ദേശീയപാതയിൽ ഡിവൈഡറിലേക്കു മറിഞ്ഞ ലോറി.
വടക്കഞ്ചേരി: ദേശീയപാത റോയൽ ജംഗ്ഷനു സമീപം പെട്രോൾപമ്പിന് എതിർവശത്ത് നിയന്ത്രണം തെറ്റി ലോറി മറിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. തൃശൂർ ലൈനിൽ വന്നിരുന്ന മണൽ കയറ്റിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറിയുടെ മുൻചക്രം പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. മണൽ റോഡിലേക്ക് വീണു.
ലോറി ഡിവൈഡറിൽ തന്നെ മറിഞ്ഞു കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അതല്ലെങ്കിൽ മറ്റു വാഹനങ്ങളും അപകടത്തിൽപ്പെടുമായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.