മണ്ണാർക്കാട്: കാരാപ്പാടം എൽപി സ്കൂളിന്റെ സുവർണജൂബിലി കാരാപ്പാടം സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസ് ചെനിയറ ഉദ്ഘാടനം ചെയ്തു.
മണ്ണാർക്കാട് എഇഒ സി. അബൂബക്കർ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ ലത സിഎംസി പ്രാവുകളെ പറത്തി ജൂബിലി ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു. പഞ്ചായത്തംഗം ഇല്യാസ്, മാനേജർ പ്രതിനിധി അബൂബക്കർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷെറിൻ സിഎംസി സ്വാഗതവും പിടിഎ പ്രസിഡന്റ് നൗഷാദ് നന്ദിയും പറഞ്ഞു. അധ്യാപകരുടെ ജൂബിലി ഗാനവും, കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. അവാർഡ് ദാനവും സ്നേഹവിരുന്നും നടത്തി.