x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം

വെബ് ഡെസ്ക്
Published: July 23, 2026 10:56 PM IST | Updated: July 23, 2026 10:56 PM IST

പ്രതീകാത്മക ചിത്രം

അ​റ​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​മു​ക്തി ക്ല​ബ്ബിന്‍റെ​യും അ​ഡാ​ര്‍​ട്ട് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ഭി​ന​ന്ദ​നം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ വി​ളം​ബ​രറാ​ലി, ജീ​വി​തസു​ര​ക്ഷാ ച​ങ്ങ​ല, യോ​ഗാ പ​രി​ശീ​ല​നം, മാ​താ​പി​താ​ക്ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മാ​യി ല​ഹ​രി​വി​രു​ദ്ധ ക്ലാ​സ്, പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​നം, ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ, ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഒ​പ്പ് ശേ​ഖ​ര​ണം, തൂ​ഫാ​ന്‍ ഗോ​ള്‍​സ്, ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം പ​തി​ക്ക​ല്‍, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, പ്ര​സം​ഗ മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക​യും സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് ശേ​ഖ​രി​ച്ച ഒ​പ്പ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് അ​യ​ച്ചു​ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​വ​രു​ന്ന ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്‌​കൂ​ളി​ലേ​ക്കു നേ​രി​ട്ട് ക​ത്ത​യ​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ അ​വി​രാ ജോ​സ​ഫ്, വി​മു​ക്തി അ​ഡാ​ര്‍​ട്ട് ക്ല​ബു​ക​ളു​ടെ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ഫി ജെ. ​ഞാ​വ​ള്ളി​ല്‍ എ​ന്നി​വ​ര്‍ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
കാ​ഞ്ഞാ​ര്‍ എ​സ്എ​ച്ച്ഒ കെ.​എ​സ്. ശ്യാം​കു​മാ​ര്‍, മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് ചൊ​ള്ള​നാ​ല്‍, സ്മി​ത സാ​ബു, ഹെ​ഡ്മാ​സ്റ്റ​ര്‍ ദി​നേ​ശ് സെ​ബാ​സ്റ്റ്യ​ന്‍, സ​ണ്ണി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Home Minister

Recent News

Corehub Up