ആലപ്പുഴ: നിരോധത പുകയില ഉത്പന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പുറത്താക്കിയ എ. ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാനവാസ് നേരത്തെ അപേക്ഷ നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ അത് പരിഗണിച്ചിരുന്നില്ല. തിരിച്ചെടുക്കുന്നതിന് മുൻപ് തന്നെ ആലപ്പുഴ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ ഷാനവാസ് മത്സരിച്ച് ജയിച്ചിരുന്നു.
ഷാനവാസിന്റെ പേരിലുള്ള ലോറിയിൽ നിന്ന് 2023 ജനുവരിയിലാണ് കരുനാഗപ്പള്ളിയിൽ വെച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വെച്ച് പടിയിലായതെന്നായിരുന്നു ഷാനവാസ് നൽകിയ വിശദീകരണം.
Tags : tobacco smuggling police case cpim alappuzha