അമ്മയിലെ ആഭ്യന്തരകലഹം ഭരണസമിതിയെ രാജിയിലേയ്ക്ക് വരെ എത്തിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. ഡൽഹിയിൽ പത്മഭൂഷൺ സ്വീകരിച്ച ശേഷം ചെന്നൈയിലേയ്ക്ക് മടങ്ങവേയാണ് താരം മാധ്യമങ്ങളെ കണ്ടത്.
അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു തുടങ്ങിയപ്പോഴെ അതെന്താ ചോദിക്കാത്തതെന്ന് ആലോചിക്കുവായിരുന്നു എന്നാണ് രസകരമായ രീതിയിൽ മമ്മൂട്ടി ഉത്തരം പറഞ്ഞത്.
"നടക്കട്ടെ, തീരുമാനം ആയിക്കോളും, കുഴപ്പമില്ല. എല്ലാം കാത്തിരുന്നല്ലേ കാണാൻ പറ്റുള്ളൂ? അടുത്ത നിമിഷം നമ്മുടെ കൈയിൽ അല്ലല്ലോ. എല്ലാ പ്രശ്നങ്ങളും ശരിയാവും. ശരിയാവണമല്ലോ, ശരിയായിക്കോളും. എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ?" മമ്മൂട്ടി പറഞ്ഞു.
ഭാര്യ സുൽഫത്തുമൊത്ത് ചെന്നൈയിലേയ്ക്ക് പോകുന്ന അദ്ദേഹം ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്യും. മകൻ ദുൽഖറും കുടുംബവും ഡൽഹിയിൽ തന്നെ തുടരുകയാണ്.
Tags : Mammootty amma association delhi