Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mammootty

മോ​ഹ​ൻ​ലാ​ലോ മ​മ്മൂ​ട്ടി​യോ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്ക​ണ്ടി വ​രും: ഗ​ണേ​ഷ് കു​മാ​ർ

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ഭ​ര​ണ​സ​മി​തി​യു​ടെ കൂ​ട്ട​രാ​ജി​ക്ക് ശേ​ഷം നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കി മു​തി​ർ​ന്ന അം​ഗ​വും ന​ട​നു​മാ​യ കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ.

സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ച​ർ​ച്ച​ക​ൾ​ക്ക് കൃ​ത്യ​മാ​യൊ​രു ര​ഹ​സ്യ​സ്വ​ഭാ​വം വേ​ണ​മെ​ന്നും അ​ത് ന​ഷ്ട​പ്പെ​ട്ട​താ​ണ് നി​ല​വി​ലെ ക​ലു​ഷി​താ​ന്ത​രീ​ക്ഷ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പ​റ​ഞ്ഞ അ​ദ്ദേ​ഹം ത​ർ​ക്ക​ങ്ങ​ളും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും അ​ട​ച്ചി​ട്ട മു​റി​ക്കു​ള്ളി​ൽ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും പറഞ്ഞു.

നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യോ മോ​ഹ​ൻ​ലാ​ലോ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ പ​റ​യു​ന്നു.

ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വാ​ക്കു​ക​ൾ

‘‘ഇ​പ്പോ​ൾ ഒ​രു അ​ഡ്‌​ഹോ​ക് ക​മ്മ​റ്റി​യെ ജ​ന​റ​ൽ ബോ​ഡി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.  ഞ​ങ്ങ​ൾ സം​ഘ​ട​ന​യെ റെ​ഗു​ല​റൈ​സ് ചെ​യ്തു​കൊ​ണ്ട് ഒ​രു ഇ​ല​ക്‌​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക എ​ന്ന ദൗ​ത്യം ആ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ അ​ക്കൗ​ണ്ട്സും ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ന​ട​ന്ന എ​ല്ലാ ഇ​ട​പാ​ടു​ക​ളും റെ​ഗു​ല​റൈ​സ് ചെ​യ്യ​ണം.

ക്ര​മ​ക്കേ​ട് ന​ട​ന്നു എ​ന്ന് ക​രു​തു​ന്നി​ല്ല എ​ന്നാ​ലും പ​രി​ശോ​ധി​ക്കും. നി​യ​മ​പ​ര​മാ​യി ന​മ്മു​ടെ ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റും വ​ക്കീ​ലു​മാ​യും ആ​ലോ​ചി​ച്ച് ചെ​യ്യും.

അ​മ്മ മു​ൻ​പ് എ​ങ്ങ​നെ ആ​യി​രു​ന്നോ അ​തു​പോ​ലെ ആ​ക്കി എ​ടു​ക്ക​ണം എ​ന്നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സി​സ്റ്റ​മാ​റ്റി​ക്ക് ആ​കി​യ​തി​നു ശേ​ഷം വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി​ക്ക് കൈ​മാ​റും. 

ഇ​പ്പോ​ൾ ആ​ൾ​ക്കാ​ർ​ക്ക് മു​ന്നോ​ട്ട് വ​രാ​ൻ പേ​ടി​യാ​ണ് കാ​ര​ണം പ​ഴ​യ ക​ണ​ക്കു​ക​ളും കാ​ര്യ​ങ്ങ​ളും ഒ​ക്കെ ത​ല​യി​ലാ​കു​മോ എ​ന്ന പേ​ടി. ന​മ്മ​ൾ ഒ​ന്ന് റെ​ഗു​ല​റൈ​സ് ചെ​യ്ത് സു​താ​ര്യ​മാ​ക്കി വ​യ്ക്കു​മ്പോ​ൾ ‘അ​മ്മ’​യു​ടെ ഭാ​ര​വാ​ഹി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ആ​ള് വ​രും. എ​ന്നെ നി​ർ​ബ​ന്ധി​ച്ച​തു​കൊ​ണ്ട് സീ​നി​യ​ർ അം​ഗം എ​ന്ന നി​ല​യി​ലാ​ണ് ക​മ്മ​റ്റി​യി​ൽ ചേ​ർ​ന്ന​ത്. 

മ​ത്സ​രി​ക്കാ​ൻ ഞാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. എ​നി​ക്കി​തി​ന്‍റെ ക​ണ​ക്ക് എ​ഴു​താ​നും ഒ​പ്പി​ടാ​നും ഒ​ന്നും പ​റ്റി​ല്ല. പി​ഷാ​ര​ടി ത​ന്നെ അ​തൊ​ക്കെ ചെ​യ്യ​ട്ടെ. വ​ന്നി​രി​ക്കു​ന്ന​വ​ർ എ​ല്ലാം ചെ​റു​പ്പ​ക്കാ​രാ​ണ്, ഞാ​ൻ മാ​ത്ര​മേ ഉ​ള്ളൂ സീ​നി​യ​ർ ആ​യ ആ​ൾ.

ഞാ​ൻ കൂ​ടെ നി​ന്ന് അ​വ​ർ​ക്ക് വേ​ണ്ട ഉ​പ​ദേ​ശ​ങ്ങ​ളെ​ല്ലാം കൊ​ടു​ക്കും. അ​ടു​ത്ത മീ​റ്റിം​ഗി​ന് തീ​യ​തി തീ​രു​മാ​നി​ച്ച് എ​ല്ലാ​വ​രെ​യും അ​റി​യി​ക്കും, ഉ​ട​നെ ത​ന്നെ ഇ​ല​ക്‌​ഷ​ന്‍ ന​ട​ത്തും.

ഈ ​ക​മ്മ​റ്റി​യി​ൽ സ്ത്രീ​ക​ൾ ആ​യി​രു​ന്നു കൂ​ടു​ത​ൽ.​അ​വ​ർ ഒ​ന്നി​ച്ച് നി​ന്നെ​ങ്കി​ൽ കു​ഴ​പ്പം വ​രി​ല്ലാ​യി​രു​ന്നു. അ​വ​ർ ഒ​ന്നി​ച്ച് നി​ന്നി​ല്ല എ​ന്ന​താ​ണ് പ്ര​ശ്നം. ട്ര​ഷ​റ​റും പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ഒ​പ്പി​ട്ടാ​ൽ മാ​ത്ര​മേ അ​ക്കൗ​ണ്ട്സ് പാ​സാ​കു​ക​യു​ള്ളൂ.  ഇ​വി​ടെ ട്ര​ഷ​റ​ർ ഒ​പ്പി​ടാ​ൻ ത​യാ​റ​ല്ല.​അ​പ്പൊ പി​ന്നെ അ​വ​ർ​ക്ക് ന​ട​ത്തി​പ്പി​നു​ള്ള അ​ധി​കാ​രം ന​ഷ്ട​പ്പെ​ടും അ​ല്ലാ​തെ അ​വ​രെ പി​ണ​ക്കി​വി​ട്ട​തോ അ​ടി​ച്ചു പു​റ​ത്താ​ക്കി​യ​തോ അ​ല്ല.

അ​വ​ർ​ക്ക് കൂ​ടു​ത​ൽ സ​മ​യം കൊ​ടു​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ ഒ​രാ​ളാ​ണ് ഞാ​ൻ, പ​ക്ഷേ ഇ​ത് ജ​ന​റ​ൽ ബോ​ഡി​യു​ടെ തീ​രു​മാ​നം ആ​യി​രു​ന്നു, അ​ക്കൗ​ണ്ട്സ് പാ​സ്സാ​ക്കി​യി​ട്ട് മു​ന്നോ​ട്ട് പോ​യാ​ൽ മ​തി എ​ന്ന്.  

ലാ​ലേ​ട്ട​ൻ പ​റ​ഞ്ഞ​തു​പോ​ലെ ജ​ന​റ​ൽ ബോ​ഡി​യു​ടെ തീ​രു​മാ​ന​ത്തോ​ട് എ​ല്ലാ​വ​രും യോ​ജി​ക്കു​ക​യാ​യി​രു​ന്നു. ​ഭ​ര​ണ​സ​മി​തി​യി​ൽ ഉ​ള്ള​വ​ർ ത​മ്മി​ൽ വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി. വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പോ​ലും അ​വി​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. അ​ത് മോ​ശ​മാ​യി​പ്പോ​യി. 

25 വ​ർ​ഷ​ത്തോ​ളം ‘അ​മ്മ’​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ്‌ ക​മ്മ​റ്റി​യി​ൽ പ​ല പോ​സ്റ്റി​ലാ​യി  ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് ഞാ​ൻ. ഞ​ങ്ങ​ളാ​രും ഇ​ങ്ങ​നെ പ്ര​ശ്നം ഒ​ന്നും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല.  മീ​റ്റി​ങ്ങു​ക​ളി​ൽ ത​ർ​ക്കം ഒ​ക്കെ ഉ​ണ്ടാ​കും, അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കും, അ​ത് ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്തി​ട്ട് വൈ​കി​ട്ട് എ​ല്ലാ​വ​രും കാ​പ്പി​യും കു​ടി​ച്ച് സ​ന്തോ​ഷ​മാ​യി പി​രി​ഞ്ഞു പോ​കും, ഒ​ന്നും പു​റ​ത്തേ​ക്ക് പോ​കി​ല്ല. 

‘അ​മ്മ’​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പു​റ​ത്തേ​ക്ക് പോ​യ​ത് മോ​ശ​മാ​യി​പ്പോ​യി.​അ​ങ്ങ​നെ പോ​കാ​ൻ പാ​ടി​ല്ല.  ഇ​തൊ​രു സം​ഘ​ട​ന​യാ​ണ് സം​ഘ​ട​ന​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി കൂ​ടു​മ്പോ​ൾ അ​തി​നൊ​രു ര​ഹ​സ്യ സ്വ​ഭാ​വം വേ​ണം.​എ​ല്ലാ സം​ഘ​ട​ന​യ്ക്കും അ​തി​ന്‍റേ​താ​യ ര​ഹ​സ്യ സ്വ​ഭാ​വ​മു​ണ്ട്. അ​ത് അ​ട​ച്ചി​ട്ട മു​റി​ക്ക​ക​ത്ത് ന​ട​ക്കേ​ണ്ട​താ​ണ്. ആ ​ര​ഹ​സ്യ സ്വ​ഭാ​വം ന​ഷ്ട​പ്പെ​ട്ട​താ​യി​രി​ക്ക​ണം ഈ ​പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര​ണം.  ഇ​നി അ​ങ്ങ​നെ ഉ​ണ്ടാ​കി​ല്ല.

ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും ഡേ​റ്റ് നോ​ക്കി​യി​ട്ട് ഉ​ട​നെ ഒ​രു മീ​റ്റിം​ഗ് കൂ​ടും. ​ഇ​തു​വ​രെ ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്ന​ല്ലോ ച​ർ​ച്ച ചെ​യ്ത​ത്, അ​തെ​ല്ലാം ഒ​ന്ന് പ​രി​ഹ​രി​ച്ച് ഇ​ല​ക്ഷ​നി​ലേ​ക്ക് സം​ഘ​ട​ന​യെ കൊ​ണ്ടു​പോ​ക​ണം. 

എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ത്തി​ൽ ലാ​ലേ​ട്ട​നോ മ​മ്മൂ​ക്ക​യോ വ​ന്നു ഇ​ത് ഏ​റ്റെ​ടു​ത്താ​ൽ മാ​ത്ര​മേ സം​ഘ​ട​ന പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ പോ​വൂ.  ഇ​തൊ​രു വ​ലി​യ പ്ര​സ്ഥാ​ന​മാ​ണ് അ​തി​നെ പി​ടി​ച്ചു നി​ർ​ത്താ​ൻ അ​വ​രെ​പ്പോ​ലെ​യു​ള്ള ന​യി​ക്കാ​ൻ ക​ഴി​വു​ള്ള ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ ക​ഴി​യൂ. 

ചെ​റു​പ്പ​ക്കാ​ർ​ക്ക് ക​ഴി​യി​ല്ല എ​ന്ന​ല്ല പ​ക്ഷേ ഇ​ങ്ങ​നെ ഉ​ള്ള പ്ര​ശ്ന​ങ്ങ​ൾ വ​രു​മ്പോ​ൾ അ​വ​രു​ടെ വാ​ക്കു​ക​ൾ മ​റ്റു​ള്ള​വ​ർ കേ​ൾ​ക്കും. പ​ക്ഷേ ഈ ​വി​വാ​ദ​ങ്ങ​ൾ വ​രു​ന്ന​തു​കൊ​ണ്ട് അ​വ​ർ ര​ണ്ടു​പേ​രും ന​യി​ക്കാ​ൻ മു​ന്നോ​ട്ട് വ​രു​ന്നി​ല്ല.  സ​മാ​ധാ​ന​മാ​യി ജീ​വി​ക്കു​മ്പോ​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത ത​ല​വേ​ദ​ന എ​ന്തി​നാ​ണെ​ന്ന് അ​വ​രും വി​ചാ​രി​ക്കും.​

നി​ല​വി​ൽ ന​ട​ക്കു​ന്ന കൈ​നീ​ട്ട​വും മ​രു​ന്ന് വി​ത​ര​ണ​വു​മൊ​ന്നും മു​ട​ങ്ങാ​തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​ക എ​ന്ന​താ​ണ് ദൗ​ത്യം, ബാ​ക്കി എ​ല്ലാ​വും ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കാം

Movies

ഇച്ചാക്കാ, പത്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷം; മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്.

മമ്മൂട്ടിയെ ഇച്ചാക്കാ...എന്ന് വിളിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്‍റെ പോസ്റ്റ്. മമ്മൂട്ടിയുടെ നേട്ടത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

"ഇച്ചാക്കാ, താങ്കൾക്ക് പത്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Movies

എ​ന്‍റെ ആ ​ഡ​യ​ലോ​ഗ് അ​റം പ​റ്റി, കൂ​ട്ടു​കാ​ര​ന്‍റെ കു​ട്ടി​യു​മാ​യി മ​മ്മൂ​ട്ടി​യെ കാ​ണാ​ൻ ചെ​ന്ന പി​ഷാ​ര​ടി

കൂ​ട്ടു​കാ​ര​ന്‍റെ കു​ട്ടി​യു​മാ​യി മ​മ്മൂ​ട്ടി​യെ കാ​ണാ​നെ​ത്തി​യ പി​ഷാ​ര​ടി​യു​ടെ കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. മ​മ്മൂ​ട്ടി​യെ കാ​ണ​ണ​മെ​ന്ന കു​ട്ടി​യു​ടെ ആ​ഗ്ര​ഹം സാ​ധ്യ​മാ​ക്കി​യ​പ്പോ​ൾ പി​ഷാ​ര​ടി​ക്കു​ണ്ടാ​യ സ​ന്തോ​ഷ​വും കു​റി​പ്പി​ൽ വ്യ​ക്ത​മാ​ണ്.

പാ​ട്രി​യാ​റ്റി​ന്‍റെ സെ​റ്റി​ലാ​ണ് സു​ഹൃ​ത്ത് സി​ത്തു​വി​ന്‍റെ മ​ക​നു​മാ​യി മ​മ്മൂ​ട്ടി​യെ കാ​ണാ​ൻ പി​ഷാ​ര​ടി ചെ​ന്ന​ത്. കു​ട്ടി​ക്ക് ബി​രി​യാ​ണി വി​ള​മ്പി ന​ൽ​കു​ന്ന മ​മ്മൂ​ട്ടി​യെ ചി​ത്ര​ത്തി​ൽ കാ​ണാം.

മ​മ്മൂ​ട്ടി കോ​സ്റ്റ്യൂ​മി​ലാ​ണെ​ങ്കി​ൽ അ​ത് സാ​ധി​ക്കി​ല്ലെ​ന്നും എ​ന്നാ​ലും വാ ​ചി​ല​പ്പോ ബി​രി​യാ​ണി കി​ട്ടി​യാ​ലോ എ​ന്നു പ​റ​ഞ്ഞാ​ണ് പി​ഷാ​ര​ടി കു​ട്ടി​യു​മാ​യി ലൊ​ക്കേ​ഷ​നി​ലെ​ത്തി​യ​ത്. താ​ൻ പ​റ​ഞ്ഞ​തു​പോ​ലെ ത​ന്നെ കു​ട്ടി​ക്ക് മ​മ്മൂ​ട്ടി വി​ള​മ്പി​ക്കൊ​ടു​ത്ത ബി​രി​യാ​ണ് കി​ട്ടി എ​ന്നു​മാ​ണ് ന​ർ​മ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

മ​മ്മൂ​ട്ടി​യെ​യും കാ​ണാ​ൻ പ​റ്റി. ബി​രി​യാ​ണി​യും ല​ഭി​ച്ചു എ​ന്ന​താ​ണ് അ​തി​ലെ പ്ര​ത്യേ​ക​ത.

പി​ഷാ​ര​ടി​യു​ടെ കു​റി​പ്പ്

ചി​ല​പ്പൊ ബി​രി​യാ​ണി കി​ട്ടി​യാ​ലോ! സു​ഹൃ​ത്തും സാ​ര​ഥി​യു​മാ​യ സി​ത്തു​വി​ന്‍റെ മ​ക​ന് മ​മ്മു​ക്ക​യെ കാ​ണ​ണം. പാ​ട്രി​യ​റ്റ് പോ​ലെ വ​ലി​യ ഒ​രു ലൊ​ക്കേ​ഷ​ൻ. കോ​സ്റ്റ്യു​മി​ലോ, ഗെ​റ്റ​പ്പി​ലോ ഒ​ക്കെ​യാ​ണെ​ങ്കി​ൽ അ​ത് സാ​ധി​ക്കു​ക എ​ളു​പ്പ​മ​ല്ല.

“എ​ന്നാ​ലും വാ ​ചി​ല​പ്പോ ബി​രി​യാ​ണി കി​ട്ടി​യാ​ലോ! ”എ​ന്‍റെ ആ ​ഡ​യ​ലോ​ഗ് അ​റം​പ​റ്റി, ബി​രി​യാ​ണി കി​ട്ടി.

Movies

അ​വ​ർ മ​മ്മൂ​ട്ടി​യെ അ​ർ​ഹി​ക്കു​ന്നി​ല്ല; ദേ​ശീ​യ പു​ര​സ്കാ​ര വി​വാ​ദ​ത്തി​ൽ പ്ര​കാ​ശ് രാ​ജ്

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജൂ​റി​ക​ൾ മ​മ്മൂ​ട്ടി​യെ​പ്പോ​ലൊ​രു ന​ട​നെ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് ന​ട​ൻ പ്ര​കാ​ശ് രാ​ജ്.

മ​മ്മൂ​ട്ടി ഇ​പ്പോ​ഴും ചെ​റു​പ്പ​ക്കാ​രോ​ട് മ​ത്സ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സീ​നി​യ​ർ‌ ആ​യ​തു​കൊ​ണ്ട​ല്ല പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ചെ​റു​പ്പ​ക്കാ​ർ ഒ​രു​പാ​ട് പ​ഠി​ക്കാ​നു​ണ്ടെ​ന്നും പ്ര​കാ​ശ് രാ​ജ് വ്യ​ക്ത​മാ​ക്കി.

മ​മ്മൂ​ട്ടി ഇ​വി​ടെ ഇ​പ്പോ​ഴും ചെ​റു​പ്പ​ക്കാ​രോ​ട് മ​ത്സ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തെ ഒ​രി​ക്ക​ൽ​പ്പോ​ലും ന​മ്മ​ൾ ഒ​രു സീ​നി​യ​ർ ആ​യ മ​നു​ഷ്യ​ൻ ആ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. അ​ങ്ങ​നെ അ​ല്ല പു​ര​സ്‌​കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്. ഭ്ര​മ​യു​ഗ​ത്തി​ലെ മ​മ്മൂ​ക്ക​യു​ടെ സാ​ന്നി​ധ്യ​വും അ​ദ്ദേ​ഹം പു​ല​ർ​ത്തി​യ ചി​ല സൂ​ക്ഷ്മാ​ഭി​ന​യ​ങ്ങ​ളും വ​ള​രെ ശ​ക്ത​മാ​യി​രു​ന്നു.

അ​തെ​ല്ലാം ഇ​ന്ന​ത്തെ യു​വാ​ക്ക​ൾ ക​ണ്ടു മ​ന​സ്സി​ലാ​ക്കേ​ണ്ട​താ​ണ്. പ​ക്ഷേ എ​ആ​ർ​എ​മ്മി​ലെ ടൊ​വി​നോ തോ​മ​സി​ന്‍റെ അ​ഭി​ന​യ​വും, ഞ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച നാ​ല് സി​നി​മ​ക​ളി​ലെ ആ​സി​ഫ് അ​ലി​യു​ടെ അ​ഭി​ന​യ​വും രി​ഗ​ണി​ച്ചാ​ൽ ത​ങ്ങ​ളു​ടെ സി​നി​മ​ക​ൾ മി​ക​വു​റ്റ​താ​ക്കാ​ൻ അ​വ​ർ കാ​ണി​ക്കു​ന്ന പ​രി​ശ്ര​മ​വും വ​ള​രെ വ​ലു​താ​ണ്.

ഉ​ജ്വ​ല പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നു​ള്ള ഇ​വ​രു​ടെ ശ്ര​മ​ങ്ങ​ൾ മ​മ്മൂ​ക്ക​യെ​യും മോ​ഹ​ൻ​ലാ​ലി​നെ​യും പോ​ലെ​യു​ള്ള മ​ഹാ​ന്മാ​രാ​യ ക​ലാ​കാ​ര​ന്മാ​രെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടാ​കും.

ഭ്ര​മ​യു​ഗ​ത്തി​ലെ മ​മ്മൂ​ക്ക​യു​ടെ സാ​ന്നി​ധ്യ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സൂ​ക്ഷ്മ പ്ര​ക​ട​ന​ങ്ങ​ളും ക​ണ്ട് എ​നി​ക്ക് ത​ന്നെ അ​സൂ​യ തോ​ന്നി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ഈ ​പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​ണ്. ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ ഇ​തെ​ല്ലാം ക​ണ്ട് മ​ന​സി​ലാ​ക്കു​ക​യും മ​മ്മൂ​ക്ക​യു​ടെ അ​ഭി​ന​യ​ത്തി​ൽ നി​ന്ന് പ​ല​തും പ​ഠി​ക്കു​ക​യും വേ​ണം.

ഇ​തൊ​രു ചാ​രി​റ്റി സം​ഘ​ട​ന ഒ​ന്നും അ​ല്ല​ല്ലോ എ​ല്ലാ​വ​ർ​ക്കും പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കാ​ൻ, പ്ര​സ​ക്തി ഉ​ള്ള​വ​ർ​ക്ക് ന​ൽ​കു​ക അ​താ​ണ് ചെ​യ്യേ​ണ്ട​ത്. ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ട്ടു​വീ​ഴ്ച ചെ​യ്യ​പ്പെ​ടു​ന്നു എ​ന്ന​ല്ല ഞാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കേ​ര​ളാ സ​ർ​ക്കാ​ർ എ​ന്നെ ഇ​ങ്ങോ​ട്ട് വി​ളി​ച്ച്, അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ഒ​രാ​ൾ പു​റ​ത്തു​നി​ന്ന് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴും, 'ഞ​ങ്ങ​ൾ ഇ​തി​ൽ ഇ​ട​പെ​ടി​ല്ല, നി​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ട്' എ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴും എ​നി​ക്ക് സ​ന്തോ​ഷം തോ​ന്നി.

കാ​ര​ണം, ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ളി​ൽ അ​ത് സം​ഭ​വി​ക്കു​ന്നി​ല്ല. അ​വി​ടെ ഫ​യ​ലു​ക​ളും കെ​ട്ടു​ക​ളും അ​വാ​ർ​ഡ് നേ​ടു​ന്ന​ത് ന​മ്മ​ൾ കാ​ണു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ജൂ​റി​യും അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ദേ​ശീ​യ സ​ർ​ക്കാ​രും മ​മ്മൂ​ട്ടി​യെ അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്നാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്.

Kerala

“ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് ജൂ​​​റി​​​ക​​​ൾ മ​​​മ്മൂ​​​ട്ടി​​​യെ അ​​​ർ​​​ഹി​​​ക്കു​​​ന്നി​​​ല്ല”: ജൂ​​​റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​നും പ്ര​​​മു​​​ഖ​​​ ന​​​ട​​​നു​​​മാ​​​യ പ്ര​​​കാ​​​ശ് രാ​​​ജ്

തൃ​​​ശൂ​​​ർ: കി​​​ഷ്കി​​​ന്ധാ​​​കാ​​​ണ്ഡ​​​ത്തി​​​ൽ ആ​​​സി​​​ഫ് അ​​​ലി​​​യും വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നും എ​​​ആ​​​ർ​​​എം സി​​​നി​​​മ​​​യി​​​ൽ ടോ​​​വി​​​നോ തോ​​​മ​​​സും മി​​​ക​​​ച്ച അ​​​ഭി​​​ന​​​യം കാ​​​ഴ്ച​​​വ​​​ച്ചെ​​​ങ്കി​​​ലും ഭ്ര​​​മ​​​യു​​​ഗ​​​ത്തി​​​ലെ സൂ​​​ക്ഷ്മാ​​​ഭി​​​ന​​​യ​​​ത്തി​​​ലൂ​​​ടെ മ​​​മ്മൂ​​​ട്ടി മി​​​ക​​​ച്ച ന​​​ട​​​നി​​​ലേ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ത്തി​​​ലേ​​​ക്ക് എ​​​ളു​​​പ്പം ന​​​ട​​​ന്നു​​​ക​​​യ​​​റി​​​യെ​​​ന്നു ജൂ​​​റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​നും പ്ര​​​മു​​​ഖ​​​ന​​​ട​​​നു​​​മാ​​​യ പ്ര​​​കാ​​​ശ് രാ​​​ജ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ന​​​യ​​​ത്തി​​​ൽ ത​​​നി​​​ക്കു​​​പോ​​​ലും അ​​​സൂ​​​യ തോ​​​ന്നി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ന​​​യ​​​ത്തി​​​ലെ നി​​​യ​​​ന്ത്ര​​​ണം പു​​​തു​​​ത​​​ല​​​മു​​​റ പാ​​​ഠ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​കാ​​​ശ് രാ​​​ജ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​ക​​​ളു​​​ണ്ടെ​​​ന്നു ക​​​രു​​​തു​​​ന്നു. ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡി​​​നു മ​​​മ്മൂ​​​ട്ടി​​​യു​​​ടെ രാ​​​ഷ്‌ട്രീ​​​യം ത​​​ട​​​സ​​​മാ​​​കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന്, കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് ജൂ​​​റി​​​യു​​​മൊ​​​ന്നും മ​​​മ്മു​​​ക്ക​​​യെ അ​​​ർ​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.

കു​​​ട്ടി​​​ക​​​ളും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഗം, അ​​​വ​​​രു​​​ടെ സി​​​നി​​​മ​​​ക​​​ളും വേ​​​ണം

ച​​​ല​​​ച്ചി​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കു​​​ട്ടി​​​ക​​​ളു​​​ടെ സി​​​നി​​​മ​​​യെ​​​ക്കു​​​റി​​​ച്ചു​​​കൂ​​​ടി ചി​​​ന്തി​​​ക്ക​​​ണ​​​മെ​​​ന്നു ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ർ​​​ഡ് ജൂ​​​റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ പ്ര​​​കാ​​​ശ് രാ​​​ജ്. ഇ​​​ക്കു​​​റി കു​​​ട്ടി​​​ക​​​ളു​​​ടെ സി​​​നി​​​മ​​​യ്ക്കും ബാ​​​ല​​​താ​​​ര​​​ത്തി​​​നും അ​​​വാ​​​ർ​​​ഡി​​​ല്ല. ഈ ​​​സ​​​മൂ​​​ഹം മു​​​തി​​​ർ​​​ന്ന​​​വ​​​രു​​​ടേ​​​തു​​​ മാ​​​ത്ര​​​മ​​​ല്ല, കു​​​ട്ടി​​​ക​​​ളു​​​ടേ​​​തു​​​കൂ​​​ടി​​​യാ​​​ണ്. കു​​​ട്ടി​​​ക​​​ൾ ആ​​​രാ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ ലോ​​​കം എ​​​ന്താ​​​ണെ​​​ന്നും അ​​​റി​​​യി​​​ക്കു​​​ന്ന സി​​​നി​​​മ​​​ക​​​ൾ​​​കൂ​​​ടി ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും പ്ര​​​കാ​​​ശ് രാ​​​ജ് പ​​​റ​​​ഞ്ഞു.

ചി​​​ല സി​​​നി​​​മ​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​ക​​​ട​​​ന​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​ര​​​ല്ല കേ​​​ന്ദ്ര​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ. കു​​​ട്ടി​​​ക​​​ളു​​​ടെ സി​​​നി​​​മ അ​​​ത​​​ല്ല. കു​​​ട്ടി​​​ക​​​ൾ ചി​​​ന്തി​​​ക്കു​​​ന്ന​​​തും അ​​​വ​​​രെ ചി​​​ന്തി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് അ​​​ത്ത​​​രം സി​​​നി​​​മ​​​ക​​​ൾ. ഒ​​​രാ​​​ളും കു​​​ട്ടി​​​ക​​​ളു​​​ടെ ത​​​ല​​​ത്തി​​​ൽ ചി​​​ന്തി​​​ക്കു​​​ക​​​യോ സി​​​നി​​​മ​​​യെ​​​ടു​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ല്ലെ​​​ന്ന​​​തു വി​​​ഷ​​​മ​​​ക​​​ര​​​മാ​​​ണ്. തി​​​ര​​​ക്ക​​​ഥ​​​യ്ക്കൊ​​​പ്പം ഡ​​​യ​​​ലോ​​​ഗി​​​നു​​​കൂ​​​ടി അ​​​വാ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​കാ​​​ശ് രാ​​​ജ് പ​​​റ​​​ഞ്ഞു.

പു​​​ര​​​സ്കാ​​​ര​​​ത്തു​​​ക ര​​​ണ്ടു​​​ല​​​ക്ഷം​​​വ​​​രെ

മി​​​ക​​​ച്ച ന​​​ടീ​​​ന​​​ട​​​ൻ​​​മാ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മ​​​മ്മൂ​​​ട്ടി​​​ക്കും ഷം​​​ല ഹം​​​സ​​​യ്ക്കും ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മാ​​​ണ് സ​​​മ്മാ​​​നം. മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നു ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ​​​യും മി​​​ക​​​ച്ച​​​ സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​നു ര​​​ണ്ടു​​​ല​​​ക്ഷ​​​വു​​​മാ​​​ണ് സ​​​മ്മാ​​​നം. ഈ ​​​ര​​​ണ്ടു പു​​​ര​​​സ്കാ​​​ര​​​വും മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ചി​​​ദം​​​ബ​​​രം സ്വ​​​ന്ത​​​മാ​​​ക്കി.

Movies

പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ പോ​റ്റി​യാ​യി, ച​ന്തു​വാ​യി, മാ​ട​യാ​യി, ഡാ​നി​യാ​യി....

ക​ഥാ​പാ​ത്ര​ങ്ങ​ളെ, ക​ഥാ​പാ​ത്ര​ങ്ങ​ളെ മാ​ത്രം സ്‌​ക്രീ​നി​ല്‍ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന ന​ട​നാ​ണ് മ​മ്മൂ​ട്ടി. അ​തു​കൊ​ണ്ടാ​ണ് ആ ​മ​ഹാ​ന​ട​ന്, കൊ​ടു​മ​ണ്‍ പോ​റ്റി​യാ​യും ച​ന്തു​വാ​യും ഡാ​നി​യാ​യും മാ​ട​യാ​യും ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​രാ​യും അ​ഹ​മ്മ​ദ് ഹാ​ജി​യാ​യും വാ​റു​ണ്ണി​യാ​യും പ​ക​ര്‍​ന്നാ​ടു​വാ​നാ​കു​ന്ന​ത്.

വെ​ള്ളി​ത്തി​ര​യി​ല്‍ ഒ​രി​ക്ക​ല്‍ ക​ണ്ട മ​മ്മൂ​ട്ടി​യെ പി​ന്നീ​ടൊ​രി​ക്ക​ലും കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തും! ഒ​രി​ക്ക​ല്‍ വി​ഖ്യാ​ത സം​വി​ധാ​യ​ക​ന്‍ ടി.​വി.​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യെ​പ്പോ​ലെ​യോ, മോ​ഹ​ന്‍​ലാ​ലി​നെ​പ്പോ​ലെ​യോ മ​ഹാ​ന​ട​ന്മാ​ര്‍ ഇ​നി​യു​ണ്ടാ​കി​ല്ല. കു​റ​ച്ചു​ചി​ത്ര​ങ്ങ​ളി​ല്‍ ഒ​രു ന​ട​ന്‍, അ​ങ്ങ​നെ മാ​ത്ര​മേ, സം​ഭ​വി​ക്കൂ.

പ​രീ​ക്ഷ​ണ​ങ്ങ​ൾ

അ​നു​ഭ​വ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​ണ് ഒ​രു ന​ട​നെ പ​രു​വ​പ്പെ​ടു​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി എ​ന്ന ന​ട​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ല്‍ പ്രേ​ക്ഷ​ക​രെ​യും ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​യും വി​സ്മ​യി​പ്പി​ച്ച നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്.

വി​ധേ​യ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​ര്‍ (ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​രും എ​ന്‍റെ ജീ​വി​ത​വും എ​ന്ന സ​ക്ക​റി​യു​ടെ ക​ഥ​യെ ഇ​തി​വൃ​ത്ത​മാ​ക്കി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം), പൊ​ന്ത​ന്‍​മാ​ട​യി​ലെ മാ​ട (ടി.​വി.​ച​ന്ദ്ര​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്രം), മ​തി​ലു​ക​ള്‍ എ​ന്ന സി​നി​മ​യി​ല്‍ ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രെ വി​സ്മ​യി​പ്പി​ച്ച ക​ഥാ​കാ​ര​ന്‍/​ബ​ഷീ​ര്‍ (ബ​ഷീ​റി​ന്റെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം),

മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ സ​ങ്കീ​ര്‍​ണാ​നു​ഭ​വ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ സൂ​സ​ന്ന​യി​ലെ ഡാ​നി (ടി.​വി.​ച​ന്ദ്ര​ന്‍റെ സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച ചി​ത്രം), പാ​ലേ​രി മാ​ണി​ക്യ​ത്തി​ലെ അ​ഹ​മ്മ​ദ് ഹാ​ജി (ടി.​പി.​രാ​ജീ​വി​ന്‍റെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ര​ഞ്ജി​ത്തി​ന്റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്രം)...

അ​ങ്ങ​നെ എ​ത്ര​യെ​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ദ്ദേ​ഹം വെ​ള്ളി​ത്തി​ര​യി​ല്‍ അ​വ​ത​രി​ച്ചു. സ​മാ​ന്ത​ര​സി​നി​മ​ക​ള്‍​ക്കും വാ​ണി​ജ്യ​സി​നി​മ​ക​ള്‍​ക്കും ഒ​രു​പോ​ലെ ഇ​ണ​ങ്ങു​ന്ന മ​റ്റൊ​രു ന​ട​നും ന​മു​ക്കി​ല്ല. എ​ഴു​ത്തി​നാ​ലാം വ​യ​സി​ല്‍ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങാ​ന്‍ ആ ​മ​ഹാ​ന​ട​നെ പ്രാ​പ്ത​നാ​ക്കി​യ​ത് അ​ഭി​ന​യ​ക​ല​യു​ടെ 'ഉ​പാ​സ​ക​ന്‍' എ​ന്ന​തു​കൊ​ണ്ടു മാ​ത്ര​മാ​ണ്.

ച​ല​ച്ചി​ത്ര​നി​രീ​ക്ഷ​ക​ര്‍ പ​റ​യാ​റു​ണ്ട്. മ​മ്മൂ​ട്ടി ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​ത്രം ന​ട​ന​ല്ല, എ​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ​ജീ​വി​തം ആ​രം​ഭി​ച്ച​കാ​ലം തൊ​ട്ട്, ആ ​ന​ട​ന്‍ സ്വ​യം വി​മ​ര്‍​ശി​ക്കു​ക​യും ത​ന്നെ​ത്ത​ന്നെ പു​തു​ക്കി​പ്പ​ണി​യു​ക​യു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് കാ​ലം മാ​റു​മ്പോ​ഴും പു​തി​യ ന​ട​നാ​യി മാ​റു​ന്ന​ത്. അ​ദ്ദേ​ഹം ന​ട​ന​ല്ല, എ​ന്നാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. കാ​ര​ണം അ​ദ്ദേ​ഹം ന​ട​ന്മാ​രു​ടെ ന​ട​നാ​ണ്. അ​ഭി​ന​യ​ക​ല​യു​ടെ കു​ല​പ​തി!

വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ

സ​മ​കാ​ലി​ക​ന​ട​ന്മാ​രെ അ​പേ​ക്ഷി​ച്ച്, വ​ലി​പ്പ​ച്ചെ​റു​പ്പ​മോ പ്രാ​യ​വ്യ​ത്യാ​സ​മോ ന​വാ​ഗ​ത​നോ എ​ന്ന വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നും പ്ര​ക​ടി​പ്പി​ക്കാ​തെ വ്യ​ത്യ​സ്ത​മാ​യ അ​ഭ്ര​കാ​വ്യ​വു​മാ​യി വ​ന്ന​വ​രെ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. ആ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി രാ​പ​ക​ല്‍ അ​ദ്ദേ​ഹം ക​ഷ്ട​പ്പെ​ട്ടു.

ത​നി​ക്കു യോ​ജി​ക്കാ​ന്‍ ക​ഴി​യു​ന്നി​ട​ത്ത് അ​ല്ലെ​ങ്കി​ല്‍ ത​ന്‍റെ ക​ഥാ​പാ​ത്ര അ​ന്വേ​ഷ​ണ​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്നി​ട​ത്ത് മ​മ്മൂ​ട്ടി​യി​ലെ "അ​ഭി​ന​യ​പു​രു​ഷ​ന്‍' ത​മ്പ​ടി​ച്ചു. ത​ന്നെ​ത്ത​ന്നെ ആ​വ​ര്‍​ത്തി​ക്കു​ന്ന പ​തി​വ് മ​മ്മൂ​ട്ടി​ക്കി​ല്ല. ഒ​രു​കാ​ല​ത്ത് അ​ത്ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ (കു​ടും​ബ​ചി​ത്ര​ങ്ങ​ള്‍) നി​ര​ന്ത​രം ചെ​യ്ത്, ബോ​ക്സ്ഓ​ഫീ​സി​ല്‍ തു​ട​ര്‍​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ ആ ​ന​ട​ന്‍, സി​നി​മ​യി​ല്ലാ​തെ ച​ട​ഞ്ഞു​കൂ​ടി​യ നാ​ളു​ക​ളു​മു​ണ്ട്.

പി​ന്നീ​ട് ത​ന്നെ​ത്ത​ന്നെ പു​ന​ര്‍​നി​ര്‍​മി​ച്ച് താ​രം വീ​ണ്ടും അ​വ​ത​രി​ക്കു​ക​യു​മാ​യി​രു​ന്നു. ന്യൂ​ഡ​ല്‍​ഹി എ​ന്ന ജോ​ഷി ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ത്ത​ര​ത്തി​ലൊ​രു പു​ന​ര്‍​വ​ര​വി​ന് നി​മി​ത്ത​മാ​യ ചി​ത്ര​മാ​ണ്. പി​ന്നീ​ട് ബ്ലെ​സി​യു​ടെ കാ​ഴ്ച​യും. ഒ​രേ​സ​മ​യം, രാ​ജ​മാ​ണി​ക്യ​മാ​കാ​നും മാ​ട​യാ​കാ​നും മ​റ്റാ​ര്‍​ക്കു ക​ഴി​യും..?

മാ​റ്റ​വും ആ​ഴ​വും

വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ന്‍ കെ.​ജി.​ജോ​ര്‍​ജി​ന്‍റെ "യ​വ​നി​ക'​യി​ലെ ജേ​ക്ക​ബ് ഈ​രാ​ളി, ക്ലാ​സി​ക് സം​വി​ധാ​യ​ക​ന്‍ ഭ​ര​ത​ന്‍റെ "അ​മ​ര'​ത്തി​ലെ അ​ച്ചൂ​ട്ടി, 'വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ'​യി​ലെ ച​ന്തു ചേ​ക​വ​ര്‍, 'ലൗ​ഡ് സ്പീ​ക്ക​റി'​ലെ മൈ​ക്ക്, 'പ്രാ​ഞ്ചി​യേ​ട്ട'​നി​ലെ പ്രാ​ഞ്ചി, 'പ​ത്തേ​മാ​രി'​യി​ലെ പ​ള്ളി​ക്ക​ല്‍ നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ​ഠി​ക്കു​മ്പോ​ള്‍, കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​വും ആ​ഴ​വും മ​ന​സി​ലാ​ക്കാ​നാ​കും.

ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​ഴ​ങ്ങ​ള്‍ തേ​ടി​യു​ള്ള ഏ​കാ​ന്ത​യാ​ത്ര​യാ​ണ് മ​മ്മൂ​ട്ടി​യെ മ​ഹാ​ന​ട​നാ​ക്കി​യ​തും മ​റ്റു​ള്ള​വ​രി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​നാ​ക്കി​യ​തും. മ​മ്മൂ​ട്ടി​യ​ല്ലാ​തെ, മ​റ്റൊ​രു ന​ട​നെ​യും ത​ന്റെ 'ച​ന്തു' വാ​യി സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എം​ടി പ​റ​ഞ്ഞ​തി​ന്‍റെ പൊ​രു​ളും അ​താ​ണ്.

ജൂ​റി​യു​ടെ വാ​ക്കു​ക​ൾ

അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​വേ​ള​യി​ല്‍ ജൂ​റി​യു​ടെ വാ​ക്കു​ക​ള്‍, മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തെ മൊ​ത്ത​ത്തി​ല്‍ വി​ല​യി​രു​ത്തു​ന്ന​താ​യി​രു​ന്നു. 'കൊ​ടു​മ​ണ്‍ പോ​റ്റി', 'ചാ​ത്ത​ന്‍' എ​ന്നീ ര​ണ്ടു പാ​ത്ര​സൃ​ഷ്ടി​ക​ളെ ഏ​ക​ശ​രീ​ര​ത്തി​ലേ​ക്ക് ആ​വാ​ഹി​ച്ചു​ന​ട​ത്തി​യ ഭാ​വാ​ഭി​ന​യ മി​ക​വ്- എ​ന്നാ​ണ് ജൂ​റി പ​റ​ഞ്ഞ​ത്. ന​ട​ന്‍ എ​ന്ന നി​ല​യി​ല്‍ ശ​രീ​രം മാ​ത്ര​മ​ല്ല, മ​ന​സും അ​ഭി​ന​യ​പ​രീ​ക്ഷ​ണ​ത്തി​ന്റെ ശാ​ല​യാ​ക്കി മ​മ്മൂ​ട്ടി മാ​റ്റു​ന്നു.

എ​ന്നാ​ല്‍; ഇ​തൊ​ന്നു​മ​ല്ല, കാ​ല​ത്തി​നൊ​പ്പം ന​ട​ന്ന ന​ട​ന്‍ എ​ന്നും മ​ന​സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​തി​ലും ആ​ഴ​മു​ള്ള, ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന എ​ത്ര​യോ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ആ '​മ​ഹാ​പു​രു​ഷ​ന്‍' ഇ​നി​യും അ​വ​ത​രി​ക്കാ​നി​രി​ക്കു​ന്നു.

Kerala

ഞാ​നെ​ന്താ പ​ഴ​യ​താ​ണോ, ഈ ​ത​ല​മു​റ​യി​ലെ ആ​ള​ല്ലേ; പു​ര​സ്കാ​ര​നേ​ട്ട​ത്തി​ന് പി​ന്നാ​ലെ മ​മ്മൂ​ട്ടി

കൊച്ചി: മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നേ​ട്ട​ത്തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് മ​മ്മൂ​ട്ടി.

'എ​ല്ലാ​വ​ർ​ക്കും ന​ന്ദി. എ​ന്‍റെ കൂ​ടെ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ. ആ​സി​ഫി​നും ടൊ​വീ​നോ​യ്ക്കും ആ​ശം​സ​ക​ൾ. ഷം​ല ഹം​സ​യ്ക്ക് സി​ദ്ധാ​ർ​ഥ് ഭ​ര​തന് സൗ​ബി​ന് എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

അ​മ​ൽ നീ​ര​ദ് ടീ​മി​നും മ​ഞ്ഞു​മ്മ​ൽ ടീ​മി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. കി​ട്ടാ​ത്ത​വ​ർ​ക്ക് അ​ടു​ത്ത പ്രാ​വ​ശ്യം കി​ട്ടും. ക​ഥാ​പാ​ത്ര​വും ക​ഥ​യു​മൊ​ക്കെ വ്യ​ത്യ​സ്ത​മാ​ണ്. ഇ​തും ഒ​രു യാ​ത്ര​യ​ല്ലേ, കൂ​ടെ ന​ട​ക്കാ​ൻ ഒ​ത്തി​രി പേ​രു​ണ്ടാ​കി​ല്ലേ. ഇ​തൊ​രു മ​ത്സ​രം എ​ന്നൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല'. മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

പു​തു​ത​ല​മു​റ​യാ​ണ് ഇ​ത്ത​വ​ണ അ​വാ​ർ​ഡ് മു​ഴു​വ​ൻ കൊ​ണ്ടു​പോ​യേ​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് ചി​രി​ച്ചു​കൊ​ണ്ട് താ​രം പ്ര​തി​ക​രി​ച്ചു. ഞാ​നെ​ന്താ പ​ഴ​യ​താ​ണോ, ഞാ​നും ഈ ​ത​ല​മു​റ​യി​ൽ പെ​ട്ട​യാ​ള​ല്ലേ, മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ഭ്ര​മ​യു​ഗം എ​ന്ന ചി​ത്ര​ത്തി​ലെ കൊ​ടു​മ​ൺ പോ​റ്റി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​ണ് മ​മ്മൂ​ട്ടി​യെ തേ​ടി മി​ക​ച്ച ന​ട​നു​ള്ള 55 -ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മെ​ത്തി​യ​ത്. ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് താ​ര​ത്തി​ന് സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത്.

 

Movies

ഞാ​നെ​ന്താ പ​ഴ​യ​താ​ണോ, ഈ ​ത​ല​മു​റ​യി​ലെ ആ​ള​ല്ലേ; പു​ര​സ്കാ​ര​നേ​ട്ട​ത്തി​ന് പി​ന്നാ​ലെ മ​മ്മൂ​ട്ടി

മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നേ​ട്ട​ത്തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് മ​മ്മൂ​ട്ടി.

'എ​ല്ലാ​വ​ർ​ക്കും ന​ന്ദി. എ​ന്‍റെ കൂ​ടെ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ. ആ​സി​ഫി​നും ടൊ​വീ​നോ​യ്ക്കും ആ​ശം​സ​ക​ൾ. ഷം​ല ഹം​സ​യ്ക്കും സി​ദ്ധാ​ർ​ഥ് ഭ​ര​ത​നും സൗ​ബി​നും എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

അ​മ​ൽ നീ​ര​ദ് ടീ​മി​നും മ​ഞ്ഞു​മ്മ​ൽ ടീ​മി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. കി​ട്ടാ​ത്ത​വ​ർ​ക്ക് അ​ടു​ത്ത പ്രാ​വ​ശ്യം കി​ട്ടും. ക​ഥാ​പാ​ത്ര​വും ക​ഥ​യു​മൊ​ക്കെ വ്യ​ത്യ​സ്ത​മാ​ണ്. ഇ​തും ഒ​രു യാ​ത്ര​യ​ല്ലേ, കൂ​ടെ ന​ട​ക്കാ​ൻ ഒ​ത്തി​രി പേ​രു​ണ്ടാ​കി​ല്ലേ. ഇ​തൊ​രു മ​ത്സ​രം എ​ന്നൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല'. മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

പു​തു​ത​ല​മു​റ​യാ​ണ് ഇ​ത്ത​വ​ണ അ​വാ​ർ​ഡ് മു​ഴു​വ​ൻ കൊ​ണ്ടു​പോ​യേ​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് ചി​രി​ച്ചു​കൊ​ണ്ട് താ​രം പ്ര​തി​ക​രി​ച്ചു. ഞാ​നെ​ന്താ പ​ഴ​യ​താ​ണോ, ഞാ​നും ഈ ​ത​ല​മു​റ​യി​ൽ പെ​ട്ട​യാ​ള​ല്ലേ, മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ഭ്ര​മ​യു​ഗം എ​ന്ന ചി​ത്ര​ത്തി​ലെ കൊ​ടു​മ​ൺ പോ​റ്റി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നാ​ണ് മ​മ്മൂ​ട്ടി​യെ തേ​ടി മി​ക​ച്ച ന​ട​നു​ള്ള 55 -ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മെ​ത്തി​യ​ത്. ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് താ​ര​ത്തി​ന് സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത്.

 

Kerala

മി​ക​ച്ച ന​ട​ൻ മ​മ്മൂ​ട്ടി, ന​ടി ഷം​ല ഹം​സ; അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്

തൃ​ശൂ​ർ: 55-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി മ​മ്മൂ​ട്ടി​യും(​ഭ്ര​മ‌​യു​ഗം) മി​ക​ച്ച ന​ടി​യാ​യി ഷം​ല ഹം​സ​യും(​ഫെ​മി​നി​ച്ചി ഫാ​ത്തി​മ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് മ​മ്മൂ​ട്ടി മി​ക​ച്ച ന​ട​നാ​കു​ന്ന​ത്.

അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണ​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ടൊ​വീ​നോ​യും കി​ഷ്കി​ന്ധാ​കാ​ണ്ഡ​ത്തി​ലെ അ​ഭി​ന​യ​മി​ക​വി​ന് ആ​സി​ഫ് അ​ലി​യും പ്ര​ത്യേ​ക ജൂ​റി പ​ര​മാ​ർ​ശ​ത്തി​ന് അ​ർ​ഹ​നാ​യി. മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി ചി​ദം​ബ​രം പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​നാ​യി.

മി​ക​ച്ച ചി​ത്രം മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്. പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം ന​ടി ജ്യോ​തി​ർ​മ​യി​ക്കും ദ​ർ​ശ​ന​യ്ക്കും ല​ഭി​ച്ചു. ബോ​ഗൈ​ൻ​വി​ല്ല​യി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് ജ്യോ​തി​ർ​മ​യി​ക്ക് പു​ര​സ്കാ​രം. പാ​ര​ഡൈ​സ് എ​ന്ന ചി​ത്ര​ത്തി​നാ​ണ് ദ​ർ​ശ​ന​യ്ക്ക് ജൂ​റി​യു​ടെ പ​രാ​മ​ർ​ശം. 

സ​ഹ​ന​ടി​യാ​യി ലി​ജോ​മോ​ളും സ​ഹ​ന​ട​നാ​യി സി​ദ്ധാ​ർ​ഥ് ഭ​ര​ത​നും സൗ​ബി​നും പു​ര​സ്കാ​രം പ​ങ്കി​ട്ടു. മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം ഫെ​മി​നി​ച്ചി ഫാ​ത്തി​മ.

മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ജൂ​റി അ​ധ്യ​ക്ഷ​ന്‍ പ്ര​കാ​ശ് രാ​ജും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കു​ക്കു പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ട്.

മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​മാ​യി പെ​ൺ​പാ​ട്ട് താ​ര​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു. ഗ്ര​ന്ഥ​ക​ർ​ത്താ​വ് -സി.​എ​സ്. മീ​നാ​ക്ഷി. മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​നം: ഡോ. ​വ​ത്സ​ൻ വാ​തു​ശേ​രി.

 

Kerala

അ​തി​ദാ​രി​ദ്ര്യ വി​മു​ക്ത കേ​ര​ള പ്ര​ഖ്യാ​പ​നം: മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, ക​മ​ല്‍​ഹാ​സ​ൻ എ​ന്നി​വ​ർ​ക്ക് തു​റ​ന്ന ക​ത്തു​മാ​യി ആ​ശാ പ്ര​വ​ർ​ത്ത​ക​ർ

 

 

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, ക​മ​ല്‍​ഹാ​സ​ൻ എ​ന്നി​വ​ര്‍​ക്ക് തു​റ​ന്ന ക​ത്തു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍. ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന അ​തി​ദാ​രി​ദ്ര്യ വി​മു​ക്ത കേ​ര​ള പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മൂ​ന്നു താ​ര​ങ്ങ​ളെ​യും സ​ർ​ക്കാ​ർ ക്ഷ​ണി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ശ​മാ​രു​ടെ ക​ത്ത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശാ​പ്ര​വ​ർ​ത്ത​ക​രെ വ​ന്നു കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മൂ​ന്നു നേ​രം ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​ല്ലാ​ത്ത, മ​ക്ക​ളെ പ​ഠി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത, മാ​ര​ക​രോ​ഗം വ​ന്നാ​ൽ അ​തി​ജീ​വി​ക്കാ​ൻ കെ​ൽ​പ്പി​ല്ലാ​ത്ത, ക​ട​ക്കെ​ണി​യി​ൽ കു​ടു​ങ്ങി​യ അ​തി​ദ​രി​ദ്ര​രാ​ണ് ത​ങ്ങ​ളെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ദാ​ന​ന്ദ​ൻ, കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബിന്ദു ​എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് ക​ത്ത്.

ഇ​മെ​യി​ൽ മു​ഖേ​ന​യാ​ണ് താ​ര​ങ്ങ​ൾ​ക്കു ക​ത്ത​യ​ച്ച​ത്. അ​തി​ദാ​രി​ദ്ര്യ വി​മു​ക്ത കേ​ര​ള​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക വ​ഴി നി​ങ്ങ​ൾ ആ ​വ​ലി​യ നു​ണ​യു​ടെ പ്ര​ചാ​ര​ക​രാ​യി മാ​റും എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. അ​തു​കൊ​ണ്ട് ച​ട​ങ്ങി​ൽ നി​ന്ന് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും ക​മ​ൽ​ഹാ​സ​നും വി​ട്ടു​നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് ആ​ശ​മാ​രു​ടെ ആ​വ​ശ്യം.

Movies

ല​ണ്ട​ൻ പ​ഴ​യ ല​ണ്ട​ന​ല്ല, പ​ക്ഷേ ബി​ലാ​ൽ പ​ഴ​യ ബി​ലാ​ൽ ത​ന്നെ​യാ​ണ്; മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വു​മാ​യി മ​നോ​ജ് കെ. ​ജ​യ​ൻ

മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് മ​നോ​ജ് കെ. ​ജ​യ​ൻ. ല​ണ്ട​നി​ൽ നി​ന്നെ​ടു​ത്ത ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

‘ല​ണ്ട​ൻ പ​ഴ​യ ല​ണ്ട​ൻ അ​ല്ലാ​യി​രി​ക്കാം.., പ​ക്ഷേ ബി​ലാ​ല് പ​ഴ​യ ബി​ലാ​ല് ത​ന്നെ​യാ​ണ്. പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക​യെ ല​ണ്ട​നി​ൽ വ​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ട​പ്പോ​ൾ... ഒ​രു​പാ​ട് സ​ന്തോ​ഷം. മ​മ്മൂ​ക്ക വ​ള​രെ സ​ന്തോ​ഷ​വാ​നാ​യി, ആ​രോ​ഗ്യ​വാ​നാ​യി​രി​ക്കു​ന്നു. ദൈ​വ​ത്തി​നു ന​ന്ദി’ മ​നോ​ജ്.​കെ.​ജ​യ​ൻ കു​റി​ച്ചു.

 

 

Movies

"കാ​മ​റ വി​ളി​ക്കു​ന്നു' ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​യി​ട​ത്തേ​യ്ക്ക് ഞാ​ൻ തി​രി​കെ പോ​കു​ന്നു; മാ​സ് ലു​ക്കി​ൽ മ​മ്മൂ​ട്ടി

ഇ​ട​വേ​ള‍​യ്ക്ക് ശേ​ഷം വീ​ണ്ടും കാ​മ​റ​യു​ടെ​യും ഷൂ​ട്ടി​ന്‍റെ​യും ബ​ഹ​ള​ങ്ങ​ളി​ലേ​യ്ക്ക് തി​രി​കെ പോ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് മ​മ്മൂ​ട്ടി. ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട കാ​ര്യം ചെ​യ്യാ​ൻ പോ​കു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്.

ത​ന്‍റെ ഏ​റ്റ​വും പു​തി​യ ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​സ​ർ കാ​റി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് മ​മ്മൂ​ട്ടി സ​ന്തോ​ഷം അ​റി​യി​ച്ച​ത്.

‘ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ജീ​വി​ത​ത്തി​ൽ എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട കാ​ര്യം ചെ​യ്യാ​ൻ പോ​കു​ന്നു. എ​ന്‍റെ അ​ഭാ​വ​ത്തി​ൽ എ​ന്നെ അ​ന്വേ​ഷി​ച്ച എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി അ​റി​യി​ക്കാ​ൻ വാ​ക്കു​ക​ൾ മ​തി​യാ​കി​ല്ല. കാ​മ​റ വി​ളി​ക്കു​ന്നു.’ എ​ന്നാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ച​ത്.

നി​ര​വ​ധി​പ്പേ​രാ​ണ് മ​മ്മൂ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് ക​മ​ന്‍റ് ചെ​യ്ത​ത്. സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി, മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ്, ടി​നു പാ​പ്പ​ച്ച​ൻ, ന​ട​ൻ ആ​ന്‍റ​ണി വ​ർ​ഗീ​സ്, നൈ​ല ഉ​ഷ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കാ​റോ​ടി​ച്ചെ​ത്തി​യ മ​മ്മൂ​ട്ടി​യു​ടെ വീ​ഡി​യോ ഇ​തി​നോ​ട​കം വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ഓ​റ​ഞ്ച് ഷ​ര്‍​ട്ടും കൂ​ളിം​ഗ് ഗ്ലാ​സും ധ​രി​ച്ച് സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് മ​മ്മൂ​ട്ടി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

മ​ഹേ​ഷ് നാ​രാ​യ​ൺ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​നാ​യി ഹൈ​ദ​ര​ബാ​ദി​ലേ​ക്കാ​ണ് താ​ര​ത്തി​ന്‍റെ യാ​ത്ര. ഹൈ​ദ​രാ​ബാ​ദ് ഷെ​ഡ്യൂ​ളി​ൽ മ​മ്മൂ​ട്ടി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ചേ​രു​മെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു.

ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദി​ലെ ഷൂ​ട്ടി​ന് ശേ​ഷം ചി​ത്ര​ത്തി​ന്‍റെ ബാ​ക്കി ഷെ​ഡ്യൂ​ളി​നാ​യി മ​മ്മൂ​ട്ടി യു​കെ​യി​ലേ​ക്ക് പോ​കും. ഈ ​മാ​സം 25 വ​രെ യു​കെ​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്. ന​വം​ബ​ർ പ​കു​തി​യോ​ടെ ആ​യി​രി​ക്കും മ​മ്മൂ​ട്ടി കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക. അ​തി​നു ശേ​ഷം ഇ​തേ സി​നി​മ​യു​ടെ ബാ​ക്കി ചി​ത്രീ​ക​ര​ണ​ത്തി​ലും മ​മ്മൂ​ട്ടി ഭാ​ഗ​മാ​കും.

Movies

"കിം​ഗ് ഈ​സ് ബാ​ക്ക്'; ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും സി​നി​മ​യി​ലേ​ക്ക്

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് നീ​ണ്ട വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ന​ട​ൻ മ​മ്മൂ​ട്ടി ക്യാ​മ​റ​യ്ക്ക് മു​ന്നി​ലേ​ക്ക്. സ്വ​ന്ത​മാ​യി ഡ്രൈ​വ് ചെ​യ്ത് സ്റ്റൈ​ല​ൻ എ​ൻ​ട്രി​യി​ൽ അ​ദ്ദേ​ഹം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ആ​ന്‍റോ ജോ​സ​ഫി​നൊ​പ്പ​മാ​ണ് താ​രം എ​ത്തി​യ​ത്.

ഹൈ​ദ​രാ​ബാ​ദി​ലെ സെ​റ്റി​ലേ​ക്ക് പോ​കാ​നാ​ണ് മ​മ്മൂ​ട്ടി ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. മ​ഹേ​ഷ് നാ​ര​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം പേ​ട്രി​യ​റ്റ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലേ​ക്കാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ഒ​പ്പം ന​യ​ൻ​താ​ര, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. പേ​ട്രി​യ​റ്റി​ന്‍റെ ഷൂ​ട്ടി​ങ്ങി​നി​ടെ​യാ​ണ് മ​മ്മൂ​ട്ടി ചി​കി​ത്സ​യ്ക്കാ​യി പോ​യ​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

Movies

ചി​കി​ത്സ​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ണ​വും രു​ചി​യു​മൊ​ക്കെ പോ​യി​രു​ന്നു; മ​മ്മൂ​ട്ടി​യു​ടെ രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ശ്രീ​രാ​മ​ൻ

മ​മ്മൂ​ട്ടി​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ​യെ​ക്കു​റി​ച്ചും താ​ര​വു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചും മ​ന​സ് തു​റ​ന്ന് ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ. ശ്രീ​രാ​മ​ൻ. ചി​കി​ത്സ​യു​ടെ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന് രു​ചി തോ​ന്നി​യി​രു​ന്നി​ല്ലെ​ന്നും മ​ണം അ​റി​യാ​നു​ള്ള ക​ഴി​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ശ്രീ​രാ​മ​ൻ പ​റ​യു​ന്നു.

ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ്രീ​രാ​മ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രോ​ഗം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​യെ​ന്ന് മ​മ്മൂ​ട്ടി വി​ളി​ച്ചു പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച് വി.​കെ. ശ്രീ​രാ​മ​ൻ പ​ങ്കു​വ​ച്ച പോ​സ്റ്റ് വൈ​റ​ലാ​യി​രു​ന്നു.

വി.​കെ ശ്രീ​രാ​മ​ന്‍റെ വാ​ക്കു​ക​ൾ

‘‘മ​മ്മൂ​ട്ടി​ക്ക് രോ​ഗ​വി​മു​ക്തി ഇ​ന്നൊ​രു ദി​വ​സം പെ​ട്ടെ​ന്ന് ഉ​ണ്ടാ​യ​ത​ല്ല. മ​മ്മൂ​ട്ടി എ​ന്നെ ഇ​ട​യ്ക്കി​ട​യ്ക്ക് വി​ളി​ക്കാ​റു​ണ്ട്. ചി​ല​പ്പോ​ൾ ഒ​രാ​ഴ്ച കൂ​ടു​മ്പോ​ൾ വി​ളി​ക്കും. ഇ​ന്ന​ലെ​യും മി​നി​യാ​ന്നും ഒ​ക്കെ വി​ളി​ച്ചി​രു​ന്നു. അ​പ്പോ​ഴൊ​ക്കെ ഇ​തി​നെ​പ്പ​റ്റി ഒ​ന്നു​മ​ല്ല പ​റ​ഞ്ഞി​രു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ളി​ക്കു​മ്പോ​ൾ ഭ​ക്ഷ​ണ​ത്തി​ന് രു​ചി​യി​ല്ല ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട് എ​ന്നൊ​ക്കെ പ​റ​യു​മാ​യി​രു​ന്നു. പ​ക്ഷേ, അ​തൊ​ന്നും വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​യി​ട്ടൊ​ന്നു​മ​ല്ല സം​സാ​രി​ക്കു​ന്ന​ത്.

എ​ന്നെ വി​ളി​ക്കു​മ്പോ​ൾ സം​സാ​രി​ക്കു​ന്ന​ത് വേ​റെ പ​ല​തും ആ​യി​രു​ന്നു. ചി​ല​പ്പോ​ൾ രാ​ഷ്ട്രീ​യ​മാ​യി​രി​ക്കും, ചി​ല​പ്പോ​ൾ കൃ​ഷി​യെ​പ്പ​റ്റി ആ​യി​രി​ക്കും, അ​ങ്ങ​നെ എ​ല്ലാ​റ്റി​നെ​പ്പ​റ്റി​യും സം​സാ​രി​ക്കും. ഇ​തൊ​ക്കെ എ​ന്നോ​ടാ​ണ് സം​സാ​രി​ക്കു​ന്ന​ത്.

എ​നി​ക്കാ​ണെ​ങ്കി​ൽ ഇ​തി​നെ​പ്പ​റ്റി​യൊ​ക്കെ മൂ​പ്പ​ർ​ക്ക് ഉ​ള്ള അ​ത്ര ഗ്രാ​ഹ്യ​മി​ല്ല. ചി​ല ആ​ളു​ക​ളെ പ​റ്റി പ​റ​യു​മ്പോ​ൾ, ‘നി​ന​ക്ക് എ​ന്താ തോ​ന്നു​ന്ന​ത്’ എ​ന്ന് ചോ​ദി​ക്കും. ഞാ​ൻ പ​റ​യും, ‘അ​യാ​ൾ നി​ങ്ങ​ൾ വി​ചാ​രി​ക്കു​ന്ന പോ​ല​ത്തെ ആ​ള​ല്ല’ എ​ന്ന്. ‘അ​പ്പോ​ൾ നീ ​എ​ന്താ വി​ചാ​രി​ച്ച​ത്’ എ​ന്ന് എ​ന്നോ​ട് ചോ​ദി​ക്കും.

അ​വി​ടെ ന​മ്മ​ൾ കു​ടു​ങ്ങും. ഇ​ങ്ങ​ന​ത്തെ രീ​തി​യി​ലു​ള്ള വ​ർ​ത്ത​മാ​ന​ങ്ങ​ൾ ആ​ണ് ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള​ത്. അ​ല്ലാ​തെ ഭ​യ​ങ്ക​ര ബൗ​ദ്ധി​ക ച​ർ​ച്ച​ക​ളോ ബൗ​ദ്ധി​ക വ്യാ​യാ​മ​ങ്ങ​ളോ ഒ​ന്നും ഉ​ണ്ടാ​കാ​റി​ല്ല. പ​ക്ഷേ, ഞ​ങ്ങ​ൾ ത​മ്മി​ൽ കു​റേ​നേ​രം സം​സാ​രി​ച്ചു ക​ഴി​യു​മ്പോ​ൾ അ​തി​ൽ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഈ ​വി​ഷ​യ​ങ്ങ​ൾ ഒ​ന്നും ആ​ധി​കാ​രി​ക​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. ചി​ല​പ്പോ​ൾ നോ​വ​ലി​നെ പ​റ്റി, ചി​ല​പ്പോ​ൾ കാ​മ​റ​ക​ളെ പ​റ്റി, സി​നി​മ​ക​ളേ​യും നാ​ട​ക​ത്തെ​പ്പ​റ്റി​യും ഒ​രു​പാ​ട് സം​സാ​രി​ക്കും.

പ​ക്ഷേ, എ​നി​ക്ക് ഇ​തൊ​ന്നും വ​ലി​യ പി​ടി​യു​ള്ള കാ​ര്യ​മാ​യി​രി​ക്കി​ല്ല. ഇ​ട​യ്ക്കി​ട​യ്ക്ക് മൂ​പ്പ​ർ​ക്ക് ഇ​തി​നെ​പ്പ​റ്റി സം​സാ​രി​ക്കാ​ൻ ഒ​രാ​ളെ കി​ട്ട​ണം. അ​തി​നാ​ണ് എ​ന്നെ വി​ളി​ക്കു​ന്ന​ത്. എ​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ലാ​താ​വു​മ്പോ​ൾ ചോ​ദി​ക്കും,

‘നീ ​വ​ലി​യ വി​വ​രം ഒ​ന്നും ഇ​ല്ലാ​തെ ബു​ദ്ധി​ജീ​വി ച​മ​ഞ്ഞ് ന​ട​ക്കു​ക​യാ​ണ് അ​ല്ലേ’ എ​ന്ന്. മൂ​പ്പ​ർ​ക്ക് ഇ​ങ്ങ​നെ​യൊ​ക്കെ സം​സാ​രി​ക്കാ​ൻ ഒ​രു ചാ​ൻ​സ് കി​ട്ട​ണം. ഇ​ന്ന​ലെ വി​ളി​ച്ച​പ്പോ​ൾ മു​ഴു​വ​ൻ എ​ന്നെ ക്യാ​മ​റ​ക​ളെ പ​റ്റി പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​പാ​ട് കാ​മ​റ​ക​ളെ പ​റ്റി പ​റ​ഞ്ഞു. ഫ്യൂ​ജി എ​ന്ന് പ​റ​യു​ന്ന ഒ​രു കാ​മ​റ​യെ പ​റ്റി കു​റെ പ​റ​ഞ്ഞു.

പി​ന്നെ ച​ന്ദ്ര​നി​ലേ​ക്ക് ആ​ദ്യം പോ​യ​വ​ർ കൈ​യി​ൽ വ​ച്ച ഒ​രു ഹാ​ൻ​ഡ് മെ​യ്ഡ് കാ​മ​റ​യു​ണ്ട്, അ​തി​നെ​പ്പ​റ്റി പ​റ​ഞ്ഞു. അ​ത് ഉ​ണ്ടാ​ക്കി​യ സ്ഥ​ല​ത്തെ പ​റ്റി കു​റെ ആ​ലോ​ചി​ച്ചു. പി​ന്നെ പ​റ​ഞ്ഞു, സ്വീ​ഡ​നി​ൽ ആ​ണെ​ന്ന് തോ​ന്നു​ന്നു അ​ത് ഉ​ണ്ടാ​ക്കി​യ​ത് എ​ന്ന്. ക്യാ​മ​റ​യു​ടെ പേ​രും പ​റ​ഞ്ഞു. എ​നി​ക്കി​പ്പോ​ൾ അ​ധി​കം ഓ​ർ​മ​യൊ​ന്നും നി​ൽ​ക്കി​ല്ല. അ​തു​കൊ​ണ്ട് ഓ​ർ​ക്കു​ന്നി​ല്ല. ഇ​ങ്ങ​നെ നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ് സം​സാ​രി​ച്ച​ത്.

അ​സു​ഖ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളെ പ​റ്റി​യൊ​ക്കെ മു​ൻ​പ് പ​റ​ഞ്ഞി​രു​ന്നു. അ​ത് ഞാ​ൻ ചോ​ദി​ച്ചി​ട്ട് പ​റ​യു​ന്ന​തൊ​ന്നു​മ​ല്ല. കു​റ​ച്ചു​ദി​വ​സം മു​ൻ​പ് വി​ളി​ച്ച​പ്പോ​ൾ ര​ണ്ടു മൂ​ന്ന് ടെ​സ്റ്റു​ക​ൾ ക​ഴി​ഞ്ഞു, അ​തൊ​ക്കെ ഓ​ക്കേ​യാ​ണ് എ​ന്നു പ​റ​ഞ്ഞി​രു​ന്നു. പി​ന്നെ പ​റ​ഞ്ഞു, ‘ഇ​നി ഒ​രു ടെ​സ്റ്റ് കൂ​ടി ഉ​ണ്ട്. അ​ത് പാ​സാ​യാ​ൽ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റു​ക​യു​ള്ളൂ’ എ​ന്ന്.

പ​ക്ഷേ അ​തു കു​റേ മു​ൻ​പാ​ണ് പ​റ​ഞ്ഞ​ത്. ഇ​ന്ന​ലെ വി​ളി​ച്ച​പ്പോ​ൾ ടെ​സ്റ്റി​നെ പ​റ്റി ഒ​ന്നും പ​റ​ഞ്ഞി​ല്ല. ഇ​ന്ന് ടെ​സ്റ്റ് ഉ​ണ്ട്, അ​ത് ഫൈ​ന​ലാ​ണ് എ​ന്നൊ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല. ഞാ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​രു​മ്പോ​ഴാ​ണ് എ​ന്നെ വി​ളി​ച്ച​ത്. കു​റെ നേ​ര​മാ​യി വി​ളി​ക്കു​ന്നു​ണ്ട്.

പ​ക്ഷേ, ഓ​ട്ടോ​റി​ക്ഷ​യു​ടെ ശ​ബ്ദം കൊ​ണ്ട് ഫോ​ൺ അ​ടി​ച്ച​ത് കേ​ട്ടി​ല്ല. പി​ന്നീ​ട് നോ​ക്കി​യ​പ്പോ​ൾ മ​മ്മൂ​ട്ടി വി​ളി​ക്കു​ന്നു. അ​ങ്ങ​നെ ഫോ​ൺ എ​ടു​ത്തു. അ​പ്പോ​ഴാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ണെ​ന്ന് പ​റ​ഞ്ഞ​തും ‘കാ​റി​ല്ലേ, കാ​ർ എ​വി​ടെ പോ​യി’ എ​ന്നൊ​ക്കെ ചോ​ദി​ച്ച​തും.

അ​തി​നി​ട​യാ​ണ് പ​റ​ഞ്ഞ​ത് ‘ലാ​സ്റ്റ് ടെ​സ്റ്റ് പാ​സാ​യി’ എ​ന്ന്. അ​തി​ൽ ഒ​രു എ​ക്സൈ​സ്മെ​ന്‍റ് ഒ​ന്നു​മി​ല്ല കേ​ട്ടോ. എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ങ്കി​ലും ഞാ​ൻ അ​ത് പ്ര​ക​ടി​പ്പി​ച്ചി​ല്ല. ഞാ​ൻ പ​റ​ഞ്ഞു അ​തൊ​ക്കെ ന​മു​ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്ന്. ‘നീ ​എ​ല്ലാം അ​റി​യു​ന്ന ആ​ൾ ആ​ണ​ല്ലോ’ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് എ​ന്നെ കു​റെ ചീ​ത്ത പ​റ​ഞ്ഞു.

അ​ങ്ങ​നെ​യാ​ണ് ആ ​വ​ർ​ത്ത​മാ​നം മു​ഴു​വ​നും ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​നി​ടെ ഇ​വി​ടെ ഒ​രു ഫോ​ട്ടോ എ​ക്സി​ബി​ഷ​ൻ ന​ട​ക്കു​ന്നു​ണ്ട്, അ​തി​നെ​പ്പ​റ്റി ചോ​ദി​ച്ചു. ആ​ൾ​ക്കാ​ർ കാ​ണാ​ൻ വ​രു​ന്നു​ണ്ടോ എ​ന്നൊ​ക്കെ. മൂ​പ്പ​രു​ടെ ഒ​രു പ​ടം വ​ച്ചി​ട്ടു​ണ്ട്. മൂ​പ്പ​രു​ടെ പ​ട​ത്തെ പ​റ്റി ആ​രെ​ങ്കി​ലും മോ​ശം പ​റ​യു​ന്നു​ണ്ടോ എ​ന്നാ​ണ് പ്ര​ധാ​ന​മാ​യും ചോ​ദി​ക്കു​ക. ഇ​പ്രാ​വ​ശ്യം വ​ച്ചി​ട്ടു​ള്ള ഫോ​ട്ടോ​ക​ളി​ൽ മൂ​പ്പ​രു​ടെ ഫോ​ട്ടോ, എ​ല്ലാ ഫൊ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും ഇ​ഷ്ട​പ്പെ​ട്ട ഒ​ന്നാ​ണ്.

ഇ​തി​നി​ടെ റോ​ഡു​ക​ളെ പ​റ്റി സം​സാ​രി​ച്ചി​രു​ന്നു. എ​നി​ക്കാ​ണെ​ങ്കി​ൽ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യി​ട്ട് ഈ ​റോ​ഡു​ക​ളി​ലൂ​ടെ പോ​കാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ട്. എ​ങ്ങ​നെ​യാ​ണ് ഈ ​റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക.

അ​തി​നെ​പ്പ​റ്റി പ​റ​ഞ്ഞ​പ്പോ​ൾ മൂ​പ്പ​ര് പ​റ​ഞ്ഞു, ‘എ​ടാ പ​ര​ശു​രാ​മ​ൻ മ​ഴു എ​റി​ഞ്ഞി​ട്ട് ഉ​ണ്ടാ​യ​താ​ണ് കേ​ര​ളം. നി​ന​ക്ക് അ​റി​യി​ല്ലേ അ​പ്പോ​ൾ സ​മു​ദ്ര​മാ​ണ് ബേ​സി​ക്ക​ലി ന​മ്മു​ടെ നാ​ട്. മ​ഴ​ക്കാ​ല​മാ​ണ് കേ​ര​ള​ത്തി​ൽ മി​ക്ക​വാ​റും 365 ദി​വ​സ​വും, അ​പ്പോ​ൾ റോ​ഡി​ൽ കു​ഴി ഉ​ണ്ടാ​കും അ​ത് സ്വാ​ഭാ​വി​ക​മാ​ണ്’. അ​പ്പോ​ൾ ഞാ​ൻ ചോ​ദി​ച്ചു, ‘നാ​ഷ​ണ​ൽ ഹൈ​വേ​ക​ളി​ൽ ഒ​ന്നും കു​ഴി​യി​ല്ല​ല്ലോ’ എ​ന്ന്. ഇ​തി​നു മു​ൻ​പും ഞ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് സം​സാ​രി​ക്കു​ക.

സി​നി​മ​യി​ൽ സ​ജീ​വ​മാ​യി വ​രു​ന്ന കാ​ല​ത്ത് പോ​ലും ഞ​ങ്ങ​ൾ സം​സാ​രി​ക്കു​മ്പോ​ൾ പ​ല കാ​ര്യ​ങ്ങ​ളും ഇ​ങ്ങ​നെ വി​ശ​ദ​മാ​യി​ട്ട് സം​സാ​രി​ക്കും. ഞാ​ൻ ആ​ദ്യം അ​ഭി​ന​യി​ച്ച സി​നി​മ, ഞാ​ൻ എ​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ പ​കു​തി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള സി​നി​മ, ഇ​തി​നെ പ​റ്റി​യൊ​ക്കെ മൂ​പ്പ​ർ​ക്ക് അ​റി​യാം.

അ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ക്കെ അ​ദ്ദേ​ഹം ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കും. മൂ​പ്പ​രു​ടെ ഭാ​ഷാ പ​രി​ജ്ഞാ​നം ഒ​ക്കെ വ​ള​രെ വ​ലു​താ​ണ്. ഇ​ട​യ്ക്ക് എ​ന്നെ നാ​ലു തെ​റി​യും വി​ളി​ക്കും. ആ ​ഒ​രു രീ​തി​യി​ലാ​ണ് ഇ​പ്പോ​ഴും സം​സാ​രി​ക്കു​ക അ​തി​ലൊ​ന്നും ഒ​രു മാ​റ്റ​വും വ​ന്നി​ട്ടി​ല്ല. മൂ​പ്പ​ർ​ക്ക് ഇ​തു​പോ​ലെ തു​റ​ന്നു സം​സാ​രി​ക്കാ​ൻ പ​റ്റു​ന്ന ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ൾ ഉ​ണ്ട്. അ​വ​രോ​ട് ഉ​ള്ളി​ലു​ള്ള​തെ​ല്ലാം പ​റ​യും.

ഇ​നി പു​റ​ത്തി​റ​ങ്ങി ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ഒ​ക്കെ വ​രാ​ൻ ഡോ​ക്ട​ർ അ​നു​വാ​ദം കൊ​ടു​ക്കേ​ണ്ടി​വ​രും. കാ​ര​ണം പു​റ​ത്തി​റ​ങ്ങി ഒ​രു​പാ​ട് ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ൾ ഇ​ൻ​ഫെ​ക്ഷ​ൻ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട​ല്ലോ.

അ​തു​കൊ​ണ്ട് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞാ​ൽ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റു​ക​യു​ള്ളൂ. എ​ന്നാ​ലും അ​ധി​കം വൈ​കി​ല്ല എ​ന്ന് തോ​ന്നു​ന്നു. മു​ൻ​പൊ​രി​ക്ക​ൽ വി​ളി​ച്ച​പ്പോ​ൾ ഭ​ക്ഷ​ണ​ത്തി​ന് ഇ​പ്പോ​ൾ ടേ​സ്റ്റ് ഉ​ണ്ട്. ഞാ​ൻ ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചു എ​ന്നൊ​ക്കെ പ​റ​ഞ്ഞു. ചി​കി​ത്സ​യു​ടെ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന് ടേ​സ്റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പി​ന്നെ മ​ണം അ​റി​യാ​നു​ള്ള ക​ഴി​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ അ​തൊ​ക്കെ മാ​റി. ഇ​പ്പോ​ൾ കൂ​ടു​ത​ൽ ഉ​ഷാ​ർ വ​ന്നി​ട്ടു​ണ്ട് എ​ന്നാ​ണ് സം​സാ​രി​ക്കു​മ്പോ​ൾ തോ​ന്നു​ന്ന​ത്.

വ​ലി​യ ഒ​രു എ​ന​ർ​ജി സം​സാ​ര​ത്തി​ലു​ണ്ട്. ഒ​രി​ക്ക​ലും ഒ​രു രോ​ഗി​യു​ടെ എ​ന​ർ​ജി ഇ​ല്ലാ​യ്മ​യും ഒ​ന്നും തോ​ന്നി​യി​ട്ടി​ല്ല. പ​ഴ​യ പോ​ല​ത്തെ ശ​ബ്ദ​വും എ​ന​ർ​ജി​യും ഒ​ക്കെ​യാ​ണ് സം​സാ​രി​ക്കു​മ്പോ​ൾ ഉ​ള്ള​ത്. കു​റ​ച്ചു​നാ​ളാ​യി അ​ങ്ങ​നെ ത​ന്നെ​യാ​ണ്. അ​സു​ഖ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ സം​സാ​രി​ക്കു​മ്പോ​ഴും ഇ​ങ്ങ​നെ​യൊ​ക്കെ ത​ന്നെ ആ​യി​രു​ന്നു.

അ​തു​കൊ​ണ്ട് മൂ​പ്പ​ർ​ക്ക് അ​സു​ഖം വ​ന്നു എ​ന്ന് ഫോ​ണി​ൽ കൂ​ടെ സം​സാ​രി​ക്കു​മ്പോ​ൾ എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ആ​ള് എ​ന്നും അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഒ​രു വ്യ​ത്യാ​സ​വും എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ന്ന​ലെ സം​സാ​രി​ച്ച​പ്പോ​ൾ ചെ​ടി​ക​ളെ പ​റ്റി​യൊ​ക്കെ പ​റ​ഞ്ഞു.

ചെ​ടി​ക​ൾ ക്രോ​പ്പ് ചെ​യ്യ​ണം, വ്യ​ത്യാ​സം കൊ​ണ്ടു​വ​ര​ണം, മാ​വു​ക​ളൊ​ക്കെ ന​ന്നാ​യി​ട്ട് നോ​ക്കി​യാ​ലേ അ​ത് പൂ​ക്കു​ക​യു​ള്ളൂ എ​ന്നൊ​ക്കെ. മൂ​പ്പ​രു​ടെ വീ​ട്ടി​ൽ മ​ര​ങ്ങ​ൾ കു​റെ വ​ച്ചി​ട്ടു​ണ്ട്. അ​വി​ടെ അ​ത് നോ​ക്കാ​ൻ ഒ​രാ​ൾ വ​രും. അ​തി​നെ​പ്പ​റ്റി സം​സാ​രി​ച്ചു, അ​ഗ്രി​ക​ൾ​ച്ച​റി​നെ​യും ഫാ​മിം​ഗി​നെ പ​റ്റി​യും ഒ​ക്കെ. ഇ​നി​യി​പ്പോ​ൾ വി​ശ്ര​മ​മെ​ല്ലാം ക​ഴി​ഞ്ഞ് തി​രി​ച്ചു വ​രു​മ്പോ​ൾ തീ​ർ​ക്കാ​നു​ള്ള സി​നി​മ​ക​ളൊ​ക്കെ തീ​ർ​ക്കും എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.

മ​മ്മൂ​ട്ടി​യെ കു​റി​ച്ച് അ​റി​യാ​ൻ ആ​ൾ​ക്കാ​ർ​ക്ക് താ​ല്പ​ര്യ​മു​ണ്ടാ​കും. എ​ന്താ​ണ് അ​ദ്ദേ​ഹ​ത്തി​ന് സം​ഭ​വി​ച്ച​ത് എ​ന്ന് അ​റി​യാ​ൻ താ​ല്പ​ര്യ​മു​ണ്ടാ​കും. എ​ന്നാ​ണ് തി​രി​ച്ചു വ​രു​ന്ന​ത് എ​ന്ന് നോ​ക്കി​യി​രി​ക്കു​ക​യാ​യി​രി​ക്കും. അ​ങ്ങ​നെ​യി​രി​ക്കു​മ്പോ​ഴാ​ണ് ജോ​ർ​ജി​ന്‍റെ​യും ആ​ന്‍റോ ജോ​സ​ഫി​ന്‍റെ​യും ഒ​രു അ​റി​യി​പ്പ് വ​രു​ന്ന​ത്.

അ​ത് ന​മ്മ​ൾ പ​റ​യു​ന്ന​തു​പോ​ലെ അ​ല്ല. ആ​ധി​കാ​രി​ക​മാ​യി പ​റ​യു​ന്ന​താ​ണ്. മൂ​പ്പ​ർ​ക്ക് അ​സു​ഖം ഭേ​ദ​മാ​യി എ​ന്ന് ഞാ​ൻ പ​റ​യു​ന്ന​തു​പോ​ലെ അ​ല്ല അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ പ​റ​യു​മ്പോ​ൾ അ​ത് ഒ​ഫീ​ഷ്യ​ൽ ആ​ണ്. അ​തി​നു​ശേ​ഷ​മാ​ണ് ഞാ​ൻ പോ​സ്റ്റ് ഇ​ട്ട​ത്. എ​ന്നോ​ട് സം​സാ​രി​ച്ചെ​ങ്കി​ലും ഞാ​ൻ പോ​സ്റ്റ് ഒ​ന്നും ഇ​ട്ടി​ട്ടി​ല്ലാ​യി​രു​ന്നു.

ഒ​ഫീ​ഷ്യ​ലാ​യി അ​റി​യി​പ്പ് വ​രു​ന്ന​തി​നു മു​ന്നേ ഞാ​ൻ ഇ​ടു​ന്ന​ത് ശ​രി​യ​ല്ല​ല്ലോ. ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു അ​റി​യി​പ്പ് വ​ന്ന​തി​നു​ശേ​ഷ​മാ​ണ് എ​നി​ക്ക് കി​ട്ടി​യ വി​വ​രം ഞാ​ൻ പ​ങ്കു​വെ​ച്ച​ത്. ചി​ല​പ്പോ​ഴൊ​ക്കെ വീ​ഡി​യോ കോ​ൾ വി​ളി​ച്ച് സം​സാ​രി​ക്കാ​റു​ണ്ട്. ഇ​ന്ന് പ​ക്ഷേ വീ​ഡി​യോ കോ​ളി​ൽ അ​ല്ല വി​ളി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ഡി​യോ കോ​ളി​ൽ ആ​ണ് സം​സാ​രി​ച്ച​ത്.

അ​വി​ടെ​യി​രു​ന്ന് ഓ​രോ ക്യാ​മ​റ എ​ടു​പ്പി​ച്ച് അ​തൊ​ക്കെ എ​ന്നെ കാ​ണി​ച്ചു ത​ന്നു. അ​തി​ന്‍റെ കാ​ര്യ​ങ്ങ​ളൊ​ക്കെ വി​ശ​ദീ​ക​രി​ച്ചു. ചി​ല​പ്പോ​ൾ ഓ​രോ കാ​ര്യ​ങ്ങ​ൾ പ​റ​യു​മ്പോ​ഴും കു​ട്ടി​ക​ളു​ടെ മാ​തി​രി ഉ​ത്സാ​ഹം കാ​ണി​ക്കു​ന്ന​ത് കാ​ണാം. ഉ​റ​പ്പാ​യും അ​വ​ൻ തി​രി​ച്ചു വ​രും, അ​ത് എ​നി​ക്ക് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു.’’


Latest News

Corehub Up