഏ​ഴാ​നി​ക്കൂ​ട്ടം എ​ല്‍​പി സ്‌​കൂ​ളി​ലും മാ​ങ്കു​ഴി സെ​ന്റ് ജോ​ര്‍​ജ് എ​ച്ച​എ​സി​ലു​മാ​യി​രു​ന്നു സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം, എ​ഐ​റ്റി​യു​സി വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി മെം​ബ​ര്‍, ചെ​ത്ത് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍, മ​ദ്യ വ്യ​വാ​യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍, ചു​മ​ട്ടു തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍, സ​പ്ലൈ​കോ വ​ര്‍​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍, മു​നി​സി​പ്പ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്, പീ​രു​മേ​ട് ഹൈ​റേ​ഞ്ച് എ​സ്‌​റ്റേ​റ്റ് ലേ​ബ​ര്‍ യൂ​ണി​യ​ന്‍ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

സി​പി​ഐ നേ​താ​വ് വ​ഴി​ത്ത​ല ഭാ​സ്‌​ക​ര​ന്റെ മ​ക​ള്‍ പ​രേ​ത​യാ​യ സി​ന്ധു​വാ​ണ് ഭാ​ര്യ. ഏ​ക​മ​ക​ള്‍: ല​ക്ഷ്മി​പ്രി​യ (സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക്,മൂ​വാ​റ്റു​പു​ഴ).

Tags : LDF candidates nattuvishesham local news

Recent News

Corehub Up