പ്രതീകാത്മക ചിത്രം
കട്ടപ്പന: ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിലും സര്‍വീസ് സഹകരണ ബാങ്കുകളിലും വ്യാപക ക്രമക്കേടുകളും സാമ്പത്തിക അഴിമതിയും നടന്നതായി ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി ആരോപിച്ചു. അയ്യപ്പന്‍കോവില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മാത്രം രണ്ട് കോടിയിലേറെ അഴിമതി നടന്നതായും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കുമളി, അമരാവതി, വണ്ടന്മേട്, തോപ്രാംകുടി, വണ്ടിപ്പെരിയാര്‍, പാമ്പനാര്‍, ഏലപ്പാറ സഹകരണ സംഘങ്ങള്‍, മലനാട് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം.
സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ധനസഹായങ്ങളും ആനുകൂല്യങ്ങളും ഭരണസമിതിയിലുള്ളവര് ദുരുപയോഗം ചെയ്യുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
അയ്യപ്പന്‍കോവില്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 4009-ാം നമ്പര്‍ അംഗം കെ.ജെ. ജോസഫ് ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്കിയ പരാതിയിലെ അന്വേഷണത്തില്‍ അക്കൗണ്ട് തിരിമറിമൂലം വലിയ സാമ്പത്തികനഷ്ടം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു.
വിഷയം ഉന്നയിച്ച് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സഹകരണ നിയമത്തിലെ 68-ാം വകുപ്പ് പ്രകാരം ക്രിമിനല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews cooperative bank