Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Case

പു​ക​യി​ല ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​നെ സി​പി​എം തി​രി​ച്ചെ​ടു​ത്തു

ആ​ല​പ്പു​ഴ: നി​രോ​ധ​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പു​റ​ത്താ​ക്കി​യ എ. ​ഷാ​ന​വാ​സി​നെ സി​പി​എം തി​രി​ച്ചെ​ടു​ത്തു. സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റേ​താ​ണ് തീ​രു​മാ​നം.

പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ന​വാ​സ് നേ​ര​ത്തെ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ൽ അ​ത് പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് സി​പി​എം ചി​ഹ്ന​ത്തി​ൽ ഷാ​ന​വാ​സ് മ​ത്സ​രി​ച്ച് ജ​യി​ച്ചി​രു​ന്നു.

ഷാ​ന​വാ​സി​ന്‍റെ പേ​രി​ലു​ള്ള ലോ​റി​യി​ൽ നി​ന്ന് 2023 ജ​നു​വ​രി​യി​ലാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വെ​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ലോ​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത​വ​രാ​ണ് ക​രു​നാ​ഗ​പ​ള്ളി​യി​ൽ വെ​ച്ച് പ​ടി​യി​ലാ​യ​തെ​ന്നാ​യി​രു​ന്നു ഷാ​ന​വാ​സ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

Kerala

പ്രകോപനപരമായ മുദ്രാവാക്യം, ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്

കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയതിന് സിപിഎം വനിത നേതാവ് ചിന്ത ജെറോമിനെതിരെ കേസെടുത്തു. സമൂഹത്തിൽ സ്പർധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നാണ് എഫ്ഐആർ.

ചിന്ത അടക്കം 55 പേർക്കെതിരെയാണ് ഇരവിപുരം പോലീസ് കേസെടുത്തത്. ചിന്തയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയിലാണ് നടപടി.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം.

ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു സ്ത്രീ വിരുദ്ധമായ മുദ്രാവാക്യം ചിന്ത ഏറ്റുവിളിച്ചത്. വ്യാപക വിമര്‍ശനങ്ങൾ ഉയര്‍ന്നതിന് പിന്നാലെ ചിന്ത ജെറോം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

National

സ്വ​ത്തു​ത​ർ​ക്കം; അ​ച്ഛ​നെ മ​ക​ൻ അ​ടി​ച്ചു​കൊ​ന്നു

ബം​ഗ​ളൂ​രു: സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​ക​ൻ അ​ച്ഛ​നെ അ​ടി​ച്ചു കൊ​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ ദൂ​ത​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ മു​നി​കൃ​ഷ്ണ​പ്പ​യാ​ണ് (71) മ​രി​ച്ച​ത്.

രാ​ത്രി​യി​ൽ ന​ട​ക്കാ​ൻ​പോ​യ മു​നി​കൃ​ഷ്ണ​പ്പ​യെ മ​ക​ൻ മോ​ഹ​ൻ​കു​മാ​ർ (45) പി​ന്തു​ട​ർ​ന്ന് ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട മോ​ഹ​ൻ​കു​മാ​റി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് ഇ​ന്ദി​രാ​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

പോ​ലീ​സു​കാ​ർ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

കൊ​ല്ലം: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കൊ​ട്ടാ​ര​ക്ക​ര​യി​ൽ വ​ച്ച് ക​ൺ​ട്രോ​ൾ റൂം ​എ​സ്ഐ രാ​ജേ​ഷ് കു​മാ​ർ, സി​പി​ഒ നി​ക്സ​ൺ എ​ന്നി​വ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച വെ​ങ്കി​ടേ​ഷ്, മ​നീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ദ്യ​പി​ച്ച് ര​ണ്ട് പേ​ർ വാ​ഹ​ന​ത്തി​ൽ വ​രു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ൽ​വ​ച്ച് പോ​ലീ​സ് ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​കോ​പി​ത​ര​യി പ്ര​തി​ക​ൾ പോ​ലീ​സു​കാ​രെ അ​സ​ഭ്യം വി​ളി​ക്കു​ക​യും എ​സ്ഐ​യു​ടെ ഷ​ർ​ട്ട് വ​ലി​ച്ചു കീ​റാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ത് ത​ട​യാ​നെ​ത്തി​യ സി​പി​ഒ​യെ പ്ര​തി​ക​ൾ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​ക​ൾ സെ​ല്ലി​ൽ കി​ട​ന്നും പോ​ലീ​സു​കാ​രെ വെ​ല്ലു​വി​ളി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

 

 

 

Kerala

പ്ല​സ് വ​ൺ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​ത് ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്താ​യ കൊ​റി​യ​ക്കാ​ര​ൻ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് ?

കൊ​ച്ചി: സ്കൂ​ളി​ലേ​ക്കു പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്. ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്താ​യ കൊ​റി​യ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് പെ​ൺ​കു​ട്ടി എ​ഴു​തി​യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി.

ശാ​സ്‌​താം​മു​ക​ൾ കി​ണ​റ്റി​ങ്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൾ ആ​ദി​ത്യ (16) യെ​യാ​ണ് ചൊ​വ്വാ​ഴ്ച മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ദി​ത്യ​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​റി​പ്പ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 19ന് ​കൊ​റി​യ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ഇ​യാ​ളു​ടെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ന്നു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി കു​റി​പ്പി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ചോ​റ്റാ​നി​ക്ക​ര പേ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വാ​വ് ശ​രി​ക്കും മ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​ദി​ത്യ​യു​ടെ ഫോ​ൺ അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്. 

ഇ​ന്ന് രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​പ​രി​സ​ര​ത്തെ ക്വാ​റി​യോ​ട് ചേ​ര്‍​ന്നു​ള്ള വെ​ള്ള​ക്കെ​ട്ടി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മാ​മ​ല​യി​ലെ ഒ​രു പാ​റ​മ​ട​യ്ക്ക് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ഒ​രു സ്‌​കൂ​ള്‍ ബാ​ഗ് ഇ​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ബാ​ഗ് ക​ണ്ട് സം​ശ​യം തോ​ന്നി നാ​ട്ടു​കാ​രും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പാ​റ​മ​ട​യ്ക്കു​ള്ളി​ലെ വെ​ള്ള​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

 

 

 

 

Kerala

ഒ​രു വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത; മാ​താ​പി​താ​ക്ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഒ​രു വ​യ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ മൊ​ഴി​യി​ല്‍ വൈ​രു​ദ്ധ്യ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. കു​ഞ്ഞി​ന്‍റെ കൈ​ക്കേ​റ്റ പൊ​ട്ട​ലാ​ണ് ദു​രൂ​ഹ​ത ഉ​ണ​ർ​ത്തു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്‍​പാ​ണ് ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തെ​ന്നും ചി​കി​ത്സ തേ​ടി​യി​രു​ന്നു​വെ​ന്നു​മാ​ണ് മാ​താ​പി​താ​ക്ക​ൾ മൊ​ഴി ന​ൽ​കി​യ​ത്.

എ​ന്നാ​ല്‍ കു​ഞ്ഞി​ന്‍റെ കൈ​യി​ലെ പൊ​ട്ട​ലി​ന് മൂ​ന്നാ​ഴ്ച​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ഡോ​ക്ട​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. അ​ച്ഛ​ന്‍ ന​ല്‍​കി​യ ബി​സ്‌​ക്ക​റ്റ് ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു കു​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ​ത്. തു​ട​ര്‍​ന്ന് ബി​സ്‌​ക്ക​റ്റ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വി​ഷാം​ശം ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

 

 

Kerala

വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ര്‍​ഷം; നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ടു​ക്കി മൂ​ന്നാ​റി​ന് സ​മീ​പം പ​ള്ളി​വാ​സ​ലി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ര​ണ്ടാം മൈ​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ ക​യ​റി​യി​രു​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ജീ​പ്പ് ഡ്രൈ​വ​ർ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Kerala

ഡോ​ക്ട​റെ അ​സ​ഭ്യം വി​ളി​ച്ച കേ​സ്; യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​റെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പൂ​വാ​ർ ക​രും​കു​ളം സ്വ​ദേ​ശി എ​സ്.​ആ​ദ​ർ​ശാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദ​ർ​ശ് മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യം ഡ്യൂ​ട്ടി ഡോ​ക്ട​ർ സീ​റ്റി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ഡോ​ക്ട​റെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും ഇ​യാ​ൾ അ​സ​ഭ്യം വി​ളി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റെ അ​ധി​ക്ഷേ​പി​ച്ച​തി​നും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്ന് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് പ​റ​ഞ്ഞു.

 

 

 

Kerala

ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി‌​ടി​യി​ൽ

കൊ​ച്ചി: ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ആ​ല​പ്പു​ഴ തു​റ​വ​ങ്ക​ര തെ​ക്കേ​ട​ത്ത് കി​ഴ​ക്കേ​വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (26), ആ​വി​ല​കു​ന്ന് ക​ണ്ണു​കു​ഴി​യി​ൽ എ​സ്.​അ​തു​ൽ കു​മാ​ർ (24 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഭി​ജി​ത്തി​ൽ നി​ന്നും 28 ഗ്രാ​മും അ​ഖി​ൽ കു​മാ​റി​ൽ നി​ന്നും 48 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മു​ള​വു​കാ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​നി​ടെ ബോ​ൾ​ഗാ​ട്ടി ഭാ​ഗ​ത്ത് വ​ച്ചാ​ണ് ഇ​രു​വ​രും പി‌​ടി​യി​ലാ​യ​ത്.

 

 

Kerala

ഒ​രു വ​യ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ഒ​രു വ​യ​സു​ള്ള കു​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​വ​ളാ​കു​ളം സ്വ​ദേ​ശി ഷി​ജി​ൻ - കൃ​ഷ്ണ​പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഇ​ഖാ​നാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കു​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​രാ​ഴ്ച്ച മു​മ്പ് നി​ല​ത്ത് വീ​ണ് കു​ഞ്ഞി​ന് പ​രി​ക്കേ​റ്റി​രു​ന്നു. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

 

Kerala

അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

പാ​ല​ക്കാ​ട്: അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ത​ളി​ക​ക്ക​ല്ല് ഉ​ന്ന​തി​യി​ലെ രാ​ജാ​മ​ണി (47) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ അ​യ​ൽ​വാ​സി രാ​ഹു​ലി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജാ​മ​ണി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പി​ഴ​വ്; പോ​ലീ​സ് കേ​സെ​ടു​ത്തു 

ക​ല്‍​പ്പ​റ്റ: പ്ര​സ​വം ക​ഴി​ഞ്ഞ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് തു​ണി​ക്ക​ഷ്ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.

ഒ​ക്ടോ​ബ​ര്‍ 20നാ​യി​രു​ന്നു മാ​ന​ന്ത​വാ​ടി പാ​ണ്ട​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ്ര​സ​വം ന​ട​ന്ന​ത്. 25ന് ​യു​വ​തി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ യു​വ​തി​ക്ക് ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി ഡോ​ക്ട​റെ കാ​ണു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ വെ​ള്ളം കു​ടി​ക്കാ​ത്ത​താ​ണ് പ്ര​ശ്‌​ന​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ഡോ​ക്ട​ര്‍ മ​ട​ക്കി അ​യ​ച്ചു. ഇ​തി​ന് പി​ന്നാ​ലെ യു​വ​തി​ക്ക് വീ​ണ്ടും വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ഡോ​ക്ട​റെ കാ​ണു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​തെ മ​ട​ക്കി അ​യ​ച്ചു.

തു​ട​ർ​ന്നാ​ണ് ശ​രീ​ര​ത്തി​ൽ നി​ന്ന് തു​ണി​ക്ക​ഷ്ണം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു​വി​നും പോ​ലീ​സി​നും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

 

Kerala

എ​സ്ഐ​യു​ടെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ എ​സ്ഐ​യു​ടെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ. മാ​ളി​ക​പ്പു​റം 15-ാം ന​മ്പ​ർ അ​ര​വ​ണ കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര​ൻ മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ അ​റ​യ്ക്ക​ൽ തെ​ക്ക​തി​ൽ ജി​ഷ്ണു സ​ജി​കു​മാ​റി​നെ​യാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ചെ​ന്നൈ​യി​ലെ എ​സ്ഐ വ​ടി​വേ​ലി​ന്‍റെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ 10,000 രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു. സ​ന്നി​ധാ​ന​ത്തെ കൗ​ണ്ട​റു​ക​ളി​ൽ അ​പ്പം, അ​ര​വ​ണ എ​ന്നി​വ ന​ൽ​കു​ന്ന​ത് ധ​ന​ല​ക്ഷ്മി ബാ​ങ്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഒ​രു സ്വ​കാ​ര്യ​ക​മ്പ​നി​യാ​ണ്. ഈ ​ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ജി​ഷ്ണു.

വ​ടി​വേ​ൽ അ​പ്പ​വും അ​ര​വ​ണ​യും പ്ര​സാ​ദ​വും വാ​ങ്ങി​യ​ശേ​ഷം എ​ടി​എം കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്യാ​ൻ ജി​ഷ്‌​ണു​വി​ന് ന​ൽ​കി. ഈ ​സ​മ​യം ജി​ഷ്‌​ണു ര​ഹ​സ്യ പി​ൻ ന​മ്പ​ർ മ​ന​സി​ലാ​ക്കി. സ്വൈ​പ്പ് ചെ​യ്യാ​ൻ ന​ൽ​കി​യ കാ​ർ​ഡി​ന് പ​ക​രം കൈ​യി​ൽ ക​രു​തി​യ മ​റ്റൊ​രു കാ​ർ​ഡാ​ണ് ഇ​യാ​ൾ എ​സ്എ​ക്ക് തി​രി​ച്ചു​ന​ൽ​കി​യ​ത്.

ഇ​ത​റി​യാ​തെ എ​സ്എ​യും സം​ഘ​വും ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി. തു​ട​ർ​ന്ന് ജി​ഷ്‌​ണു മോ​ഷ്‌​ടി​ച്ച എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് സ​ന്നി​ധാ​ന​ത്തെ ധ​ന​ല​ക്ഷ്മ‌ി ബാ​ങ്ക് ശാ​ഖ​യി​ൽ​നി​ന്ന് 10,000 രൂ​പ പി​ൻ​വ​ലി​ച്ചു.

പ​ണം പി​ൻ​വ​ലി​ച്ചെ​ന്ന സ​ന്ദേ​ശം എ​സ്എ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

Kerala

യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: പ്ലം​ബിം​ഗ് ജോ​ലി​ക്കെ​ത്തി​യ യു​വാ​വി​നെ ക​ഴു​ത്ത് മു​റി​ച്ച്‌ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ശൂ​ർ പു​ത്തൂ​ർ വെ​ട്ടി​ക്കാ​ട് ക​ല്ല​ട​ത്തി​ല്‍ അ​ഭി​ന​വ് (18) ആ​ണ് മ​രി​ച്ച​ത്. നെ​ടു​മ്പാ​ശേ​രി അ​ത്താ​ണി ക​ല്പ​ക ന​ഗ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നാ​ല് പേ​രാ​ണ് ജോ​ലി​ക്കാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ മൂ​ന്ന് പേ​ർ ചാ​യ കു​ടി​ക്കാ​ൻ പു​റ​ത്ത് പോ​യി തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് അ​ഭി​ന​വി​നെ ക​ഴു​ത്ത് മു​റി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ജോ​ലി​ക്കി​ടെ അ​പ​ക​ടം സം​ഭ​വി​ച്ച​താ​ണോ അ​തോ പ്ലം​ബിം​ഗ് ജോ​ലി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച്‌ സ്വ​യം ക​ഴു​ത്ത് മു​റി​ച്ച​താ​ണോ​യെ​ന്നും വ്യ​ക്ത​മ​ല്ല.

Kerala

ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ്; 36 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ നാ​ലു പേ​ർ പിടിയിൽ

കോ​ഴി​ക്കോ​ട്: ഡി​ജി​റ്റ​ൽ അ​റ​സ്റ്റെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യു​ടെ 36 ല​ക്ഷം രൂ​പ ക​വ​ർ​ന്ന​കേ​സി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യു​ടെ പ​ണം ക​വ​ർ​ന്ന കേ​സി​ൽ പാ​റോ​പ്പ​ടി സ്വ​ദേ​ശി കെ. ​ഹ​രി​പ്ര​സാ​ദ് (35), ക​ല്ലാ​യി സ്വ​ദേ​ശി ഫാ​സി​ല്‍ (35), അ​ത്താ​ണി​ക്ക​ല്‍ സ്വ​ദേ​ശി കെ.​വി. ഷി​ഹാ​ബ് (43), മ​ലാ​പ​റ​മ്പ് സ്വ​ദേ​ശി എ.​റ​ബി​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​രാ​തി​ക്കാ​രി​യു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് മും​ബൈ ക​ന​റാ ബാ​ങ്കി​ല്‍ ആ​രോ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യെ​ന്നും ആ ​അ​ക്കൗ​ണ്ട് വ​ഴി നാ​ലു കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​മി​ട​പാ​ട് ന​ട​ത്തി​യെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. തു​ട​ർ​ന്ന് യു​വ​തി​യെ ഡി​ജി​റ്റ​ൽ അ​റ​സ്റ്റെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ അ​രു​ണ്‍ കെ. ​പ​വി​ത്ര​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​ത്. കേ​സി​ലെ വി​ദേ​ശ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു ന​ല്‍​കു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഒ​രു കേ​ര​ള ബാ​ങ്ക് അ​ക്കൗ​ണ്ട് ത​ട്ടി​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ ഉ​ട​ന്‍ 1930 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​രി​ലോ www.cybercrime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലോ പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.

 

 

Kerala

വ​ള​ർ​ത്തു നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം; വി​ദ്യാ​ര്‍​ഥി​നി​ക്കു ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ നി​ന്ന് വ​രു​ന്ന വ​ഴി വി​ദ്യാ​ർ​ഥി​നി​യെ വ​ള​ർ​ത്തു നാ​യ​ക​ൾ ആ​ക്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മ​ണ്‍​വി​ള സ്വ​ദേ​ശി അ​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ബെ​ൽ​ജി​യ​ൻ മ​ലി​നോ​യി​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​കളാ​ണ് കുട്ടിയെ ആ​ക്ര​മി​ച്ച​ത്. നി​ല​വി​ളി കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​രാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ര​ക്ഷി​ച്ച​ത്. നാ​യ​ക​ളെ ഉ​ട​മ അ​ല​ക്ഷ്യ​മാ​യി അ​ഴി​ച്ചു​വി​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ പി​താ​വ് ശ്രീ​കാ​ര്യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

യു​വ​തി ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം; ഭ​ര്‍​ത്താ​വി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

ഇ​ടു​ക്കി: യു​വ​തി​യെ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ര്‍​ത്താ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ എം.​സി.​ക​വ​ല​യ്ക്കു സ​മീ​പം മ​ലേ​ക്കാ​വി​ല്‍ ര​ജ​നി​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഓ​ട്ടോ ഡ്രൈ​വ​റാ​യ ഭ​ര്‍​ത്താ​വ് സു​ബി​നെ സം​ഭ​വ​ത്തി​നു​ശേ​ഷം കാ​ണാ​താ​യി. ര​ജ​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സു​ബി​ന്‍ ഒ​ളി​വി​ല്‍ പോ​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ള​യ കു​ട്ടി അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണു നാ​ട്ടു​കാ​രും പി​ന്നീ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​ത്.

സു​ബി​ന്‍ പ​ര​പ്പി​ല്‍ നി​ന്നു​ള്ള ബ​സി​ല്‍ ക​യ​റി​പ്പോ​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ വീ​ട്ടി​ല്‍ ക​ല​ഹം പ​തി​വാ​യി​രു​ന്നെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ല്‍ പ​രാ​തി​ക​ളും ല​ഭി​ച്ചി​രു​ന്നു.

ര​ജ​നി ഇ​ട​യ്ക്കി​ടെ പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഒ​രു മാ​സം മു​മ്പാ​ണ് ഇ​വ​ര്‍ വീ​ട്ടി​ല്‍ ഒ​രു​മി​ച്ച് താ​മ​സ​മാ​രം​ഭി​ച്ച​ത്. പീ​രു​മേ​ട് ഡി​വൈ​എ​സ്പി വി​ശാ​ല്‍ ജോ​ണ്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Kerala

വീ​ട്ട​മ്മ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

ഇ​ടു​ക്കി: വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. ഭ​ര്‍​ത്താ​വ് ഒ​ളി​വി​ല്‍. ഉ​പ്പു​ത​റ എം​സി ക​വ​ല സ്വ​ദേ​ശി മ​ല​യ​ക്കാ​വി​ല്‍ ര​ജ​നി സു​ബി​ൻ (38) ആ​ണ് മ​രി​ച്ച​ത്.

ര​ജ​നി​യു​ടെ ഭ​ര്‍​ത്താ​വ് സു​ബി​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ഇ​വ​രു​ടെ ഇ​ള​യ മ​ക​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ര​ജ​നി​യെ ത​ല​യ്ക്ക​ടി​യേ​റ്റ് ചോ​ര വാ​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.

തു​ട​ര്‍​ന്ന് ഉ​പ്പു​ത​റ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സു​ബി​നും ര​ജ​നി​യും ത​മ്മി​ല്‍ മു​മ്പ് വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കേ​സു​ണ്ടാ​യി​രു​ന്നു.

പ്ര​ശ്‌​ന​ത്തി​ല്‍ ജ​ന പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ടി​രു​ന്നു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നു മ​ക്ക​ളാ​ണ് ദ​മ്പ​തി​ക​ള്‍​ക്കു​ള്ള​ത്.

Kerala

സ‍​ർ​പ്പ​ക്കാ​വ് അ​ടി​ച്ച് ത​ക​ർ​ത്ത കേ​സ്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വ് പി‌​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: സ‍​ർ​പ്പ​ക്കാ​വി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ര​ഘു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വാ​ണ് പ്ര​തി. പ​ള്ളി​ക്ക​ലി​ലെ സ​ർ​പ്പ​ക്കാ​വി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി ശി​വ​പ്ര​തി​ഷ്ഠ ക​ട​ത്തി​ക്കൊ​ണ്ടു​പ്പോ​വു​ക​യും നാ​ഗ​പ്ര​തി​ഷ്ഠ​ക​ൾ പി​ഴു​തെ​റി​ഞ്ഞി​രു​ന്നു.

കൂ​ടാ​തെ കാ​വി​ന് മു​ന്നി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലെ ക​ൽ​വി​ള​ക്കു​ക​ൾ ത​ക​ർ​ക്കു​ക​യും ഓ​ഫീ​സി​ലെ ക​സേ​ര​ക​ളും മേ​ശ​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

 

Kerala

കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ച​ങ്ങ​രം​കു​ളം: ഒ​ത​ളൂ​രി​ല്‍ കാ​ണാ​താ​യ യു​വാ​വി​നെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഒ​ത​ളൂ​ര്‍ പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ല്‍ താ​മ​സി​ക്കു​ന്ന കൊ​ട​ക്കാ​ട്ടു​വ​ള​പ്പി​ല്‍ ഷി​ജു​കൃ​ഷ്ണ​ൻ (22) നെ​യാ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സ്വ​കാ​ര്യ സ്‌​കൂ​ള്‍ ബ​സി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷി​ജു കൃ​ഷ്ണ​നെ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് വീ​ട്ടി​ല്‍ നി​ന്ന് കാ​ണാ​താ​യ​ത്. നാ​ട്ടു​കാ​ര്‍ ഏ​റെ നേ​രം തെ​ര​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​ന് പി​റ​കി​ലു​ള്ള കി​ണ​റ്റി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​മാ​രും വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഷി​ജു കൃ​ഷ്ണ​നെ കാ​ണാ​താ​യ​ത്. താ​ഴ്ച കൂ​ടു​ത​ലു​ള്ള കി​ണ​റ്റി​ല്‍ വെ​ള്ളം കു​റ​വാ​യി​രു​ന്നു.

ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.

Kerala

സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. ആ​റ്റി​ങ്ങ​ൽ ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ങ്ങ​നെ​യാ​ണ് വി​ദ്യാ​ർ​ഥി ര​ണ്ടാം നി​ല​യി​ൽ നി​ന്ന് വീ​ണ​തെ​ന്ന് വ്യ​ക്ത​മ​ല്ല. വി​ദ്യാ​ർ​ഥി​യു​ടെ തു​ട​യെ​ല്ലി​നും കൈ​ക്കും പ​രി​ക്കു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

 

Kerala

കാ​ർ ഇ​ടി​ച്ച​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് മ​ർ​ദ​ന​മേ​റ്റെ​ന്ന് പ​രാ​തി

പ​ത്ത​നം​തി​ട്ട: കാ​ർ ഇ​ടി​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് മ​ർ​ദ​ന​മേ​റ്റെ​ന്ന് പ​രാ​തി. പ​ത്ത​നം​തി​ട്ട കോ​ന്നി പൂ​വ​ൻ​പാ​റ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു കാ​റി​ലേ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സ​മീ​പ​ത്തു​ണ്ടാ​യ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ അ​പ​ക​ടം ചോ​ദ്യം ചെ​യ്ത് തീ​ർ​ഥാ​ട​ക​രെ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ അ​യ്യ​പ്പ​ഭ​ക്ത​ർ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കോ​ന്നി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

Kerala

ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം; ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു. വ​ർ​ക്ക​ല പാ​പ​നാ​ശ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ​ന്ദീ​പ്, സു​രേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ വ​ക്കം സ്വ​ദേ​ശി​യാ​യ സു​രേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

വീ​ണ്ടും അ​ധി​ക്ഷേ​പ വീ​ഡി​യോ; രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് അ​തി​ജീ​വി​ത

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​തി​ജീ​വി​ത പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ വീ​ണ്ടും വീ​ഡി​യോ പ​ങ്കു​വെ​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് പ​രാ​തി.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പ്ര​തി​യാ​യ ആ​ദ്യ​ത്തെ പീ​ഡ​ന കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​ണ് രാ​ഹു​ല്‍ ഈ​ശ്വ​റി​ന് എ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മേ​ധാ​വി പൂ​ങ്കു​ഴ​ലി​ക്ക് ന​ൽ​കി​യ പ​രാ​തി തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സി​ന് കൈ​മാ​റി.

രാ​ഹു​ൽ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ വീ​ഡി​യോ​യി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. 16 ദി​വ​സ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ജാ​മ്യം ല​ഭി​ച്ച​ത്.

പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ക്ക​രു​ത് എ​ന്ന​ത​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​യി​രു​ന്നു കോ​ട​തി ​രാ​ഹു​ലി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ത​ന്‍റെ കു​ടും​ബം ത​ക​ർ​ത്ത​ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ പു​തി​യ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. അ​തി​ജീ​വി​ത​യു​ടേ​ത് വ്യാ​ജ പ​രാ​തി​യാ​ണെ​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് അ​തി​ജീ​വി​ത രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ പു​തി​യ പ​രാ​തി ന​ൽ​കി​യ​ത്.

National

റാഗിംഗിനെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥിനി മ​രി​ച്ച സം​ഭ​വം; അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്തു

 

 ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ കോ​ള​ജി​ൽ റാ​ഗിം​ഗി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ 26 നാ​ണ് 19 കാ​രി​യാ​യ വി​ദ്യാ‌​ർ​ഥി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വം വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ​യും പെ​ൺ​കു​ട്ടി മൊ​ബൈ​ലി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്‌​ത്‌ സൂ​ക്ഷി​ച്ചി​രു​ന്നു. അ​ധ്യാ​പ​ക​ൻ പു​റ​കെ ന​ട​ന്നു ഉ​പ​ദ്ര​വി​ച്ച​താ​യും പ്ര​ഫ.​അ​ശോ​ക് കു​മാ​ർ സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ൽ മോ​ശം ഉ​ദ്ദേ​ശ​ത്തോ​ടെ തൊ​ട്ടു​വെ​ന്നും വി​ദ്യാ​ർ​ഥി പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധ്യാ​പ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ ഹ​ർ​ഷി​ത, ആ​കൃ​തി, കോ​മോ​ലി​ക എ​ന്നി​വ​ർ​ക്കെ​തി​രെ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. മ​ർ​ദ​ന​ത്തെ​യും പീ​ഡ​ന​ത്തെ​യും തു​ട​ർ​ന്ന് ഒ​ന്നി​ല​ധി​കം ആ​ശു​പ​ത്രി​ക​ളി​ൽ പെ​ൺ​കു​ട്ടി ചി​കി​ത്സ തേ​ടി​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ദ​ഗ്‌​ധ ചി​കി​ത്സ​യ്ക്കാ​യി ലു​ധി​യാ​ന​യി​ലെ ദ​യാ​ന​ന്ദ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ 26ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

ക​ഴ​ക്കൂ​ട്ട​ത്തെ നാ​ലു​വ​യ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം; അ​മ്മ​യു‌​ടെ സു​ഹൃ​ത്ത് കു​റ്റം സ​മ്മ​തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്തെ ലോ​ഡ്ജി​ൽ നാ​ലു വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​കം. അ​മ്മ​യു​ടെ സു​ഹൃ​ത്ത് കു​റ്റം സ​മ്മ​തി​ച്ചു. കു​ഞ്ഞി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന​ത് താ​നാ​ണെ​ന്ന് അ​മ്മ​യു​ടെ സു​ഹൃ​ത്താ​യ ത​ൻ​ബീ​ർ ആ​ലം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ര​ണ്ട് ദി​വ​സം നീ​ണ്ട് നി​ന്ന ചോ​ദ്യം ചെ​യ്യ​ലു​ക​ൾ​ക്ക് ഒ​ടു​വി​ലാ​ണ് ത​ൻ​ബീ​ർ ആ​ലം കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. ക​ഴു​ത്തി​ൽ ട​വ്വ​ൽ മു​റു​ക്കി​യാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​യി​രു​ന്നു കു​റ്റ​സ​മ്മ​തം.

ഞാ​യ​റാ​ഴ്ച​യാ​ണ് ക​ഴ​ക്കൂ​ട്ട​ത്തെ ലോ​ഡ്ജി​ൽ​വ​ച്ച് ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ മു​ന്നി ബീ​ഗ​ത്തി​ന്‍റെ മ​ക​ൻ ഗി​ൽ​ദാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. മു​ന്നി ബീ​ഗ​വും ത​ൻ​ബീ​ർ ആ​ല​വും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് കു​ഞ്ഞി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് ത​ൻ​ബീ​ർ മൊ​ഴി ന​ൽ​കി. ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ൾ കു​ഞ്ഞി​ന് ജീ​വ​നു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ത​ൻ​ബീ​റി​ന്‍റെ അ​റ​സ്റ്റ് ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും. അ​തേ​സ​മ​യം ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കൃ​ത്യ​ത്തി​ൽ മു​ന്നി ബീ​ഗ​ത്തി​ന് പ​ങ്കി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി

പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ ടൂ​റി​സ്റ്റ് അ​മി​നി​റ്റി സെ​ന്‍റ​റി​ൽ ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യെ​ന്ന് പ​രാ​തി. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ദേ​ശീ​യ പ​താ​ക​ക​ൾ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് സ​മീ​പ​മാ​ണ് ദേ​ശീ​യ പ​താ​ക കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ആ​രാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മ​ല്ല. ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

നാ​ല് വ​യ​സു​കാ​ര​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; അ​മ്മ​യു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ നാ​ലു വ​യ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. അ​മ്മ​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് ന​ട‌​ന്ന സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി മു​ന്നി ബീ​ഗ​ത്തി​ന്‍റെ മ​ക​ൻ ഗി​ൽ​ദാ​റാ​ണ് മ​രി​ച്ച​ത്. കേ​സി​ൽ മു​ന്നി ബീ​ഗ​ത്തി​ന്‍റെ സു​ഹൃ​ത്ത് ത​ൻ​ബീ​ർ ആ​ല​ത്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ന്നി ബീ​ഗ​ത്തെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

അ​ന​ക്ക​മി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് മു​ന്നി ബീ​ഗം കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ക​ഴു​ത്തി​ൽ അ​സ്വ​ഭാ​വി​ക​മാ​യ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ഴു​ത്തി​നേ​റ്റ മു​റി​വാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി. ക​യ​റോ തു​ണി​യോ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സൂ​ച​ന.

 

Kerala

നാ​ല് വ​യ​സു​കാ​ര​നെ കാ​ണാ​നി​ല്ല; വ്യാ​പ​ക തെ​ര​ച്ചി​ൽ

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ നാ​ല് വ​യ​സു​കാ​ര​നെ കാ​ണാ​താ​യി. ചി​റ്റൂ​ർ ക​റു​ക​മ​ണി എ​രു​മ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് - തൗ​ഹീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സു​ഹാ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം.

ക​ളി​ച്ചു​കൊ​ണ്ട് വീ​ടി​ന് പു​റ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന സു​ഹാ​നെ അ​ൽ​പ്പ​സ​മ​യ​ത്തി​നു ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ക​ളി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​നു​മാ​യി പി​ണ​ങ്ങി സു​ഹാ​ൻ മു​റ്റ​ത്തു​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

ചി​റ്റൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഡോ​ഗ് സ്ക്വാ​ഡ് മ​ണം പി​ടി​ച്ച് വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ എ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ത്തി​ൽ പ​രി​ശോ​ധ ന​ട​ത്തു​ക​യാ​ണ്. വെ​ളു​ത്ത വ​ര​യു​ള്ള ടീ ​ഷ​ർ​ട്ടും ക​റു​ത്ത ട്രൗ​സ​റു​മാ​ണ് കു​ട്ടി ധ​രി​ച്ചി​രു​ന്ന​ത്.

 

 

Kerala

പി​താ​വി​ന്‍റെ ജ്യേ​ഷ്ഠ​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ളി​വി​ൽ

ഇ​ടു​ക്കി: പി​താ​വി​ന്‍റെ ജ്യേ​ഷ്ഠ​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളെ പോ​ലീ​സ് തെ​ര​യു​ന്നു. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം ബോ​ജ​ൻ ക​മ്പ​നി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മു​രു​കേ​ശ​ൻ (47) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. മു​രു​കേ​ശ​ന്‍റെ അ​നു​ജ​ൻ അ​യ്യ​പ്പ​ന്‍റെ മ​ക്ക​ളാ​യ ഭൂ​വ​നേ​ശ്വ​റും വി​ഗ്നേ​ശ്വ​രും ചേ​ർ​ന്നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി നെ​ടു​ങ്ക​ണ്ട​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കൊ​ച്ചുമ​ക​ൻ മ​രി​ച്ചു; മ​നം​നൊ​ന്ത് മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യും ജീ​വ​നൊ​ടു​ക്കി

ക​ണ്ണൂ​ർ: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് നീ​ർ​വേ​ലി​യി​ൽ നി​മി​ഷ നി​വാ​സി​ൽ ഇ.​കി​ഷ​ൻ (20), മു​ത്ത​ശ്ശി വി.​കെ.​റെ​ജി, മു​ത്ത​ശ്ശി​യു​ടെ സ​ഹോ​ദ​രി റോ​ജ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കി​ഷ​ൻ ജീ​വ​നൊ​ടു​ക്കി​യ​തി​ൽ മ​നം​നൊ​ന്ത് മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കി​ഷ​ൻ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കി​ഷ​നും മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യു​മാ​യി​രു​ന്നു ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്,

കി​ഷ​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം പോ​ലീ​സ് തി​രി​ച്ച് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. ദി​ശ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 1056, 0471-2552056)

 

Kerala

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച്‌ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി പ​രാ​തി ന​ൽ​കി

കൊ​ച്ചി: ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ന​ധി​കൃ​ത​മാ​യി ഡ്രോ​ൺ പ​റ​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സ​ഹോ​ദ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ധി പ​റ​യു​ന്ന ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.

ദി​ലീ​പ് വീ​ട്ടി​ൽ നി​ന്ന് കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്ന​തും തി​രി​കെ വ​രു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​രി​ച്ച് ടെ​ലി​കാ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തു ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ചെ​ന്ന് എ​സ്.​ജ​യ​ല​ക്ഷ്മി സു​രാ​ജ് ആ​ലു​വ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച്‌ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ എ​ട്ടി​ന് ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​രം എ​ന്ന ദി​ലീ​പി​ന്‍റെ വ​സ​തി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ചി​ല​ർ ഡ്രോ​ൺ പ​റ​ത്തി​യി​രു​ന്നു.

വീ​ട്ടി​ലെ അം​ഗ​ങ്ങ​ളു​ടെ സ​മ്മ​ത​മോ മു​ൻ​കൂ​ർ അ​നു​മ​തി​യോ കൂ​ടാ​തെ​യാ​ണ് ഡ്രോ​ൺ പ്ര​വ​ർ​ത്തി​പ്പി​ച്ച​ത്. ഇ​ത് സ്വ​കാ​ര്യ​ത​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; പ്ര​തി​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി

പാ​ല​ക്കാ​ട്: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി രാം ​നാ​രാ​യ​ണ​നെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി. എ​സ്‍​സി, എ​സ്‍​ടി അ​തി​ക്ര​മം ത​ട​യ​ൽ, ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം (ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 103 (2)) എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

കേ​സി​ൽ ര​ണ്ട് പേ​രെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു. പ​ട്ടാ​പ്പ​ക​ൽ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്ന് ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യെ ത​ല്ലി​ക്കൊ​ന്നി​ട്ടും ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്താ​ത്ത​തി​ൽ വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ധ​ന​സ​ഹാ​യ​ത്തോ​ടൊ​പ്പം ഗു​രു​ത​ര വ​കു​പ്പു​ക​ൾ കൂ​ടി ചു​മ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു രാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

കു​ടും​ബ​ത്തി​ന് അ​ധി​കൃ​ത​ർ ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്‍​സി, എ​സ്‍​ടി അ​തി​ക്ര​മം ത​ട​യ​ൽ, ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്താ​ൻ പോ​ലീ​സ് ത​യ്യാ​റാ​യ​ത്. ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സി​ന് തു​ട​ക്ക​ത്തി​ൽ ഉ​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

 

Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി സി​പി​എം നേ​താ​വി​ന്‍റെ കൊ​ല​വി​ളി; പ​ത്തു​പേ​ർ​ക്കെ​തി​രെ കേ​സ്

കൊ​ല്ലം: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​ക്ക​യ​റി കൊ​ല​വി​ള ന​ട​ത്തി​യ സി​പി​എം നേ​താ​വ് ഉ​ൾ​പ്പ​ടെ പ​ത്തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ പ​ള്ളി​മു​ക്ക് ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്ന എം.​സ​ജീ​വാ​ണ് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി അ​തി​ക്ര​മം കാ​ണി​ച്ച​ത്.

എ​സ്ഐ​യു​ടെ മേ​ശ​പ്പു​റ​ത്ത് വാ​ഴ​യി​ല​യി​ൽ അ​വ​ലും മ​ല​രും പ​ഴ​വും വ​ച്ചാ​യി​രു​ന്നു നേ​താ​വി​ന്‍റെ പ്ര​ക​ട​നം. തു​ട​ർ​ന്ന് ഇ​യാ​ൾ സ്റ്റേ​ഷ​ന്‍റെ ഗ്രി​ൽ അ​ടി​ച്ചു ത​ക​ർ​ക്കാ​നും ശ്ര​മി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പ​ള്ളി​മു​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഓ​ടി​ച്ച ബൈ​ക്ക് പ​ള്ളി​മു​ക്കി​ലെ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രി​യെ ഇ​ടി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ‌‌ബൈ​ക്ക് ഇ​ര​വി​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​തി​യാ​യ രേ​ഖ​ക​ൾ പോ​ലു​മി​ല്ലാ​തി​രു​ന്ന ബൈ​ക്ക് വി​ട്ടു ന​ൽ​ക​ണ​മെ​ന്ന് സ​ജീ​വ് എ​സ്ഐ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്ഐ ഇ​തി​ന് വ​ഴ​ങ്ങാ​തി​രു​ന്ന​താ​ണ് നേ​താ​വി​നെ ചൊ​ടി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ സി​പി​എം നേ​താ​ക്ക​ൾ ത​യാ​റാ​യി​ല്ല.

Kerala

കാ​ര​ൾ സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: കാ​ര​ൾ സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ കേ​സി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ പാ​ല​ക്കാ​ട് പു​തു​ശേ​രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ശ്വി​ൻ രാ​ജ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ര​ളി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബാ​ന്‍റി​ൽ സി​പി​എം എ​ന്ന് എ​ഴു​തി​യി​രു​ന്ന​ത് ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. പ്ര​തി അ​ശ്വി​ൻ രാ​ജി​നെ​തി​രെ ഉ​ട​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

വ​യോ​ധി​ക വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

കാ​സ​ര്‍​ഗോ​ഡ്: വ​യോ​ധി​ക​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം. ക​രി​ന്ത​ളം സ്വ​ദേ​ശി ല​ക്ഷ്മി (80) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്നു ല​ക്ഷ്മി താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച നി​ല​യി​ലാ​ണ്. ഇ​തി​ന് പു​റ​മേ വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ വാ​തി​ല്‍ തു​റ​ന്നി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു.

അ​യ​ൽ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ഒ​ന്ന​ര​ക്കോ​ടി കൈ​മാ​റി; ഗോ​വ​ർ​ദ്ധ​ന്‍റെ മൊ​ഴി പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ കൈ​മാ​റി​യെ​ന്ന് ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ദ്ധ​ൻ മൊ​ഴി ന​ൽ​കി.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​ന്നി​ലാ​ണ് ഗോ​വ​ർ​ദ്ധ​ൻ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ​ണ​ൻ പോ​റ്റി​ക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും പ്രാ​യ​ശ്ചി​ത്ത​മാ​യി അ​ന്ന​ദാ​നം ന​ട​ത്തി​യെ​ന്നു​മാ​ണ് ഗോ​വ​ർ​ദ്ധ​ന്‍റെ മൊ​ഴി ന​ൽ​കി.

അ​തേ​സ​മ​യം കേ​സി​ന്‍റെ രേ​ഖ​ക​ൾ ഇ​ഡി​ക്ക് കൈ​മാ​റാ​ൻ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ഫ്ഐ​ആ​റു​ക​ൾ, റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടു​ക​ൾ, അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​യും മ​റ്റു​ള്ള​രു​ടെ​യും മൊ​ഴി​ക​ൾ, പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ ഇ​ഡി​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

 

 

 

Kerala

ലൈം​ഗി​കാ​തി​ക്ര​മം; സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് മു​ൻ​കൂ​ർ ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രേ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് മു​ൻ​കൂ​ർ ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ന​വം​ബ​ർ 27ന് ​ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ജൂ​റി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്ന പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്.

സ്ക്രീ​നിം​ഗി​ന് ശേ​ഷം ഹോ​ട്ട​ലിൽ ​തി​രി​ച്ചെ​ത്തി​യ സ​മ​യ​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലെ​ത്തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്ന് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന് കാ​ണി​ച്ച് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

 

Kerala

വാ​ള​യാ​റി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല; റാം ​നാ​രാ​യ​ണ​ന്‍റെ ശ​രീ​ര​ത്തി​ൽ 40ല​ധി​കം മു​റി​വു​ക​ള്‍

തൃ​ശൂ​ര്‍: വാ​ള​യാ​റി​ൽ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഛത്തീ​സ്ഗ​ഡ‍് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍റെ ശ​രീ​ര​ത്തി​ൽ 40ല​ധി​കം മു​റി​വു​ക​ള്‍. പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

റാം ​നാ​രാ​യ​ണ​ന്‍റെ ത​ല​യി​ലും ശ​രീ​ര​ത്തി​ലു​മേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പു​റം വ​ടി​കൊ​ണ്ട് അ​ടി​ച്ചു പൊ​ളി​ച്ചു. ശ​രീ​ര​ത്തി​ൽ ച​വി​ട്ടി​യ​തി​ന്‍റെ​യും നി​ല​ത്തി​ട്ട് വ​ലി​ച്ച​തി​ന്‍റെ​യും പാ​ടു​ക​ളു​ണ്ട്.

ത​ല​യി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യി. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട കൊ​ടും ക്രൂ​ര​ത​ക്കൊ​ടു​വി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ട​തെ​ന്നും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. കേ​സി​ൽ അ​ഞ്ചു​പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു, മു​ൻ അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു, മു​ൻ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ കെ.​എ​സ്.​ബൈ​ജു എ​ന്നി​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്.

നേ​ര​ത്തേ സെ​ഷ​ൻ​സ് കോ​ട​തി ഇ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ശ്രീ​കോ​വി​ലി​ന്‍റെ ക​ട്ടി​ള​പ്പാ​ളി​യി​ൽ പ​തി​ച്ചി​രു​ന്ന സ്വ​ർ​ണ​പ്പാ​ളി​ക​ൾ ചെ​മ്പ് പാ​ളി​ക​ളാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി അ​വ ഇ​ള​ക്കി​മാ​റ്റാ​ൻ ശി​പാ​ർ​ശ ന​ൽ​കി എ​ന്ന​താ​ണ് എ​ൻ. വാ​സു​വി​നെ​തി​രാ​യ കേ​സ്.

സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ക്ക് പ​ക​രം ചെ​മ്പ് പാ​ളി​ക​ളെ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി ക​വ​ർ​ച്ച​യ്ക്ക് ക​ള​മൊ​രു​ക്കി എ​ന്നാ​ണ് മു​രാ​രി ബാ​ബു​വി​നെ​തി​രാ​യ കേ​സ്. ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ മാ​റ്റി​യ കേ​സി​ൽ ര​ണ്ടാം പ്ര​തി​യും ശ്രീ​കോ​വി​ൽ ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ആ​റാം പ്ര​തി​യു​മാ​ണ് മു​രാ​രി ബാ​ബു.

ഏ​ഴാം പ്ര​തി​യാ​ണ് കെ.​എ​സ്.​ബൈ​ജു. 2019ൽ ​മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന സ​മ​യ​ത്തും പാ​ളി​ക​ൾ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ പ​ക്ക​ൽ കൊ​ടു​ത്തു വി​ട്ട സ​മ​യ​ത്തും ബൈ​ജു​വാ​യി​രു​ന്നു തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ.

 

 

Kerala

ദി​ലീ​പി​നെ​തി​രെ സം​സാ​രി​ച്ചാ​ൽ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കും; ഭാ​ഗ്യ​ല​ക്ഷ്മി​ക്ക് ഭീ​ഷ​ണി

കൊ​ച്ചി: ദി​ലീ​പി​നെ​തി​രെ സം​സാ​രി​ച്ച​തി​ന് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. ദി​ലീ​പി​നെ​തി​രെ ഇ​നി സം​സാ​രി​ച്ചാ​ൽ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ വി​ധി വ​ന്ന ശേ​ഷ​മു​ള്ള ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ് ഭീ​ഷ​ണി. മു​മ്പും ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി ല​ഭി​ച്ച​പ്പോ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ ​പ​രാ​തി​യി​ൽ യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ ഫോ​ൺ ന​മ്പ​ർ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Kerala

ഗ​ർ​ഭി​ണി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; എ​സ്എ​ച്ച്ഒ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

 കൊ​ച്ചി: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ എ​സ്എ​ച്ച്ഓ​യ്ക്കെ​തി​രെ ന​ട​പ​ടി. 2024 ജൂ​ൺ 20ന് ​എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്​തു.

ദ​ക്ഷി​ണ മേ​ഖ​ല ഐ​ജി ശ്യാം ​സു​ന്ദ​റാ​ണ് പ്ര​താ​പ​ച​ന്ദ്ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​യാ​ൾ യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി​ട്ടാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ബു​ധ​നാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കും. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​പ​ടി​യെ​ടു​ത്ത​ത്.

പ്ര​താ​പ​ച​ന്ദ്ര​ൻ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യു​യ​മാ​യി ഒ​രു സ്വി​ഗി ജീ​വ​ന​ക്കാ​ര​നും നേ​ര​ത്തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

 

 

Kerala

മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സ്; ര​ണ്ടു​പേ​ർ അ​റ​സ്‌​റ്റി​ൽ

കൊ​ച്ചി: യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്‌​റ്റി​ൽ. പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ മ​നേ​ക്ക​ത്തോ​ടി വീ​ട്ടി​ൽ അ​നീ​സ് ബാ​ബു (26), ക​ടു​ങ്ങ​ല്ലൂ​ർ ഏ​ലൂ​ക്ക​ര കാ​ട്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി (28) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 29ന് ​ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലി​യോ​ൺ എ​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ മൈസൂരുവിൽ അറസ്റ്റിൽ

ത​ല​ശേ​രി: പാ​നൂ​ർ പാ​റാ​ട്ട് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ക്കു​ക​യും മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് ആ​ക്ര​മി​ക്കു​ക​യും വ​ടി​വാ​ൾ ഉ​യ​ർ​ത്തി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യും ചെ​യ്ത സം​ഘ​ത്തി​ലെ പ്ര​തി​ക​ളാ​യ അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ക​ർ​ണാ​ട​ക​യി​ലെ ഒ​ളി​യി​ട​ത്തി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​യി മാ​റി​യ പാ​റാ​ട്ടെ വ​ടി​വാ​ൾ പ്ര​യോ​ഗം ന​ട​ത്തി​യ പാ​റാ​ട്ട് മൊ​ട്ടേ​മ്മ​ൽ ശ​ര​ത്ത് (29), കു​ങ്കി​ച്ചീ​ന്‍റ​വി​ട അ​തു​ൽ (32), പു​ത്തൂ​ർ ക​ല്ലാ​യി​ന്‍റ​വി​ട അ​ശ്വ​ന്ത് (25), പ​ട്ട​ർ വ​ലി​യ​ത്ത് ശ്രീ​ജി​ൻ (24), ശ്രു​തി​ല​യ​ത്തി​ൽ ശ്രേ​യ​സ് (26) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​സി​പി എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മൈ​സൂ​ർ ബോ​ഘാ​ടി​യ​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ർ​ണാ​ട​ക​യി​ലേ​ക്കു ക​ട​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തശേ​ഷം ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ക​യും തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പുഫ​ലം വ​ന്ന ദി​വ​സം ആ​ഹ്ലാ​ദപ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണു പാ​റാ​ട്ട് അ​ക്ര​മസം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മു​ഖ്യ​പ്ര​തി ശ​ര​ത്ത് വാ​ളു​മാ​യി ഒ​രു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ഗൃ​ഹ​നാ​ഥ​നു നേ​രെ വാ​ളു​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന ചി​ത്രം പു​റ​ത്തു വ​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തി​രു​ന്നു. ജീ​വ​ൻ (30), റ​നീ​ഷ് (31), ശ്രീ​ജു (30), സ​ച്ചി​ൻ (32) എ​ന്നി​വ​രെ​യാ​ണ് നേ​ര​ത്തെ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്പ​തോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേയാ​ണു സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പാ​റാ​ട്ടെ അ​ക്ര​മ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പ്ര​തി​ക​ൾ​ക്കാ​യി റെ​യ്ഡ് ന​ട​ത്തു​ക​യും ചെ​യ്തു.

Kerala

പി​ണ​റാ​യി​യി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം; സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൈയറ്റു

ക​ണ്ണൂ​ർ: പി​ണ​റാ​യി​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പ്പോ​യി. ചൊ​വ്വാ​ഴ്ച പി​ണ​റാ​യി വേ​ണ്ടു​ട്ടാ​യി ക​നാ​ൽ ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വി​പി​ൻ രാ​ജി​ന്‍റെ ഇ​ട​തു കൈ​പ്പ​ത്തി​യാ​ണ് ചി​ത​റി​പ്പോ​യ​ത്.

ബോം​ബ് കൈ​കാ​ര്യം ചെ​യ്യു​മ്പോ​ഴാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​പി​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ട​ക്കം പൊ​ട്ടി കൈ​പ്പ​ത്തി ത​ക​ർ​ന്നു​വെ​ന്നാ​ണ് കൂ​ടെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​നു അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ല​ട​ക്കം നി​ര​വ​ധി ക്ര​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​പി​ൻ. സ്ഫോ​ടനം ഉ​ണ്ടാ​യ സ്ഥ​ല​ത്ത് ബോം​ബ് സ്ക്വാ​ഡ് അ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ക​ണ്ണൂ​ർ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പാ​നൂ​ർ, പാ​റാ​ട് മേ​ഖ​ല​ക​ളി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

 

 

Kerala

പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ്; പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് പോ​ലീ​സ്. ഇ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. പ​രാ​തി​ക്കാ​രി മൊ​ഴി​യി​ൽ പ​റ​യു​ന്ന സ​മ​യം കു​ഞ്ഞു​മു​ഹ​മ്മ​ദ് ഹോ​ട്ട​ലി​ലു​ണ്ട്.

ഇ​തി​ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കേ​സി​ല്‍ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്.

വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യാ​ണ് മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ പി.ടി.കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ഐ​എ​ഫ്എ​ഫ്കെ സ്‌​ക്രീ​നി​ങ്ങി​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ മാ​സം ആ​റി​നാ​യി​രു​ന്നു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ ​പ​രാ​തി മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Kerala

പാ​നൂ​രി​ലെ വ​ടി​വാ​ള്‍ ആ​ക്ര​മ​ണം; അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​ന് പി​ന്നാ​ലെ ക​ണ്ണൂ​ർ പാ​നൂ​രി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ൽ. പാ​റാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ, ശ്രീ​ജു, ജീ​വ​ൻ, റെ​നീ​ഷ്, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ശ​നി​യാ​ഴ്‌​ച വൈ​കു​ന്നേ​രം പാ​നൂ​രി​ൽ യു​ഡി​എ​ഫി​ന്‍റെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​ന് നേ​രെ വ​ടി​വാ​ളു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി​യ ഇ​വ​ർ വ​ടി​വാ​ളു വീ​ശു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​തേ​മ​യം രാ​മ​ന്ത​ളി​യി​ൽ ഗാ​ന്ധി പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലും പ​യ്യ​ന്നൂ​രി​ൽ യു​ഡി​എ​ഫ് ഓ​ഫീ​സി​നു​നേ​രെ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പ​യ്യ​ന്നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​നു തീ​യി​ട്ടു; ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ഒ​റ്റ​പ്പാ​ലം: മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​നു തീ​യി​ട്ട സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണി​യം​പു​റം പാ​ല​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്രം തീ​യി​ട്ട് ന​ശി​പ്പി​ച്ച തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി ഇ​സ​ക്കി​രാ​ജി (24)നെ​യാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​റ്റൊ​രു മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യി​യാ​ണ് അ​റ​സ്റ്റി​ലാ​യ ഇ​സ​ക്കി​രാ​ജ. മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ ഓ​പ്പ​റേ​റ്റ​റും ഇ​സ​ക്കി​രാ​ജും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് വാ​ഹ​നം ക​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്‌​ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് ക​ണ്ണി​യം​പു​റം തോ​ടി​ന് സ​മീ​പം ഹി​റ്റാ​ച്ചി തീ​പി​ടി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

Kerala

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​ർ വീ​ണ്ടും റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ വീ​ണ്ടും റി​മാ​ന്‍​ഡി​ല്‍. രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

ക​സ്‌​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ഹു​ലി​നെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ജാ​മ്യാ​പേ​ക്ഷ കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ടു ത​വ​ണ ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് 12 ദി​വ​സ​മാ​യി രാ​ഹു​ൽ ഈ​ശ്വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

അ​തി​ജീ​വി​ത​യ്ക്ക് എ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ കേ​സി​ൽ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ ക​ഴി​ഞ്ഞ 30നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ല്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

 

 

Kerala

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് സ​മീ​പം ബോം​ബ്; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കാ​സ​ർ​ഗോ​ഡ് : ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം ഘ​ട്ടം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് സ​മീ​പം നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി. കു​ബ​ഡാ​ജെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​പ്ര​കാ​ശി​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​ണ് നാ​ല് നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ട​ത്.

നാ​യ ക​ടി​ച്ച് ഒ​രു ബോം​ബ് പൊ​ട്ടി​യ​തോ​ടെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്ത് ബോം​ബു​ള്ള കാ​ര്യം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ച്ചു.

ബോം​ബ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​കൂ​ട​ങ്ങ​ളും; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ അ​ന്ത​രി​ച്ച സി​പി​എം നേ​താ​വ് ബി​ജോ​ൻ മു​ഖോ​പാ​ധ്യാ​യ​യു​ടെ കു​ടും​ബ​വീ​ട്ടി​ൽ​നി​ന്നു ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക​ളും ക​ണ്ടെ​ടു​ത്തു. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ അ​ശോ​ക്ന​ഗ​റി​ന​ടു​ത്ത് ക​ല്യാ​ൺ​ഗ​ഡി​ലെ ഏ​ഴാം വാ​ർ​ഡി​ലു​ള്ള പ​ഴ​യ വീ​ട് പൊ​ളി​ച്ചു​മാ​റ്റി മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ​യാ​ണു ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​കൂ​ട​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.

ഇ​പ്പോ​ൾ മ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ വീ​ടി​നാ​യി മ​ണ്ണ് കു​ഴി​ക്കു​ന്ന​തി​നി​ടെ ആ​ദ്യം ര​ണ്ട് ത​ല​യോ​ട്ടി​ക​ളാ​ണു ല​ഭി​ച്ച​ത്. കു​ഴി​ക്ക​ൽ തു​ട​ർ​ന്ന​തോ​ടെ കൂ​ടു​ത​ൽ അ​സ്ഥി​കൂ​ട​ങ്ങ​ൾ ല​ഭി​ച്ചു. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​ദേ​ശം സീ​ൽ ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​സ്ഥി​കൂ​ട​ങ്ങ​ൾ​ക്ക് വ​ള​രെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹാ​വ​ശി​ഷ്‌​ട​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ​യേ വ്യ​ക്ത​മാ​കൂ​വെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ബെ​ഡ് റൂ​മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സ്വാ​ത​ന്ത്ര്യ​ല​ബ്‌​ധി​ക്കു​ശേ​ഷം മു​ത​ൽ ബി​ജോ​ൻ മു​ഖോ​പാ​ധ്യാ​യ​യും കു​ടും​ബ​വും ഇ​വി​ടെ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മ​ര​ണ​ത്തോ​ടെ 2013മു​ത​ൽ വീ​ട് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു വെ​ന്നും തൊ​ട്ട​ടു​ത്തു താ​മ​സി​ക്കു​ന്ന ബ​ന്ധു ആ​ഷി​ഷ് മു​ഖ​ർ​ജി​യും ഭാ​ര്യ മൗ​സ​മി മു​ഖ​ർ​ജി​യും പ​റ​ഞ്ഞു.

പി​ന്നീ​ട് വീ​ടും സ്ഥ​ല​വും മ​ക​ളു​ടെ പേ​രി​ലാ​യി. മ​ക​ൾ ഇ​ട​യ്ക്ക് ഇ​വി​ടെ​വ​ന്നു താ​മ​സി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​ഴ​യ വീ​ട് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​തു നി​ർ​മി​ക്കാ​ൻ ക​രാ​ർ ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭീ​ക​ര​മു​ഖ​മെ​ന്ന് തൃ​ണ​മൂ​ൽ എം​എ​ൽ​എ

അ​ധ​കാ​ര​ത്തി​ലി​രി​ക്കെ സി​പി​എം ബം​ഗാ​ളി​ൽ ന​ട​ത്തി​യ കൊ​ല​പാ​ത​ക​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭീ​ക​ര​മു​ഖ​മാ​ണ് ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​കൂ​ട​ങ്ങ​ളും ക​ണ്ടെ​ത്തി​യ സം​ഭ​വം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ നാ​രാ​യ​ണ ഗോ​സ്വാ​മി ആ​രോ​പി​ച്ചു. ഒ​രു നാ​ൾ അ​ശോ​ക് ന​ഗ​റി​നെ​യും ഹൗ​റ​യെ​യും വി​റ​പ്പി​ച്ച നേ​താ​വാ​യി​രു​ന്നു ബി​ജ​ൻ മു​ഖ​ർ​ജി.

1980ക​ളി​ൽ അ​വ​രു​ടെ ഗു​ണ്ടാ​സം​ഘം നി​ര​വ​ധി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ന്നൊ​ടു​ക്കി. മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി കു​ഴി​ച്ചു​മൂ​ടി. ഈ ​അ​സ്ഥി​കൂ​ട​ങ്ങ​ൾ അ​തി​ന്‍റെ തെ​ളി​വാ​ണെന്ന് നാ​രാ​യ​ണ ഗോ​സ്വാ​മി പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ ഒ​രു വാ​ട്ട​ർ ടാ​ങ്കി​ൽ​നി​ന്ന് 2002ൽ ​അ​ജ്ഞാ​ത​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും ഗോ​സ്വാ​മി പ​റ​ഞ്ഞു.

2002ലും ​സ​മാ​ന സം​ഭ​വം

ബം​ഗാ​ളി​ലെ മ​റ്റൊ​രു സി​പി​എം നേ​താ​വും മ​ന്ത്രി​യു​മാ​യി​രു​ന്ന സു​ഷാ​ന്താ ഘോ​ഷി​ന്‍റെ വെ​സ്റ്റ് മി​ഡ്നാ​പ്പു​ർ ജി​ല്ല​യി​ലെ വീ​ട്ടി​ൽ​നി​ന്ന് 2002 ജൂ​ണി​ൽ മ​നു​ഷ്യ അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​നു പി​ന്നാ​ലെ2011 ഓ​ഗ​സ്റ്റി​ൽ ഘോ​ഷി​നെ​യും ഭാ​ര്യ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ടെ​ത്തി​യ ഏ​ഴ് അ​സ്ഥി​കൂ​ട​ങ്ങ​ളി​ലൊ​ന്ന് തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ജ​യ് അ​ചാ​ര്യ​യു​ടേ​താ​യി​രു​ന്നു. 2002 സെ​പ്റ്റം​ബ​ർ മു​ത​ൽ കാ​ണാ​താ​യ അ​ജ​യ് ആ​ചാ​ര്യ​യു​ടേ​താ​ണു അ​സ്ഥി​കൂ​ട​ങ്ങ​ളെ​ന്ന് പി​ന്നീ​ട് ന​ട​ത്തി​യ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലും തെ​ളി​ഞ്ഞു.

2012 ഫെ​ബ്രു​വ​രി മൂ​ന്നി​ന് സു​ഷാ​ന്താ ഘോ​ഷി​ന് സു​പ്രീം​കോ​ട​തി ജാ​മ്യം ന​ൽ​കി. സ്വ​ന്തം ജി​ല്ല​യാ​യ പ​ടി​ഞ്ഞാ​റ​ൻ മി​ഡ്നാ​പ്പു​രി​ലേ​ക്കും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഗാ​ർ​ബെ​ത മ​ണ്ഡ​ല​ത്തി​ലേ​ക്കും പോ​ക​രു​തെ​ന്ന ഉ​പാ​ധി​ക​ളോ​ടെ​യാ​യി​രു​ന്നു ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് ഇ​ള​വ് നേ​ടി 2020ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ എ​ത്താ​നാ​യ​ത്. ഇ​ദ്ദേ​ഹ​ത്തെ സി​പി​എം പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

Kerala

കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടും; ആ​രോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല: പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്

തി​രു​വ​ന​ന്ത​പു​രം: ഐ​എ​ഫ്എ​ഫ്കെ സ്ക്രീ​നിം​ഗി​നി​ടെ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്. ആ​രോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​രി തെ​റ്റി​ദ്ധ​രി​ച്ച​താ​കാം. ത​നി​ക്കെ​തി​രെ മു​ൻ​പൊ​രി​ക്ക​ലും പ​രാ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. പ​രാ​തി​ക്കാ​രി​യോ​ട് മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ണ്. താ​ൻ നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള ആ​ളാ​ണ്. കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ൽ വെ​ച്ച് ന‌​ട​ന്ന ഐ​എ​ഫ്എ​ഫ്കെ സ്ക്രീ​നിം​ഗി​നി​ടെ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​യും ജൂ​റി അം​ഗ​മാ​ണ് പ​രാ​തി​ക്കാ​രി.

ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് ആ​ദ്യം പ​രാ​തി കൈ​മാ​റി​യ​ത്. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​ന് പ​രാ​തി കൈ​മാ​റി. പോ​ലീ​സ് ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

 

 

Kerala

പി​താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം; ഒ​മ്പ​താം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി​താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം സ​ഹി​ക്കാ​നാ​വാ​തെ ഒ​മ്പ​താം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

സ്ഥി​രം മ​ദ്യ​പാ​നി​യാ​യ പി​താ​വ് അ​സ​ഭ്യം പ​റ​യു​ക​യും പൊ​തു​വ​ഴി​യി​ൽ വെ​ച്ച് മ​ർ​ദി​ച്ചെ​ന്നും അ​മ്മ​യെ​യും ത​ന്നെ​യും വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി വി​ടാ​റു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി. പ​ല​ത​വ​ണ പോ​ലീ​സി​ല​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും പി​താ​വ് മ​ർ​ദി​ച്ച​തോ​ടെ​യാ​ണ് കു​ട്ടി ക്ലീ​നിം​ഗ് ലോ​ഷ​ൻ ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യ്ക്കും മു​ഖ​ത്തും കാ​ലി​നു​മ​ട​ക്കം പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രെ മൂ​ന്നു കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

അ​മ്മ​യെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി; മ​ക​ൻ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: അ​മ്മ​യെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല പു​തു​ച്ചി​റ സ്വ​ദേ​ശി ക​ന​ക​മ്മ സോ​മ​രാ​ജ​ൻ (69) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഏ​ക മ​ക​ൻ കൃ​ഷ്ണ​ദാ​സി​നെ (39) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൃ​ഷ്ണ​ദാ​സി​ന്‍റെ ഭാ​ര്യ പി​ണ​ങ്ങി​പ്പോ​കാ​ൻ കാ​ര​ണം അ​മ്മ​യാ​ണെ​ന്ന് പ​റ​ഞ്ഞ് വ​ഴ​ക്കു​ണ്ടാ​വു​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ കൃ​ഷ്ണ​ദാ​സ് ക​ന​ക​മ്മ​യെ മ​ർ​ദി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മു​ൻ കൗ​ൺ​സി​ല​റാ​ണ് കൊ​ല്ല​പ്പെ​ട്ട ക​ന​ക​മ്മ.

Kerala

ഹ​ണി ട്രാ​പ്പ്: വ്യ​വ​സാ​യി ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ നാ​ലാം പ്ര​തി അ​റ​സ്റ്റി​ല്‍

എ​ട​ക്ക​ര: ഹ​ണി ട്രാ​പ്പ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് യു​വ വ്യ​വ​സാ​യി ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ നാ​ലാം പ്ര​തി അ​റ​സ്റ്റി​ല്‍. ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ സി​ന്ധു​നി​വാ​സി​ൽ സാ​ബു​വി​നെ​യാ​ണ് എ​ട​ക്ക​ര പോ​ലീ​സും ഡാ​ന്‍​സാ​ഫ് സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് കാ​വാ​ലം​കോ​ട് സ്വ​ദേ​ശി​യും ഡ​ല്‍​ഹി​യി​ല്‍ വ്യ​വ​സാ​യി​യു​മാ​യി​രു​ന്ന തോ​ണ്ടു​ക​ള​ത്തി​ല്‍ ര​തീ​ഷ് (42) ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. മൂ​ത്തേ​ടം ക​ല്‍​ക്കു​ള​ത്തു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ട്ടി​ലി​ന​ടി​യി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ ഇ​ട​പ്പ​ലം സി​ന്ധു (41), ഭ​ര്‍​ത്താ​വ് ശ്രീ​രാ​ജ് (44), സി​ന്ധു​വി​ന്‍റെ ബ​ന്ധു​വാ​യ കൊ​ന്ന​മ​ണ്ണ മ​ടു​ക്കോ​ലി​ല്‍ പ്ര​വീ​ണ്‍ (മ​ണി​ക്കു​ട്ട​ന്‍ ,38), കാ​ക്ക​നാ​ട്ടു​പ​റ​മ്പി​ല്‍ മ​ഹേ​ഷ് (25) എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഡ​ല്‍​ഹി​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ ര​തീ​ഷ് ക​ഴി​ഞ്ഞ ജൂ​ണ്‍11​നാ​ണ് പ​ള്ളി​ക്കു​ത്തി​ലെ വീ​ട്ടി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​തീ​ഷ് ഹ​ണി ട്രാ​പ്പി​ന് ഇ​ര​യാ​യ​താ​യി സൂ​ച​ന ല​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് നി​ല​മ്പൂ​ര്‍ ഡി​വൈ​എ​സ്പി സാ​ജു കെ. ​ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ല് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ സി​ന്ധു പ​ല​ത​വ​ണ ര​തീ​ഷി​ല്‍ നി​ന്ന് പ​ണം കൈ​പ്പ​റ്റി​യി​രു​ന്നു.

പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സം​ഘം ഹ​ണി ട്രാ​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്. 2024 ന​വം​ബ​ര്‍ ഒ​ന്നി​ന് നാ​ട്ടി​ലെ​ത്തി​യ ര​തീ​ഷി​നെ പ​ണം തി​രി​കെ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് സി​ന്ധു വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി. സി​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ര​തീ​ഷി​നെ പ്ര​തി​ക​ള്‍ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു.

കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും കി​ട്ടാ​താ​യ​പ്പോ​ള്‍ ന​ഗ്ന വീ​ഡി​യോ​ക​ള്‍ പ​ക​ര്‍​ത്തു​ക​യും ര​തീ​ഷി​ന്‍റെ ഭാ​ര്യ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​യ ര​തീ​ഷ് ജൂ​ണ്‍ 11ന് ​ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

 

 

Kerala

കാ​ർ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച കേ​സ്; മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​ർ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ഒ​ന്നി​ന് നി​ല​മ്പൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കു​റ​ത്തി​യാ​ർ പൊ​യി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഹു​ൽ, പു​ളി​ക്ക​ലോ​ടി സ്വ​ദേ​ശി​ക​ളാ​യ സു​ബൈ​ർ ബാ​ബു, മു​ഹ​മ്മ​ദ് നി​യാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബാ​റി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങി പോ​കു​ക​യാ​യി​രു​ന്ന മൂ​ന്ന് പേ​ർ വീ​ടി​ന് മു​ന്നി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. വീ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​വ​ര്‍ ഗേ​റ്റ് തു​റ​ന്ന് വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ന് മു​ക​ളി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യും മ​റ്റു ര​ണ്ടു കാ​റു​ക​ൾ ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.

 

Kerala

മ​ന്ത്രി റി​യാ​സി​ന്‍റെ പേ​ര് പ​റ​ഞ്ഞ് പ​ണ​പ്പി​രി​വ്; പ്ര​തി പി​ടി​യി​ൽ

ക​ണ്ണൂ​ർ: മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പേ​ഴ്സ​ൺ സ്റ്റാ​ഫ് ച​മ​ഞ്ഞ് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ​റ​ശി​നി​ക്ക​ട​വ് സ്വ​ദേ​ശി ബോ​ബി എം. ​സെ​ബാ​സ്‌​റ്റ്യ​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ ഒ​രു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ ത‌​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

രാ​ഹു​ൽ മു​ങ്ങി​യ​ത് ബം​ഗ​ളൂ​രു​വി​ലേ​ക്ക്; പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും ഡ്രൈ​വ​റെ​യും പ്ര​തി ചേ​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ര​ക്ഷ​പ്പെ​ടാ​ൻ സാ​ഹി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും ഡ്രൈ​വ​റെ​യും പ്ര​തി ചേ​ർ​ത്തു. ഫ​സ​ൽ, ആ​ൽ​വി​ൻ എ​ന്നി​വ​രെ​യാ​ണ് പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

രാ​ഹു​ലി​നെ ര​ക്ഷ​പ്പെ​ടാ​ൻ ഇ​വ​ർ സ​ഹാ​യി​ച്ചെ​ന്നും ബം​ഗ​ളൂ​രു​വി​ൽ രാ​ഹു​ലി​നെ എ​ത്തി​ച്ച​ത് ഇ​വ​രൊ​ന്നി​ച്ചാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച അ​മേ​യ്സ് കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം കേ​സി​ൽ പ്ര​തി ചേ​ർ​ത്തെ​ങ്കി​ലും എ​സ്ഐ​ടി ഇ​വ​രെ വി​ട്ട​യ​ച്ചു.

വ്യാ​ഴാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് കാ​ണി​ച്ച് ഡി​ജി​പി​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഫ​സ​ലി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

Kerala

ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ല​ടി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ല​ടി​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ആ​റ്റി​ങ്ങ​ൽ റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി‌​നി​ടെ പ​രി​ച​മു​ട്ട് മ​ത്സ​ര ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ സി​എ​സ്ഐ സ്കൂ​ളി​ലെ വേ​ദി​യി​ൽ ന​ന്ദി​യോ​ട് എ​സ്കെ​വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റൊ​രു സ്കൂ‌​ളി​ലെ പ​രി​ശീ​ല​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ ദേ​വ​ദ​ത്ത​ൻ എ​ന്ന വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചു​പേ​ർ​ക്കെ​തി​രെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Kerala

അ​തി​ർ​ത്തി ത​ർ​ക്കം; ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു

 

തൃ​ശൂ​ർ: അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​നി​ടെ ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. തൃ​ശൂ​ർ നെ​ടു​പു​ഴ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ​ടൂ​ക്ക​ര സ്വ​ദേ​ശി സ​ന്തോ​ഷ് (54) ആ​ണ് മ​രി​ച്ച​ത്.

കോ​ൾ​പാ​ട​ത്തെ അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​നി​ടെ അ​യ​ൽ​വാ​സി ക​മ്പി​വ​ടി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ ഗ​ണേ​ഷ് റി​മാ​ൻ​ഡി​ലാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Kerala

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ആ​ത്മീ​യ ചി​കി​ത്സ​ക​ൻ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ : മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച ആ​ത്മീ​യ ചി​കി​ത്സ​ക​ൻ അ​റ​സ്റ്റി​ൽ. മ​ണ്ണാ​ർ​ക്കാ​ട് പ​യ്യ​ന​ടം​പ​ള്ളി​ക്കു​ന്ന് ചോ​ല മു​ഖ​ത്ത് മു​ഹ​മ്മ​ദ് റ​ഫീ​ഖ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ -പ​ട്ടാ​മ്പി റോ​ഡി​ലു​ള്ള ഇ​യാ​ളു​ടെ ക്ലി​നി​ക്കി​ൽ​വ​ച്ച് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​യി​രു​ന്നു പീ​ഡ​നം. തു​ട​ർ​ന്ന് സു​ഹൃ​ത്തി​നോ​ട് ഈ​കാ​ര്യം കു​ട്ടി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. പി​ന്നീ​ട് പാ​ല​ക്കാ​ട് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. പ്ര​തി സ​മാ​ന കൃ​ത്യം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up