രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധ മാർച്ചിനൊരുങ്ങുന്നു
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഡൽഹിയിലെ ഗാന്ധി സ്മൃതിയിലേക്ക് തിരിച്ചു. രാഹുൽ ഗാന്ധിയുടെ വസതിയിൽ ഒത്തുകൂടിയ ശേഷമാണ് പ്രതിപക്ഷ നേതാക്കൾ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെട്ടത്.
രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിൽ, വിദ്യാർത്ഥികൾക്കൊപ്പം നിലകൊള്ളുന്നു എന്ന് വ്യക്തമാക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ഈ നീക്കം. വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പരീക്ഷാ തട്ടിപ്പുകൾക്കെതിരെയും പ്രതിപക്ഷം പാർലമെന്റിലും തെരുവിലും ഒരുപോലെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.
Tags : INDIA bloc Lok Sabha Opposition Leader Rahul Gandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash