Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minority

സംസ്ഥാനത്തു പുതുതായി അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ: മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം; സർക്കാരിന്‍റെ വിഷൻ -2031 പദ്ധതിയുടെ ഭാ​ഗമായി സർക്കാർ/കേന്ദ്ര സർക്കാർ സർവീസുകളിൽ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി പുതുതായി അഞ്ച് യുവജന പരിശീലന കേന്ദ്രങ്ങൾ കൂടെ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.

ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശേരി എന്നിവിടങ്ങളിൽ ആരംഭിക്കുന്ന അഞ്ച് പുതിയ പരിശീലന കേന്ദ്രങ്ങൾ അടുത്തയാഴ്ചയോടെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്‍റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇത് കൂടാതെ സംസ്ഥാനത്ത് പുതിയതായി 13 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും ഏഴ് ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികളും പുരോ​ഗമിക്കുകയാണ്. നിലവിൽ 14 ജില്ലകളിലായി 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 28 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിച്ചു വരികയാണ്.

ഈ കേന്ദ്രങ്ങളിലൂടെ ഇതുവരെ 75,525 ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുകയും ഏകദേശം 4,330 പേർക്ക് സർക്കാർ മേഖലയിൽ തൊഴിൽ നേടുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ് ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ ഐഎഎസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എച്ച്. നിസാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. നസീർ, ന്യൂനപക്ഷ വകുപ്പിലെ ഉദ്യോ​ഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുത്തു.

Kerala

ന്യൂന​പ​ക്ഷ​ത്തെ കാ​ൽ​കീ​ഴി​ലാ​ക്കാ​ൻ ആ​ർ​എ​സ്എ​സി​ന്‍റെ ശ്ര​മ​മെ​ന്ന് ബി​നോ​യ് വി​ശ്വം

കൊ​​​ല്ലം: വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ(​​​എ​​​ഫ്സി​​​ആ​​​ർ​​​എ) ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തെ കാ​​​ൽ​​​കീ​​​ഴി​​​ലാ​​​ക്കാ​​​നു​​​ള്ള ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ ശ്ര​​​മ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

കൊ​​​ല്ലം പ്ര​​​സ് ക്ല​​​ബ്ബില്‍ മീ​​​റ്റ് ദ ​​​പ്ര​​​സ് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കി​​​രാ​​​ത​​​വും ജ​​​നാ​​​ധി​​​പത്യ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ങ്ങ​​​ൾ ചേ​​​ർ​​​ത്തു ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ ശ്വാ​​​സം മു​​​ട്ടി​​​ക്കാ​​​നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മം.

ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ട്ര​​​സ്റ്റു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢ​​​നീ​​​ക്ക​​​മാ​​​ണ് വെ​​​ളി​​​പ്പെ​​​ടു​​​ന്ന​​​ത്.

ബി​​​ജെ​​​പി​​​യു​​​ടെ​​​യും ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ​​​യും കൗ​​​ശ​​​ലം ക്രൈ​​​സ്ത​​​വ​​​സ​​​ഭ തി​​​രി​​​ച്ച​​​റി​​​ഞ്ഞു ക​​​ഴി​​​ഞ്ഞു​​വെ​​ന്നും ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

Kerala

എഫ്സിആര്‍എ ഭേദഗതി: ന്യൂനപക്ഷ സ്ഥാപനങ്ങളെ തര്‍ക്കാനുള്ള നീക്കത്തിൽനിന്നും കേന്ദ്രം പിന്തിരിയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ല് ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.

കേന്ദ്ര സർക്കാർ അടിയന്തരമായി ഈ ഭേദഗതി നീക്കത്തിൽ നിന്നും പിന്തിരിയണം. സന്നദ്ധ മേഖലയിൽ രാജ്യത്തിന്‍റെ അഭിമാനമായ പല സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ഇതു ഗുരുതരമായി ബാധിക്കുമെന്നും രമേശ്‌ ചെന്നിത്തല സൂചിപ്പിച്ചു.

ഈ ബില്ലിനെതിരെ ഇതിനോടകം തന്നെ കോണ്‍ഗ്രസ് പാര്‍ലമെന്‍റിലും പുറത്തു പ്രതിഷേധം ശക്തമാക്കിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും തകർക്കുകയും ചെയ്യുന്ന നടപടിയാണിത്.

എന്‍ജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഈ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ഈ മേഖലയിൽ സ്തുത്യർഹമായി സേവനം ചെയ്യുന്ന സംഘടനകളുടെ പ്രവർത്തനങ്ങളെ ഇതു ഗുരുതരമായി ബാധിക്കും.

മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം അത്യന്തം അപലപനീയമാണെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു.

Kerala

ന്യൂ​ന​പ​ക്ഷ ക്ഷേ​മപ​ദ്ധ​തി​ക​ൾ സ്തം​ഭ​ന​ത്തി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പ് വി​​​ത​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ സ്തം​​​ഭ​​​ന​​​ത്തി​​​ലേ​​​ക്ക്. ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ഒ​​​ന്ന​​​ര മാ​​​സം മാ​​​ത്രം ശേ​​​ഷി​​​ക്കേ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ആ​​​റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഒ​​​രു രൂ​​​പ പോ​​​ലും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. വി​​​ധ​​​വ​​​ക​​​ൾ​​​ക്കു​​​ള്ള സ്വ​​​യം​​​തൊ​​​ഴി​​​ൽ പ​​​ദ്ധ​​​തി​​​യും മ​​​റ്റു വി​​​വി​​​ധ ക്ഷേ​​​മ​​പ​​​ദ്ധ​​​തി​​​ക​​​ളും പൂ​​​ർ​​​ണ​​​മാ​​​യി നി​​​ല​​​ച്ചു.

2025-26 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം പ​​​ദ്ധ​​​തി​​വി​​​ഹി​​​ത​​​മാ​​​യി 93.63 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി​​​യ​​​തി​​​ൽ 21.49 ശ​​​ത​​​മാ​​​നം തു​​​ക മാ​​​ത്ര​​​മാ​​​ണു ചെ​​​ല​​​വ​​​ഴി​​​ച്ച​​​തെ​​​ന്നാ​​​ണു സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡി​​​ന്‍റെ പ്ലാ​​​ൻ സ്പേ​​​സ് ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ധ​​​വ​​​ക​​​ൾ​​​ക്കു​​​ള്ള സ്വ​​​യം​​തൊ​​​ഴി​​​ൽ പ​​​ദ്ധ​​​തി​​​ക്കാ​​​യി അ​​​ഞ്ച് കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റ് വി​​​ഹി​​​ത​​​മാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ട് 10 മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും ഒ​​​രു രൂ​​​പ പോ​​​ലും ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ല്ല. ന്യൂ​​​ന​​​പ​​​ക്ഷ ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കു റി​​​സ​​​ർ​​​ച്ച് ഫെ​​​ലോ​​​ഷി​​​പ്പി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ച ആ​​​റു കോ​​​ടി​​​യി​​​ൽ ഒ​​​രു പൈ​​​സ​​​യും ഗ​​​വേ​​​ഷ​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യി​​​ല്ല.

ത്രി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു പ​​​ഠി​​​ക്കു​​​ന്ന എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ ക​​​ലാം സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ച 82 ല​​​ക്ഷം രൂ​​​പ​​​യും ഇ​​​പ്പോ​​​ഴും അ​​​തേ​​​പ​​​ടി ഖ​​​ജ​​​നാ​​​വി​​​ലു​​​ണ്ട്. ന​​​ഴ്സിം​​​ഗ് ഡി​​​പ്ലോ​​​മ, പാ​​​രാമെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള മ​​​ദ​​​ർ തെ​​​രേ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി 68 ല​​​ക്ഷം രൂ​​​പ നീ​​​ക്കി​​​വ​​​ച്ച​​​തും പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഒ​​​തു​​​ങ്ങി.

സ​​​മ​​​ർ​​​ഥ​​​രാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ള്ള പ്ര​​​ഫ. ജോ​​​സ​​​ഫ് മു​​​ണ്ട​​​ശേ​​​രി സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി 9.14 കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ലും ഒ​​​ന്നും ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ല്ലെ​​​ന്നു ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. സി​​​എ, സി​​​എം​​​എ​​​സ് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പാ​​​യി 97 ല​​​ക്ഷം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തും വെ​​​റും പ്ര​​​ഖ്യാ​​​പ​​​നം മാ​​​ത്ര​​​മാ​​​യി.

ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ലെ യു​​​വ​​​തീ- യു​​​വാ​​​ക്ക​​​ൾ​​​ക്കു നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ച തു​​​ക തി​​​രി​​​കെ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി (റീ ​​​ഇം​​​പേ​​​ഴ്സെ​​​ന്‍റ്) നീ​​​ക്കി​​​വ​​​ച്ച 5.82 കോ​​​ടി രൂ​​​പ​​​യി​​​ൽ 0.17 ശ​​​ത​​​മാ​​​നം തു​​​ക മാ​​​ത്ര​​​മാ​​ണു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​യ​​​ത​​​ത്രേ. വി​​​വാ​​​ഹ​​മോ​​​ചി​​​ത​​​രാ​​​യ സ്ത്രീ​​​ക​​​ൾ​​​ക്കും വി​​​ധ​​​വ​​​ക​​​ൾ​​​ക്കും ഭ​​​ർ​​​ത്താ​​​വ് ഉ​​​പേ​​​ക്ഷി​​​ച്ച സ്ത്രീ​​​ക​​​ൾ​​​ക്കും വീ​​​ട് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ച അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യി​​​ൽ 16% മാ​​​ത്രമേ ചെ​​​ല​​​വ​​​ഴി​​​ച്ചുള്ളൂ.

ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സും വ്യ​​​ക്തി​​​ത്വ വി​​​ക​​​സ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു​​​മാ​​​യു​​​ള്ള 1.20 കോ​​​ടി​​​യി​​​ൽ നാ​​​ലി​​​ലൊ​​​ന്നു തു​​​ക മാ​​​ത്ര​​​മാ​​​ണു ചെ​​​ല​​​വ​​​ഴി​​​ച്ച​​​തെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന ക​​​ന​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യു​​​മാ​​​ണ് ഇ​​​വ​​​യെ​​​ല്ലാം താ​​​ളം​​തെ​​​റ്റാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​​ണു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

Kerala

ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണം ഏ​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം​കൊ​ണ്ട് അ​ള​ക്കാ​നാ​കി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ എ​ല്ലാ കാ​ല​ത്തും ചേ​ര്‍​ത്ത് പി​ടി​ച്ച പാ​ര​മ്പ​ര്യ​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​നു​ള്ള​തെ​ന്നും ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണം ഏ​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം​കൊ​ണ്ട് അ​ള​ക്കാ​നാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ന​യി​ക്കു​ന്ന ശ​താ​ബ്ദി സ​ന്ദേ​ശ യാ​ത്ര​യു​ടെ സ്വീ​ക​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ത​ന്‍റെ സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്നു. രാ​ജ്യ​ത്ത് ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​ന്നു. ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​നും വ​സ്ത്രം ക​ഴി​ക്കാ​നും മാ​തൃ​ഭാ​ഷ സം​സാ​രി​ക്കാ​നു​ള്ള അ​വ​കാ​ശം​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു.

ഇ​വ​യ്ക്ക് നേ​രെ ക​ണ്ണ​ട​യ്ക്കു​ന്ന കൂ​ട്ട​രു​ണ്ട്. ഇ​തി​നെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന കൂ​ട്ട​രു​മു​ണ്ട്. അ​വ ഏ​തൊ​ക്കെ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ സ​മ​സ്ത​യെ പോ​ലു​ള്ള സം​ഘ​ട​ന​യ്ക്ക് ക​ഴി​യ​ണം. മ​ത​നി​ര​പേ​ക്ഷ വേ​ഷം ധ​രി​ച്ച് മ​തേ​ത​ര വി​രു​ദ്ധ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ട്. അ​വ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യേ​ണ്ട​തു​ണ്ട്.

ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത ഉ​യ​ർ​ന്നു​വ​രു​മ്പോ​ൾ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​കൊ​ണ്ട് അ​തി​നെ ചെ​റു​ക്കാം എ​ന്ന് ക​രു​ത​ന്ന​വ​രോ​ടും വി​ട്ടു​വീ​ഴ്ച ചെ​യ്യ​രു​ത്. ഏ​ത് വ​ർ​ഗീ​യ​ത​യും നാ​ടി​ന് ആ​പ​ത്ത് മാ​ത്ര​മേ വ​രു​ത്തു​ക​യു​ള്ളൂ.

വ​ർ​ഗീ​യ​ത​യോ​ടു​ള്ള വി​മ​ർ​ശ​നം ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ത്തി​നോ​ടു​ള്ള വി​മ​ർ​ശ​ന​മ​ല്ല. ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യെ വി​മ​ർ​ശി​ക്കു​ന്ന ഭൂ​രി​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മ​ത​ത്തെ​യ​ല്ല. ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യെ വി​മ​ർ​ശി​ക്കു​മ്പോ​ൾ ന്യൂ​ന​പ​ക്ഷ മ​ത​ങ്ങ​ളേ​യോ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​യോ അ​ല്ല വി​മ​ർ​ശി​ക്കു​ന്ന​ത്.

ര​ണ്ട് വ​ർ​ഗീ​യ​ത​യും പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ളാ​ണ്. അ​ത് തി​രി​ച്ച​റി​യാ​നും മ​ന​സി​ലാ​ക്കാ​നും ക​ഴി​യ​ണം. മ​ത​വി​ശ്വാ​സ​വും വ​ർ​ഗീ​യ​ത​യും ര​ണ്ട് വി​രു​ദ്ധ ധ്രു​വ​ങ്ങ​ളാ​ണ്. വ​ർ​ഗീ​യ​ത​യോ​ടു​ള്ള വി​മ​ർ​ശ​നം മ​ത​വി​ശ്വാ​സി​ക​ളോ​ടു​ള്ള വി​മ​ർ​ശ​ന​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത് വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ ആ​വ​ശ്യ​മാ​ണ്. അ​വ​ർ​ക്ക് അ​തി​ന്‍റെ മ​റ​വി​ൽ ര​ക്ഷ​പ്പെ​ടാ​നാ​ണ്.

സ​മ​സ്ത അ​തി​ന് അ​നു​വ​ദി​ക്ക​രു​ത്. സ​ത്യ​മാ​ണെ​ന്ന് തോ​ന്നു​ന്ന രീ​തി​യി​ൽ നു​ണ ന​ല്ല രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന​താ​ണ് എ​ല്ലാ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടേ​യും പ്ര​ത്യേ​ക സ്വ​ഭാ​വം. വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ​ക്ക് അ​തി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വു​മു​ണ്ട്. നു​ണ പ്ര​ചാ​ര​ണ​ത്തി​ൽ പ്രൊ​ഫ​ഷ​ണ​ലു​ക​ളെ സൃ​ഷ്ടി​ക്കാ​ൻ വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ​ക്ക് ക​ഴി​യു​ന്നു​വെ​ന്ന​തും നാം ​കാ​ണേ​ണ്ട​തു​ണ്ട്.

1926 ല്‍ ​രൂ​പീ​കൃ​ത​മാ​യ കാ​ലം മു​ത​ല്‍ കേ​ര​ള​ത്തി​ലെ മു​സ്‌​ലീം ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​ത​പ​ര​മാ​യ ചി​ട്ട​യും വി​ജ്ഞാ​ന​വും പ​ക​രു​ന്ന​തി​നൊ​പ്പം സ​മൂ​ഹ​ത്തി​ല്‍ സ​മാ​ധാ​ന​വും സ​ഹ​വ​ര്‍​ത്തി​ത്വ​വും നി​ല​നി​ര്‍​ത്തു​ന്ന​തി​നും സ​മ​സ്ത ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്.

നൂ​റു വ​ര്‍​ഷം എ​ന്ന​ത് ഒ​രു പ്ര​സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ചെ​റി​യ കാ​ല​യ​ള​വ​ല്ല. ഇ​ത്ര​യേ​റെ​ക്കാ​ലം പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​പ്ര​സ്ഥാ​നം നി​ല​നി​ന്ന​തി​നു പി​ന്നി​ല്‍ ഈ ​സം​ഘ​ട​ന​യെ നാ​ളി​തു​വ​രെ ന​യി​ച്ച പ​ണ്ഡി​ത ശ്രേ​ഷ്ഠ​ന്മാ​രു​ടെ​യെ​ല്ലാം സം​ഭാ​വ​ന​ക​ളു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up