Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : POCSO Case

Pathanamthitta

പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 29 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 1.16 ല​ക്ഷം രൂ​പ പി​ഴ​യും

തി​രു​വ​ല്ല: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഇ​ന്‍​സ്റ്റ​ഗ്രാം സു​ഹൃ​ത്തി​ന് 26 വ​ര്‍​ഷം ക​ഠി​ന ത​ട​വും 1.16 ല​ക്ഷം രൂ​പ പി​ഴ​യും. ഇ​ര​വി​പേ​രൂ​ര്‍ വ​ള്ളം​കു​ളം നെ​ടു​മ്പ്ര​ത്തു​മ​ല ച​ണ്ണ​മ​ല കോ​ളാ​ട്ടി​ല്‍ വീ​ട്ടി​ല്‍ കാ​ര്‍​ത്തി​ക് ബി​നു(23)​നെ​യാ​ണ് അ​ടൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് ടി. ​മ​ഞ്ജി​ത്ത് ബി​എ​ന്‍​എ​സ്, പോ​ക്‌​സോ വ​കു​പ്പു​ക​ളി​ലാ​യി ശി​ക്ഷി​ച്ച​ത്. ഇ​ന്‍​സ്റ്റ​ഗ്രാം മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട അ​തി​ജീ​വി​ത​യെ 2025 ഫെ​ബ്രു​വ​രി 22ന് ​ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല എ​സ്എ​ച്ച്ഒ എ​സ്. സ​ന്തോ​ഷ് ആ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ചാ​ര്‍​ജ് ഷീ​റ്റ് സ​മ​ര്‍​പ്പി​ച്ച​ത്.

പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി. കോ​ട​തി ന​ട​പ​ടി​ക​ള്‍ കോ​ര്‍​ട്ട് ലൈ​സ​ന്‍ ഓ​ഫീ​സ​ര്‍ ദീ​പ​കു​മാ​രി ഏ​കോ​പി​പ്പി​ച്ചു.

പ്ര​തി പി​ഴ​ത്തു​ക അ​ട​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് അ​തി​ജീ​വി​ത​യ്ക്കു ന​ല്‍​കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​ക്ക് കോ​ട​തി നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

District News

പോക്സോ കേസ്: പ്രതിക്ക് 57 വർഷം കഠിനതടവും 3.25 ലക്ഷം പിഴയും

മുട്ടം: പ്രാ​യ​പൂ​ർ​ത്തി​യാകീ​ത്ത പെ​ൺ​കു​ട്ടി​യെ പി​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 57 വ​ർ​ഷം ക​ഠി​ന ത​ട​വും 3.25 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മൂ​ല​മ​റ്റം പു​ത്ത​ൻപു​ര​യ്ക്ക​ൽ അ​ശ്വി​ൻ ക​ണ്ണ​നെ (25) യാ​ണ് തൊ​ടു​പു​ഴ പോ​ക്സോ പ്ര​ത്യേ​ക ജ​ഡ്ജി ആ​ഷ് കെ. ​ബാ​ൽ ശി​ക്ഷി​ച്ച​ത്. താ​മ​സസ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി പ​ല​ത​വ​ണ പി​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2020 മാ​ർ​ച്ചിൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം.

പി​ഡ​നവി​വ​രം ഇ​ടു​ക്കി ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മിറ്റി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ പെൺകുട്ടി ഗ​ർ​ഭി​ണി​യാ​യാ​ണെ​ന്നു ക​ണ്ടെ​ത്തി. ക​രി​ങ്കു​ന്നം പോ​ലി​സി​ൽ ന​ൽ​കി​യ മൊ​ഴി​യാ​ണ് കേ​സി​ന് ആ​ധാ​രം. പ്ര​തി​യു​ടെ ഡിഎ​ൻഎ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ പി​തൃ​ത്വം തെ​ളി​ഞ്ഞി​രു​ന്നു. താ​മ​സസ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് ഏഴു വ​ർ​ഷം ക​ഠി​നത​ട​വും അ​ന്പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മു​ണ്ട്. പി​ഴ ഒ​ടു​ക്കാ​ൻ വീ​ഴ്ചവ​രു​ത്തി​യാ​ൽ ഒ​രു വ​ർ​ഷം ത​ട​വു​കൂ​ടി അ​നു​ഭ​വി​ക്ക​ണം. ‌

വി​വി​ധ ത​വ​ണ പി​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കു​റ്റ​ങ്ങ​ൾ​ക്ക് അ​ന്പ​തു വ​ർ​ഷം ക​ഠി​നത​ട​വും 2.75 ല​ക്ഷം രൂ​പ പി​ഴ​യു​മു​ണ്ട്. തു​ക​യി​ൽ രണ്ടു ല​ക്ഷം ന​ഷ്ട​പ​രി​ഹാ​ര​മാ​യ അ​തി​ജീ​വി​ത​ക്കു ന​ൽ​ക​ണം.​ തു​ക അ​ട​യ്ക്കാ​ത്ത പ​ക്ഷം അഞ്ചു വ​ർ​ഷം ക​ഠി​നത​ട​വു കൂ​ടി അ​നു​ഭ​വി​ക്ക​ണം. പെ​ൺ​കു​ട്ടി​ക്ക് നാലു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഇ​തി​നാ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അഥോ​റി​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ബി. വാ​ഹി​ദ ഹാ​ജ​രാ​യി. വി​ചാ​ര​ണ​ക്കി​ടെ പ്ര​തി ഒ​ളി​വി​ലാ​യി​രു​ന്നു. പി​ന്നീ​ട് മേ​ലു​കാ​വ് സാ​ജ​ൻ സാ​മു​വേ​ൽ കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ​തി​നെത്തുട​ർ​ന്ന് അ​റ​സ്റ്റി​ലാ​കുക​യാ​യി​രു​ന്നു. ക​രി​ങ്കു​ന്നം പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സാ​ണി​ത്.

Kerala

കൊ​ച്ചുമ​ക​ൻ മ​രി​ച്ചു; മ​നം​നൊ​ന്ത് മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യും ജീ​വ​നൊ​ടു​ക്കി

ക​ണ്ണൂ​ർ: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് നീ​ർ​വേ​ലി​യി​ൽ നി​മി​ഷ നി​വാ​സി​ൽ ഇ.​കി​ഷ​ൻ (20), മു​ത്ത​ശ്ശി വി.​കെ.​റെ​ജി, മു​ത്ത​ശ്ശി​യു​ടെ സ​ഹോ​ദ​രി റോ​ജ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കി​ഷ​ൻ ജീ​വ​നൊ​ടു​ക്കി​യ​തി​ൽ മ​നം​നൊ​ന്ത് മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കി​ഷ​ൻ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കി​ഷ​നും മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യു​മാ​യി​രു​ന്നു ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്,

കി​ഷ​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം പോ​ലീ​സ് തി​രി​ച്ച് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. ദി​ശ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 1056, 0471-2552056)

 

District News

പോ​ക്സോ കേ​സ് പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി


കാ​സ​ർ​ഗോ​ഡ്: 2022 ൽ ​വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട യു​വാ​വി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി വെ​റു​തെ വി​ട്ടു.


ആ​ഴ്ച​ക​ളോ​ളം നീ​ണ്ടു​നി​ന്ന പോ​ലീ​സ് ക​സ്റ്റ​ഡി​ക്കും പി​ന്നീ​ട് മൂ​ന്നു​വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ലം നീ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും ശേ​ഷ​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ൾ പ​ര്യാ​പ്ത​മ​ല്ലെ​ന്നു​ക​ണ്ട് കാ​സ​ർ​ഗോ​ഡ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് രാ​മു ര​മേ​ഷ് ച​ന്ദ്ര​ഭാ​നു പ്ര​തി​യെ വെ​റു​തേ വി​ട്ടു​കൊ​ണ്ട് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.


പ്ര​തി​ഭാ​ഗ​ത്തി​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ വി​ന​യ് മ​ങ്ങാ​ട്ട്, അ​ബ്ദു​ൾ ഷ​ഫാ​ഫ്, പി. ​അ​രു​ൺ എ​ന്നി​വ​രാ​ണ് ഹാ​ജ​രാ​യ​ത്.

Kerala

പോക്സോ കേസ് പ്രതി ജയിലിൽ മരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ

കാസർഗോഡ്: പോക്സോ കേസ് പ്രതി സബ് ജയിലിൽ മരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ. പോക്സോ കേസിൽ അറസ്റ്റിലായ ദേളി കുന്നുപാറയിലെ മുബഷിർ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇ‌യാളെ ജയിൽ അധികൃതർ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുക‌യായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മുബഷിറിന്‍റെ കുടുംബം ആരോപിച്ചു.
രണ്ടുമാസം മുമ്പ് ഗൾഫിൽനിന്നും നാട്ടിലെത്തിയ മുബഷിറിനെ
മൂന്നാഴ്ച മുമ്പാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റു ചെയ്തത്. തുടർന്നു കോടതിയിൽ ഹാജരാക്കി കാസർഗോഡ് സബ് ജയിലിലേക്ക് റിമാൻഡു ചെയ്യുകയായിരുന്നു. ഇന്നലെ ഇയാളുടെ മാതാവും സഹോദരനും ജയിലിലെത്തി കണ്ടിരുന്നു. ആ സമയത്ത് ആരോഗ്യപ്രശ്നങ്ങളൊന്നും ഉള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

ജ​യി​ലി​ൽ മ​ര്‍​ദ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്നെ​ന്ന് മു​ബ​ഷീ​ര്‍ പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. ജ​യി​ലി​ൽ ചി​ല ഗു​ളി​ക​ക​ൾ ക​ഴി​പ്പി​ച്ചെ​ന്നും ഇ​ത് എ​ന്തി​നു​ള്ള മ​രു​ന്നാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ബ​ന്ധു ഹ​നീ​ഫ് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും ഹ​നീ​ഫ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, റി​മാ​ന്‍​ഡ് പ്ര​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നീ​ക്കാ​ൻ വി​ദ​ഗ്ധ പോ​സ്റ്റ്‍​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്ന് എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും പോ​സ്റ്റ്മോ​ർ​ട്ട​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
ദേളി കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെയും ഹാജിറയുടെയും മകനാണ്. സഹോദരങ്ങൾ: മുനവർ, മുസംബിൽ, സൽമാൻ

Latest News

Corehub Up