x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് ക്ര​മ​ക്കേ​ട്: വി​ദ്യാ​ർ​ത്ഥി സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി മ​മ്മൂ​ട്ടി

ഓൺലൈൻ ഡെസ്ക്
Published: July 23, 2026 09:21 PM IST | Updated: July 23, 2026 09:21 PM IST

സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി നടൻ മമ്മൂട്ടി

കൊ​ച്ചി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 'കോ​ക്ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന രാ​ജ്യ​വ്യാ​പ​ക യു​വ​ജ​ന പ്ര​തി​ഷേ​ധ​ത്തി​ന് പ്ര​മു​ഖ ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ പി​ന്തു​ണ. യു​വ​ജ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ സ​മ്പ​ത്തെ​ന്നും, അ​വ​രു​ടെ ശ​ബ്ദം കേ​ൾ​ക്കു​ക​യും അ​വ​രെ സം​ര​ക്ഷി​ക്കു​ക​യും ശാ​ക്തീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് മ​മ്മൂ​ട്ടി ഫേ​സ്‌​ബു​ക്കി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.

സി​നി​മ-​സാം​സ്കാ​രി​ക-​കാ​യി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ ഇ​തി​ന​കം പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ചി​ല​ർ ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​ര​വേ​ദി​യി​ൽ നേ​രി​ട്ടെ​ത്തി​യ​പ്പോ​ൾ മ​റ്റു​ചി​ല​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച​ത്. ഇ​തി​നി​ടെ, പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സി​ജെ​പി നാ​ളെ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും സ​മ​ര​ത്തി​ന് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : Mammootty NEET CJP Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up