x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: July 24, 2026 12:03 AM IST | Updated: July 24, 2026 12:03 AM IST

സ​നി​ൽ​കു​മാ​ർ

ചെ​റു​വ​ള്ളി: പു​ന​ലൂ​ർ - പൊ​ൻ​കു​ന്നം ഹൈ​വേ​യി​ൽ ചെ​റു​വ​ള്ളി മ​ണ്ണ​നാ​നി​ക്കു സ​മീ​പം യു​വാ​വി​നെ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റു​വ​ള്ളി തെ​ക്കും​ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മ​ണി​മ​ല മേ​ലേ​മു​റി​യി​ൽ സ​നി​ൽ​കു​മാ​ർ (ദീ​പു-44) ആ​ണ് മ​രി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​റി​നു​ള്ളി​ൽ ആ​ളെ ക​ണ്ട​പ്പോ​ൾ ഉ​റ​ങ്ങു​ക​യാ​വു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ സം​ശ​യി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​സം​ശ​യം തോ​ന്നി​യ ചി​ല​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച​താ​യി മ​ന​സി​ലാ​ക്കി​യ​ത്. മ​ണി​മ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വെ​ളി​വാ​കൂ. മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മേ​ലേ​മു​റി​യി​ൽ ദാ​മോ​ദ​ര​നാ​ചാ​രി​യു​ടെ​യും സ​ര​ള​യു​ടെ​യും മ​ക​നാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews dead in car

Recent News

Corehub Up