Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liverpool

Europe

ലി​വ​ർ​പൂ​ളി​ൽ കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വ​സ​ന്തം; ലി​മ ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു

ലി​വ​ർ​പൂ​ൾ: ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ലി​മ), ജോ & ​മി ഓ​ൺ​ലൈ​ൻ ട്യൂ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച "ലി​മ ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റ് 2026' വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളോ​ടെ​യും കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ജീ​വ സാ​ന്നി​ധ്യ​ത്തോ​ടെ​യും വ​ൻ വി​ജ​യ​മാ​യി മാ​റി.

യു​കെ​യി​ൽ വ​ള​രു​ന്ന മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ഭാ​ഷാ​സ്നേ​ഹ​വും പ്ര​ക​ട​മാ​ക്കു​ന്ന വേ​ദി​യാ​യി ഈ ​ക​ലാ​മാ​മാ​ങ്കം മാ​റി. ഈ ​മാ​സം പ​ത്തി​ന് രാ​വി​ലെ ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു നി​ന്നു.

പ്രാ​ർ​ഥ​നാ​ഗാ​ന​ത്തി​നു ശേ​ഷം മൂ​ന്ന് കു​ട്ടി​ക​ൾ ഭ​ഗ​വ​ദ്ഗീ​ത, ബൈ​ബി​ൾ, ഖു​റാ​ൻ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ച​ന​ങ്ങ​ൾ പാ​രാ​യ​ണം ചെ​യ്തു​കൊ​ണ്ട് പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ലി​വ​ർ​പൂ​ൾ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് വി​കാ​രി റ​വ. വി​പി​ൻ കു​രു​വി​ള മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ പ്ര​സം​ഗം ഏ​വ​ർ​ക്കും പു​തി​യൊ​രു ഊ​ർ​ജ്ജ​വും ചി​ന്ത​യും പ​ക​രു​ന്ന​താ​യി​രു​ന്നു. വി​സ്റ്റ​ൺ ടൗ​ൺ ഹാ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ര​ണ്ട് വ്യ​ത്യ​സ്ത വേ​ദി​ക​ളി​ൽ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് (മൂ​ന്ന് മു​ത​ൽ 17 വ​യ​സ് വ​രെ) മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ജോ & ​മി ഓ​ൺ​ലൈ​ൻ ട്യൂ​ഷ​ൻ ആ​യി​രു​ന്നു ക​ലാ​മാ​മാ​ങ്ക​ത്തി​ന്‍റെ മു​ഖ്യ സ്പോ​ൺ​സ​ർ. ചെ​റി​യ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ഫാ​ൻ​സി ഡ്ര​സ് മ​ത്സ​ര​ങ്ങ​ൾ ഏ​റെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ഇം​ഗ്ലീ​ഷ് റെ​സി​റ്റേ​ഷ​ൻ, മോ​ണോ​ആ​ക്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കാ​ഴ്ച​വ​ച്ച പ്ര​ക​ട​നം അ​വ​രു​ടെ ഭാ​വ​നാ​ശേ​ഷി​യു​ടെ മി​ക​വ് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച് വ​ള​രു​ന്ന ഈ ​ത​ല​മു​റ തെ​റ്റു​കൂ​ടാ​തെ മ​ല​യാ​ളം ക​വി​ത​ക​ൾ ചൊ​ല്ലി​യ​തും ക​ഥ പ​റ​ഞ്ഞ​തും പ്ര​സം​ഗി​ച്ച​തും സ​ദ​സി​നെ അ​ത്ഭു​ത​പ്പെ​ടു​ത്തി.

International

യാത്രക്കാർ തമ്മിൽ കൈയാങ്കളി; വിമാനം തിരിച്ചിറക്കി

ലി​​​വ​​​ർ​​​പൂ​​​ൾ: പ​​​റ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കേ വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ ത​​​മ്മി​​​ൽ കൈ​​​യാ​​​ങ്ക​​​ളി.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ്പാ​​​നി​​​ഷ് ദ്വീ​​​പു​​​ന​​​ഗ​​​ര​​​മാ​​​യ ടെ​​​ന​​​റീ​​​ഫി​​​ൽ​​​നി​​​ന്നു യു​​​കെ​​​യി​​​ലെ ലി​​​വ​​​ർ​​​പൂ​​​ളി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ഈ​​​സി ജെ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്.

യാ​​​ത്ര തു​​​ട​​​ങ്ങി 30 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ലാ​​​ണ് പ​​​ത്തോ​​​ളം യാ​​​ത്ര​​​ക്കാ​​​ർ ത​​​മ്മി​​​ൽ ബ​​​ഹ​​​ളം തു​​​ട​​​ങ്ങി​​​യ​​​ത്. വാ​​​ക്കു​​​ത​​​ർ​​​ക്കം പി​​​ന്നീ​​​ട് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​​ത്തി വി​​​മാ​​​നം ടെ​​​ന​​​റീ​​​ഫ് സൗ​​​ത്ത് എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലേ​​​ക്കു​​​ത​​​ന്നെ തി​​​രി​​​ച്ചി​​​റ​​​ക്കാ​​​ൻ ക്യാ​​​പ്റ്റ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

ലാ​​​ൻ​​​ഡിം​​​ഗി​​​നു പി​​​ന്നാ​​​ലെ പോ​​​ലീ​​​സെ​​​ത്തി അ​​​ക്ര​​​മി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ൾ-​ചെ​ൽ​സി മ​ത്സ​രം സ​മ​നി​ല​യി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ-​ചെ​ൽ​സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ലി​വ​ർ​പൂ​ളി​ന് നേ​ടി റ​യാ​ൻ ഗ്രാ​വെ​ൻ​ബെ​ർ​ക്ക് ആ​ണ് ഗോ​ൾ നേ​ടി​യ​ത്. ചെ​ൽ​സി​ക്കാ​യി എ​ൻ​സോ ഫെ​ർ​ണാ​ണ്ഡ​സാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ലി​വ​ർ​പൂ​ളി​ന് 59ഉം ​ചെ​ൽ​സി​ക്ക് 49ഉം ​പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ലി​വ​ർ​പൂ​ൾ നാ​ലാ​മ​തും ചെ​ൽ​സി ഒ​മ്പ​താം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

NRI

സു​വാ​റ ബൈ​ബി​ൾ ക്വി​സ് ഫൈ​ന​ൽ ലി​വ​ർ​പൂ​ളി​ൽ ന​ട​ന്നു

ലി​വ​ർ​പൂ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സു​വാ​റ ബൈ​ബി​ൾ ക്വി​സ് 2026 ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ലി​വ​ർ​പൂ​ൾ ലി​ത​ർ​ലാ​ൻ​ഡി​ലു​ള്ള ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ ന​ട​ന്നു. നാ​ല് എ​യ്ജ് ഗ്രൂ​പ്പു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ട ഓ​ൺ​ലൈ​ൻ മ​ത്സ​ര​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി​നാ​നൂ​റി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഈ ​വ​ർ​ഷം പ​ങ്കെ​ടു​ത്ത​ത്.

വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ട ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി​യ ഓ​രോ എ​യ്ജ് ഗ്രൂ​പ്പി​ലെ​യും ആ​റ് മ​ത്സ​രാ​ഥി​ക​ളാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്.

ഇ​ഞ്ചോ​ടി​ച്ചു പോ​രാ​ട്ട​ത്തി​ൽ 8-10 എ​യ്ജ് ഗ്രൂ​പ്പി​ലെ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഐ​ബെ​ൽ ജോ​സ് ജോ​ജി​ൻ (സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ ഗ്ലോ​സ്റ്റെ​ർ ചെ​ൽ​റ്റ​നാം ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ൺ) സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സ്ഥാ​നം അ​ല​ൻ ജോ​ർ​ജും (മാ​ർ തോ​മാ മി​ഷ​ൻ കാ​റ്റ​ർ​ബ​റി കാ​ന്‍റ​ർ​ബ​റി റീ​ജി​യ​ൺ) മൂ​ന്നാം സ്ഥാ​നം ലി​യോ​ണ ജോ​സ​ഫും (സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ അ​ബെ​ർ​ഡീ​ൻ സ്കോ​ട്‌​ല​ൻ​ഡ് റീ​ജി​യ​ൺ) നേ​ടി. ഈ ​എ​യ്ജ് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ക്വി​സ് മാ​സ്റ്റ​ർ റി​യ ഷാ​ജു നേ​തൃ​ത്വം കൊ​ടു​ത്തു .

11 -13 എ​യ്ജ് ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​നം അ​ഥീ​ന ജോ​സ​ഫും (സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ അ​ബെ​ർ​ദീ​ൻ സ്കോ​ട്‌​ല​ൻ​ഡ് റീ​ജി​യ​ൺ), ര​ണ്ടാം സ്ഥാ​നം ജോ​നാ​ഥ​ൻ മാ​ത്യു​വും (പോ​ൾ ഔ​ർ ലേ​ഡി ഓ​ഫ് ഡോ​ളോ​ഴ്സ് പ്രൊ​പ്പോ​സ​ഡ് മി​ഷ​ൻ എ​യ്ലി​സ്ബ​റി ഓ​ക്സ്ഫോ​ർ​ഡ് റീ​ജി​യ​ൺ), മൂ​ന്നാം സ്ഥാ​നം അ​ഷേ​ർ ജോ​ണി മാ​ത്യു​വും (സെ​ന്‍റ് അ​ന്തോ​ണി​സ് ക്നാ​നാ​യ പ്രൊ​പ്പോ​സ​ഡ് മി​ഷ​ൻ കാ​ർ​ഡി​ഫ് - സ്വാ​ൻ​സി, ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ൺ) നേ​ടി. മ​ത്സ​ര​ങ്ങ​ളു​ടെ ക്വി​സ് മാ​സ്റ്റ​റാ​യി ജെ​ഫ്രി​ൻ സാ​ജു നേ​തൃ​ത്വം ന​ൽ​കി

14-17 ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം എ​യ്ഡ​ൻ തോ​ട്ടു​ങ്ക​ൽ (ഔ​ർ ലേ​ഡി ഓ​ഫ് പെ​ർ​പെ​ച്ചു​ൽ ഹെ​ല്പ് മി​ഷ​ൻ വോ​ൾ​ഹാം​പ്ട​ൺ ബി​ർ​മിം​ഗ്ഹാം റീ​ജി​യ​ൺ) ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടാം സ്ഥാ​നം ആ​ന്‍റോ ജോ​ളി​യും (സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ ബ്ലാ​ക്ബേ​ൺ പ്രെ​സ്റ്റ​ൻ റീ​ജി​യ​ൺ) മൂ​ന്നാം സ്ഥാ​നം ബെ​ഞ്ച​മി​ൻ ജോ​ൺ ബി​ജു​വും (സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ആ​ൻ​ഡ് അ​ന്തോ​ണി മി​ഷ​ൻ എ​ഡി​ൻ​ബ​റോ സ്കോ​ട്ല​ൻ​ഡ് റീ​ജി​യ​ൺ) നേ​ടി. ഈ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ജി​റ്റോ ഡേ​വി​ഡ് ക്വി​സ് മാ​സ്റ്റ​റാ​യി നേ​തൃ​ത്വം ന​ൽ​കി.

 

Sports

പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​ന് ജ​​യം

പാ​​രീ​​സ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​ന് ആ​​ദ്യ​​പാ​​ദ ക്വാ​​ര്‍​ട്ട​​റി​​ല്‍ ജ​​യം. ഹോം ​​ഗ്രൗ​​ണ്ടാ​​യ പാ​​ര്‍​ക്ക് ഡെ​​സ് പ്രി​​ന്‍​സ​​സി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ പി​​എ​​സ്ജി 2-0ന് ​​ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യെ തോ​​ല്‍​പ്പി​​ച്ചു.

ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി ആ​​യി​​രു​​ന്നു ര​​ണ്ട് ഗോ​​ള്‍. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ നോ​​ക്കൗ​​ട്ട് ഘ​​ട്ട​​ത്തി​​ല്‍ ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ക​​ണ​​ക്കും പി​​എ​​സ്ജി വീ​​ട്ടി.

10-ാം മി​​നി​​റ്റി​​ല്‍ പി​​എ​​സ്ജി​​യു​​ടെ ഡെ​​സി​​രെ ഡൗ​​വി​​ന്‍റെ ഗോ​​ള്‍ ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് മ​​ത്സ​​ര​​ത്തി​​നു ചൂ​​ടു​​പി​​ടി​​ച്ച​​ത്. തൊ​​ട്ട​​ടു​​ത്ത മി​​നി​​റ്റി​​ല്‍ ഡൗ ​​ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ വ​​ല​​കു​​ലു​​ക്കി. ഡൗ​​വി​​ന്‍റെ വ​​ലം​​കാ​​ല്‍ ഷോ​​ട്ട് ലി​​വ​​ര്‍​പൂ​​ള്‍ ഗോ​​ള്‍​വ​​ല​​യി​​ല്‍ വി​​ശ്ര​​മി​​ച്ചു.

65-ാം മി​​നി​​റ്റി​​ല്‍ പി​​എ​​സ്ജി ലീ​​ഡ് ഉ​​യ​​ര്‍​ത്തി. ജാ​​വൊ നെ​​വെ​​സി​​ന്‍റെ അ​​സി​​സ്റ്റി​​ല്‍ ഖ്വി​​ച ക്വാ​​ര​​ത്സ്‌​​ഖേ​​ലി​​യ​​യാ​​യി​​രു​​ന്നു പി​​എ​​സ്ജി​​ക്കാ​​യി ല​​ക്ഷ്യം​​നേ​​ടി​​യ​​ത്.

സലയെ കളിപ്പിച്ചില്ല

ലി​​വ​​ര്‍​പൂ​​ള്‍ സൂ​​പ്പ​​ര്‍ താ​​രം മു​​ഹ​​മ്മ​​ദ് സ​​ല​​യെ കോ​​ച്ച് അ​​ര്‍​നെ സ്ലോ​​ട്ട് സൈ​​ഡ് ബെ​​ഞ്ചി​​ല്‍ ഇ​​രു​​ത്തി​​യ​​തും ശ്ര​​ദ്ധേ​​യം. ഇ​​ക്കാ​​ര്യ​​ത്തെ​​ക്കു​​റി​​ച്ച് ചോ​​ദ്യ​​മു​​യ​​ര്‍​ന്ന​​പ്പോ​​ള്‍, ര​​ണ്ടാം​​പാ​​ദ​​ത്തി​​നാ​​യി സ​​ല​​യു​​ടെ ഊ​​ര്‍​ജം കാ​​ത്തു​​വ​​ച്ച​​താ​​ണെ​​ന്നാ​​യി​​രു​​ന്നു സ്ലോ​​ട്ടി​​ന്‍റെ മ​​റു​​പ​​ടി.

Sports

ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് സെമിയിൽ

മാ​​ഞ്ച​​സ്റ്റ​​ര്‍: ഇം​​ഗ്ലീ​​ഷ് എ​​ഫ്എ ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ലി​​ല്‍ 4-0നു ​​ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യെ ത​​ക​​ര്‍​ത്ത് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി സെ​​മി​​യി​​ല്‍.

ഹോം ​​ഗ്രൗ​​ണ്ടാ​​യ എ​​ത്തി​​ഹാ​​ദ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ സൂ​​പ്പ​​ര്‍ താ​​രം എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ 60 മി​​നി​​റ്റി​​നു​​ള്ളി​​ല്‍​ത്ത​​ന്നെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി 4-0ന്‍റെ ​​ലീ​​ഡ് നേ​​ടി.

39 (പെ​​നാ​​ല്‍​റ്റി), 45+2, 57 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഹാ​​ല​​ണ്ടി​​ന്‍റെ ഗോ​​ളു​​ക​​ള്‍. അ​​ന്‍റോ​​യി​​ന്‍ സെ​​മെ​​ന്യൊ (50) ഒ​​രു ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി.

നോ​ർ​വീ​ജി​യ​ൻ താ​ര​മാ​യ എ​ർ​ലിം​ഗ് ഹാ​ല​ണ്ട് ഈ ​​സീ​​സ​​ണി​​ല്‍ രാ​​ജ്യ​​ത്തി​​നും ക്ല​​ബ്ബി​​നു​​മാ​​യി 52 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 49 ഗോ​​ള്‍ സ്‌​​കോ​​ര്‍ ചെ​​യ്തു.

NRI

ലി​വ​ർ​പൂ​ളി​ൽ "ചെ​മ്മീ​ൻ' നാ​ട​കാ​വി​ഷ്‌​കാ​രം ശ​നി​യാ​ഴ്ച

ലി​വ​ർ​പൂ​ൾ: മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ പ്ര​ശ​സ്ത നോ​വ​ലും പി​ന്നീ​ട് സി​നി​മ​യാ​യും മ​ല​യാ​ളി മ​ന​സുക​ളി​ൽ അ​മ​ർ​ന്നു​നി​ൽ​ക്കു​ന്ന കൃ​തി​യു​മാ​യ "ചെ​മ്മീ​ൻ' ഇ​നി നാ​ട​ക​വേ​ദി​യി​ലേ​ക്ക്.

പ്ര​ശ​സ്ത കൃ​തി​യു​ടെ നാ​ട​കാ​വി​ഷ്‌​കാ​രം ശ​നി​യാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ അ​ര​ങ്ങേ​റും. ക​ലാ​ഭ​വ​ൻ ല​ണ്ട​നും ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനും (LIMCA) ​സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "മലയാളി ഗോട്ട് ടാലന്‍റ്' എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നൃ​ത്ത​സം​ഗീ​ത നാ​ട​ക അ​വ​ത​ര​ണം ന​ട​ക്കു​ന്ന​ത്.

മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ന്നും മാ​യാ​ത്ത സാ​ന്നി​ധ്യ​മാ​യി നി​ല​കൊ​ള്ളു​ന്ന ക​റു​ത്ത​മ്മ, പ​രീ​ക്കു​ട്ടി, പ​ള​നി, ചെ​മ്പ​ൻ കു​ഞ്ഞ്, ച​ക്കി, പ​ഞ്ച​മി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ പു​തു​മ​യാ​ർ​ന്ന അ​വ​ത​ര​ണ​ത്തി​ലൂ​ടെ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

അ​ഭി​ന​യ​രം​ഗ​ത്ത്: ബാ​ഡ്‌​വി​ൻ സൈ​മ​ൺ, ജെ​യ്‌​സ​ൺ ജോ​ർ​ജ്, ജ​യി​ൻ കെ. ​ജോ​ൺ, കീ​ർ​ത്തി സോ​മ​രാ​ജ​ൻ, മു​ര​ളീ​ധ​ര​ൻ, വ​ത്സ​ല​ൻ, ജ​തി​ൻ തോ​മ​സ്, സു​നി​ത്, ഹ​രീ​ഷ്, ജി​ത​രാ​ജ്, ജീ​മോ​ൾ, യാ​മി​ൻ, ശ്രേ​യ മേ​നോ​ൻ എ​ന്നി​വ​ർ വേ​ഷ​മി​ടു​ന്നു.

നൃ​ത്ത​രം​ഗ​ത്ത്: സൗ​മ്യ ഷൈ​ജു, അ​മ്മു സാ​മു​വേ​ൽ, ധ​ന്യ കെ​വി​ൻ, ജെ​യ്‌​സി ജെ​യ്‌​മോ​ൻ, അ​ൻ​ക്വി​റ്റ ന​വീ​ൻ എ​ന്നി​വ​ർ. ര​ച​ന: ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള. സം​വി​ധാ​നം: ജെ​യ്‌​സ​ൺ ജോ​ർ​ജ് സാ​ങ്കേ​തി​ക സ​ഹാ​യം: വ​ത്സ​ല​ൻ, സു​ഭാ​ഷ് പി​ള്ള.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് രണ്ട് മു​ത​ൽ ആ​രം​ഭി​ക്കും. വേ​ദി: Cardinal Heenan Catholic High School, Liverpool.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07967018955, 0794468700, 07841613973.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ വീ​ഴ്ത്തി ഗ​ല​ത്സ​ര​യ്

ഇ​സ്താം​ബു​ൾ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ളി​നെ​തി​രെ ഗ​ല​ത്സ​ര​യ്‌​ക്ക് ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ദ്യ പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഗ​ല​ത്സ​ര​യ് വി​ജ​യി​ച്ച​ത്.

മ​രി​യോ ലെ​മി​ന​യാ​ണ് ഗ​ല​ത്സ​ര​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഈ ​മാ​സം 18നാ​ണ് ര​ണ്ടാം പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ. ലി​വ​ർ​പൂ​ളി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ആ​ൻ​ഫീ​ൽ​ഡി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

 

 

 

NRI

ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ ക​രു​ത്താ​യ ലി​മ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

ലി​വ​ർ​പൂ​ൾ: യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ലി​മ) 2026 - 2027 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് മാ​ർ​ഗ​ര​റ്റ് മേ​രി ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ബി​ജു ജോ​ർ​ജി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ബ്ലെ​സ​ൻ രാ​ജ​നെ​യും ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് ജോ​സ് മാ​ത്യു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബി​നു വ​ർ​ക്കി​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ആ​തി​ര ശ്രീ​ജി​ത്തും പിആ​ർഒയാ​യി മ​നോ​ജ് ജോ​സ​ഫും പ്ര​വ​ർ​ത്തി​ക്കും.

ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക ത​നി​മ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി വി​പു​ല​മാ​യ ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക​മ്മി​റ്റി​ക​ൾ​ക്കും രൂ​പം ന​ൽ​കി. ക്രി​സ് ജോ​ർ​ജ്‌ ടോം​സ് പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന ആ​ർ​ട്സ് ക്ല​ബ് ക​മ്മിറ്റി​യി​ൽ ര​ജി​ത്ത് രാ​ജ​ൻ, ജി​ൻ​സി മോ​ൾ ചാ​ക്കോ, ക​ല രാ​ജീ​വ്, സ​ന്തോ​ഷ് ബെ​ന്നി എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ജോ​ബി ദേ​വ​സ്യ പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന സ്പോ​ർ​ട്സ് ക​മ്മി​റ്റി​യി​ൽ ബി​ന്ദു ഹ​രി, ജൂ​ലി ഫി​ലി​പ്പ്, വി​ഷ്ണു പി. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ സ്പോ​ർ​ട്സ് ആ​ക്ടി​വി​റ്റീ​സി​ന് നേ​തൃ​ത്വം ന​ൽ​കും. മാ​ത്യു അ​ല​ക്സാ​ണ്ട​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഫൈ​നാ​ൻ​സ് ടീ​മി​ൽ ഇ.ജെ. കു​ര്യാ​ക്കോ​സ്, ജോ​യ്മോ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കും.

നി​കു​ൽ ദി​നേ​ഷ്, ജി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പിആ​ർഒ സ​ബ് ക​മ്മി​റ്റി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. ലി​മ​യു​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൊ​തു​ജ​ന സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഹ​രി കു​മാ​ർ ഗോ​പാ​ല​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മി​ൽ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, സോ​ജ​ൻ തോ​മ​സ്, അ​നി​ൽ ഹ​രി, റ്റി​ജു ഫി​ലി​പ്പ് എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കും.

സം​ഘ​ട​ന​യു​ടെ സു​താ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​റാ​യി ജി​ജോ കു​രു​വി​ള​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും പൊ​തു​യോ​ഗം അം​ഗീ​ക​രി​ച്ചു.

മെ​മ്പേ​ഴ്സി​ന്റെ സ​ർ​വോ​ന്മു​ഖ​മാ​യ വി​ക​സ​ന​ത്തി​നു​ത​കു​ന്ന പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷം ഉ​ൾ​പെ​ടു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ലാ-​കാ​യി​ക മേ​ള​ക​ളും മെം​ബേ​ർ​സ് ഫോ​ക്ക​സ്ഡ് ആ​യി​ട്ടു​ള്ള പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ലി​വ​ർ​പൂ​ളി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​വും സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ലി​മ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ലി​വ​ർ​പൂ​ളി​ലെ നി​ര​വ​ധി സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

മ​നോ​ജ് ജോ​സ​ഫ്

Sports

സി​​റ്റി, ലി​​വ​​ര്‍​പൂ​​ള്‍ ജ​​യ​​ത്തി​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി, ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി ടീ​​മു​​ക​​ള്‍​ക്കു ജ​​യം.

സി​​റ്റി ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 3-0ന് ​​ഫു​​ള്‍​ഹാ​​മി​​നെ ത​​ക​​ര്‍​ത്ത​​പ്പോ​​ള്‍ ലി​​വ​​ര്‍​പൂ​​ള്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 1-0ന് ​​സ​​ണ്ട​​ര്‍​ല​​ന്‍​ഡി​​നെ മ​​റി​​ക​​ട​​ന്നു.

അ​​ന്‍റോ​​യി​​ന്‍ സെ​​നെ​​ന്യൊ (24), നി​​ക്കൊ ഒ​​റി​​ല്ലി (30), എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ട് (39) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. 61-ാം മി​​നി​​റ്റി​​ല്‍ വി​​ര്‍​ജി​​ല്‍ വാ​​ന്‍ ഡി​​ക്ക് നേ​​ടി​​യ ഗോ​​ളി​​ന് ലി​​വ​​ര്‍​പൂ​​ള്‍ സ​​ണ്ട​​ര്‍​ല​​ന്‍​ഡി​​നെ തോ​​ല്‍​പ്പി​​ച്ചു.

ആ​​സ്റ്റ​​ണ്‍ വി​​ല്ല 1-0ന് ​​ബ്രൈ​​റ്റ​​ണി​​നെ​​ തോ​​ല്‍​പ്പി​​ച്ചു. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 53 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ലീ​​ഗ് ടേ​​ബി​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ആ​​ഴ്‌​​സ​​ണ​​ലാ​​ണ് (56) ഒ​​ന്നാ​​മ​​ത്. ലി​​വ​​ര്‍​പൂ​​ള്‍ 42 പോ​​യി​​ന്‍റു​​മാ​​യി ആ​​റാം സ്ഥാ​​ന​​ത്തു​​ണ്ട്.

NRI

ലി​മ​യു​ടെ ര​ജ​ത​ജു​ബി​ലി ആ​ഘോ​ഷം "പ്ര​യാ​ണം @ 25' ഗം​ഭീ​ര​മാ​യി

ലി​വ​ർ​പൂ​ൾ: ലി​വ​ർ​പൂ​ൾ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഡി​റ്റോ​റി​യം ജ​നു​വ​രി 31-ന് ​സാ​ക്ഷ്യം വ​ഹി​ച്ച​ത് യു​കെ​യി​ലെ മ​ല​യാ​ളി കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ അ​ധ്യാ​യ​ത്തി​നാ​യി​രു​ന്നു.

യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ലി​മ) ത​ങ്ങ​ളു​ടെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം അ​തി​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. ലി​മ​യു​ടെ ര​ജ​ത​ജു​ബി​ലി സം​ഗ​മ​ത്തി​ൽ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും എ​ണ്ണൂ​റി​ല​ധി​കം പ്ര​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ കാ​ൽ​നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് വേ​ദി​യി​ൽ അ​ര​ങ്ങേ​റി​യ​ത്.

വൈ​കു​ന്നേ​രം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മെ​ഴ്‌​സി​സൈ​ഡ് പൊ​ലീ​സി​ലെ ചീ​ഫ് കോ​ൺ​സ്റ്റ​ബി​ളി​ന്റെ പ്ര​ധി​നി​ധി​യാ​യെ​ത്തി​യ മു​ഖ്യാ​തി​ഥി ഇ​യാ​ൻ സ്പീ​ഡ് (Community Engagement Officer, Merseyside) ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

Sports

ലി​​വ​​ർ​​പൂ​​ൾ മു​​ന്നോ​​ട്ട്

ലി​​വ​​ർ​​പൂ​​ൾ: എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ലി​​വ​​ർ​​പൂ​​ൾ എ​​ഫ്സി നാ​​ലാം റൗ​​ണ്ടി​​ൽ. ഹോം ​​ഗ്രൗ​​ണ്ടാ​​യ ആ​​ൻ​​ഫീ​​ൽ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യ മൂ​​ന്നാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ ലി​​വ​​ർ​​പൂ​​ൾ 4-1ന് ​​ബാ​​ണ്‍​സ്ലി​​യെ കീ​​ഴ​​ട​​ക്കി.

ഡൊ​​മി​​നി​​ക് സൊ​​ബൊ​​സ്ലാ​​യ് (9), ജെ​​റെ​​മി ഫ്രിം​​പോ​​ങ് (36), ഫ്ളോ​​റി​​യ​​ൻ വി​​റ്റ്സ് (84), ഹ്യൂ​​ഗൊ എ​​കി​​റ്റി​​കെ (90+4) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ലി​​വ​​ർ​​പൂ​​ൾ എ​​ഫ്സി​​ക്കു​​വേ​​ണ്ടി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ആ​​ഡം ഫി​​ലി​​പ്പി​​ലൂ​​ടെ (40) ബാ​​ണ്‍​സ്ലി ആ​​ശ്വാ​​സ ഗോ​​ൾ ക​​ണ്ടെ​​ത്തി.

Sports

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീഗിൽ ആ​​ഴ്സണ​​ല്‍, മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി, ലി​​വ​​ര്‍​പൂ​​ള്‍ ടീ​​മു​​ക​​ള്‍​ക്കു ജ​​യം

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​ഴ്സണ​​ല്‍, മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി, ലി​​വ​​ര്‍​പൂ​​ള്‍ ടീ​​മു​​ക​​ള്‍​ക്കു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 1-0ന് ​​എ​​വ​​ര്‍​ട്ട​​ണെ കീ​​ഴ​​ട​​ക്കി. വി​​ക്ട​​ര്‍ ഗ്യോ​​കെ​​റെ​​സി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു ഗ​​ണ്ണേ​​ഴ്‌​​സി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ള്‍.

മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ ഒ​​മ്പ​​തു​​പേ​​രാ​​യി ചു​​രു​​ങ്ങി​​യ ടോ​​ട്ട​​ന്‍​ഹാ​​മി​​നെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ 2-1നു ​​കീ​​ഴ​​ട​​ക്കി. അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ ഇ​​സാ​​ക്ക്, ഹ്യൂ​​ഹോ എ​​കി​​ടി​​കെ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ലി​​വ​​റി​​നാ​​യി ഗോ​​ള്‍ നേ​​ടി​​യ​​ത്.

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 3-0ന് ​​വെ​​സ്റ്റ് ഹാ​​മി​​നെ ത​​ക​​ര്‍​ത്തു.
ലീ​​ഗി​​ല്‍ 17 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ആ​​ഴ്‌​​സ​​ണ​​ല്‍ (39), മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (37) ടീ​​മു​​ക​​ളാ​​ണ് ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

യുവേഫ ചാന്പ്യൻസ് ലീഗ്: റ​​യ​​ലി​​നെ ലി​​വ​​ര്‍​പൂ​​ളും പി​​എ​​സ്ജി​​യെ ബ​​യേ​​ണും കീഴടക്കി

പാ​​രീ​​സ്/​​ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ്, ലീ​​ഗ് ക​​പ്പു​​ക​​ളി​​ലാ​​യി അ​​വ​​സാ​​നം ക​​ളി​​ച്ച ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ഞ്ചി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി, യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നാ​​ലാം റൗ​​ണ്ടി​​ല്‍ സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ കീ​​ഴ്‌​​മേ​​ല്‍​മ​​റി​​ച്ചു. ഇം​​ഗ്ല​​ണ്ടി​​ലെ മോ​​ശം​​ഫോ​​മി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ വി​​മ​​ര്‍​ശ​​നം കേ​​ള്‍​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​നാ​​യി ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍ എ​​ത്തി​​യ​​ത്.

61-ാം മി​​നി​​റ്റി​​ല്‍ അ​​ലെ​​സ്‌​​കി​​സ് മ​​ക് അ​​ലി​​സ്റ്റ​​ര്‍ നേ​​ടി​​യ ഹെ​​ഡ​​ര്‍ ഗോ​​ളി​​ല്‍ 1-0നാ​​യി​​രു​​ന്നു ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ ജ​​യം. ലി​​വ​​ര്‍​പൂ​​ളി​​ല്‍​നി​​ന്ന് ഈ ​​സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ റ​​യ​​ലി​​ലെ​​ത്തി​​യ ട്രെ​​ന്‍റ് അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ അ​​ര്‍​നോ​​ള്‍​ഡി​​ന്‍റെ, ആ​​ന്‍​ഫീ​​ല്‍​ഡി​​ലേ​​ക്കു​​ള്ള മ​​ട​​ക്കം അ​​തോ​​ടെ നി​​രാ​​ശ​​യു​​ടേ​​താ​​യി. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് സീ​​സ​​ണി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​മാ​​ണ്. അ​​തേ​​സ​​മ​​യം, തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നു ജ​​യ​​ത്തി​​നു​​ശേ​​ഷം റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ആ​​ദ്യ തോ​​ല്‍​വി​​യും.

പി​​എ​​സ്ജി 1-2 ബ​​യേ​​ണ്‍

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ല്‍​വ​​ച്ചു​​ത​​ന്നെ ജ​​ര്‍​മ​​ന്‍ ക​​രു​​ത്ത​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് കീ​​ഴ​​ട​​ക്കി. ര​​ണ്ടാം​​പ​​കു​​തി മു​​ഴു​​വ​​ന്‍ 10 പേ​​രു​​മാ​​യാ​​ണ് ബ​​യേ​​ണ്‍ പി​​ടി​​ച്ചു​​നി​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ലൂ​​യി​​സ് ഡി​​യ​​സി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ള്‍ (4’, 32’) ആ​​ദ്യ 35 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ബ​​യേ​​ണി​​നു 2-0ന്‍റെ ​​ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. എ​​ന്നാ​​ല്‍, ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ല്‍ (45+7’) ലൂ​​യി​​സ് ഡി​​യ​​സ് ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ടു പു​​റ​​ത്ത്. അ​​തോ​​ടെ ബ​​യേ​​ണി​​ന്‍റെ അം​​ഗ​​ബ​​ലം 10 ആ​​യി. ജാ​​വൊ നെ​​വെ​​സ് 74-ാം മി​​നി​​റ്റി​​ല്‍ പി​​എ​​സ്ജി​​ക്കാ​​യി ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി. എ​​ങ്കി​​ലും ബ​​യേ​​ണി​​ന്‍റെ ചെ​​റു​​ത്തു​​നി​​ല്‍​പ്പ് ഭേ​​ദി​​ച്ച് സ​​മ​​നി​​ല​​യി​​ലെ​​ത്താ​​ന്‍ പി​​എ​​സ്ജി​​ക്കു സാ​​ധി​​ച്ചി​​ല്ല. ബ​​യേ​​ണി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലം ജ​​യ​​മാ​​ണ്.

ഗണ്ണേഴ്സ്‍, അ​​ത്‌​ല​​റ്റി​​ക്കോ

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ 3-0ന് ​​സാ​​വി​​യ പ്ലാ​​ഗി​​നെ തോ​​ല്‍​പ്പി​​ച്ചു. മി​​കേ​​ല്‍ മെ​​റി​​നൊ​​യു​​ടെ (46’, 68’) ഇ​​ര​​ട്ട ഗോ​​ളും ബു​​കാ​​യൊ സാ​​ക്ക​​യു​​ടെ (32’) പെ​​നാ​​ല്‍​റ്റി ഗോ​​ളു​​മാ​​ണ് ഗ​​ണ്ണേ​​ഴ്‌​​സി​​ന് തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലാം ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ സ്പാ​​നി​​ഷ് ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 3-1ന് ​​യൂ​​ണി​​യ​​ന്‍ സെ​​ന്‍റ് ഗി​​ല്ലോ​​സി​​നെ തോ​​ല്‍​പ്പി​​ച്ചു. ജൂ​​ലി​​യ​​ന്‍ ആ​​ല്‍​വ​​ര​​സ് (39’), കോ​​ന​​ര്‍ ഗ​​ല്ല​​ഗ​​ര്‍ (72’), മാ​​ര്‍​ക്കോ​​സ് ലോ​​റെ​​ന്‍റ് (90+6’) എ​​ന്നി​​വ​​രാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കു വേ​​ണ്ടി ല​​ക്ഷ്യം​​ക​​ണ്ട​​ത്.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ എ​​എ​​സ് മൊ​​ണാ​​ക്കോ 1-0ന് ​​ഗ്ലിം​​റ്റി​​നെ​​യും ടോ​​ട്ട​​ന്‍​ഹാം 4-0ന് ​​കോ​​പ്പെ​​ന്‍​ഹെഗ​​നെ​​യും തോ​​ല്‍​പ്പി​​ച്ചു. യു​​വന്‍റ​​സും സ്‌​​പോ​​ര്‍​ട്ടിം​​ഗും 1-1ന് ​​സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

നാ​​ല് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 12 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും ആ​​ഴ്‌​​സ​​ണ​​ലുമാണ് ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്; റ​യ​ല്‍ മാ​ഡ്രി​ഡ്, ലി​വ​ര്‍​പൂ​ള്‍, ബ​യേ​ണ്‍ മ്യൂ​ണി​ക്, ചെ​ല്‍​സി ടീമുകൾ ജയം

മാ​ഡ്രി​ഡ്/​മ്യൂ​ണി​ക്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ ലീ​ഗ് റൗ​ണ്ടി​ല്‍ വ​മ്പ​ന്‍ ടീ​മു​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡ്, ലി​വ​ര്‍​പൂ​ള്‍, ബ​യേ​ണ്‍ മ്യൂ​ണി​ക്, ചെ​ല്‍​സി ജ​യം സ്വ​ന്ത​മാ​ക്കി. ലി​വ​ര്‍​പൂ​ള്‍ എ​വേ പോ​രാ​ട്ട​ത്തി​ല്‍ ഐ​ന്‍​ട്രാ​ക്റ്റ് ഫ്രാ​ങ്ക്ഫ​റ​ര്‍​ട്ടി​നെ 5-1നു ​ത​ക​ര്‍​ത്തു.

ചെ​ല്‍​സി 5-1ന് ​അ​യാ​ക്‌​സ് ആം​സ്റ്റ​ര്‍​ഡാ​മി​നെ ത​ക​ര്‍​ത്ത​പ്പോ​ള്‍ ജ​ര്‍​മ​ന്‍ ക്ല​ബ് ബ​യേ​ണ്‍ മ്യൂ​ണി​ക് 4-0ന് ​ക്ല​ബ് ബ്രൂ​ഷി​നെ കീ​ഴ​ട​ക്കി. റ​യ​ല്‍ മാ​ഡ്രി​ഡ് ജൂ​ഡ് ബെ​ല്ലി​ങ്ഗം നേ​ടി​യ ഗോ​ളി​ന്‍റെ ബ​ല​ത്തി​ല്‍ 1-0ന് ​ഇ​റ്റാ​ലി​യ​ന്‍ സം​ഘ​മാ​യ യു​വ​ന്‍റ​സി​നെ തോൽപ്പിച്ചു.

Latest News

Corehub Up