x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ബു​വി​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ ദാ​നംചെ​യ്യാ​ന്‍ മ​ന​സുവച്ച് അമ്മ


Published: December 24, 2025 06:15 AM IST | Updated: December 24, 2025 06:15 AM IST

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മ​ക​ന്‍റെ വേ​ര്‍​പാ​ടി​ല്‍ മ​നം ത​ക​ര്‍​ന്നു നി​ല്‍​ക്കു​മ്പോ​ഴും മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ന്‍ ഒ​രു അ​മ്മ​യെ​ടു​ത്ത തീ​രു​മാ​നം മാ​ന​വി​ക​ത​യു​ടെ ഉ​ദാ​ത്ത​മാ​യ മാ​തൃ​ക​യാ​യി.


കൊ​ല്ലം ചി​റ​യ്ക്ക​ര ഇ​ട​വ​ട്ടം സ്വ​ദേ​ശി എ​സ്. ഷി​ബു​വി​ന്‍റെ (46) അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം ഒ​രു കു​ടും​ബ​ത്തെ​യാ​കെ തീ​രാ​ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യെ​ങ്കി​ലും അ​ര്‍​ബു​ദ രോ​ഗി​യാ​യ ഒ​ര​മ്മ, ത​ന്‍റെ അ​ത്താ​ണി​യാ​യ മ​ക​ന്‍ ന​ഷ്ട​പ്പെ​ട്ട നി​മി​ഷ​ത്തി​ലും എ​ടു​ത്ത ധീ​ര​മാ​യ തീ​രു​മാ​ന​മാ​ണ് ഏ​ഴു​പേ​ര്‍​ക്കു ജീ​വി​ത​ത്തി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യാ​യ​ത്.

ഡി​സം​ബ​ര്‍ 14-ന് ​വൈ​കു ന്നേരം 6.30ന് ​കൊ​ല്ലം മൂ​ക്കാ​ട്ടു​ക്കു​ന്നി​ല്‍ സം​ഭ​വി​ച്ച വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഷി​ബു​വി​നു മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച​ത്. ആ ​സ​ങ്ക​ട​ക്ക​ട​ലി​ലും അ​മ്മ ശ​കു​ന്ത​ള​യും സഹോദരി എ​സ്. ഷി​ജി​യും സഹോദരീഭർത്താവ് എ​സ്. സ​ലീ​വും ചി​ന്തി​ച്ച​ത് മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നെ​ക്കു​റി​ച്ചാ​യി​രു​ന്നു.

ഷി​ബു​വി​ന്‍റെ ഹൃ​ദ​യം അ​നാ​ഥ​യാ​യ നേ​പ്പാ​ളി പെ​ണ്‍​കു​ട്ടി​ക്ക് ല​ഭി​ച്ച​തോ​ടെ രാ​ജ്യം സാ​ക്ഷ്യം വ​ഹി​ച്ച​തു ച​രി​ത്ര​പ​ര​മാ​യ മ​റ്റൊ​രു നേ​ട്ട​ത്തി​നു​കൂ​ടി​യാ​ണ്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​രു സ​ര്‍​ക്കാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ (എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി) ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. ഷി​ബു​വിന്‍റെ ര​ണ്ടു വൃ​ക്ക​ക​ള്‍, ക​ര​ള്‍, ഹൃ​ദ​യം, ര​ണ്ട് നേ​ത്ര​പ​ട​ല​ങ്ങ​ള്‍, ച​ര്‍​മ്മം എ​ന്നി​ങ്ങ​നെ ഏ​ഴ് അ​വ​യ​വ​ങ്ങ​ളാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​ര്‍​ക്ക് പു​തു​ജീ​വ​ന്‍ ന​ല്‍​കി​യ​ത്.


ഷി​ബു​വി​നും കു​ടും​ബ​ത്തി​നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​ത്യേ​ക ആ​ദ​ര​വ് ന​ല്‍​കി. ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി ഡി​എംഇ കെ.​വി. വി​ശ്വ​നാ​ഥ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പി.​കെ ജ​ബ്ബാ​ര്‍, സൂ​പ്ര​ണ്ട് സി.​ജി ജ​യ​ച​ന്ദ്ര​ന്‍, കെ-​സോ​ട്ടോ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​സ്.​എ​സ് നോ​ബി​ള്‍ ഗ്രേ​ഷ്യ​സ്, എഒ ബി​നോ​യ് മാ​ത്യു എ​ന്നി​വ​ര്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു.

Tags : nattu vishesham Shibu's mother donate organs

Recent News

Corehub Up