x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​തി​യു​ടെ നി​റ​വി​ല്‍ പാ​ലാ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍


Published: February 27, 2026 03:58 AM IST | Updated: February 27, 2026 03:58 AM IST

പാ​ലാ: കേ​ര​ള​ത്തി​ലെ മി​ക​ച്ച എ​ല്‍​പി സ്‌​കൂ​ളി​നു​ള്ള കെ​സി​ബി​സി പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യ പാ​ലാ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ ന​വ​തി​യു​ടെ നി​റ​വി​ല്‍. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ആ​രം​ഭി​ച്ച ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ന​വ​തി ആ​ഘോ​ഷം മാ​ര്‍​ച്ച് 18 ന് ​സ​മാ​പി​ക്കും.

മാ​ര്‍​ച്ച് ഒ​ന്നി​ന് പൂ​ര്‍​വ അ​ധ്യാ​പ​ക - പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം ന​ട​ക്കും. സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി മാ​ണി സി ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ താ​ര​വും സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യു​മാ​യ മി​യാ ജോ​ര്‍​ജ്, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യാ ബി​നു പു​ളി​ക്ക​ക്ക​ണ്ടം, ളാ​ലം പ​ഴ​യ പ​ള്ളി വി​കാ​രി ഫാ.​ജോ​സ​ഫ് ത​ട​ത്തി​ല്‍, സി​സ്റ്റ​ര്‍ ആ​ന്‍​സി​ന്‍ ആ​ട്ട​പ്പാ​ട്ട്, എ​കെ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബി​ജി ജോ​ജോ, ജോ​ര്‍​ജു​കു​ട്ടി ചെ​റു​വ​ള്ളി​ല്‍, ബി​ജു പാ​ലൂ​പ്പ​ട​വി​ല്‍, ജോ​സി​ന്‍ ബി​നോ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി​ബ ജ​യിം​സ്, ലി​ജോ ആ​നി​ത്തോ​ട്ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം മാ​ര്‍​ച്ച് 18ന് ​രാ​വി​ലെ 10.30 ന് ​ന​ട​ക്കും. ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഫ്‌​സി​സി പാ​ലാ അ​ല്‍​ഫോ​ന്‍​സാ പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​റും സ്‌​കൂ​ള്‍ മാ​നേ​ജ​രു​മാ​യ സി​സ്റ്റ​ര്‍ ലി​സ്ബി​ന്‍ പു​ത്ത​ന്‍​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, ളാ​ലം പ​ഴ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ബി​ജി ജോ​ജോ, പാ​ലാ എ​ഇ​ഒ കെ.​ബി. സ​ജി, പാ​ലാ ബി​പി​സി കെ.​രാ​ജ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. അ​ഗ​സ്റ്റ​സ് ലി​ജോ ആ​നി​ത്തോ​ട്ടം, റ​യാ​ന്‍ സു​നി​ല്‍, ഹെ​ല്‍​ന പ്രി​ന്‍​സ്, അ​ക്ഷ​ര ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ കൃ​ത​ജ്ഞ​ത അ​ര്‍​പ്പി​ക്കും. 18 ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

1936 ല്‍ ​സ്ഥാ​പി​ത​മാ​യ ഈ ​വി​ദ്യാ​ല​യ​ത്തി​ല്‍ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും ഉ​ന്ന​ത​സ്ഥാ​നീ​യ​രാ​ണ്. രാ​ഷ്ട്രീ​യ, വി​ദ്യാ​ഭ്യാ​സ, സി​വി​ല്‍ സ​ര്‍​വീ​സ്, ക​ലാ, കാ​യി​ക രം​ഗ​ങ്ങ​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച​വ​രാ​ണ് സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ലി​ന്‍​സി ജെ.​ചീ​രാം​കു​ഴി ,അ​ധ്യാ​പ​ക​രാ​യ ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍, ലീ​ജാ മാ​ത്യു, ലി​ജോ ആ​നി​ത്തോ​ട്ടം, പി​ടി​എ പ്ര​സി​ഡ​ന്റ് ജോ​ഷി​ബ ജ​യിം​സ്, സൗ​മ്യ ജ​യിം​സ്, മ​ഞ്ജു​ഷ ടോ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham St. Mary's LP School Navathi

Recent News

Corehub Up