x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വം; ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന്


Published: November 16, 2025 08:34 AM IST | Updated: November 16, 2025 08:34 AM IST

പാ​ല​ക്കാ​ട്: ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന് ന​ട​ക്കും. വി​ശാ​ലാ​ക്ഷി സ​മേ​ത​വി​ശ്വ​നാ​ഥ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തേ​രു​മു​ട്ടി​യി​ലാ​ണ് ഗ്രാ​മ​പ്ര​ദ​ക്ഷി​ണ​ത്തി​ന് ശേ​ഷം ര​ഥ​ങ്ങ​ള്‍ സം​ഗ​മി​ക്കു​ക.

വി​ശാ​ലാ​ക്ഷി സ​മേ​ത വി​ശ്വ​നാ​ഥ സ്വാ​മി, ഗ​ണ​പ​തി, വ​ള്ളി​ദൈ​വാ​ന സ​മേ​ത സു​ബ്ര​ഹ്‌​മ​ണ്യ​സ്വാ​മി, മ​ന്ത​ക്ക​ര മ​ഹാ​ഗ​ണ​പ​തി തേ​രു​ക​ളാ​ണു പ്ര​ദ​ക്ഷി​ണ വ​ഴി​ക​ളി​ലു​ള്ള​ത്. ര​ണ്ടാം തേ​രു​നാ​ളാ​യ ശ​നി​യാ​ഴ്ച പു​തി​യ ക​ല്‍​പാ​ത്തി മ​ന്ത​ക്ക​ര മ​ഹാ​ഗ​ണ​പ​തി​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു.

മൂ​ന്നാം തേ​രു​നാ​ളാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ഴ​യ​ക​ല്‍​പാ​ത്തി ല​ക്ഷ്മീ​നാ​രാ​യ​ണ പെ​രു​മാ​ളി​ന്‍റെ​യും ചാ​ത്ത​പു​രം പ്ര​സ​ന്ന​മ​ഹാ​ഗ​ണ​പ​തി​യു​ടെ​യും ര​ഥാ​രോ​ഹ​ണം ന​ട​ക്കും. ഇ​ന്ന​ലെ​യും നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണ് ക​ല്‍​പാ​ത്തി​യി​ലെ​ത്തി​യ​ത്.

Tags : kalpathi ratholsavam religious event sree vishwanatha swamy temple Palakkad

Recent News

Corehub Up