നെടുമങ്ങാട് : നെടുമങ്ങാട് സർവീസ് സഹകരണ ബാങ്കിലെ ഓണച്ചന്തയ്ക്ക് തുടക്കമായി. ബാങ്കിന്റെ നെടുമങ്ങാട് ഓഫീസ് ബിൽഡിംഗിൽ ആരംഭിച്ച ചന്ത ബാങ്ക് പ്രസിഡന്റ് മന്നൂർക്കോണം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓണത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലക്ക് വിപണനം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ബാങ്ക് വിപണി സജ്ജീകരിച്ചത്