കൊല്ലം: വിദേശ സംഭാവന നിയന്ത്രണ(എഫ്സിആർഎ) ഭേദഗതിയിലൂടെ ന്യൂനപക്ഷ വിഭാഗത്തെ കാൽകീഴിലാക്കാനുള്ള ആർഎസ്എസിന്റെ ശ്രമമാണ് നടക്കുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കൊല്ലം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരാതവും ജനാധിപത്യവിരുദ്ധവുമായ വ്യവസ്ഥങ്ങൾ ചേർത്തു ന്യൂനപക്ഷങ്ങളെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും ട്രസ്റ്റുകളും പിടിച്ചെടുക്കാനുള്ള ഗൂഢനീക്കമാണ് വെളിപ്പെടുന്നത്.
ബിജെപിയുടെയും ആർഎസ്എസിന്റെയും കൗശലം ക്രൈസ്തവസഭ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
Tags : Binoy Vishwam RSS minority trying subdue