ജന്തർ മന്തറിലെ സമരത്തിനിടെ പോലീസുമായി ഏറ്റുമുട്ടുന്ന സിജെപി പ്രവർത്തകർ
ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്തറിന് ചുറ്റും എട്ട് മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. സമാധാനാന്തരീക്ഷം ഉറപ്പാക്കാനും ക്രമസമാധാനം നിലനിർത്താനുമാണ് നടപടി. പരീക്ഷാ ക്രമക്കേടുകൾക്കും പേപ്പർ ചോർച്ചയ്ക്കുമെതിരെ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ജന്തർ മന്തറിന് ചുറ്റുമുള്ള 1.5 കിലോമീറ്റർ പരിധിയിലാണ് ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്.
Tags : MHA Jantar Mantar CJP protests Internet BreakDown Latest News