പുന്നത്തുറ: ഓണക്കാലത്ത് വിദ്യാലയത്തിലും വിദ്യാര്‍ത്ഥികളുടെ വീടുകളിലും മനോഹരമായ പൂക്കളം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോസഫ് എല്‍പി സ്കൂളിന്റെ നേതൃത്വത്തില്‍ ഓണത്തിനൊരു പൂമുറ്റം പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി. സ്കൂള്‍ മാനേജര്‍ ഫാ. അനില്‍ കരിപ്പിങ്ങാപുറത്തിന്റെ അധ്യക്ഷതയില്‍ അയര്‍ക്കുന്നം കൃഷി ഓഫീസര്‍ മനു കൃഷ്ണന് കോട്ടയം ബ്ലോക്ക് ആത്മ എടിഎം പി. സനീഷ് എന്നിവര്‍ ചേര്‍ന്ന് ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ വളപ്പിലെ ഏകദേശം 50 സെന്റ് സ്ഥലത്ത് 500 ല്‍പ്പരം ചെണ്ടുമല്ലി തൈകളാണ് നട്ടുപിടിപ്പിച്ചത്. ഓണക്കാലത്ത് വിദ്യാലയത്തിനും വിദ്യാര്‍ത്ഥികളുടെ വീടുകള്‍ക്കും ആവശ്യമായ പൂക്കള്‍ സ്വന്തം കൃഷിയിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍ കൃഷിസ്ഥലം ഒരുക്കി പദ്ധതിക്ക് നേതൃത്വം നല്കി. പിടിഎ പ്രസിഡന്റ് സൈജു ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കിഷോര്‍, സന്ധ്യ, സതീഷ് എന്നിവരും അധ്യാപകരായ കെവിന് ടോം, ലിറ്റോ തോമസ്, മനോജ് കൃഷ്ണന്, അര്‍ച്ചന, മെയ്മോള്‍, ബാബിത എന്നിവര്‍ നേതൃത്വം നൽകി.
പുന്നത്തുറ എസ്എച്ച് കോണ്‍വെന്റിലെ മദര്‍ സിസ്റ്റര്‍ എല്‍സി റോസ്, പ്രധാനാധ്യാപിക കുഞ്ഞുമോള്‍ ആന്റണി ചക്ക്യാത്ത്, ആന്‍സി കൃഷ്ണദാസ്, പള്ളി കൈക്കാരന്മാരായ ബെന്നി കുന്നത്തൂര്‍, മോനിച്ചന് കുന്നക്കാട്ടുതറ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Onam flower garden St. Joseph LP School Punnathura