Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palakkad

പാ​ല​ക്കാ​ട്ട് തീ​പി​ടി​ത്തം; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്‌​ക്ക്

പാ​ല​ക്കാ​ട്: ന​രി​കു​ത്തി മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള സ്ഥ​ല​ത്താ​ണ് വെ​ള്ളി​യാ​ഴ്ച തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ ​മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് അ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രു​ന്ന സ്ഥ​ല​ത്താ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. പ്ലാ​സ്റ്റി​ക്ക് സാ​ധ​ന​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും പ​റ​മ്പി​ൽ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ച്ച സ്ഥ​ല​ത്ത് നി​ര​വ​ധി ഫ്ലാ​റ്റു​ക​ളും വീ​ടു​ക​ളു​മു​ണ്ട്.

എ​ന്നാ​ൽ തീ ​അ​ണ​യ്ക്കാ​നാ​യി ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന് പ​റ​മ്പി​ലേ​ക്കെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫ്ലാ​റ്റി​ന്‍റെ മു​ക​ളി​ൽ ക​യ​റി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

Kerala

കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ചു; റോ​ഡി​ൽ വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി

പാ​ല​ക്കാ​ട്: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പാ​ല​ക്കാ​ട് ക​ല്ലേ​ക്കാ​ട്ടു​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ൽ​പ്പാ​ത്തി കു​ന്നും​പു​റം ഫൈ​സ​ൽ (38) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​സ​മ​യ​ത്ത് ഫൈ​സ​ലി​ന്‍റെ മ​ക​ൻ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്നു. റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ​തി​നാ​ല്‍ മ​ക​ന്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഫൈ​സ​ലി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു.

Kerala

എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്നു പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ എ​ല്ലാ​വ​ർ​ക്കും ബാ​ധ​കം: ഷാ​ഫി പ​റ​മ്പി​ൽ

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ അ​ത് എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. പാ​ല​ക്കാ​ട്‌ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കും. ബി​ജെ​പി അ​വി​ടെ ജ​യി​ക്കി​ല്ല.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​യി​ലേ​ക്ക് പാ​ർ​ട്ടി ക​ട​ക്കു​ന്ന​തെ​യു​ള്ളൂ. വൈ​കാ​തെ ത​ന്നെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ വ്യ​ക്ത​മാ​ക്കി. അ​മൃ​ത​ഭാ​ര​ത ട്രെ​യി​നു​ക​ൾ​ക്ക് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ സ്റ്റോ​പ്പു​ക​ൾ കു​റ​ച്ച സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും.

വ​ട​ക​ര​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ച്ചി​ട്ടും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ല്ല. ഇ​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

പാ​ല​ക്കാ​ട്: അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ത​ളി​ക​ക്ക​ല്ല് ഉ​ന്ന​തി​യി​ലെ രാ​ജാ​മ​ണി (47) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ അ​യ​ൽ​വാ​സി രാ​ഹു​ലി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജാ​മ​ണി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

പാ​ല​ക്കാ​ട്: ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​ത്.

ഇ​തി​നാ​ൽ ചി​ല ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യും ചി​ല സ​ർ​വീ​സു​ക​ള്‍​ക്ക് ആ​രം​ഭ സ്റ്റേ​ഷ​നു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ പ​ല ട്രെ​യി​നു​ക​ളും 40 മു​ത​ല്‍ 50 മി​നി​റ്റ് വ​രെ വൈ​കി​യോ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കൊ​ല്ലം - മ​ച്ച്‌​ലി​പ​ട്ട​ണം സ്പെ​ഷ്യ​ല്‍ (07104), കൊ​ല്ലം - ന​ര​സ​പൂ​ർ സ്പെ​ഷ്യ​ല്‍ (07106), തി​രു​വ​ന​ന്ത​പു​രം - ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ സൂ​പ്പ​ർ​ഫാ​സ്റ്റ് (22633), ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്‌​പ്ര​സ് (12618), മം​ഗ​ളൂ​രു-​ചെ​ന്നൈ വെ​സ്റ്റ് കോ​സ്റ്റ് എ​ക്സ്‌​പ്ര​സ് (22638), രാ​മേ​ശ്വ​രം-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്‌​പ്ര​സ് (16344) എ​ന്നി​വ വൈ​കി​യോ​ടും.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന ട്രെ​യി​നു​ക​ള്‍

ആ​ല​പ്പു​ഴ - ക​ണ്ണൂ​ർ എ​ക്സ്‌​പ്ര​സ് (16307): ജ​നു​വ​രി ഏ​ഴ്, 14, 21, 28, ഫെ​ബ്രു​വ​രി നാ​ല് തീ​യ​തി​ക​ളി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന സ​ർ​വീ​സ് കോ​ഴി​ക്കോ​ട് അ​വ​സാ​നി​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​രം - ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി (12081) ജ​നു​വ​രി ഏ​ഴ്, 14, 21, 28, ഫെ​ബ്രു​വ​രി നാ​ല് തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള സ​ർ​വീ​സ് കോ​ഴി​ക്കോ​ട് അ​വ​സാ​നി​പ്പി​ക്കും.

കോ​യ​മ്പ​ത്തൂ​ർ - ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ (56603): ജ​നു​വ​രി 21ന് ​കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പാ​ല​ക്കാ​ട് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

നി​ല​മ്പൂ​ർ റോ​ഡ് - കോ​ട്ട​യം എ​ക്സ്‌​പ്ര​സ് (16325): ജ​നു​വ​രി 10, 20, 29 തീ​യ​തി​ക​ളി​ല്‍ നി​ല​മ്പൂ​ർ റോ​ഡി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

ആ​രം​ഭ സ്റ്റേ​ഷ​നി​ല്‍ മാ​റ്റ​മു​ള്ള ട്രെ​യി​നു​ക​ള്‍

പാ​ല​ക്കാ​ട് - നി​ല​മ്പൂ​ർ റോ​ഡ് പാ​സ​ഞ്ച​ർ (56607): ജ​നു​വ​രി 11, 18, 26, 27 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 6.32ന് ​ല​ക്കി​ടി സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​യി​രി​ക്കും യാ​ത്ര ആ​രം​ഭി​ക്കു​ക.

പാ​ല​ക്കാ​ട് - എ​റ​ണാ​കു​ളം മെ​മു (66609): ജ​നു​വ​രി 26ന് ​രാ​വി​ലെ 7.57ന് ​ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.

 

Movies

ഊ​ട്ടു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി അ​ജി​ത്ത്; താ​ര​ത്തെ കാ​ണാ​ൻ ആ​രാ​ധ​ക​രു​ടെ ത​ള്ളി​ക്ക​യ​റ്റം

പാ​ലാ​ക്കാ​ട്ട് പെ​രു​വെ​മ്പ് ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി ന​ട​ൻ അ​ജി​ത്ത് കു​മാ​ർ. താ​ര​ത്തി​ന്‍റെ ത​ന്നെ കു​ടും​ബ​ക്ഷേ​ത്ര​മാ​യ ഊ​ട്ടു​കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​ണ് മ​ക​ൾ അ​നൗ​ഷ്ക​യ്ക്കൊ​പ്പം അ​ജി​ത്ത് ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ആ​റു​മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് താ​രം പാ​ലാ​ക്കാ​ട് എ​ത്തു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ മ​ക​ൾ മാ​ത്ര​മാ​യി​രു​ന്നു താ​ര​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ശാ​ലി​നി​യും മ​ക​നും അ​ജി​ത്തു​മാ​യി​രു​ന്നു ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

 

Kerala

ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി; സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

പാ​ല​ക്കാ​ട്: കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​റു വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​നാ​ണ് സ​ഹോ​ദ​ര​നു​മാ​യി പി​ണ​ങ്ങി​യ സു​ഹാ​നെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം സു​ഹാ​ൻ പ​ഠി​ച്ച റോ​യ​ൽ ന​ഴ്സ​റി സ്കൂ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ചു. ആ​റു​വ​യ​സു​കാ​ര​നെ ഒ​രു​നോ​ക്ക് കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ന​ഴ്സ​റി സ്കൂ​ളി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മാ​ട്ടു മ​ന്ത ജു​മാ മ​സ്ജി​ദി​ൽ സം​സ്ക​രി​ച്ചു.

സു​ഹാ​ന്‍റേ​ത് മു​ങ്ങി മ​ര​ണ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കാ​ണാ​താ​യി 21 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

Kerala

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ത​ർ​ക്കം; യു​ഡി​എ​ഫ് കൗ​ൺ​സി​ല​റെ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് യു​ഡി​എ​ഫ് കൗ​ൺ​സി​ല​റെ ഒ​ഴി​വാ​ക്കി. കൗ​ൺ​സി​ൽ ഹാ​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ വൈ​കി​യെ​ത്തി​യെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ പ്ര​ശോ​ഭി​നെ ഒ​ഴി​വാ​ക്കി​യ​ത്.

കൗ​ൺ​സി​ൽ യോ​ഗം ആ​രം​ഭി​ച്ച് 2.37 നാ​ണ് അ​ദ്ദേ​ഹം ഹാ​ളി​ലെ​ത്തി​യ​ത്. ബി​ജെ​പി അം​ഗ​ങ്ങ​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഇ​ദ്ദേ​ഹ​ത്തോ​ട് പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഗു​ളി​ക വാ​ങ്ങാ​ൻ പോ​യ​തി​നാ​ലാ​ണ് വൈ​കി​യ​തെ​ന്ന് പ്ര​ശോ​ഭ് വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ വ​ഴ​ങ്ങി​യി​ല്ല. ഇ​തോ​ടെ 17 അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ൽ നി​ന്ന് വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. .

Kerala

കാ​ര​ൾ സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: കാ​ര​ൾ സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ കേ​സി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ പാ​ല​ക്കാ​ട് പു​തു​ശേ​രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ശ്വി​ൻ രാ​ജ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ര​ളി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബാ​ന്‍റി​ൽ സി​പി​എം എ​ന്ന് എ​ഴു​തി​യി​രു​ന്ന​ത് ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. പ്ര​തി അ​ശ്വി​ൻ രാ​ജി​നെ​തി​രെ ഉ​ട​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

വാ​ള​യാ​റി​ലെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യ്ക്കു പി​ന്നി​ൽ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ൾ: മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ന്ന​തി​നു പി​ന്നി​ൽ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ്. ബം​ഗ്ലാ​ദേ​ശി​യെ​ന്ന് ആ​ക്ഷേ​പി​ച്ചാ​ണ് രാം ​നാ​രാ​യ​ണ​നെ ആ​ള്‍​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.

ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കും. സം​ഘ​പ​രി​വാ​ര്‍ രാ​ജ്യ​മാ​കെ പ​ട​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ര്‍​ഗീ​യ വം​ശീ​യ വി​ഷ​ത്തി​ന്‍റെ ഇ​ര​യാ​ണ് രാം ​നാ​രാ​യ​ണ്‍.

സ​ര്‍​ക്കാ​ര്‍ രാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 18 നാ​ണ് ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​യാ​യ രാം ​നാ​രാ​യ​ണ​നെ മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ആ​ളു​ക​ൾ മ​ര്‍​ദി​ച്ച​ത്. നീ ​ബം​ഗ്ലാ​ദേ​ശി ആ​ണോ​ടാ എ​ന്ന​ട​ക്കം ചോ​ദി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം.

 

 

Kerala

കാ​റി​നു തീ​പി​ടി​ച്ചു; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: കാ​റി​നു തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ണ്ടൂ​ർ വേ​ലി​ക്കാ​ട് റോ​ഡി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. ഈ ​കാ​റി​ൽ വ​ന്ന​യാ​ൾ സ​മീ​പ​ത്തു​ള്ള പ​മ്പി​ൽ നി​ന്ന് പെ​ട്രോ​ൾ വാ​ങ്ങി​യെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

നാ‌​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയ​ത്.

കാ​ർ മു​ണ്ടൂ​ർ വേ​ലി​ക്കാ​ട് സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി.

Kerala

മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യി; സി​പി​എം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജെ​പി​യി​ൽ  

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യി സി​പി​എം നേ​താ​വും പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ല​ഗം​ഗാ​ധ​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. 20 വ​ർ​ഷം സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ബാ​ല​ഗം​ഗാ​ധ​ര​ൻ നി​ല​വി​ൽ പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്.

പാ​ർ​ട്ടി വ്യ​ക്തി​യ​ധി​ഷ്ടി​ത​മാ​യ​തി​നാ​ലാ​ണ് സി​പി​എം വി​ട്ട​തെ​ന്ന് ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി ത​ന്നെ പ​ല​പ്പോ​ഴും മാ​റ്റി​നി​ർ​ത്തി. സ​ത്യം പ​റ​ഞ്ഞ​തി​നാ​ണ് മാ​റ്റി​നി​ർ​ത്തി​യ​തെ​ന്നും ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു.

ബാ​ല​ഗം​ഗാ​ധ​ര​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​ൻ ബി​ജെ​പി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ബാ​ല​ഗം​ഗാ​ധ​ര​ന്‍റെെ പാ​ർ​ട്ടി മാ​റ്റ​ത്തെ​ക്കു​റി​ച്ച് സി​പി​എം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

പാ​ല​ക്കാ​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ക​ണ്ട് നി​യു​ക്ത കൗ​ൺ​സി​ല​ർ​മാ​ർ; കോ​ൺ​ഗ്ര​സി​ൽ അ​തൃ​പ്തി

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ക​ണ്ട് നി​യു​ക്ത കൗ​ൺ​സി​ല​ർ​മാ​ർ. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സി​ൽ അ​തൃ​പ്തി പു​ക​യു​ക​യാ​ണ്.

ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു നി​യു​ക്ത കൗ​ൺ​സി​ല​ർ​മാ​രാ​ണ് എം​എ​ൽ​എ ഓ​ഫീ​സി​ൽ എ​ത്തി രാ​ഹു​ലി​നെ ക​ണ്ട​ത്. പാ​ർ​ട്ടി വി​ല​ക്ക് ലം​ഘി​ച്ചെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.

എ​ന്നാ​ൽ എം​എ​ൽ​എ​യെ​ന്ന നി​ല​യി​ലാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നി​ലെ ക​ണ്ട​തെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്ത​യാ​ളെ ക​ണ്ട​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്നു​മാ​ണ് നി​യു​ക്ത കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ക​ര​ണം.

Kerala

പു​തു​പു​ത്ത​ൻ ഥാ​ർ ക​ത്തി​ന​ശി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

പാ​ല​ക്കാ​ട്: മൂ​ന്നു ദി​വ​സം മു​മ്പ് നി​ര​ത്തി​ലി​റ​ക്കി​യ ഥാ​ർ ജീ​പ്പ് ഓ​ട്ട​ത്തി​നി​ടെ ക​ത്തി​ന​ശി​ച്ചു. കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 നാ​യി​രു​ന്നു സം​ഭ​വം.

മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി പു​തി​യ ഥാ​ർ വാ​ങ്ങി​യ​ത്. തീ​പി​ടി​ച്ച സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രും ചാ​ടി​യി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് മു​ങ്ങി​യെ​ന്ന് സൂ​ച​ന; അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​രു​ന്നു

പാ​ല​ക്കാ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് മു​ങ്ങി​യെ​ന്ന് സൂ​ച​ന. ഇ​തോ​ടെ ഒ​രു സം​ഘം ത​മി​ഴ്‌​നാ​ട് കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷണ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

കോ​യ​മ്പ​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈം ​ബ്രാ​ഞ്ച് സം​ഘം പാ​ല​ക്കാ​ട്ടെ കു​ന്ന​ത്തൂ​ർ മേ​ട്ടി​ലെ രാ​ഹു​ലി​ന്‍റെ ഫ്ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ര​മാ​വ​ധി തെ​ളി​വു ശേ​ഖ​രി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി ത​ന്നെ സം​ഘം പാ​ല​ക്കാ​ട് എ​ത്തി​യ​ത്.

പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ച്ച​തി​ന് ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് എ​ത്തി​യി. ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ക​യാ​ണ്. രാ​ഹു​ലി​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മെ​ല്ലാം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

 

Kerala

പാ​ല​ക്കാ​ട് ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി; കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​മീ​ള ശ​ശി​ധ​ര​ൻ

പാ​ല​ക്കാ​ട്: ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പാ​ല​ക്കാ​ട് മു​ന്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ്ര​മീ​ള ശ​ശി​ധ​ര​ൻ. സം​ഘ​ട​ന പി​ടി​ക്കാ​ൻ കൃ​ഷ്ണ​കു​മാ​ർ പ​ക്ഷം ഏ​ക​പ​ക്ഷീ​യ​മാ​യി പ​ട്ടി​ക ത​യാ​റാ​ക്കി.

സ്വ​ന്തം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യെ അ​റി​ഞ്ഞ​ത് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ്. ഇ​തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് അ​തൃ​പ്തി അ​റി​യി​ച്ചി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​നി​ൽ ക്ഷ​ണി​ച്ചി​ല്ല.

ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രു​ന്ന അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു വി​ഭാ​ഗം ഒ​റ്റ​പ്പെ​ടു​ത്തി ക്രൂ​ശി​ച്ചു. പ​ല പ​രി​പാ​ടി​ക​ളി​ലേ​ക്കും കാ​ണി​ക്കാ​റി​ല്ല. ക്ഷ​ണി​ച്ച പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ക്ഷി​രാ​ഷ്ട്രീ​യം നോ​ക്കാ​തെ പോ​കാ​റു​ണ്ട്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​പ്പം വേ​ദി പ​ങ്കി​ട്ട​തും അ​തു​കൊ​ണ്ടാ​ണ്. ത​ന്‍റെ പ്ര​വ​ർ​ത്ത​നം കൊ​ണ്ടാ​ണ് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ല വാ​ർ​ഡു​ക​ളി​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും പ്ര​മീ​ള ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു.

Kerala

ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വം; ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന്

പാ​ല​ക്കാ​ട്: ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന് ന​ട​ക്കും. വി​ശാ​ലാ​ക്ഷി സ​മേ​ത​വി​ശ്വ​നാ​ഥ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തേ​രു​മു​ട്ടി​യി​ലാ​ണ് ഗ്രാ​മ​പ്ര​ദ​ക്ഷി​ണ​ത്തി​ന് ശേ​ഷം ര​ഥ​ങ്ങ​ള്‍ സം​ഗ​മി​ക്കു​ക.

വി​ശാ​ലാ​ക്ഷി സ​മേ​ത വി​ശ്വ​നാ​ഥ സ്വാ​മി, ഗ​ണ​പ​തി, വ​ള്ളി​ദൈ​വാ​ന സ​മേ​ത സു​ബ്ര​ഹ്‌​മ​ണ്യ​സ്വാ​മി, മ​ന്ത​ക്ക​ര മ​ഹാ​ഗ​ണ​പ​തി തേ​രു​ക​ളാ​ണു പ്ര​ദ​ക്ഷി​ണ വ​ഴി​ക​ളി​ലു​ള്ള​ത്. ര​ണ്ടാം തേ​രു​നാ​ളാ​യ ശ​നി​യാ​ഴ്ച പു​തി​യ ക​ല്‍​പാ​ത്തി മ​ന്ത​ക്ക​ര മ​ഹാ​ഗ​ണ​പ​തി​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു.

മൂ​ന്നാം തേ​രു​നാ​ളാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ഴ​യ​ക​ല്‍​പാ​ത്തി ല​ക്ഷ്മീ​നാ​രാ​യ​ണ പെ​രു​മാ​ളി​ന്‍റെ​യും ചാ​ത്ത​പു​രം പ്ര​സ​ന്ന​മ​ഹാ​ഗ​ണ​പ​തി​യു​ടെ​യും ര​ഥാ​രോ​ഹ​ണം ന​ട​ക്കും. ഇ​ന്ന​ലെ​യും നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണ് ക​ല്‍​പാ​ത്തി​യി​ലെ​ത്തി​യ​ത്.

Kerala

പാ​ല​ക്കാ​ട്ട് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

പാ​ല​ക്കാ​ട്: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ‌ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് വി​ള​യ​ന്നൂ​ർ പാ​ലാ​ട്ട് വീ​ട്ടി​ൽ ഗി​രീ​ഷ് -റീ​ത്ത ഭ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​വ് ആ​ണ് മ​രി​ച്ച​ത്.

ക​ണ്ണാ​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ന​വ്. വൈ​കി​ട്ടാ​ണ് വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി അ​ഭി​ന​വ് സ്‌​കൂ​ളി​ൽ പോ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​മാ​സം ക​ണ്ണാ​ടി സ്‌​കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ർ​ജു​ൻ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

Kerala

വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണു; സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: ക​ളി​ക്കു​ന്ന​തി​നി​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി ക​രു​വാ​ര ഊ​രി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ൽ അ​ജ​യ് - ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ആ​ദി (ഏ​ഴ്), അ​ജ്നേ​ഷ് (നാ​ല്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ന​യ (ആ​റ്) എ​ന്ന കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടം ന​ട​ന്ന വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്താ​ണ് മ​രി​ച്ച കു​ട്ടി​ക​ളു​ടെ വീ​ട്. എ​ട്ടു വ​ർ​ഷ​മാ​യി ഈ ​വീ​ട് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ സ​ൺ​ഷേ​ഡി​ൽ ക​യ​റി ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ട്ടി​ക​ൾ സാ​ധാ​ര​ണ​യാ​യി ഈ ​വീ​ട്ടി​ൽ ക​ളി​ക്കാ​ൻ പോ​കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​പ​ക​ടം ന​ട​ന്ന​തി​നു പി​ന്നാ​ലെ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വൈ​കി​യെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മു​ക്കാ​ലി​യി​ൽ നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ ഉ​ൾ​വ​ന​ത്തി​ലാ​ണ് ക​രു​വാ​ര ഉ​ന്ന​തി.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ സ്കൂ​ട്ട​റി​ലാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ലേ​ക്കെ​ത്തി​ച്ച​ത്. അ​വി​ടെ നി​ന്ന് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

മൊ​ബൈ​ൽ സി​ഗ്ന​ൽ സം​വി​ധാ​നം ല​ഭ്യ​മ​ല്ലാ​ത്ത ഇ​ട​മാ​ണ് ക​രു​വാ​ര ഉ​ന്ന​തി. അ​തി​നാ​ൽ ത​ന്നെ അ​പ​ക​ട വി​വ​രം പു​റ​ത്ത​റി​യാ​നും വൈ​കി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ന​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

 

 

Kerala

രാ​ഹു​ൽ സ്ഥ​ലം എം​എ​ൽ​എ​യാ​ണ്; ഒ​ഴി​വാ​ക്കി നി​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി പ​ങ്കി​ട്ട​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി നി​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ട്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്ഥ​ലം എം​എ​ൽ​എ​യാ​ണ്. രാ​ഹു​ലി​നെ ശി​ക്ഷി​ക്കു​ക​യോ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

അ​യാ​ളു​ടെ മ​ണ്ഡ​ല​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. രാ​ഹു​ൽ കു​റ്റ​ക്കാ​ര​ൻ ആ​ണെ​ങ്കി​ൽ വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ എം.​ബി.​രാ​ജേ​ഷ്, വി.​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് രാ​ഹു​ൽ വേ​ദി പ​ങ്കി​ട്ട​ത്.

അ​തേ​സ​മ​യം രാ​ഹു​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൗ​ൺ​സി​ല​ർ വേ​ദി വി​ട്ടി​റ​ങ്ങി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ മി​നി കൃ​ഷ്ണ​കു​മാ​റാ​ണ് പ്ര​തി​ഷേ​ധി​ച്ച് വേ​ദി വി​ട്ട​ത്. സ്ത്രീ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന എം​എ​ൽ​എ​യ്‌​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മി​നി കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ട​ത് സം​ഘ​ട​ന​ക​ൾ അ​ദ്ദേ​ഹ​ത്തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ രാ​ഹു​ലി​നെ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ പ​റ​ഞ്ഞി​രു​ന്നു.

 

 

Kerala

ശാ​സ്ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം; മ​ന്ത്രി​മാ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. മ​ന്ത്രി​മാ​രാ​യ എം.​ബി.​രാ​ജേ​ഷ്, വി.​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് രാ​ഹു​ൽ വേ​ദി പ​ങ്കി​ട്ട​ത്.

അ​തേ​സ​മ​യം രാ​ഹു​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി കൗ​ൺ​സി​ല​ർ വേ​ദി വി​ട്ടി​റ​ങ്ങി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ മി​നി കൃ​ഷ്ണ​കു​മാ​റാ​ണ് പ്ര​തി​ഷേ​ധി​ച്ച് വേ​ദി വി​ട്ട​ത്. സ്ത്രീ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന എം​എ​ൽ​എ​യ്‌​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മി​നി കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ട​ത് സം​ഘ​ട​ന​ക​ൾ അ​ദ്ദേ​ഹ​ത്തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ രാ​ഹു​ലി​നെ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ പ​റ​ഞ്ഞി​രു​ന്നു.

Kerala

സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്‌​ത്ര​മേ​ള​യ്ക്ക് തു​ട​ക്കം; സ​മ്മാ​ന​ത്തു​ക​ വ​ർ​ധി​പ്പി​ക്കും: മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്‌​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി നി​ർ​വ​ഹി​ച്ചു. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ത്തോ​ളം ശാ​സ്ത്ര പ്ര​തി​ഭ​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ശാ​സ്ത്രം, ഗ​ണി​തം, ഐ​ടി, പ്ര​വൃ​ത്തി പ​രി​ച​യം, സാ​മൂ​ഹ്യ​ശാ​സ്ത്രം, വൊ​ക്കേ​ഷ​ണ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. മാ​നു​വ​ൽ പ​രി​ഷ്ക​രി​ച്ച ശേ​ഷ​മു​ള്ള സ​മ്പൂ​ർ​ണ ശാ​സ്ത്ര​മേ​ള ആ​റ് വേ​ദി​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ശാ​സ്ത്ര​മേ​ള​യ്ക്ക് സ്വ​ർ​ണ​ക്ക​പ്പ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും സ​മ്മാ​ന​ത്തു​ക​യും വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ളു​ക​ളി​ൽ പ്രാ​ർ​ഥ​ന​യി​ലെ ഏ​കീ​ക​ര​ണം ന​ട​ത്തും. എ​ല്ലാ സ്കൂ​ളി​ലും ഒ​രു​പോ​ലെ​യു​ള്ള പാ​ട്ട് പാ​ട​ണം. ചി​ല മ​ത സം​ഘ​ട​ന​ക​ളു​ടെ സ്കൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ പ്രാ​ർ​ഥ​ന ന​ട​ക്കു​ന്നു. വി​ദ്യാ​ർ​ഥി​യാ​യ​തു​കൊ​ണ്ട് മാ​ത്രം അ​ത് പാ​ടേ​ണ്ടി വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

 

 

Kerala

ഷാ​ഫി പ​റ​മ്പി​ലി​ന് മ​ർ​ദ​നം: ആ​രോ​പ​ണ​വി​ധേ​യ​രാ​യ ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ല്‍ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് മ​ര്‍​ദ​ന​മേ​റ്റ കേ​സി​ൽ ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം. വ​ട​ക​ര ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​പ്ര​സാ​ദി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സി​പി​യാ​യി നി​യ​മി​ച്ചു. പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി എ​ന്‍. സു​നി​ൽ​കു​മാ​റി​ന് ക്രൈം​ബ്രാ​ഞ്ച് സി​റ്റി എ​സി​പി​യാ​യി നി​യ​മ​നം ന​ല്‍​കി. മാ​ര്‍​ച്ച് നി​യ​ന്ത്രി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ട്ടി​രു​ന്ന ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു ഇ​രു​വ​രും.

സം​സ്ഥാ​ന​ത്ത് 23 ഡി​വൈ​എ​സ്പി​മാ​രെ​യും ര​ണ്ടു പ്ര​മോ​ഷ​ൻ ഡി​വൈ​എ​സ്പി​മാ​രെ​യും മാ​റ്റി നി​യ​മി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി.​രാ​ജേ​ഷി​നെ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി പേ​രാ​മ്പ്ര​യി​ലെ ഡി​വൈ​എ​സ്പി​യാ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡി​വി​ഷ​ൻ എ​സി​പി എ. ​ഉ​മേ​ഷി​നെ വ​ട​ക​ര ഡി​വൈ​എ​സ്പി​യാ​യും നി​യ​മി​ച്ചു.

പേ​രാ​മ്പ്ര സം​ഘ​ര്‍​ഷ​ത്തി​ല്‍ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ഫി പ​റ​മ്പി​ൽ എം​പി നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ര​ണ്ടു ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നും റൂ​റ​ൽ എ​സ്പി പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സു​കാ​രെ അ​ഞ്ചു ദി​വ​സ​ത്തി​ന​കം ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് പോ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു.

നേ​ര​ത്തെ ഷാ​ഫി പ​റ​മ്പി​ല്‍ എം​പി​ക്ക് നേ​രെ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ വ​ട​ക​ര റൂ​റ​ല്‍ എ​സ്പി കെ.​ഇ. ബൈ​ജു വീ​ഴ്ച സ​മ്മ​തി​ച്ചി​രു​ന്നു.

Kerala

റോ​ഡ് ഉ​ദ്ഘാ​ട​നം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു; സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ

പാ​ല​ക്കാ​ട്: എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പി​രാ​യി​രി​യി​ൽ നി​ർ​മി​ച്ച റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നാ​യി വ​രു​ന്ന​തി​നി​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കാ​റി​നു മു​ക​ളി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ പ​താ​ക​യും വ​ച്ചു. ഇ​തോ​ടെ കാ​റി​നു പു​റ​ത്തി​റ​ങ്ങി​യ രാ​ഹു​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ ക​യ​റി ആ​ളു​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ കൂ​ക്കി വി​ളി​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ പി​ന്തു​ട​ർ​ന്നു. ഇ​തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. തു​ട​ർ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​യെ തോ​ളി​ലേ​റ്റി​യാ​ണ് യോ​ഗ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

വി​വാ​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ പി​രാ​യി​രി​യി​ലെ റോ​ഡ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കാ​ണി​ച്ച് ഫ്ല​ക്സ് ഉ​ൾ​പ്പ​ടെ നേ​ര​ത്തെ സ്ഥാ​പി​ച്ചി​രു​ന്നു.

പ​രി​പാ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​മെ​ന്ന് ബി​ജെ​പി​യും ഡി​വൈ​എ​ഫ്ഐ​യും അ​റി​യി​ച്ചി​രു​ന്നു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

Kerala

ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രാ​യ പോ​ലീ​സ് മ​ർ​ദ​നം: മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി. കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​ത്വ​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

വ​ട​ക​ര ഡി​വൈ​എ​സ്പി ഹ​രി​പ്ര​സാ​ദ്, പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി സു​നി​ൽ​കു​മാ​ർ, ഷാ​ഫി​യെ ലാ​ത്തി കൊ​ണ്ട​ടി​ച്ച സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി ഉ​പ​രോ​ധി​ക്കു​മെ​ന്നും‌ കോ​ൺ​ഗ്ര​സ്‌ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് പ്രി​വി​ലേ​ജ് ക​മ്മി​റ്റി​ക്ക് ഷാ​ഫി പ​റ​മ്പി​ൽ ഉ​ട​ൻ പ​രാ​തി ന​ൽ​കും.

Kerala

ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് സു​രേ​ഷ് ബാ​ബു

പാ​ല​ക്കാ​ട്: ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ല്ക്കു​ന്നു​വെ​ന്ന് സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു. അ​നാ​വ​ശ്യ​മാ​യി കോ​ലി​ട്ടി​ള​ക്കാ​ൻ വ​ന്നാ​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ്യ​ക്തി​പ​ര​മാ​യി ഉ​യ​രു​ന്ന അ​ശ്ലീ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ സി​പി​എ​മ്മി​ന് താ​ത്പ​ര്യ​മി​ല്ല. ആ​രെ​ങ്കി​ലും പ​റ​യു​ന്ന​ത് കേ​ട്ട് അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​ര​ല്ല സി​പി​എ​മ്മെ​ന്നും വ്യ​ക്ത​ത​യു​ള്ള കാ​ര്യ​ങ്ങ​ളെ പ​റ​യൂ​വെ​ന്നും സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

Kerala

38 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട്ടെ​ത്തി; പ്ര​തി​ഷേ​ധ​ത്തി​ന് ബി​ജെ​പി​യും ഡി​വൈ​എ​ഫ്ഐ​യും

പാ​ല​ക്കാ​ട്: നീ​ണ്ട 38 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം 39-ാം നാ​ൾ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പാ​ല​ക്കാ​ടെ​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സേ​വ്യ​റി​ന്‍റെ സ​ഹോ​ദ​ര​ൻ മ​രി​ച്ചി​രു​ന്നു. അ​വ​രെ കാ​ണാ​നാ​ണ് രാ​ഹു​ൽ പാ​ല​ക്കാ​ട് എ​ത്തി​യ​ത്.

രാ​വി​ലെ മ​ര​ണ​വീ​ട്ടി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം സ​മീ​പ​ത്തെ ക​ട​ക​ളി​ലും മ​റ്റു​മെ​ത്തി എ​ല്ലാ​വ​രേ​യും ക​ണ്ട് പ​രി​ച​യം പു​തു​ക്കി. ഹ​സ്ത​ദാ​നം ചെ​യ്തും കെ​ട്ടി​പ്പി​ടി​ച്ചും രാ​ഹു​ൽ സ​ജീ​വ​മാ​യി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യ​ങ്ങ​ളു​മാ​യി എ​ത്തി​യ​പ്പോ​ൾ ഞാ​ൻ മാ​ധ്യ​മ​ങ്ങ​ളെ സ്ഥി​ര​മാ​യി കാ​ണാ​റു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി.

ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് രാ​ഹു​ലി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തോ​ടെ രാ​ഹു​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്ക് വ​ന്നി​രു​ന്നി​ല്ല. ഓ​ഗ​സ്റ്റ് 17 നാ​ണ് രാ​ഹു​ൽ പാ​ല​ക്കാ​ട് നി​ന്നും പോ​യ​ത്. 20 നാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​രോ​പ​ണം പു​റ​ത്ത് വ​ന്ന​ത്.

അ​തേ​സ​മ​യം, എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​ന് പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. രാ​ഹു​ലി​നെ എം​എ​ൽ​എ ഓ​ഫീ​സി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്താ​ൽ ത​ട​യു​മെ​ന്നും ബി​ജെ​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് രാ​ഹു​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും ഡി​വൈ​എ​ഫ്ഐ പ​റ​ഞ്ഞു.

ജ​ന​കീ​യ പ്ര​തി​ഷേ​ധ​മാ​ണ് ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ക​യെ​ന്നും പാ​ല​ക്കാ​ട്ടെ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. രാ​ഹു​ലി​നെ ത​ട​ഞ്ഞാ​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ​ള​രെ ക​രു​ത​ലോ​ടെ മാ​ത്ര​മേ പ്ര​തി​ഷേ​ധം ന​ട​ത്തൂ​വെ​ന്നും ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

District News

പാലക്കാട് നിപ സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ

പാലക്കാട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നാട്ടുകൽ സ്വദേശിയായ 38 വയസ്സുകാരിക്ക് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാഫലമാണ് നിപ സ്ഥിരീകരിച്ചതിന് ആധാരം.

സംസ്ഥാനത്ത് ഏകദേശം രണ്ട് മാസങ്ങൾക്ക് മുൻപും നിപ വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറത്ത് അന്ന് ഗുരുതരാവസ്ഥയിലായ ഒരു രോഗി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പാലക്കാടും കോഴിക്കോടും മലപ്പുറത്തും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Latest News

Corehub Up