Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Organs

ആ​ലി​ന്‍ ഷെ​റി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്; ആം​ബു​ല​ൻ​സ് അടൂർ പി​ന്നി​ട്ടു

കോ​ട്ട​യം: മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച പ​ത്തു മാ​സം പ്രാ​യ​മു​ള്ള ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ അ​വ​യ​വ​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സ് അടൂർ പി​ന്നി​ട്ടു. വൃ​ക്ക​ക​ള്‍ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി​യി​ലെ പീ​ഡി​യാ​ട്രി​ക് നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്കും ക​ര​ള്‍ തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കും ഹൃ​ദ​യ​വാ​ല്‍​വ് ശ്രീ​ചി​ത്ര​യി​ലേ​ക്കു​മാ​ണ് എ​ത്തി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​റു മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞി​നാ​ണ് ക​ര​ൾ ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് മ​ര​ണാ​നാ​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ ക​ര​ൾ സ്വീ​ക​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​യാ​ണി​ത്. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ ഏ​ബ്ര​ഹാ​മി​ന്‍റെ​യും ഷെ​റി​ൻ ആ​ൻ ജോ​ണി​ന്‍റെ​യും മ​ക​ളാ​ണ് ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാം.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് കോ​ട്ട​യ​ത്തു നി​ന്ന് തി​രു​വ​ല്ല​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് കു​ഞ്ഞി​ന് പ​രി​ക്കേ​റ്റ​ത്. ആ​ദ്യം ച​ങ്ങ​നാ​ശേ​രി​യി​ലേ​യും പി​ന്നീ​ട് തി​രു​വ​ല്ല​യി​ലേ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​യെ പി​ന്നീ​ട് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

എ​ട്ടു ദി​വ​സ​മാ​യി കു​ട്ടി വെ​ന്‍റി​ലേ​റ്റ​റി​ല്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യ്ക്ക് മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ മാ​താ​പി​താ​ക്ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up