Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry Overturns

Palakkad

ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി മ​റി​ഞ്ഞു; ദു​ര​ന്തം ഒ​ഴി​വാ​യി

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത റോ​യ​ൽ ജം​ഗ്ഷ​നു സ​മീ​പം പെ​ട്രോ​ൾ​പ​മ്പി​ന് എ​തി​ർ​വ​ശ​ത്ത് നി​യ​ന്ത്ര​ണം തെ​റ്റി ലോ​റി മ​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ ലൈ​നി​ൽ വ​ന്നി​രു​ന്ന മ​ണ​ൽ ക​യ​റ്റി​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ലോ​റി​യു​ടെ മു​ൻ​ച​ക്രം പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മ​ണ​ൽ റോ​ഡി​ലേ​ക്ക് വീ​ണു.

ലോ​റി ഡി​വൈ​ഡ​റി​ൽ ത​ന്നെ മ​റി​ഞ്ഞു കി​ട​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
അ​ത​ല്ലെ​ങ്കി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​മായി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Latest News

Corehub Up