ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലെ പ്രതിക്ക് 32 വർഷം കഠിന തടവും 2.40 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ ഇഷാം നജീബിനെ(22)യാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി എച്ച്. റോഷ്നി പോക്സോനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
2023 മാര്‍ച്ച് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവീഡിയോകൾ വഴി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലാണ് ഇയാൾ വിചാരണ നേരിട്ടത്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന പ്രസാദ് എബ്രഹാം വർഗീസ്, എസ്ഐ കെ.കെ. പ്രശോഭ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. ഏബ്രഹാം ഹാജരായി.
Tags : POCSO case nattuvishesham local news