x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​സി​ടി​വി ചതിച്ചു; ഗ്യാ​സ് സി​ലി​ണ്ട​ർ മോ​ഷ്ടാവ് കു​ടു​ങ്ങി


Published: March 18, 2026 04:27 AM IST | Updated: March 18, 2026 06:30 AM IST

ഭോ​പാ​ൽ: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​വും ഗ്യാ​സ് സി​ലി​ണ്ട​റും മോ​ഷ്ടി​ച്ച മോ​ഷ്ടാ​വ് സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി. മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ്പു​രി ജി​ല്ല​യി​ലെ ശി​വ്പു​രി​യി​ലെ കൃ​ഷ്ണ​പു​രം കോ​ള​നി​യി​ലെ നീ​തു ര​ജാ​വ​തി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം​ന​ട​ന്ന​ത്.

നീ​തു തി​ങ്ക​ളാ​ഴ്‌​ച ത​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു.​ മ​ട​ങ്ങി വ​ന്ന​പ്പോ​ഴാ​ണ് വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ, പ​ണം, പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ എ​ന്നി​വ​യ്‌​ക്കൊ​പ്പം ഗ്യാ​സ് സി​ലി​ണ്ട​റും മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ്‌​ടാ​വ് സി​ലി​ണ്ട​റും ചു​മ​ലി​ലെ​ടു​ത്ത് ന​ട​ന്നു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. തു​ട​ർ​ന്ന് മോ​ഷ​ണ വി​വ​രം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Tags : thief gascylinder gold police case madhyapradesh

Recent News

Corehub Up