Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat Member

പേ​ര് മ​നു മ​ത്താ​യി, ഇ​ത് ഞാ​ൻ പൂ​ട്ടി​ക്കും; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ല്ലു​വി​ളി​ച്ച് സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗം

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗം എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ആ​ര്യ​ങ്കാ​വ് ചെ​ക്പോ​സ്റ്റി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മ​നു മ​ത്താ​യി​ക്കെ​തി​രെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

മ​നു വാ​ഹ​നം ന​ടു​റോ​ഡി​ൽ നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ഇ​തോ​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​നം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ഞാ​ൻ പൂ​ട്ടി​ക്കും, പേ​ര് മ​നു മ​ത്താ​യി എ​ന്ന് പ​റ​ഞ്ഞ് മെ​മ്പ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​രെ ഇ​യാ​ൾ ത​ട്ടി​ക്ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​രോ​പ​ണം മ​നു മ​ത്താ​യി നി​ഷേ​ധി​ച്ചു. ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന പ​ണ​പ്പി​രി​വി​നെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

District News

മു​ൻ പഞ്ചായത്തംഗം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ത​ല​ശേ​രി: ചൊ​ക്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചൊ​ക്ലി​യി​ലെ ഉ​ണ്ണി​ന്‍റ​വി​ട അ​ൽ​ഹം​ദ് വീ​ട്ടി​ൽ പി.​പി. അ​ബ്‌​ദു​ൾ മ​ജീ​ദ് (57) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ജീ​ദ് സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പൂ​ക്കോ​ട് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ജീ​ദ് ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സി​പി​എം കാ​ഞ്ഞി​രം ബ്രാ​ഞ്ച് അം​ഗ​വും ചൊ​ക്ലി​യി​ലെ പ്ര​മു​ഖ വ്യാ​പാ​രി​യും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​ണ് അ​ബ്‌​ദു​ൾ മ​ജീ​ദ്. പ​രേ​ത​രാ​യ അ​ബ്ദു​ള​ള-​ക​ദീ​ശു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സാ​ജി​ദ. മ​ക്ക​ൾ: നി​ഷ്മ, ആ​യി​ഷ, മു​ഹ​മ്മ​ദ്, അ​ഹ​മ്മ​ദ് ഷാ​സി​ൽ. മ​രു​മ​ക്ക​ൾ: നു​വൈ​സ്, റ​സി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​സീ​ന, പ​രേ​ത​യാ​യ പാ​ത്തൂ​ട്ടി. കബ​റ​ട​ക്കം ന​ട​ത്തി.

Kerala

പ​ഞ്ചാ​യ​ത്തം​ഗ​വും അ​മ്മ​യും ജീ​വ​നൊ​ടു​ക്കി; ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്ന് ആ​ത​മ​ഹ​ത്യാ​ക്കു​റി​പ്പ്

തി​രു​വ​ന​ന്ത​പു​രം ∙ വ​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തേ​യും അ​മ്മ​യേ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ക്കം നെ​ടി​യ​വി​ള വീ​ട്ടി​ൽ വ​ത്സ​ല (71) അ​രു​ൺ (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‌ പി​ൻ​വ​ശ​ത്തു​ള്ള ചാ​യ്പി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ‌ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് വാ​ട്സാ​പ്പി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​രു​ൺ അ​യ​ച്ചു​ന​ൽ​കി​യി​രു​ന്നു.

ത​നി​ക്കെ​തി​രെ വ്യാ​ജ ജാ​തി​ക്കേ​സും മോ​ഷ​ണ​ക്കേ​സും ന​ൽ​കി​യ​ത് കാ​ര​ണം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ വി​നോ​ദ്, സ​ന്തോ​ഷ്‌, അ​ജ​യ​ൻ, ബി​നി സ​ത്യ​ൻ എ​ന്നി​വ​രാ​ണ് മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് കു​റി​പ്പി​ലു​ണ്ട്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണ് വ​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് മെ​മ്പ​റാ​യ അ​രു​ൺ.

Latest News

Corehub Up