പത്തനംതിട്ട: പതിനാലുകാരിയായ പെണ്‍കുട്ടിക്കുനേരെ നിരന്തരമായുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ യുവാവിന് തടവും പിഴയും. കീഴ് വായ്പൂര് അറയ്ക്കല്‍ ജയകൃഷ്ണനെയാണ് (ബിനീഷ്, 43) പത്തനംതിട്ട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
പെണ്‍കുട്ടിക്കുനേരെയുള്ള അതിക്രമം ചോദ്യംചെയ്ത മുത്തശിയെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. രണ്ടുവര്‍ഷം മൂന്നുമാസം തടവും 8500 രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ടി. മഞ്്ജിത്താണ് വിധി പ്രസ്താവിച്ചത്. കീഴ് വായ്പൂര് പൊലിസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. ആദര്‍ശാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന് തോമസ് ഹാജരായി. സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ എ.ടി. അപര്‍ണ പ്രോസിക്യുഷന് നടപടികളില്‍ സഹായിയായി പ്രവര്‍ത്തിച്ചു.