ഓണ വിപണി അസിസ്റ്റന്റ് രജിസ്ട്രാർ സി.പി. മോളി ഉദ്ഘാടനംചെയ്യുന്നു.
പുന്നയൂർക്കുളം: സഹകരണ ബാങ്ക് നീതി സ്റ്റോറിൽ ആരംഭിച്ച ഓണവിപണി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി.പി. മോളി ഉദ്ഘാടനംചെയ്തു.ബാങ്ക് പ്രഡിഡന്റ് പി. ഗോപാലൻ അധ്യക്ഷതവഹിച്ചു. ഓണകിറ്റ് ആദ്യ വില്പന പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ഹസൻ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. അബൂബക്കർ, ബാങ്ക് വൈസ് പ്രസിഡന്റ് പി പി. ബാബു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ധർമൻ, ബാങ്ക് സെക്രട്ടറി എ.കെ. സതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ബാങ്കിന്റെ അണ്ടത്തോട് ബ്രാഞ്ചിലും വിപണി ആരംഭിച്ചു.
എരുമപ്പെട്ടി: പഞ്ചായത്ത് മൾട്ടി പർപ്പസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി കരിയന്നൂർ സെന്ററിൽ ആരംഭിച്ചു. കുന്നംകുളം കാർഷിക ഭൂപണയബാങ്ക് പ്രസിഡന്റ് ജോസഫ് ചാലിശേരി ഉദ് ഘാ ടനം ചെയ്തു.
പ്രസിഡന്റ് അമ്പലപ്പാട്ട് മണികണ്ഠൻ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി പി.എസ്. സുനീഷ്, മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം സിജി ജോൺ, പഞ്ചായത്തംഗങ്ങളായ എൻ.കെ. കബീർ, മീന ശലമോൻ, ഡയറക്ടർമാരായ എം.എ. ഉസ്മാൻ, കെ.ആർ. രാധിക, രഘു കരിയന്നൂർ, സെക്രട്ടറി സുനിത ജോഷി എന്നിവർ പങ്കെടുത്തു.