x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​വ​ർ​പൂ​ളി​നെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി; വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്ന് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി

സ്പോർട്സ് ഡെസ്ക്
Published: October 12, 2026 12:39 PM IST | Updated: October 12, 2026 12:39 PM IST

ലി​വ​ർ​പൂ​ളി​നെ ത​ക​ർ​ത്ത മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​ര​ങ്ങ​ളു​ടെ ആ​ഹ്ളാ​ദം.

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​നെ ത​ക​ർ​ത്ത് വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. വീ​റും വാ​ശി​യും നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ളി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ത​ക​ർ​ത്ത​ത്. ഇ​തോ​ടെ ലീ​ഗി​ലെ ആ​ദ്യ ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്ന് ഗോ​ളു​ക​ളും നേ​ടി​യ സി​റ്റി​ക്ക് മു​ന്നി​ൽ ലി​വ​ർ​പൂ​ളി​ന് മ​റു​പ​ടി​യു​ണ്ടാ​യി​ല്ല.

65-ാം മി​നി​റ്റി​ൽ എ​ർ​ലിം​ഗ് ഹാ​ള​ണ്ടി​ലൂ​ടെ​യാ​ണ് സി​റ്റി ഗോ​ൾ​വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. മൂ​ന്ന് മി​നി​റ്റി​ന​കം ജെ​റ​മി ഡോ​ക്കു​വി​ലൂ​ടെ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ർ​ത്തി. 78-ാം മി​നി​റ്റി​ൽ റ​യാ​ൻ ഷെ​ർ​ക്കി മൂ​ന്നാം ഗോ​ൾ കൂ​ടി നേ​ടി​യ​തോ​ടെ സി​റ്റി​യു​ടെ വി​ജ​യം പൂ​ർ​ണ​മാ​യി. 62-ാം മി​നി​റ്റി​ൽ ലി​വ​ർ​പൂ​ൾ താ​രം റ​യാ​ൻ ഗ്രാ​വ​ൻ​ബെ​ർ​ച്ച് ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​ത് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ എ​വ​ർ​ട്ട​നെ ഹ​ൾ സി​റ്റി സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​രു​ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ വീ​തം നേ​ടി​യ​തോ​ടെ മ​ത്സ​രം 2-2ന് ​അ​വ​സാ​നി​ച്ചു. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​വ​ർ​ട്ട​ൻ അ​ഞ്ചാം സ്ഥാ​ന​ത്തും ഹ​ൾ സി​റ്റി എ​ട്ടാം സ്ഥാ​ന​ത്തു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ​തി​രെ ആ​ഴ്സ​ന​ലും വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ആ​ഴ്സ​ന​ലി​ന്‍റെ ജ​യം.

55-ാം മി​നി​റ്റി​ൽ ജെ​യിം​സ് ജ​സ്റ്റി​നി​ലൂ​ടെ ലീ​ഡ്സ് ആ​ദ്യം മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ 62-ാം മി​നി​റ്റി​ൽ റി​ക്കാ​ർ​ഡോ​യി​ലൂ​ടെ ആ​ഴ്സ​ന​ൽ തി​രി​ച്ച​ടി​ച്ചു. 70-ാം മി​നി​റ്റി​ൽ ഗി​മ​റെ​യ്‌​സ് നേ​ടി​യ ഗോ​ളി​ലൂ​ടെ ആ​ഴ്സ​ന​ൽ വി​ജ​യ​വും ഉ​റ​പ്പി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും ടോ​ട്ട​ൻ​ഹാ​മും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Tags : Manchester City Liverpool English Premier League Premier League football

Recent News

Corehub Up