Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pope

യുക്രെയ്നിൽ വെടി നിർത്തണം: പു​ടി​നോട് മാ​ർ​പാ​പ്പ

വ​​ത്തി​​ക്കാ​​ൻ സി​​റ്റി: റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ഡി​​മി​​ർ പു​​ടി​​നു​​മാ​​യി ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചു. യു​​ക്രെ​​യ്നി​​ലെ ഖേ​​ർ​​സ​​ൺ മേ​​ഖ​​ല​​യി​​ലു​​ള്ള ഒ​​ലേ​​ഷ്കി ന​​ഗ​​ര​​ത്തി​​ലെ ഗു​​രു​​ത​​ര​​മാ​​യ മാ​​നു​​ഷി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ മാ​​ർ​​പാ​​പ്പ ത​​ന്‍റെ തീ​​വ്ര​​മാ​​യ ആ​​ശ​​ങ്ക രേ​​ഖ​​പ്പെ​​ടു​​ത്തി.

ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​ടി​​യ​​ന്ത​​ര ഭ​​ക്ഷ​​ണ​​വും വൈ​​ദ്യ​​സ​​ഹാ​​യ​​വും എ​​ത്തി​​ക്കു​​ന്ന​​തി​​നും സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ഴി​​പ്പി​​ക്കു​​ന്ന​​തി​​നും വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന് മാ​​ർ​​പാ​​പ്പ പു​​ടി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

"ഒ​​ലേ​​ഷ്കി​​യി​​ലെ ദ​​യ​​നീ​​യ​​മാ​​യ മാ​​നു​​ഷി​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മാ​​ർ​​പാ​​പ്പ അ​​ത്യ​​ധി​​കം ആ​​ശ​​ങ്ക പ്ര​​ക​​ടി​​പ്പി​​ച്ചതായും, സ​​ഹാ​​യ​​മെ​​ത്തി​​ക്കു​​ന്ന​​തി​​നും ജ​​ന​​ങ്ങ​​ളെ സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ഴി​​പ്പി​​ക്കു​​ന്ന​​തി​​നും വെ​​ടി​​നി​​ർ​​ത്ത​​ലി​​ന് ആ​​ഹ്വാ​​നം ചെ​​യ്ത​​താ​​യും വ​​ത്തി​​ക്കാ​​ൻ പ്ര​​സ് ഓ​​ഫീ​​സ് പു​​റ​​ത്തി​​റ​​ക്കി​​യ വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ വ്യ​​ക്ത​​മാ​​ക്കി.

ലോ​​ക​​ത്തു സ​​മാ​​ധാ​​ന​​വും സ​​ഭാ​​പ​​ര​​മാ​​യ ച​​ർ​​ച്ച​​ക​​ളും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ൽ വ​​ത്തി​​ക്കാ​​ന്‍റെ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​ത മാ​​ർ​​പാ​​പ്പ വീ​​ണ്ടും ആ​​വ​​ർ​​ത്തി​​ച്ച​​താ​​യും വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ പ​​റ​​യു​​ന്നു.

International

സമാധാന പ്രാർഥനയുടെ 40-ാം വാർഷികം: മാർപാപ്പ അസീസി സന്ദർശിക്കും

വ​ത്തി​ക്കാ​ൻ സി​റ്റി: ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ തു​ട​ക്കം കു​റി​ച്ച ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ന്താ​രാ​ഷ്‌​ട്ര മ​ത​സൗ​ഹാ​ർ​ദ സ​മാ​ധാ​ന പ്രാ​ർ​ഥ​ന​യു​ടെ 40-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ അ​സീ​സി സ​ന്ദ​ർ​ശി​ക്കും. ഈ​മാ​സം 25 മു​ത​ൽ 27 വ​രെ​യാ​ണ് അ​സീ​സി​യി​ൽ വാ​ർ​ഷി​ക​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

1986 ഒ​ക്‌​ടോ​ബ​ർ 27നാ​ണ് ആ​ഗോ​ള സ​മാ​ധാ​ന​ത്തി​നാ​യി ലോ​ക​ത്തി​ലെ വി​വി​ധ മ​ത​നേ​താ​ക്ക​ളെ ഒ​രു​മി​ച്ചു​കൂ​ട്ടി ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ആ​ദ്യ​മാ​യി അ​സീ​സി​യി​ൽ പ്രാ​ർ​ഥ​നാ​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

ഇ​തി​ന്‍റെ ഓ​ർ​മ പു​തു​ക്കി ‘ആ​യു​ധ​മു​ക്ത​വും നി​രാ​യു​ധീ​ക​ര​ണ​ത്തി​ലൂ​ന്നി​യ​തു​മാ​യ സ​മാ​ധാ​നം’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

സാ​ന്ത എ​ജീ​ദി​യോ എ​ന്ന ക​ത്തോ​ലി​ക്കാ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ 53 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 384 മ​ത, സാം​സ്കാ​രി​ക പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ 27ന് ​ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ അ​സീ​സി​യി​ലെ​ത്തി സ​മാ​ധാ​ന​സ​ന്ദേ​ശം ന​ൽ​കും.

International

ഭി​ന്ന​ശേ​ഷി​ക്കാ​രി​​​​​യെ ചേ​ർ​ത്തു​പി​ടി​ച്ച മാ​ർ​പാ​പ്പ​യു​ടെ ചി​ത്രം വൈ​റ​ലാ​കു​ന്നു

പാ​​​​രീ​​​​സ്: ഫ്രാ​​​​ൻ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രി​​​​യാ​​​​യ മ​​​​രീ ഗാ​​​​ര​​​​ൻ​​​​സ് എ​​​​ന്ന പ​​​​ത്തു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ നേ​​​​രി​​​​ട്ടെ​​​​ത്തി ചേ​​​​ർ​​​​ത്ത​​​​ണ​​​​യ്ക്കു​​​​ക​​​​യും ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത ചി​​​​ത്രം വൈ​​​​റ​​​​ലാ​​​​കു​​​​ന്നു.

പാ​​​​രീ​​​​സി​​​​ലെ പ്ലാസ് ദെ ​​​​ലാ കോ​​​​ൺ​​​​കോ​​​​ർ​​​​ഡി​​​​നു സ​​​​മീ​​​​പം ശ​​​​നി​​​​യാ​​​​ഴ്ച‌​​​​യാ​​​​യി​​​​രു​​​​ന്നു ലോ​​​​ക​​​​ത്തി​​​​ന്‍റെ മു​​​​ഴു​​​​വ​​​​ൻ ഹൃ​​​​ദ​​​​യം ക​​​​വ​​​​ർ​​​​ന്ന ഈ ​​​​വൈ​​​​കാ​​​​രി​​​​ക സം​​​​ഭ​​​​വം. ച​​​​ക്ര​​​ക്ക​​​​സേ​​​​ര ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​യി വേ​​​​ർ​​​​തി​​​​രി​​​​ച്ച സ്ഥ​​​​ല​​​​ത്ത് വ​​​ള​​​ർ​​​ത്ത​​​​മ്മ ക്ലോ​​​​ത്തില്‍ഡെ നോ​​​​യലി​​​​നും അ​​​​നി​​​​യ​​​​ത്തി പെപ്പ യ്ക്കു​​​​മൊ​​​​പ്പം മാ​​​​ർ​​​​പാ​​​​പ്പ​​​​യെ കാ​​​​ണാ​​​​ൻ കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​രീ ഗാ​​​​ര​​​​ൻ​​​​സ്.

തെ​​​​രു​​​​വോ​​​​ര​​​​ത്ത് ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ വ​​​​ൻ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി ചു​​​​റ്റു​​​​മു​​​​ള്ള വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ചേ​​​​ർ​​​​ന്ന് മു​​​​ൻ​​​​നി​​​​ര​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ന്‍റെ സ്‌​​​​നേ​​​​ഹ​​​​വാ​​​​യ്പു ക​​​​ണ്ട വ​​​​ത്തി​​​​ക്കാ​​​​ൻ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ കു​​​​ട്ടി​​​​യെ ശ്ര​​​​ദ്ധ​​​​യോ​​​​ടെ വാ​​​​ങ്ങി മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്ക് അ​​​​രി​​​​കി​​​​ലേ​​​​ക്കു ന​​​​ൽ​​​​കി. വാ​​​​ത്സ​​​​ല്യ​​​​ത്തോ​​​​ടെ കു​​​​ഞ്ഞി​​​​നെ ത​​​​ഴു​​​​കി​​​​യ മാ​​​​ർ​​​​പാ​​​​പ്പ, അ​​​​വ​​​​ളു​​​​ടെ നെ​​​​റ്റി​​​​യി​​​​ൽ സ്നേ​​​​ഹ​​​​പൂ​​​​ർ​​​​വം കു​​​​രി​​​​ശ​​​​ട​​​​യാ​​​​ളം വ​​​​ര​​​​ച്ച് പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ​​​​ഹോ​​​​ദ​​​​രി പെപ്പ യെ​​​​യും അ​​​​ദ്ദേ​​​​ഹം അ​​​​നു​​​​ഗ്ര​​​​ഹി​​​​ച്ചു.

ഏ​​​​തൊ​​​​രു അ​​​​വ​​​​സ്ഥ​​​​യി​​​​ലു​​​​മു​​​​ള്ള മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന്‍റെ മൂ​​​​ല്യ​​​​ത്തെ​​​​യും മാ​​​​ന്യ​​​​ത​​​​യെ​​​​യും ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന ഈ ​​​​അ​​​​പൂ​​​​ർ​​​​വ​​​​നി​​​​മി​​​​ഷ​​​​ത്തെ ‘യെ​​​​സ് ടു ​​​​ലൈ​​​​ഫ്’(​​​​ജീ​​​​വ​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള നി​​​​ല​​​​പാ​​​​ട്) എ​​​​ന്ന ആ​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ വ​​​​ലി​​​​യൊ​​​​രു പ്ര​​​​തീ​​​​ക​​​​മാ​​​​യാ​​​​ണ് ഫ്ര​​​​ഞ്ച് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളിലും ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ഈ ​​​​ചി​​​​ത്രം വ​​​​ൻ പ്ര​​​​ചാ​​​​രം നേ​​​​ടി.

വി​​​​ദ്വേ​​​​ഷ​​​​ങ്ങ​​​​ളും ആ​​​​ശ​​​​ങ്ക​​​​ക​​​​ളും നി​​​​റ​​​​ഞ്ഞ ലോ​​​​ക​​​​ത്തി​​​​നു സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ​​​​യും വ​​​​ലി​​​​യൊ​​​​രു സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കാ​​​​ൻ ഈ ​​​​ഒ​​​​റ്റ നി​​​​മി​​​​ഷ​​​​ത്തി​​​​ലൂ​​​​ടെ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കു സാ​​​​ധി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ആ​​​​ഗോ​​​​ള മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്.

ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​രം​​​​ഗ​​​​ത്തു ശ്ര​​​​ദ്ധേ​​​​യ​​​​രാ​​​​യി നോ​​​​യ​​​​ൽ കു​​​​ടും​​​​ബം

ഫ്രാ​​​​ൻ​​​​സി​​​​ൽ ഏ​​​​റെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​ണ് മ​​​​രീ ഗാ​​​​ര​​​​ൻ​​​​സി​​​​ന്‍റെ​​​​യും അ​​​​വ​​​​രെ ദ​​​​ത്തെ​​​​ടു​​​​ത്ത നോ​​​​യ​​​​ൽ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ഥ. പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന അ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളെ ദ​​​​ത്തെ​​​​ടു​​​​ത്ത് സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ലും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ​​​​യു​​​​ള്ള ജീ​​​​വി​​​​ത​​​​ത്തി​​​​നു​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ലും ഫ്രാ​​​​ൻ​​​​സി​​​​ൽ ഏ​​​​റെ മാ​​​​തൃ​​​​ക​​​​യാ​​​​യ ദ​​​​മ്പ​​​​തി​​​​ക​​​​ളാ​​​​ണ് ക്ലോ​​​​ത്തില്‍ഡെയും നി​​​​ക്കോ​​​​ളാ​​​​സ് നോ​​​​യ​​​​ലും.

2016ൽ ​​​​വെ​​​​റും 16 മാ​​​​സം മാ​​​​ത്രം പ്രാ​​​​യ​​​​മു​​​​ള്ള​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​വ​​​​ർ മ​​​​രീ ഗാ​​​​ര​​​​ൻ​​​​സി​​​​നെ ദ​​​​ത്തെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ദ​​​​ത്തെ​​​​ടു​​​​ത്ത ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ നാ​​​​ലു​​​​പേ​​​​രു​​​​ൾ​​​​പ്പ​​​ടെ പ​​​​ത്തു മ​​​​ക്ക​​​​ളാ​​​​ണ് ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്കു​​​​ള്ള​​​​ത്.

International

ഫ്ര​ഞ്ച് പ​ര്യ​ട​നം ന​വീ​ക​ര​ണ​ത്തി​ന്‍റെ അ​ട​യാ​ളം: മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ത​​​ന്‍റെ ഫ്രാ​​​​ൻ​​​​സ് സ​​​ന്ദ​​​ർ​​​ശ​​​നം രാ​​​​ജ്യ​​​​ത്തി​​​​നും സ​​​​ഭ​​​​യ്ക്കും ഒ​​​​രു വ​​​​ലി​​​​യ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ട​​​​യാ​​​​ള​​​​മാ​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന പൊ​​​​തു​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

2019 ലെ ​​​​വി​​​​നാ​​​​ശ​​​​ക​​​​ര​​​​മാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​നു​​​​ശേ​​​​ഷം അ​​​​തി​​​​വേ​​​​ഗം പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ച്ച് 2024 ഡി​​​​സം​​​​ബ​​​​റി​​​​ൽ തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ത്ത പാ​​​​രീ​​​​സി​​​​ലെ നോ​​​​ത്ര്‌​​​ദാം ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ന്‍റെ ഉ​​​​യി​​​​ർ​​​​ത്തെ​​​​ഴു​​​​ന്നേ​​​​ൽ​​​​പ്പ് ത​​​​ന്‍റെ മു​​​​ഴു​​​​വ​​​​ൻ ഫ്ര​​​​ഞ്ച് പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക​​​​മാ​​​​യ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സ​​​​ഭ​​​​യും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​വും ഒ​​​​ന്നി​​​​ച്ച് കൈ​​​​കോ​​​​ർ​​​​ത്ത​​​​പ്പോ​​​​ൾ സാ​​​​ധ്യ​​​​മാ​​​​യ ഈ ​​​​പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണം, പൊ​​​​തു​​​​ന​​​​ന്മ​​​​യ്ക്കാ​​​​യി എ​​​​ല്ലാ​​​​വ​​​​രും ഒ​​​​ന്നി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യാ​​​​ണ് കാ​​​​ണി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ പാ​​​​രീ​​​​സി​​​​ലെ സ്റ്റാഡ് ദെ ​​​​ഫ്രാ​​​​ൻ​​​​സ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ 80,000ത്തോ​​​​ളം യു​​​​വാ​​​​ക്ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത പ്രാ​​​​ർ​​​​ഥ​​​​നാ​​​​സം​​​​ഗ​​​​മ​​​​ം മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു. കേ​​​​വ​​​​ലം പ്രാ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല​​​​ല്ല, മ​​​​റി​​​​ച്ച് ക്രി​​​​സ്തു​​​​വി​​​​ലു​​​​ള്ള ആ​​​​ഴ​​​​മാ​​​​യ വി​​​​ശ്വാ​​​​സ​​​​വും ആ​​​​ത്മാ​​​​ർ​​​​ഥ​​​​ത​​​​യും കൊ​​​​ണ്ടാ​​​​ണ് പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ട​​​​യാ​​​​ള​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

ഫ്ലാസ് ദെ ​​​​ലാ കോ​​​​ൺ​​​​കോ​​​​ർ​​​​ഡ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ ഏ​​​​ഴു ല​​​​ക്ഷം വി​​​​ശ്വാ​​​​സി​​​​ക​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. കൂ​​​​ടാ​​​​തെ, ഫ്രാ​​​​ൻ​​​​സി​​​​ൽ അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്താ​​​​യി ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​ത് ദൈ​​​​വ​​​​ത്തി​​​​ന്‍റെ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലാ​​​​ണെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ലൂ​​​​ർ​​​​ദ് തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​ലെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും മാ​​​​ർ​​​​പാ​​​​പ്പ പ​​​​ങ്കു​​​​വ​​​​ച്ചു. ‘ലോ​​​​ക​​​​ത്തി​​​​നു ജീ​​​​വ​​​​ൻ ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​തി​​​​ന്’ എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ത​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​മേ​​​​യ​​​​മെ​​​​ന്ന് ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ, ഫ്രാ​​​​ൻ​​​​സി​​​​ലെ വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ പ​​​​ര​​​​സ്യ​​​​മാ​​​​യ സാ​​​​ക്ഷ്യം ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള സ​​​​ഭ​​​​യ്ക്ക് പ്രേ​​​​ര​​​​ണ​​​​യാ​​​​ക​​​​ട്ടേ​​​​യെ​​​​ന്നും, ന​​​​മു​​​​ക്ക് ന​​​​മ്മു​​​​ടെ വി​​​​ശ്വാ​​​​സ​​​​ത്തെ ഒ​​​​ളി​​​​ച്ചു​​​​വ​​​​യ്ക്കാ​​​​തി​​​​രി​​​​ക്കാ​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു.
ഒ​​​​ക്‌​​​​ടോ​​​​ബ​​​​റിൽ ലോ​​​​ക​​​​സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി എ​​​​ല്ലാ​​​​വ​​​​രും ജ​​​​പ​​​​മാ​​​​ല ചൊ​​​​ല്ല​​​​ണ​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

International

യൂ​റോ​പ്പ് സ്വ​ന്തം സ്വത്വം വീ​ണ്ടെ​ടു​ക്ക​ണം: മാർപാപ്പ

മെ​​​​​റ്റ്സ് (ഫ്രാ​​​​​ൻ​​​​​സ്): ഭൗ​​​​​മ​​​​​ശാ​​​​​സ്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​തി​​​​​രു​​​​​ക​​​​​ൾ​​​​​ക്ക​​​​​പ്പു​​​​​റം ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​വും സാം​​​​​സ്കാ​​​​​രി​​​​​ക​​​​​വു​​​​​മാ​​​​​യ അ​​​​​ടി​​​​​ത്ത​​​​​റ​​​​​യി​​​​​ൽ കെ​​​​​ട്ടി​​​​​പ്പ​​​​​ടു​​​​​ത്ത​​​​​താ​​​​​ണു യൂ​​​​​റോ​​​​​പ്പി​​​​​ന്‍റെ സ്വ​​​​​ത്വ​​​​​മെ​​​​​ന്നും നി​​​​​ല​​​​​വി​​​​​ലെ ബ​​​​​ഹു​​​​​സാം​​​​​സ്കാ​​​​​രി​​​​​ക പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ യൂ​​​​​റോ​​​​​പ്പ് സ്വ​​​​​ന്തം വേ​​​​​രു​​​​​ക​​​​​ൾ വീ​​​​​ണ്ടെ​​​​​ടു​​​​​ത്ത് സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്ക് തു​​​​​റ​​​​​ന്ന മ​​​​​ന​​​​​സ് കാ​​​​​ട്ട​​​​​ണ​​​​​മെ​​​​​ന്നും ലെ​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​ർ​​​​പാ​​​​​പ്പ. ഫ്രാ​​​​​ൻ​​​​​സി​​​​​ലെ മെ​​​​​റ്റ്സ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള റോ​​​​​ബ​​​​​ർ​​​​​ട്ട് ഷൂ​​​​​മാ​​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച ‘യൂ​​​​​റോ​​​​​പ്പി​​​​​ന്‍റെ വേ​​​​​രു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്, സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നും ഐ​​​​​ക്യ​​​​​ത്തി​​​​​നും’ എ​​​​​ന്ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

യൂ​​​​​റോ​​​​​പ്യ​​​​​ൻ ഐ​​​​​ക്യ​​​​​ത്തി​​​​​ന് അ​​​​​ടി​​​​​ത്ത​​​​​റ​​​​​യി​​​​​ട്ട റോ​​​​​ബ​​​​​ർ​​​​​ട്ട് ഷു​​​​​മാ​​​​​ൻ, അ​​​​​ൾ​​​​​ചി​​​​​ദേ ദെ ​​​​​ഗാ​​​​​സ്പാ​​​​​രി, യൂ​​​​​റോ​​​​​പ്പി​​​​​ന്‍റെ മ​​​​​ധ്യ​​​​​സ്ഥ​​​​​നാ​​​​​യ വി​​​​​ശു​​​​​ദ്ധ ബെ​​​​​ന​​​​​ഡി​​​​​ക്‌​​​​ട് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളെ മാ​​​​ർ​​​​പാ​​​​​പ്പ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു. ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ മ​​​​​തേ​​​​​ത​​​​​ര​​​​​ത്വം എ​​​​​ന്നാ​​​​​ൽ കേ​​​​​വ​​​​​ലം നി​​​​​ഷ്പ​​​​​ക്ഷ​​​​​ത പാ​​​​​ലി​​​​​ക്ക​​​​​ല​​​​​ല്ല, മ​​​​​റി​​​​​ച്ച് വി​​​​​വി​​​​​ധ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​വും സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തെ ആ​​​​​ദ​​​​​രി​​​​​ക്ക​​​​​ലു​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

യു​​​​​ദ്ധ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നും പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്നും ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട് യൂ​​​​​റോ​​​​​പ്പി​​​​​ലെ​​​​​ത്തു​​​​​ന്ന അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ സു​​​​​ര​​​​​ക്ഷി​​​​​ത ​​​​മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളും സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം. മ​​​​​നു​​​​​ഷ്യ​​​​​ക്ക​​​​​ട​​​​​ത്തു​​​​​കാ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ക​​​​​ർ​​​​​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം, എ​​​​​ത്തു​​​​​ന്ന​​​​​വ​​​​​രെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​പ്പോ​​​​​ലെ ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളാ​​​​​നും അ​​​​​വ​​​​​രു​​​​​ടെ ക​​​​​ഴി​​​​​വു​​​​​ക​​​​​ൾ വ​​​​​ള​​​​​ർ​​​​​ത്താ​​​​​നും സാ​​​​​ധി​​​​​ക്ക​​​​​ണം. ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ സം​​​​​ഭ​​​​​രി​​​​​ച്ച് വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന യു​​​​​ദ്ധ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ത​​​​​യാ​​​​​റെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​ണോ അ​​​​​തോ സ​​​​​ർ​​​​​ഗാ​​​​ത്മ​​​​​ക​​​​​മാ​​​​​യി എ​​​​​ന്തെ​​​​​ങ്കി​​​​​ലും ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ടോ​​​​യെ​​​​ന്ന് നാം ​​​​​ആ​​​​​ത്മ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്ത​​​​​ണം.

ആ​​​​​യു​​​​​ധ​​​പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്കു പ​​​​​ക​​​​​രം ക്ഷ​​​​​മ​​​​​യോ​​​​​ടെ​​​​​യു​​​​​ള്ള സം​​​​​ഭാ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കും വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ പ​​​​​ങ്കു​​​​​വ​​​​യ്​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും യൂ​​​​​റോ​​​​​പ്പ് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​ക​​​​​ണ​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഭാ​​​​​വി​​​​​യെ ഭ​​​​​യ​​​​​പ്പെ​​​​​ടാ​​​​​തെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നും ഗ​​​​​ർ​​​​​ഭ​​​​​ധാ​​​​​ര​​​​​ണം മു​​​​​ത​​​​​ൽ മ​​​​​ര​​​​​ണം വ​​​​​രെ​​​​​യു​​​​​ള്ള മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ന്‍റെ അ​​​​​ന്ത​​​​​സ് ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ച്ച് ന​​​​​ന്മ​​​​​യു​​​​​ടെ ശി​​​​​ല്പി​​​​​ക​​​​​ളാ​​​​​കാ​​​​​നും ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ സ​​​​​ന്ദേ​​​​​ശം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്.

ഫ്ര​​​​​​ഞ്ച് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഇ​​​​​​മ്മാ​​​​​​നു​​​​​​വ​​​​​​ൽ മാ​​​​​​ക്രോ​​​​​​ൺ, മൊ​​​​​​ണാ​​​​​​ക്കോ​​​​​​യി​​​​​​ലെ ആ​​​​​​ൽ​​​​​​ബ​​​​​​ർ​​​​​​ട്ട് ര​​​​​​ണ്ടാ​​​​​​മ​​​​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ൻ, ചാ​​​​​​ർ​​​​​​ലീ​​​​​​ൻ രാ​​​​​ജ​​​​​കു​​​​​മാ​​​​​രി, ല​​​​​​ക്സം​​​​​​ബ​​​​​​ർ​​​​​​ഗ് ഗ്രാ​​​​​​ൻ​​​​​ഡ് ഡ്യൂ​​​​​​ക്ക് ഗി​​​​​​യ്യോം എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ൾ​​​​​​പ്പടെ യൂ​​​​​​റോ​​​​​​പ്പി​​​​​​ലെ പ്ര​​​​​​മു​​​​​​ഖ ഭ​​​​​​ര​​​​​​ണാ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ളും സ​​​​​​ഭാ ​​​​​​ത​​​​​​ല​​​​​​വ​​​​​​ന്മാ​​​​​​രും സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു.

നേ​​​ര​​​ത്തേ ലൂ​​​ർ​​​ദി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഫ്രാ​​​ൻ​​​സി​​​ലെ മെ​​​റ്റ്സി​​​ലേ​​​ക്കു പോ​​​ക​​​വേ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വി​​​മാ​​​ന​​​ത്തെ ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി ഫ്ര​​​ഞ്ച് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​ക​​​ന്പ​​​ടി സേ​​​വി​​​ച്ചു. മെ​​​റ്റ്സ് ന​​​ഗ​​​ര​​​ത്തി​​​ലും മാ​​​ർ​​​പാ​​​പ്പ​​​യെ കാ​​​ണാ​​​ൻ ജ​​​ന​​​ല​​​ക്ഷ​​​ങ്ങ​​​ളാ​​​ണ് ഒ​​​ഴു​​​കി​​​യെ​​​ത്തി​​​യ​​​ത്. നാ​​​​ലു​​​​ദി​​​​വ​​​​സ​​​​ത്തെ ഫ്രാ​​​​ൻ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ഇ​​​​ന്ന​​​​ലെ രാ​​​​ത്രി​​​​ മാ​​​​ർ​​​​പാ​​​​പ്പ വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി.

International

മാ​ർ​പാ​പ്പ​യ്ക്കു​ മു​ന്നി​ൽ വി​ശു​ദ്ധ ബ​ർ​ണ​ദീ​ത്ത​യാ​യി എ​ത്തി ഗാ​ന​മാ​ല​പി​ച്ച് പ​തി​മൂ​ന്നു​കാ​രി

ലൂ​​ർ​​ദ്: ലൂ​​ർ​​ദി​​ന്‍റെ പു​​ണ്യ​​ഭൂ​​മി​​യി​​ലെ​​ത്തി​​യ മാ​​ർ​​പാ​​പ്പ​​യ്ക്കു മു​​ന്നി​​ൽ വി​​ശു​​ദ്ധ ബ​​ർ​​ണ​​ദീ​​ത്ത​​യു​​ടെ വേ​​ഷ​​ത്തി​​ലെ​​ത്തി ഗാ​​നം ആ​​ലാ​​പി​​ച്ച് 13കാ​​രി ഏ​​വ മൊ​​ള​​ൻ​​മേ​​ക്ക​​ർ ഏ​​വ​​രു​​ടെ​​യും മ​​നം ക​​വ​​ർ​​ന്നു.‘ബ​​ർ​​ണ​​ദീ​​ത്ത് ദെ ​​ലൂ​​ർ​​ദ് ’ എ​​ന്ന സം​​ഗീ​​ത​​നാ​​ട​​ക​​ത്തി​​ലെ ര​​ണ്ടു പ്ര​​ധാ​​ന ഗാ​​ന​​ങ്ങ​​ളാ​​ണ് ഏ​​വ പാ​​ടി​​യ​​ത്.

1858ൽ ​​മാ​​സ​​ബി​​യേ​​ൽ ഗു​​ഹ​​യി​​ൽ പ​​രി​​ശു​​ദ്ധ ക​​ന്യ​​ക ​​മ​​റി​​യ​​ത്തി​​ന്‍റെ ദ​​ർ​​ശ​​നം ല​​ഭി​​ച്ച വി​​ശു​​ദ്ധ ബ​​ർ​​ണ​​ദീ​​ത്ത​​യു​​ടെ ജീ​​വി​​ത​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി​​യു​​ള്ള​​താ​​ണ് ഈ ​​നാ​​ട​​കം. ഫ്രാ​​ൻ​​സി​​ലെ എ​​ക്സ് ഓ​​ൺ പ്ര​​വി​​ശ്യ​​യി​​ലെ ഫു​​വോ സ്വ​​ദേ​​ശി​​നി​​യാ​​യ ഏ​​വ​​യാ​​ണ് നാ​​ട​​കാ​​വി​​ഷ്കാ​​ര​​ത്തി​​ൽ പ്ര​​ധാ​​ന ക​​ഥാ​​പാ​​ത്ര​​ത്തെ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.

വാ​​ക്കു​​ക​​ൾ​​ക്ക​​തീ​​ത​​മാ​​യ, വി​​ശ്വ​​സി​​ക്കാ​​നാ​​കാ​​ത്ത നി​​മി​​ഷ​​മാ​​ണി​​തെ​​ന്നും മാ​​ർ​​പാ​​പ്പ​​യ്ക്കു​​ മു​​ന്നി​​ൽ പാ​​ടാ​​ൻ ക​​ഴി​​ഞ്ഞ​​ത് ജീ​​വി​​ത​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഭാ​​ഗ്യ​​മാ​​യി ക​​രു​​തു​​ന്നു​​വെ​​ന്നും ഏ​​വ വി​​കാ​​ര​​ഭ​​രി​​ത​​യാ​​യി പ്ര​​തി​​ക​​രി​​ച്ചു.

നി​​ർ​​മ​​ല​​മാ​​യ ശ​​ബ്‌​​ദ​​ത്തി​​ൽ ഉ​​യ​​ർ​​ന്നു​​വ​​ന്ന ഗാ​​നം മാ​​ർ​​പാ​​പ്പ​​യെ​​യും സ​​ദ​​സി​​നെ​​യും ഒ​​രേ​​പോ​​ലെ കോ​​രി​​ത്ത​​രി​​പ്പി​​ച്ചു. ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യ ഈ ​​അ​​വി​​സ്മ​​ര​​ണീ​​യ നി​​മി​​ഷ​​ത്തി​​ന്‍റെ വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ത​​രം​​ഗ​​മാ​​യിരിക്കുക​​യാ​​ണ്.

International

ലൂ​ർ​ദി​നെ ഭ​ക്തി​ദീ​പ്ത​മാ​ക്കി മാ​ർ​പാ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം

ലൂ​​​​ർ​​​​ദ് (ഫ്രാ​​​​ൻ​​​​സ്): മ​​​​ന​​​​സി​​​​ൽ പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ പ്ര​​​​കാ​​​​ശ​​​​വും കൈ​​​​ക​​​​ളി​​​​ൽ തെ​​​​ളി​​​​ച്ച മെ​​​​ഴു​​​​കു​​​​തി​​​​രി​​​​ക​​​​ളു​​​​മാ​​​​യി ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ സാ​​​​ക്ഷി​​​​നി​​​​ർ​​​​ത്തി, ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​ട​​​ന്ന ജ​​​​പ​​​​മാ​​​​ല​​​​പ്ര​​​​ദ​​​​ക്ഷി​​​​ണം ലൂ​​​​ർ​​​​ദി​​​ന്‍റെ പു​​​​ണ്യ​​​​ഭൂ​​​​മി​​​​യെ ഭ​​​​ക്തി​​​​സാ​​​​ന്ദ്ര​​​​മാ​​​​ക്കി. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​ ന​​​ട​​​ന്ന ജ​​​പ​​​മാ​​​ല ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ൽ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ ര​​​​ണ്ടു ല​​​​ക്ഷ​​​​ത്തോ​​​​ളം വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

വ​​​​ല​​​​തു​​​​കൈ​​​​യി​​​​ൽ വ​​​​ലി​​​​യ മെ​​​​ഴു​​​​കു​​​​തി​​​​രി​​​​യും ഇ​​​​ട​​​​തു​​​​കൈ​​​​യി​​​​ൽ ജ​​​​പ​​​​മാ​​​​ല​​​​യു​​​​മേ​​​​ന്തി, പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യു​​​​ടെ അ​​​​ല​​​​ങ്ക​​​​രി​​​​ച്ച തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ന​​​​ട​​​​ന്നു​​​​നീ​​​​ങ്ങി​​​​യ മാ​​​​ർ​​​​പാ​​​​പ്പ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്ക് ആ​​​​ത്മീ​​​​യാ​​​​നു​​​​ഭൂ​​​​തി പ​​​​ക​​​​ർ​​​​ന്നു. വി​​​​വി​​​​ധ ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ ‘മ​​​​ഹി​​​​മ​​​​യു​​​​ടെ ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ൾ’ പ്രാ​​​​ർ​​​​ഥി​​​​ച്ച​​​​പ്പോ​​​​ൾ, റോ​​​​സ​​​​റി ബ​​​​സി​​​​ലി​​​​ക്ക​​​​യ്ക്കു മു​​​​ന്നി​​​​ലെ ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ ത​​​​ങ്ങ​​​​ളു​​​​ടെ മെ​​​​ഴു​​​​കു​​​​തി​​​​രി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ച് ‘ആ​​​​വേ മ​​​​രി​​​​യ’ ഗീ​​​​ത​​​​ങ്ങ​​​​ൾ ആ​​​​ല​​​​പി​​​​ച്ചു. ലൂ​​​​ർ​​​​ദി​​​ന്‍റെ പു​​​​ണ്യ​​​​ഭൂ​​​​മി​​​​യി​​​​ൽ ഇ​​​​തു വെ​​​​ളി​​​​ച്ച​​​​ത്തി​​​​ന്‍റെ വ​​​​ലി​​​​യൊ​​​​രു സ​​​​മു​​​​ദ്രം​​​ത​​​​ന്നെ തീ​​​​ർ​​​​ത്തു.

‘ന​​​​മ്മെ മു​​​​ന്നോ​​​​ട്ട് ന​​​​യി​​​​ക്കു​​​​ന്ന പ്ര​​​​കാ​​​​ശം പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടേ​​​​താ​​​​ണ്. ക​​​​ഷ്‌​​​​ട​​​​പ്പാ​​​​ടു​​​​ക​​​​ളും പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും നി​​​​റ​​​​ഞ്ഞ ഈ ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലും ന​​​​മ്മ​​​​ൾ ദൈ​​​​വ​​​​ത്തി​​​​ന്‍റെ പ്രി​​​​യ​​​​പ്പെ​​​​ട്ട മ​​​​ക്ക​​​​ളാ​​​​ണെ​​​​ന്ന സ​​​​ന്തോ​​​​ഷം ആ ​​​​പ്ര​​​​കാ​​​​ശം ന​​​​മു​​​​ക്ക് ന​​​​ൽ​​​​കു​​​​ന്നു,’ - സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള ജ​​​​പ​​​​മാ​​​​ലപ്രാ​​​ർ​​​ഥ​​​ന​​​യ്ക്ക് ആ​​​ഹ്വാ​​​നം

ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും സ​​​​മാ​​​​ധാ​​​​നം പു​​​​ല​​​​രു​​​​ന്ന​​​​തി​​​​നും യു​​​​ദ്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ മാ​​​​സ​​​​ത്തി​​​​ൽ ജ​​​​പ​​​​മാ​​​​ല ചൊ​​​​ല്ലി പ്രാ​​​​ർ​​​​ഥി​​​​ക്കാ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്ക വി​​​​ശ്വാ​​​​സി​​​​ക​​​​ളോ​​​​ട് മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. ലൂ​​​​ർ​​​​ദി​​​​ലെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ‘ത്രി​​​​കാ​​​​ല​​​​പ്രാ​​​​ർഥന’ ന​​​​യി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ലൂ​​​​ർ​​​​ദി​​​​ൽ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യ​​​​ക മ​​​​റി​​​​യം വി​​​​ശു​​​​ദ്ധ ബ​​​​ർ​​​​ണ​​​​ദീ​​​​ത്ത​​​​യ്ക്കു പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ കൈ​​​​ക​​​​ളി​​​​ൽ ജ​​​​പ​​​​മാ​​​​ല​​​​യേ​​​​ന്തി പ്രാ​​​​ർ​​​​ഥി​​​​ക്കാ​​​​ൻ പ​​​​ഠി​​​​പ്പി​​​​ച്ച കാ​​​​ര്യം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ, പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടൊ​​​​പ്പം പ​​​​ശ്ചാ​​​​ത്താ​​​​പ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​രു​​​​ണ​​​​യു​​​​ടെ​​​​യും പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ ചെ​​​​യ്യാ​​​​നും, സം​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​നാ​​​​യി നി​​​​ല​​​​കൊ​​​​ള്ളാ​​​​നും ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

International

മാർപാപ്പയ്ക്കൊപ്പം കു​ട്ടി​ക​ളു​ടെ ജപമാലപ്രാർഥന ഒക്‌‌ടോബർ ഒന്നിന്

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ‘എ​​​​​യ്ഡ് ടു ​​​​​ദ ച​​​​​ർ​​​​​ച്ച് ഇ​​​​​ൻ നീ​​​​​ഡ്’സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന ‘ഒ​​​​​രു ദ​​​​​ശ​​​​​ല​​​​​ക്ഷം കു​​​​​ട്ടി​​​​​ക​​​​​ൾ ചൊ​​​​​ല്ലു​​​​​ന്ന ജ​​​​​പ​​​​​മാ​​​​​ല’എ​​​​​ന്ന ആ​​​​​ഗോ​​​​​ള പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​ദൗ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​ർ ഒ​​​​ന്നി​​​​ന് ​വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​ഞ്ചി​​​​ന് വ​​​​​ത്തി​​​​​ക്കാ​​​​​ൻ ഗാ​​​​​ർ​​​​​ഡ​​​​​നി​​​​​ലു​​​​​ള്ള ലൂ​​​​​ർ​​​​​ദ് ഗ്രോ​​​​ട്ടോ​​​​യി​​​​ൽ എ​​​​​ഴു​​​​​നൂ​​​​​റോ​​​​​ളം കു​​​​​ട്ടി​​​​​ക​​​​​ൾ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യോ​​​​​ടൊ​​​​​പ്പം ജ​​​​​പ​​​​​മാ​​​​​ല ചൊ​​​​​ല്ലി പ്രാ​​​​​ർ​​​​​ഥി​​​​​ക്കും.

റോ​​​​​മി​​​​​ലെ വി​​​​​വി​​​​​ധ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്നും ഇ​​​​​ട​​​​​വ​​​​​ക​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്നു​​​​​മുള്ള കു​​​​​ട്ടി​​​​​ക​​​​​ളാണ് ഇ​​​​​തി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​കു​​​​​ന്ന​​​​​ത്.

ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​ർ ഏ​​​​ഴി​​​​ലെ ​ജ​​​​​പ​​​​​മാ​​​​​ല റാ​​​​​ണി​​​​​യു​​​​​ടെ തി​​​​​രു​​​​​നാ​​​​​ൾ വ​​​​​രെ നീ​​​​​ളു​​​​​ന്ന ആ​​​​​ഗോ​​​​​ള പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​വാ​​​​​ര​​​​​ത്തി​​​​​ന് ഇ​​​​​തോ​​​​​ടെ തു​​​​​ട​​​​​ക്ക​​​​​മാ​​​​​കും.

International

യു​വ​ത്വ​ത്തി​ന്‍റെ ആ​വേ​ശം നി​റ​ഞ്ഞ പ്രാ​ർ​ഥ​നാ​സം​ഗ​മം

പാ​​​​രീ​​​​സ്: പാ​​​​രീ​​​​സി​​​​ലെ ദേ​​​​ശീ​​​​യ ഫു​​​​ട്ബോ​​​​ൾ സ്റ്റേ​​​​ഡി​​​​യ​​​​മാ​​​​യ ‘സ്റ്റാഡ് ദെ ഫ്രാ​​​​ൻ​​​​സി​​​​’ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​ ന​​​​ട​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​നാ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ൽ ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം ക​​​​ത്തോ​​​​ലി​​​​ക്ക​ യു​​​വ​​​തീ-​​​യു​​​​വാ​​​​ക്ക​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

സം​​​​ഗീ​​​​ത​​​​വും ആ​​​​ത്മീ​​​​യ​​​​പ്ര​​​​ഭ​​​​യും നി​​​​റ​​​​ഞ്ഞ ച​​​​ട​​​​ങ്ങി​​​​ൽ, തി​​​​ന്മ​​​​ക​​​​ളെ ഉ​​​​പേ​​​​ക്ഷി​​​​ച്ച് ന​​​​ന്മ​​​​യു​​​​ടെ​​​​യും സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും പാ​​​​ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ യു​​​​വ​​​ത​​​യോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

പ്രാ​​​​ർ​​​​ഥ​​​​നാ​​​​ഗാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ല​​​​പി​​​​ച്ചും വി​​​​ശു​​​​ദ്ധ​​​​രു​​​​ടെ തി​​​​രു​​​​ശേ​​​​ഷി​​​​പ്പു​​​​ക​​​​ളോ​​​​ടും പാരീസിൽ നൂറ്റാണ്ടു കളായി വണങ്ങിപ്പോരുന്ന ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വ​​​​സ്ത്ര​​​​ത്തോ​​​​ടും (ട്യൂണിക്കാ ക്രിസ്തി) ഭ​​​​ക്തി​​​​യോ​​​​ടെ പ്ര​​​​ണാ​​​​മ​​​​മ​​​​ർ​​​​പ്പി​​​​ച്ചു​​​മു​​​ള്ള ഒ​​​​ന്ന​​​​ര മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ട പ്രാ​​​​ർ​​​​ഥ​​​​നാ​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ പാ​​​​രീ​​​​സ് ന​​​​ഗ​​​​ര​​​​ത്തെ ഭ​​​​ക്തി​​​​ദീ​​​​പ്തി​​​​യി​​​​ലാ​​​​ക്കി.

ഒ​​​​രു റോ​​​​ക്ക് സ്റ്റാ​​​​റി​​​​നെ​​​​യെ​​​​ന്ന​​​​പോ​​​​ലെ യു​​​​വാ​​​​ക്ക​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ ഹ​​​​ർ​​​​ഷാ​​​​ര​​​​വ​​​​ത്തോ​​​​ടെ സ്വീ​​​​ക​​​​രി​​​​ച്ചു. റോ​​​​ക്ക് സം​​​​ഗീ​​​​ത പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ആ​​​​വേ​​​​ശ​​​​മാ​​​​ണു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ദൃ​​​​ശ്യ​​​​മാ​​​​യ​​​​ത്.

മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വ​​​​ര​​​​വി​​​​നു​​​പി​​​​ന്നാ​​​​ലെ ഫ്ര​​​​ഞ്ച് വി​​​​ശു​​​​ദ്ധ​​​​രെ​​​​യും ഫ്രാ​​​​ൻ​​​​സി​​​​ലെ സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തെ​​​​യും ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും കു​​​​തി​​​​ര​​​​ക​​​​ളെ അ​​​​ണി​​​​നി​​​​ര​​​​ത്തി​​​​യു​​​​ള്ള ദൃ​​​​ശ്യാ​​​​വി​​​​ഷ്കാ​​​​ര​​​​വും അ​​​​തി​​​​മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ വെ​​​​ടി​​​​ക്കെ​​​​ട്ടും അ​​​​ര​​​​ങ്ങേ​​​​റി.

International

മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത് ഏ​​​​ഴു ല​​​​ക്ഷം വി​​​​ശ്വാ​​​​സി​​​​ക​​​​ൾ

പാ​​​​രീ​​​​സ്: ഫ്രാ​​​​ൻ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം ദി​​​​ന​​​​ത്തി​​​​ൽ പാ​​​​രീ​​​​സി​​​​നെ ജ​​​​ന​​​​സ​​​​മു​​​​ദ്ര​​​​മാ​​​​ക്കി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണം.

പാ​​​​രീ​​​​സി​​​​ലെ പ്ലാസ് ദെ ​​​​ലാ കോ​​​​ൺ​​​​കോ​​​​ർ​​​​ഡി​​​​ലും ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ഷാ​​​​മ്പ്സ് എ​​​​ലി​​​​സേ തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ ഏ​​​​ഴു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വി​​​​ശ്വാ​​​​സി​​​​ക​​​​ളെ സാ​​​​ക്ഷി​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. റോ​​​​ഡി​​​​നി​​​​രു​​​​വ​​​​ശ​​​​വും തി​​​​ങ്ങി​​​​നി​​​​റ​​​​ഞ്ഞ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളു​​​​ടെ ഹ​​​​ർ​​​​ഷാ​​​​ര​​​​വ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ പോ​​​​പ്പ് മൊ​​​​ബീ​​​​ലി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​വി​​​​ശ്വാ​​​​സ പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തി​​​​ന്‍റെ ആ​​​​ഴ​​​​വും വീ​​​​ര്യ​​​​വും വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പ​​​​ണം.

മ​​​​നു​​​​ഷ്യ​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ലെ ദാ​​​​ഹം ശ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന ജീ​​​​വ​​​​ന്‍റെ ഉ​​​​റ​​​​വ ഈ​​​​ശോ​​​​മി​​​​ശി​​​​ഹ​​​​യാ​​​​ണെ​​​​ന്ന് വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന മ​​​​ധ്യേ ന​​​​ൽ​​​​കി​​​​യ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ മാ​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. വി​​​​ശു​​​​ദ്ധ അ​​​​ഗ​​​​സ്റ്റി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ ഉ​​​​ദ്ധ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട്, അ​​​​ശാ​​​​ന്ത​​​​മാ​​​​യ ന​​​​മ്മു​​​​ടെ ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​ന്തോ​​​​ഷ​​​​വും സ​​​​മാ​​​​ധാ​​​​ന​​​​വും ന​​​​ൽ​​​​കു​​​​ന്ന​​​​ത് ഈ​​​​ശോ​​​​മി​​​​ശി​​​​ഹ​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സം സ്വ​​​​ന്ത​​​​മാ​​​​യി മാ​​​​ത്രം സൂ​​​​ക്ഷി​​​​ക്കാ​​​​തെ ചു​​​​റ്റു​​​​മു​​​​ള്ള എ​​​​ല്ലാ​​​​വ​​​​രു​​​​മാ​​​​യും പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​ൻ ഫ്ര​​​​ഞ്ച് ക​​​​ത്തോ​​​​ലി​​​​ക്ക​​​​രോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത മാ​​​​ർ​​​​പാ​​​​പ്പ, ഐ​​​​റേ​​​​നി​​​​യ​​​​സ്, മാ​​​​ർ​​​​ട്ടി​​​​ൻ, ഫ്രാ​​​​ൻ​​​​സി​​​​സ് ഡി ​​​​സെ​​​​യി​​​​ൽ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ഫ്ര​​​​ഞ്ച് വി​​​​ശു​​​​ദ്ധ​​​​രെ സ്മ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. പാ​​​​രീ​​​​സി​​​​ൽ​​​​നി​​​​ന്ന് പ​​​​രി​​​​ശു​​​​ദ്ധാ​​​​ത്മാ​​​​വി​​​​ന്‍റെ ജീ​​​​വ​​​​ജ​​​​ലം ഫ്രാ​​​​ൻ​​​​സി​​​​ലു​​​​ട​​​​നീ​​​​ളം ഒ​​​​ഴു​​​​ക​​​​ട്ടെയെ​​​​ന്നു പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​താ​​​​യി മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം കാ​​​​ത്ത​​​​ലി​​​​ക് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് പാ​​​​രീ​​​​സി​​​​ൽ പു​​​​തി​​​​യ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ​​​​യും സ​​​​ഭാ​​​​ നേ​​​​താ​​​​ക്ക​​​​ളെ​​​​യും അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യ​​​​വെ, ഫ്രാ​​​​ൻ​​​​സി​​​​ലെ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​ന്ന അ​​​​ദ്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച​​​​യെ​​​​യും ന​​​​വ​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ പ്ര​​​​വാ​​​​ഹ​​​​ത്തെ​​​​യും മാ​​​​ർ​​​​പാ​​​​പ്പ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ച്ചു.

പാ​​​​രീ​​​​സി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ പ​​​​ങ്കെ​​​​ടു​​​​ത്ത വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യി​​​​ലെ പ്രാ​​​​ർ​​​​ഥ​​​​നാ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ലും ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ലു​​​​മു​​​​ള്ള ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും യു​​​​വാ​​​​ക്ക​​​​ളു​​​​ടെ വ​​​​ലി​​​​യ​​​​തോ​​​​തി​​​​ലു​​​​ള്ള സാ​​​​ന്നി​​​​ധ്യ​​​​വും ഫ്രാ​​​​ൻ​​​​സി​​​​ലെ സ​​​​ഭ​​​​യ്ക്ക് പു​​​​തി​​​​യ പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ്.

പാ​​​​രീ​​​​സി​​​​ലെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ഗോ​​​​ള മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ലൂ​​​​ർ​​​​ദി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന മ​​​​രി​​​​യ​​​​ൻ പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​ത്തി​​​​ലും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​യി ലൂ​​​​ർ​​​​ദ് ന​​​​ഗ​​​​രം തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രാ​​​​ൽ നി​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലെ​​​​ല്ലാം ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു​​​​ മു​​​​ന്പേ ബു​​​​ക്കിം​​​​ഗ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു.

International

മാ​ർ​പാ​പ്പ​യ്ക്ക് പാ​രീ​സി​ൽ പ്രൗ​ഢ​ഗം​ഭീ​ര വ​ര​വേ​ല്പ്

പാ​രീ​സ്: നാ​ലു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ്രാ​ൻ​സി​ലെ​ത്തി​യ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്ക് പാ​രീ​സി​ൽ പ്രൗ​ഢ​ഗം​ഭീ​ര വ​ര​വേ​ല്പ്. 2008ൽ ​ബെ​ന​ഡി​ക്‌​ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം, നീ​ണ്ട 18 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഒ​രു മാ​ർ​പാ​പ്പ ഫ്രാ​ൻ​സി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

പാ​രീ​സ് ഓ​ർ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്രാ​ദേ​ശി​ക​സ​മ​യം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് എ​ത്തി​യ മാ​ർ​പാ​പ്പ​യെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഔ​ദ്യോ​ഗി​ക സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണു സ്വീ​ക​രി​ച്ച​ത്. സ്വീ​ക​ര​ണ​ച്ച​ട​ങ്ങ് ന​ട​ക്കു​ന്പോ​ൾ ഫ്രാ​ൻ​സി​ലെ എ​ല്ലാ ക​ത്തോ​ലി​ക്കാ പ​ള്ളി​ക​ളി​ലും ഏ​ഴു മി​നി​റ്റ് നേ​രം മ​ണി​ക​ൾ മു​ഴ​ക്കി മാ​ർ​പാ​പ്പ​യ്ക്ക് സ്വാ​ഗ​ത​മോ​തി.

സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ എ​ലീ​സി കൊ​ട്ടാ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തു​ട​ർ​ന്ന് രാ​ഷ്‌​ട്രീ​യ-​സാ​മൂ​ഹി​ക ന​യ​ത​ന്ത്ര പ്ര​മു​ഖ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത മാ​ർ​പാ​പ്പ, ആ​ഗോ​ള സ​മാ​ധാ​ന​ത്തി​ലും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗ​ത്തി​ലും കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട ധാ​ർ​മി​ക​ത​യെ​ക്കു​റി​ച്ച് ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം യു​നെ​സ്കോ ആ​സ്ഥാ​നം, നോ​ത്ര് ദാം ​ക​ത്തീ​ഡ്ര​ൽ എ​ന്നി​വി​ട​ങ്ങ​ൾ മാ​ർ​പാ​പ്പ സ​ന്ദ​ർ​ശി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വീ​ഥി​ക​ളി​ലൂ​ടെ നോ​ത്ര് ദാം ​ക​ത്തീ​ഡ്ര​ലി​ലേ​ക്കു പോ​പ്പ് മൊ​ബീ​ലി​ൽ യാ​ത്ര ചെ​യ്ത മാ​ർ​പാ​പ്പ​യെ ഒ​രു​നോ​ക്കു കാ​ണാ​ൻ ജ​ന​ല​ക്ഷ​ങ്ങ​ളാ​ണ് റോ​ഡി​നി​രു​വ​ശ​വും ത​ടി​ച്ചു​കൂ​ടി​യ​ത്. ഈ ​സ​മ​യ​ത്ത് പാ​രീ​സ് ന​ഗ​ര​ത്തി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും മ​ണി​ക​ൾ മു​ഴ​ങ്ങി.

വൈ​കു​ന്നേ​രം 5.15ന് ​നോ​ത്ര് ദാം ​ക​ത്തീ​ഡ്ര​ലി​ൽ വൈ​ദി​ക​ർ​ക്കും സ​ന്യ​സ്ത​ർ​ക്കു​മൊ​പ്പം സാ​യാ​ഹ്ന ന​മ​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മാ​ർ​പാ​പ്പ, തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ലി​നു മു​ന്നി​ൽ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. രാ​ത്രി 7.30 മു​ത​ൽ 11 വ​രെ സെ​ന്‍റ് ഡെ​നി​സി​ലെ ‘സ്റ്റാ​ഡ് ഡി ​ഫ്രാ​ൻ​സ്’ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന യു​വ​ജ​ന പ്രാ​ർ​ഥ​നാ​സം​ഗ​മ​ത്തി​ലും മാ​ർ​പാ​പ്പ പ​ങ്കെ​ടു​ത്തു. ഒ​രു ല​ക്ഷ​ത്തോ​ളം യു​വ​ജ​ന​ങ്ങ​ളാ​ണ് പ്രാ​ർ​ഥ​നാ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇ​ന്നു തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ളാ​ണു മാ​ർ​പാ​പ്പ​യ്ക്കു​ള്ള​ത്. രാ​വി​ലെ ഒ​ന്പ​തി​ന് പാ​രീ​സി​ലെ ക​ത്തോ​ലി​ക്കാ സ​ന്ന​ദ്ധ സം​ഘ​ട​ന സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ഭ​യാ​ർ​ഥി​ക​ളും കു​ടി​യേ​റ്റ​ക്കാ​രു​മാ​യും മാ​ർ​പാ​പ്പ സം​വ​ദി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ഗ​ര​ത്തി​ലെ കോ​ൺ​കോ​ർ​ഡ് ച​ത്വ​ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ആ​റു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

International

ആ​ർ​ച്ച്ബി​ഷ​പ് ഫു​ൾ​ട്ട​ൺ ഷീ​ൻ വാ​ഴ്ത്ത​പ്പെ​ട്ട​വ​ൻ

സെ​​​​​ന്‍റ് ലൂ​​​​​യി​​​​​സ് (അ​​​​മേ​​​​രി​​​​ക്ക): റേ​​​​​ഡി​​​​​യോ, ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലൂ​​​ടെ​​​യും ഗ്ര​​​​​ന്ഥ​​​​​ര​​​​​ച​​​​​ന​​​യി​​​ലൂ​​​ടെ​​​യും ​​ദ​​​ശ​​​​​ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ആ​​​​​ളു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് സുവിശേഷ സന്ദേശമെ​​​ത്തി​​​ച്ച ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഫു​​​​​ൾ​​​​​ട്ട​​​​​ൺ ജെ. ​​​​​ഷീ​​​​​ൻ ഇ​​​നി വാ​​​​​ഴ്ത്ത​​​​​പ്പെ​​​ട്ട​​​വ​​​ൻ.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ മി​​​​​സോ​​​​​റി​ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട സെ​​​​ന്‍റ് ലൂ​​​​യി​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ‘ദ ​​​​​ഡോം അ​​​​​റ്റ് അ​​​​​മേ​​​​​രി​​​​​ക്കാ​​​​​സ് സെ​​​​​ന്‍റ​​​​​റി​​​​​ൽ’ ന​​​​​ട​​​​​ന്ന ഭ​​​ക്തി​​​നി​​​ർ​​​ഭ​​​ര​​​വും പ്രൗ​​​​​ഢ​​​​​ഗം​​​​​ഭീ​​​​​ര​​​​​വു​​​മാ​​​​​യ ച​​​​​ട​​​​​ങ്ങി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ച​​​​​രി​​​​​ത്ര​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ ​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം.

തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി സു​​​​​വി​​​​​ശേ​​​​​ഷ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള വ​​​​​ത്തി​​​​​ക്കാ​​​​​ൻ കാ​​​​ര്യാ​​​​ല​​​​യം പ്രോ-​​​​​പ്രീ​​​​​ഫെ​​​​​ക്‌​​​​ട് ക​​​​ർ​​​​ദി​​​​നാ​​​​ൾ ലൂ​​​​​യി​​​​​സ് അ​​​​​ന്‍റോ​​​​​ണി​​​​​യോ ടാ​​​​​ഗ്ലെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദേ​​​​ശം അ​​​​ദ്ദേ​​​​ഹം ല​​​​​ത്തീ​​​​​ൻ ഭാ​​​​​ഷ​​​​​യി​​​​​ൽ വാ​​​​​യി​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്ന് പി​​​​​യോ​​​​​റി​​​​​യ ബി​​​​​ഷ​​​​​പ് ലൂ​​​​​യി​​​​​സ് റ്റി​​​​​ൽ​​​​​ക്ക ഇ​​​​​ത് ഇം​​​​​ഗ്ലീ​​​​​ഷി​​​​​ൽ വാ​​​​യി​​​​ച്ചു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ​​​​​യും വി​​​​​വി​​​​​ധ വി​​​​​ദേ​​​​​ശരാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും എ​​​​​ൺ​​​​​പ​​​​​തോ​​​​​ളം ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രും ആ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം വൈ​​​​​ദി​​​​​ക​​​​​രും 80,000ത്തോ​​​ളം വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളും ച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഷീ​​​​​ന്‍റെ ച​​​​​ര​​​​​മ​​​​​വാ​​​​​ർ​​​​​ഷി​​​​​ക ദി​​​​​ന​​​​​മാ​​​​​യ ഡി​​​​​സം​​​​​ബ​​​​​ർ ഒ​​​​ന്പ​​​​ത് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​ന്‍റെ​​ തി​​​​​രു​​​​​നാ​​​​​ൾ​​​ദി​​​​​ന​​​​​മാ​​​​​യി മാ​​​​​ർ​​​​​പാ​​​​​പ്പ പ്രഖ്യാപിച്ചു.

ജ​​​​​ന​​​​​ന​​​​​സ​​​​​മ​​​​​യ​​​​​ത്ത് ഹൃ​​​​​ദ​​​​​യ​​​​​മി​​​​​ടി​​​​​പ്പ് നി​​​​​ല​​​​​യ്ക്കു​​​​​ക​​​​​യും 61 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളോ​​​​​ളം ജീ​​​​​വ​​​​​ന്‍റെ ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ല്ലാ​​​​​തി​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഇ​​​ല്ലി​​​നോ​​​യ് സ്വ​​​ദേ​​​ശി​​​യാ​​​യ ജ​​​​​യിം​​​​​സ് ഫു​​​​​ൾ​​​​​ട്ട​​​​​ൺ എ​​​​​ൻ​​​​​ഗ്സ്ട്രോം എ​​​​​ന്ന കു​​​​​ഞ്ഞി​​​​​ന് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഷീ​​​​​ന്‍റെ മ​​​​​ധ്യ​​​​​സ്ഥ​​​​​ത​​​​​യാ​​​​​ൽ ജീ​​​​​വ​​​​​ൻ തി​​​​​രി​​​​​ച്ചു​​​​​കി​​​​​ട്ടി​​​​​യ​​​​​ത് അ​​​​​ദ്ഭു​​​​ത രോ​​​​​ഗ​​​​​ശാ​​​​​ന്തി​​​​​യാ​​​​​യി വ​​​​​ത്തി​​​​​ക്കാ​​​​​ൻ ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പൂ​​​​​ർ​​​​​ണ ആ​​​​​രോ​​​​​ഗ്യ​​​​​വാ​​​​​നാ​​​​​യ ജ​​​​​യിം​​​​​സ് എ​​​​​ൻ​​​​​ഗ്സ്ട്രോ​​​​​മും കു​​​​​ടും​​​​​ബ​​​​​വു​​​​​മാ​​​​​ണ് തി​​​രു​​​ക്ക​​​ർ​​​മങ്ങ​​​ളി​​​ൽ വാ​​​​​ഴ്ത്ത​​​​​പ്പെ​​​​​ട്ട ഷീ​​​​​ന്‍റെ തി​​​​​രു​​​​​ശേ​​​​​ഷി​​​​​പ്പ് അ​​​​ൾ​​​​​ത്താ​​​​ര​​​​​യി​​​​​ലേ​​​​​ക്കു സം​​​വ​​​ഹി​​​ച്ച​​​ത്.

വെ​​​​​റു​​​​​മൊ​​​​​രു പ്ര​​​​​ശ​​​​​സ്ത​​​​​നാ​​​​​യ പ്ര​​​​​സം​​​​​ഗ​​​​​ക​​​​​നോ ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ വ്യ​​​​​ക്തി​​​​​ത്വ​​​​​മോ ആ​​​​​യ​​​​​തു​​​​​കൊ​​​​​ണ്ട​​​​​ല്ല ഫു​​​​​ൾ​​​​​ട്ട​​​​​ൺ ഷീ​​​​​ൻ വി​​​​​ശു​​​​​ദ്ധി​​​​​യു​​​​​ടെ പ​​​​​ദ​​​​​വി​​​​​യി​​​​​ലേ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​തെ​​​​ന്നും ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​​മാ​​​​​യു​​​​​ള്ള അ​​​​​ഗാ​​​​​ധ​​​​​മാ​​​​​യ ബ​​​​​ന്ധ​​​​​വും വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യോ​​​​​ടു​​​​​ള്ള ഭ​​​​​ക്തി​​​​​യും എ​​​​​ളി​​​​​യ​​​​​വ​​​​​രോ​​​​​ടു​​​​​ള്ള ക​​​​​രു​​​​​ണ​​​​​യു​​​​​മാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ന​​​​​യി​​​​​ച്ച​​​​​തെ​​​​ന്നും ക​​​​ർ​​​​ദി​​​​നാ​​​​ൾ ടാ​​​​ഗ്ലെ വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

ത​​​​​ന്‍റെ പ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ൾ വ​​​​​ഴി എ​​​​​ത്ര​​​​​പേ​​​​​ർ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്നു​​​​​വെ​​​​​ന്ന് പ​​​​​ന്ത്ര​​​​​ണ്ടാം പീ​​​​യൂ​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ ചോ​​​​​ദി​​​​​ച്ച​​​​​പ്പോ​​​​​ൾ, “ആ ​​​​​ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ ഞാ​​​​​ൻ സൂ​​​​​ക്ഷി​​​​​ക്കാ​​​​​റി​​​​​ല്ല, അ​​​​​ത് എ​​​​​ന്‍റെ ക​​​​​ഴി​​​​​വു​​​​​കൊ​​​​​ണ്ടാ​​​​​ണെ​​​​​ന്ന അ​​​​​ഹ​​​​​ങ്കാ​​​​​രം എ​​​​​നി​​​​​ക്കു​​​​​ണ്ടാ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ” എ​​​​​ന്നു മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കി​​​​​യ ഫു​​​​​ൾ​​​​​ട്ട​​​​​ൺ ഷീ​​​​​ന്‍റെ ലാ​​​​​ളി​​​​​ത്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ക​​​​ർ​​​​ദി​​​​നാ​​​​ൾ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.

എ​​​​​മ്മി പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​​ടി​​​​​യ ‘ലൈ​​​​​ഫ് ഈ​​​​​സ് വ​​​​​ർ​​​​​ത്ത് ലി​​​​​വിം​​​​​ഗ്’ എ​​​​​ന്ന ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ലൂ​​​​​ടെ​​​​​യും റേ​​​​​ഡി​​​​​യോ സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ആ​​​​​ളു​​​​​ക​​​​​ളെ സ്വാ​​​​​ധീ​​​​​നി​​​​​ച്ച ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഷീ​​​​​ൻ, ആ​​​​​ധു​​​​​നി​​​​​ക മാ​​​​​ധ്യ​​​​​മ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​ക​​​​​ളെ ദൈ​​​​​വ​​​​​വ​​​​​ച​​​​​ന പ്ര​​​​​ഘോ​​​ഷ​​​ണ​​​​​ത്തി​​​​​നാ​​​​​യി എ​​​​​ങ്ങ​​​​​നെ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​മെ​​​​​ന്നു ലോ​​​​​ക​​​​​ത്തി​​​​​നു കാ​​​​​ണി​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ത്തു.

റ​​​​ഫ​​​​റ​​​​ൻ​​​​സു​​​​ക​​​​ളോ ടെ​​​​ലി​​​​പ്രോം​​​​പ്റ്റ​​​​റോ ഇ​​​​ല്ലാ​​​​തെ, ഒ​​​​രു ചോ​​​​ക്ക്ബോ​​​​ർ​​​​ഡ് മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ത​​​ത്വ​​​ചി​​​​ന്ത​​​​ക​​​​ളും ദൈ​​​​വ​​​​വ​​​​ച​​​​ന​​​​വും ല​​​​ളി​​​​ത​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ഴി​​​​വ് ലോ​​​​ക​​​​ശ്ര​​​​ദ്ധ നേ​​​​ടി​​​​യി​​​​രു​​​​ന്നു.

International

യന്ത്രങ്ങളുടെ ലോകത്ത് മാനവികത നഷ്‌ടപ്പെടരുത്: മാ​ർ​പാ​പ്പ

പാ​​​​രീ​​​​സ്: ശാ​​​​സ്ത്ര​​​​ത്തെ​​​​യും നി​​​​ർ​​​​മി​​​​ത​​​ബു​​​​ദ്ധി​​​​യെ​​​​യും ലാ​​​​ഭ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്ന് ലെ​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. നാ​​​​ലു ദി​​​​വ​​​​സ​​​​ത്തെ ഫ്രാ​​​ൻ​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി പാ​​​രീ​​​സി​​​​ലെ​​​​ത്തി​​​​യ മാ​​​ർ​​​പാ​​​പ്പ എ​​​​ലീ​​​​സി കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ​​​​യും ന​​​​യ​​​​ത​​​​ന്ത്ര പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ​​​​യും സി​​​​വി​​​​ൽ സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ജീ​​​​നു​​​​ക​​​​ളി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ, വാ​​​​ട​​​​ക​​​​ഗ​​​​ർ​​​​ഭ​​​​ധാ​​​​ര​​​​ണം, അ​​​​വ​​​​യ​​​​വ​​​​ക്ക​​​​ച്ച​​​​വ​​​​ടം, സ്വ​​​​ന്തം മ​​​​ര​​​​ണം സ്വ​​​​യം നി​​​​ശ്ച​​​​യി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്ക് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ വ​​​​ഴി​​​​മാ​​​​റ​​​​രു​​​​തെ​​​​ന്ന് മാ​​​ർ​​​പാ​​​​പ്പ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. യ​​​​ന്ത്ര​​​​ങ്ങ​​​​ളു​​​​ടെ ലോ​​​​ക​​​​ത്ത് മാ​​​​ന​​​​വി​​​​ക​​​​ത ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ ധാ​​​​ർ​​​​മി​​​​ക​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​റി​​​​വ് വ​​​​ള​​​​ർ​​​​ത്തു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സം അ​​​​ത്യ​​​​ന്താ​​​​പേ​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​ന്നും മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​നെ പ​​​​ര​​​​സ്പ​​​​ര ബ​​​​ഹു​​​​മാ​​​​ന​​​​ത്തോ​​​​ടെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് ഏ​​​​വ​​​​രു​​​​ടെ​​​​യും ക​​​​ട​​​​മ​​​​യാ​​​​ണെ​​​​ന്നും അ​​​ദ്ദേ​​​ഹം ഉദ്ബോ ധിപ്പിച്ചു.

സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തു ഫ്രാ​​​​ൻ​​​​സ് ദ​​​​യാ​​​​വ​​​​ധ​​​​വും അപരസഹായ ത്തോടെയുള്ള സ്വയംഹത്യയും നി​​​​യ​​​​മ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ബെ​​​​ൽ​​​​ജി​​​​യം, നെ​​​​ത​​​​ർ​​​​ലാ​​​​ൻ​​​ഡ്സ്, ല​​​​ക്സം​​​​ബ​​​​ർ​​​​ഗ്, സ്പെ​​​​യി​​​​ൻ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ശേ​​​​ഷം ഇ​​​​തു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത്തെ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​മാ​​​​ണ് ഫ്രാ​​​​ൻ​​​​സ്. ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​ണ് ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യു​​​ള്ള മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​നം.

ശ​​​​ക്തി​​​​യു​​​​ടെ സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ​​​​യ​​​​ല്ല സ​​​​മാ​​​​ധാ​​​​ന​​​​മെ​​​​ന്നും അ​​​​തു നീ​​​​തി​​​​യി​​​​ലൂ​​​​ടെ​​​​യും സം​​​​വാ​​​​ദ​​​​ത്തി​​​​ലൂ​​​​ടെ​​​​യും നി​​​​ർ​​​​മി​​​​ച്ചെ​​​​ടു​​​​ക്കേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നും പ​​​​റ​​​​ഞ്ഞ മാ​​​​ർ​​​​പാ​​​​പ്പ, ആ​​​​ണ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ൾ നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ യു​​​​ദ്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ഫ്രാ​​​​ൻ​​​​സ് മു​​​​ന്നി​​​​ൽ നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

ഫ്രാ​​​​ൻ​​​​സി​​​​ലെ ക​​​​ടു​​​​ത്ത മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്ക​​​​വെ, യ​​​​ഥാ​​​​ർ​​​​ഥ മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ​​​​ത എ​​​​ന്ന​​​​തു പൊ​​​​തു​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് മ​​​​ത​​​​ത്തെ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ല​​​​ല്ലെ​​​​ന്നും പൊ​​​​തു​​​​ന​​​​ന്മ​​​​യ്ക്കാ​​​​യി ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും മ​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ തു​​​​റ​​​​ന്ന സം​​​​വാ​​​​ദ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​തെ​​​​ന്നും മാ​​​ർ​​​പാ​​​പ്പ ചൂണ്ടിക്കാട്ടി. വി​​​​ശു​​​​ദ്ധ വി​​​​ൻ​​​​സെ​​​ന്‍റ് ഡി ​​​​പോ​​​​ളി​​​​ന്‍റെ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പാ​​​​ര​​​​മ്പ​​​​ര്യം പി​​​​ന്തു​​​​ട​​​​ർ​​​​ന്ന് ഫ്ര​​​​ഞ്ച് ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​മൂ​​​​ഹം ന​​​​ട​​​​ത്തു​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ​​​​ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ലോ​​​​ക​​​​ത്തി​​​​ന്‍റെ സം​​​​സ്കാ​​​​ര​​​​ത്തി​​​​നും ക​​​​ല​​​​യ്ക്കും ചി​​​​ന്ത​​​​ക​​​​ൾ​​​​ക്കും വെ​​​​ളി​​​​ച്ചം വീ​​​​ശി​​​​യ ഫ്ര​​​​ഞ്ച് പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തെ അ​​​​ദ്ദേ​​​​ഹം പ്ര​​​​കീ​​​​ർ​​​​ത്തി​​​​ച്ചു. ഫ്ര​​​​ഞ്ച് വി​​​​പ്ല​​​​വ​​​​ത്തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പി​​​​ത മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മാ​​​​യ ‘സ്വാ​​​​ത​​​​ന്ത്ര്യം, സ​​​​മ​​​​ത്വം, സാ​​​​ഹോ​​​​ദ​​​​ര്യം’ എ​​​​ന്ന​​​​ത് സു​​​​വി​​​​ശേ​​​​ഷ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന സാ​​​​ർ​​​​വ​​​​ത്രി​​​​ക ധാ​​​​ർ​​​​മി​​​​ക മൂ​​​​ല്യ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന് മാ​​​ർ​​​പാ​​​പ്പ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

2019ലെ ​​​​തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന നോ​​​​ത്ര് ദാം ​​​​ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ന്‍റെ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണം അ​​​​ദ്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യ സാ​​​​ങ്കേ​​​​തി​​​​ക നേ​​​​ട്ട​​​​മാ​​​​ണെ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ, അ​​​​തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ശി​​​​ല്​​​​പി​​​​ക​​​​ളെ​​​​യും വി​​​​ദ​​​​ഗ്ധ​​​​രെ​​​​യും പ്ര​​​​ത്യേ​​​​കം അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. ‘ത​​​​ക​​​​ർ​​​​ന്നു​​​​പോ​​​​യെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന ഒ​​​​ന്ന് പ​​​​ര​​​​സ്പ​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ എ​​​​ങ്ങ​​​​നെ​​​​യെ​​​​ല്ലാം പു​​​​ന​​​​ർ​​​​ജ​​​​നി​​​​ക്കാം എ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് നോ​​​​ത്ര് ദാ​​​​മി​​​​ന്‍റെ പു​​​​ന​​​​രു​​​​ത്ഥാ​​​​നം’ -മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

International

റിക്കാർഡ് രജിസ്ട്രേഷൻ; മാർപാ​പ്പ​യു​ടെ പാ​രീ​സിലെ വിശുദ്ധ കുർബാനയുടെ വേദി വിപുലീകരിച്ചു

പാ​​​​രീ​​​​സ്: ഫ്രാ​​​​ൻ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പാ​​​​രീ​​​​സി​​​​ൽ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ റി​​​ക്കാ​​​ർ​​​ഡ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ.

പാ​​​​രീ​​​​സി​​​​ലെ പ്ലേ​​​​സ് ഡി ​​​​ലാ കോ​​​​ൺ​​​​കോ​​​​ർ​​​​ഡി​​​​ലും ഷാം​​​​പ്സ് എ​​​​ലി​​​​സേ​​​​യി​​​​ലു​​​​മാ​​​​യി ന​​​ട​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ലേ​​​ക്ക് ഇ​​​​തു​​​​വ​​​​രെ ആ​​​​റു​​​​ല​​​​ക്ഷ​​​​ത്തോ​​​​ളം വി​​​ശ്വാ​​​സി​​​ക​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യി സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.

തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ എ​​​​ണ്ണം പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും വ​​​​ള​​​​രെ ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്ഥ​​​ല​​​വി​​​സ്തൃ​​​തി കൂ​​​ട്ടാ​​​നും പ്ര​​​​വേ​​​​ശ​​​​ന​​​മേ​​​​ഖ​​​​ല​​​​ക​​​​ൾ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കാ​​​​നും പാ​​​​രീ​​​​സ് രൂ​​​​പ​​​​ത​​​​യും സു​​​​ര​​​​ക്ഷാ​​​ വി​​​​ഭാ​​​​ഗ​​​​വും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

പ്ലേ​​​​സ് ഡി ​​​​ലാ കോ​​​​ൺ​​​​കോ​​​​ർ​​​​ഡി​​​​നും ഷാം​​​​പ്സ് എ​​​​ലി​​​​സേ​​​​യ്ക്കും പു​​​​റ​​​​മെ സ​​​​മീ​​​​പ​​​ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും പ്ര​​​​വേ​​​​ശ​​​​ന സോ​​​​ണു​​​​ക​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ച്ചാ​​​​ണ് സു​​​​ര​​​​ക്ഷാ​​​ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ഈ​​​ മാ​​​സം 25 മു​​​ത​​​ൽ 28 വ​​​രെ​​​യാ​​​ണു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഫ്രാ​​​ൻ​​​സ് സ​​​ന്ദ​​​ർ​​​ശ​​​നം. 26നാ​​​ണ് മാ​​​ർ​​​പാ​​​പ്പ പാ​​​രീ​​​സി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത്. 18 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഒ​​​രു മാ​​​ർ​​​പാ​​​പ്പ ഫ്ര​​​ഞ്ച് മ​​​ണ്ണി​​​ലെ​​​ത്തു​​​ന്ന​​​ത്.

അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ വ​​​ലി​​​യ ആ​​​വേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രും രാ​​​ജ്യ​​​ത്തെ ജ​​​ന​​​ത​​​യും ഈ ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തെ കാ​​​ണു​​​ന്ന​​​ത്. പാ​​​രീ​​​സി​​​നു​​​പു​​​റ​​​മെ ലൂ​​​ർ​​​ദ്, മെ​​​റ്റ്സ് ന​​​ഗ​​​ര​​​ങ്ങ​​​ളും മാ​​​ർ​​​പാ​​​പ്പ സ​​​ന്ദ​​​ർ​​​ശി​​​ക്കും. മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ ലൂ​​​ർ​​​ദി​​​ൽ ന​​​ട​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ലേ​​​ക്കും ക​​​ന​​​ത്ത ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

International

ലെ​യോ മാ​ർ​പാ​പ്പ​യു​ടെ പു​സ്ത​കത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ പ്ര​സി​ദ്ധീ​ക​രി​ച്ചു

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ്വ​​​​കാ​​​​ര്യ കു​​​​റി​​​​പ്പു​​​​ക​​​​ളും പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളും അ​​​​ട​​​​ങ്ങി​​​​യ "ഫ്രീ​​​​ഡം അ​​​​ണ്ട​​​​ർ ഗ്രേ​​​​സ്: റി​​​​ഫ്ല​​​​ക്‌​​​​ഷ​​​​ൻ​​​​സ് ഓ​​​​ൺ ദ ​​​​സ്പി​​​​രി​​​​ച്വ​​​​ൽ ട്ര​​​​ഡി​​​​ഷ​​​​ൻ ദാ​​​​റ്റ് ഫോം​​​​ഡ് മീ' ​​​​എ​​​​ന്ന പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ ഇം​​​​ഗ്ലീ​​​​ഷ് പ​​​​തി​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി.

യു​​​​എ​​​​സ്, യു​​​​കെ, ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ പു​​​​സ്ത​​​​കം വി​​​​ല്പ​​​​ന​​​​യ്‌​​​​ക്കെ​​​​ത്തി. വ​​​​ത്തി​​​​ക്കാ​​​​ൻ പ​​​​ബ്ലി​​​​ഷിം​​​​ഗ് ഹൗ​​​​സ് "ലീ​​​​ബെരി സൊ​​​​ത്തോ ലാ ​​​​ഗ്രാ​​​​സി​​​​യ' എ​​​​ന്ന​​​​പേ​​​​രി​​​​ൽ മു​​​​ന്പ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ​​​​തി​​​​പ്പി​​​​ന്‍റെ ഇം​​​​ഗ്ലീ​​​​ഷ് പ​​​​രി​​​​ഭാ​​​​ഷ​​​​യാ​​​​ണി​​​​ത്.

ത​​​​ന്‍റെ ആ​​​​ത്മീ​​​​യ​​​​ജീ​​​​വി​​​​ത​​​​ത്തെ​​​​യും ലോ​​​​ക​​​​വീ​​​​ക്ഷ​​​​ണ​​​​ത്തെ​​​​യും സ്വാ​​​​ധീ​​​​നി​​​​ച്ച വി​​​​ശു​​​​ദ്ധ അ​​​​ഗ​​​​സ്റ്റി​​​​ന്‍റെ പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ചി​​​​ന്ത​​​​ക​​​​ളാ​​​​ണ് പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന പ്ര​​​​മേ​​​​യം.

അ​​​​ഗ​​​​സ്റ്റീ​​​​നി​​​​യ​​​​ൻ സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പ്രി​​​​യോ​​​​ർ ജ​​​​ന​​​​റ​​​​ലാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്തെ ധ്യാ​​​​ന​​​​ങ്ങ​​​​ൾ, പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ, വ്യ​​​​ക്തി​​​​ഗ​​​​ത കു​​​​റി​​​​പ്പു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ് പു​​​​സ്ത​​​​ക​​​​ത്തി​​​​ലു​​​​ള്ള​​​​ത്. 9/11 ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം, രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര​​​​ങ്ങ​​​​ൾ, ദാ​​​​രി​​​​ദ്ര്യം, മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യോ​​​​ടു​​​​ള്ള സ​​​​ഭ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്നു.

പ്ര​​​​ശ​​​​സ്ത ഹാ​​​​സ്യ​​​​ന​​​​ട​​​​ൻ സ്റ്റീ​​​​ഫ​​​​ൻ കോ​​​​ൾ​​​​ബെ​​​​ർ​​​​ട്ട്, പ്ര​​​​മു​​​​ഖ ന​​​​റേ​​​​റ്റ​​​​ർ സ്‌​​​​കോ​​​​ട്ട് ബ്രി​​​​ക്ക് എ​​​​ന്നി​​​​വ​​​​രാ​​​​ണ് പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ ഓ​​​​ഡി​​​​യോ പ​​​​തി​​​​പ്പി​​​​ന് ശ​​​​ബ്‌​​​​ദം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

International

9/11 ഓർമകൾ; സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നു: മാർപാപ്പ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: സെ​​​​​പ്റ്റം​​​​​ബ​​​​​ർ 11 ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ 25-ാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​വേ​​​​​ള​​​​​യി​​​​​ൽ, ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​ൻ പൊ​​​​​ലി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ക്കാ​​​​​യി പ്രാ​​​​​ർ​​​​​ഥി​​​​​ച്ചും ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തും ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ.

വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്‌​​​​​സ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന ത്രി​​​​​കാ​​​​​ല പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്കു​​​​​ശേ​​​​​ഷം വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ​​

ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​ൻ ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ​​​​​ക്കാ​​​​​യും മു​​​​​റി​​​​​വു​​​​​ക​​​​​ൾ ഇ​​​​​പ്പോ​​​​​ഴും പേ​​​​​റു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കാ​​​​​യും ത​​​​​ന്‍റെ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ൾ പു​​​​​തു​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നും വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. തു​​​​​ട​​​​​ർ​​​​​ന്ന് ലോ​​​​​ക​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യി അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര പ്രാ​​​​​ർ​​​​​ഥ​​​​​നാ ആ​​​​​ഹ്വാ​​​​​ന​​​​​വും അ​​​​​ദ്ദേ​​​​​ഹം ന​​​​​ട​​​​​ത്തി.

International

യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം:​ മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: യു​​​​ക്രെ​​​​യ്നി​​​​ൽ തു​​​​ട​​​​രു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് വീ​​​​ണ്ടും ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

യു​​​​ക്രേ​​​​നി​​​​യ​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ ന​​​​ട​​​​ക്കു​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ‘ത​​​​ക​​​​രു​​​​ന്ന ഹൃ​​​​ദ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ്’താ​​​​ൻ കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന് ഇ​​​​ന്ന​​​​ലെ ത്രി​​​​കാ​​​​ല പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യ​​​​വെ മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഭ​​​​യ​​​​ത്തി​​​​ലും ഭീ​​​​തി​​​​യി​​​​ലും ക​​​​ഴി​​​​യു​​​​ന്ന ആ ​​​​ജ​​​​ന​​​​ത​​​​യു​​​​ടെ ക​​​​ഷ്‌​​​​ട​​​​പ്പാ​​​​ടു​​​​ക​​​​ൾ കാ​​​​ണു​​​​മ്പോ​​​​ൾ ത​​​​ന്‍റെ ഹൃ​​​​ദ​​​​യം ത​​​​ക​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ മാ​​​​ർ​​​​പാ​​​​പ്പ, അ​​​​ക്ര​​​​മ​​​​വും ന​​​​ശീ​​​​ക​​​​ര​​​​ണ​​​​വും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലേ​​​​ക്ക് മ​​​​ന​​​​സ് തു​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

International

നേ​പ്പാ​ളിനു സ​ഹാ​യ​വു​മാ​യി ലെയോ മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: മി​​​​ന്ന​​​​ൽപ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത ദു​​​​രി​​​​തം നേ​​​​രി​​​​ടു​​​​ന്ന നേ​​​​പ്പാ​​​​ളി​​​​ന് ആ​​​​ശ്വാ​​​​സ​​​​വു​​​​മാ​​​​യി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ കൈ​​​​മാ​​​​റി. വ​​​​ത്തി​​​​ക്കാ​​​​ന്‍റെ കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യം വ​​​​ഴി​​​​യാ​​​​ണ് സാ​​​​മ്പ​​​​ത്തി​​​​കസ​​​​ഹാ​​​​യം എ​​​​ത്തി​​​​ച്ച​​​​ത്.

നേ​​​​പ്പാ​​​​ളി​​​​ലു​​​​ണ്ടാ​​​​യ പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ അ​​​​തീ​​​​വ ദുഃ​​​​ഖ​​​​വും പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും അ​​​​റി​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട് മാ​​​​ർ​​​​പാ​​​​പ്പ ടെ​​​​ലി​​​​ഗ്രാം സ​​​​ന്ദേ​​​​ശം അ​​​​യ​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യേ​​​​ച്ച​​​​റു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യ​​​​ത്. ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കു ഭ​​​​ക്ഷ​​​​ണം, താ​​​​ത്കാ​​​​ലി​​​​ക പാ​​​​ർ​​​​പ്പി​​​​ടം, മ​​​​റ്റ് അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ഈ ​​​​തു​​​​ക വി​​​​നി​​​​യോ​​​​ഗി​​​​ക്കും.

ഏ​​​​റ്റ​​​​വും ദു​​​​ർ​​​​ബ​​​​ല​​​​രാ​​​​യ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കു​​​​ള്ള സാ​​​​മീ​​​​പ്യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഭ അ​​​​വ​​​​രെ ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​ന്‍റെ​​​​യും പ്ര​​​​ക​​​​ട​​​​മാ​​​​യ തെ​​​​ളി​​​​വാ​​​​ണ് ഈ ​​​​സ​​​​ഹാ​​​​യ​​​​മെ​​​​ന്ന് കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യം അ​​​​ധ്യ​​​​ക്ഷ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ലൂ​​​​യി​​​​സ് മാ​​​​രി​​​​ൻ ഡി ​​​​സാ​​​​ൻ മാ​​​​ർ​​​​ട്ടി​​​​ൻ പ​​​​റ​​​​ഞ്ഞു.

ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യും നേ​​​​പ്പാ​​​​ളി​​​​ന് സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സ​​​​മി​​​​തി അ​​​​ഞ്ചു ല​​​​ക്ഷം യൂ​​​​റോ അ​​​​നു​​​​വ​​​​ദി​​​​ച്ചു.

International

പ്രാർഥനയും സാമൂഹിക നീതിയും വേർപിരിക്കാനാവാത്തത്: മാർപാപ്പ

വ​​ത്തി​​ക്കാ​​ൻ: പ്രാ​​​ർ​​​ഥ​​​ന​​​യും സാ​​​മൂ​​​ഹി​​​ക നീ​​​തി​​​ക്കു​​വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പ​​​ര​​​സ്പ​​​ര പൂ​​​ര​​​ക​​​ങ്ങ​​​ളും വേ​​​ർ​​​പി​​​രി​​​ക്കാ​​​നാ​​​വാ​​​ത്ത​​​തു​​​മാ​​​ണെ​​​ന്ന വി​​​ശു​​​ദ്ധ വി​​​ൻ​​​സെ​​​ന്‍റ് ഡി ​​​പോ​​​ളി​​​ന്‍റെ പ​​​ഠ​​​ന​​​ങ്ങ​​​ളെ അ​​​നു​​​സ്മ​​​രി​​പ്പി​​ച്ച് ലെ​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സെ​​​ന്‍റ് വി​​​ൻ​​​സെ​​ന്‍റ് ഡി ​​​പോ​​​ൾ സൊ​​​സൈ​​​റ്റി​​​യി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി സം​​​ഘ​​​വു​​​മാ​​​യി ന​​ട​​ത്തി​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​യി​​ലാ​​യി​​രു​​ന്നു മാ​​​ർ​​​പാ​​​പ്പ ഇ​​ക്കാ​​ര‍്യം അ​​നു​​സ്മ​​രി​​ച്ച​​ത്.

പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ത് ക്രി​​​സ്തു​​​വി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​ണെ​​​ന്നും അ​​​വ​​​രെ സേ​​​വി​​​ക്കു​​​ന്ന​​​വ​​​രോ​​​ട് ദൈ​​​വം എ​​​പ്പോ​​​ഴും ഉ​​​ദാ​​​ര​​​മ​​​ന​​​സ്ക​​​നാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു​​​മു​​​ള്ള വി​​​ശു​​​ദ്ധ അ​​​ഗ​​​സ്റ്റി​​​ന്‍റെ പ​​​ഠ​​​ന​​​വും മാ​​​ർ​​​പാ​​​പ്പ ഉ​​ദ്ധ​​രി​​ച്ചു.

പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ക്രി​​​സ്തു​​​വി​​​നെ സേ​​​വി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ, ദൈ​​​വ​​​കൃ​​​പ നി​​​ങ്ങ​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ​​​യും മ​​​ന​​​സു​​​ക​​​ളെ​​​യും ശു​​​ദ്ധീ​​​ക​​​രി​​​ക്കുമെ​​ന്നും മാ​​ർ​​പാ​​പ്പ പ​​​റ​​​ഞ്ഞു.

International

സഭയുടെ സംഗീതപാരമ്പര്യം സംരക്ഷിക്കപ്പെടണം: മാർപാപ്പ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: പ്രാ​​​​​ദേ​​​​​ശി​​​​​ക പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ കൂ​​​​​ടി​​​​​ച്ചേ​​​​​ര​​​​​ലു​​​​​ക​​​​​ൾ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം ത​​​​​ന്നെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​സ​​​​​ഭ​​​​​യു​​​​​ടെ പ​​​​​വി​​​​​ത്ര​​​​​മാ​​​​​യ സം​​​​​ഗീ​​​​​ത​​​​​പാ​​​​​ര​​​​​മ്പ​​​​​ര്യം വ​​​​​രും​​​​​ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്നു ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ.

ആ​​​​​രാ​​​​​ധ​​​​​ന​​​​​ക്ര​​​​​മ​​​​​ത്തി​​​​​ൽ വി​​​​​ശു​​​​​ദ്ധ സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​ന് വ​​​​​ലി​​​​​യ പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ണ്ടെ​​​​​ന്നും വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്‌​​​​​സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന പ്ര​​​​​തി​​​​​വാ​​​​​ര കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യ​​​​​വേ മാ​​​​​ർ​​​പാ​​​​​പ്പ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ര​​​​​ണ്ടാം വ​​​​​ത്തി​​​​​ക്കാ​​​​​ൻ കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ന്‍റെ ‘സാ​​​​​ക്രോ​​​​​സാ​​​​​ങ്തം കോ​​​​​ൺ​​​​​സി​​​​​ലി​​​​​യം’ എ​​​​​ന്ന പ്ര​​​​​മാ​​​​​ണ​​​​​രേ​​​​​ഖ​​​​​യെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി​​​​​യു​​​​​ള്ള പ്ര​​​​​ബോ​​​​​ധ​​​​​ന പ​​​​​ര​​​​​മ്പ​​​​​ര​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് മാ​​​​​ർ​​​​​പാ​​​​​പ്പ വി​​​​​ശു​​​​​ദ്ധ സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​ന്‍റെ പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

"പാ​​​​​ടു​​​​​ന്ന​​​​​ത് സ്‌​​​​​നേ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ല​​​​​ക്ഷ​​​​​ണ​​​​​മാ​​​​​ണ്'' എ​​​​​ന്ന വി​​​​​ശു​​​​​ദ്ധ അ​​​​​ഗ​​​​​സ്റ്റി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ൾ ഉ​​​​​ദ്ധ​​​​​രി​​​​​ച്ച മാ​​​​​ർ​​​​​പാ​​​​​പ്പ, സം​​​​​ഗീ​​​​​തം വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഐ​​​​​ക്യ​​​​​വും ദൈ​​​​​വ​​​​​സ്തു​​​​​തി​​​​​യും വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്നു​​​​​വെ​​​​​ന്നും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

സ​​​​​ഭ​​​​​യു​​​​​ടെ സം​​​​​ഗീ​​​​​ത​​​​പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​ത്തി​​​​​ന് വ​​​​​ലി​​​​​യ വി​​​​​ല​​​​​യു​​​​​ണ്ട്. ഗ്രി​​​​​ഗോ​​​​​റി​​​​​യ​​​​​ൻ സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​നും പൈ​​​​​പ്പ് ഓ​​​​​ർ​​​​​ഗ​​​​​നും ആ​​​​​രാ​​​​​ധ​​​​​ന​​​​​ക്ര​​​​​മ​​​​​ത്തി​​​​​ൽ പ്ര​​​​​ത്യേ​​​​​ക സ്ഥാ​​​​​ന​​​​​മു​​​​​ണ്ട്. എ​​​​​ങ്കി​​​​​ലും പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​വും അ​​​​​നു​​​​​യോ​​​​​ജ്യ​​​​​വു​​​​​മാ​​​​​യ മ​​​​​റ്റ് വാ​​​​​ദ്യോ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും സം​​​​​ഗീ​​​​​ത​​​​​രൂ​​​​​പ​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​മെ​​​​​ന്നും മാ​​​​​ർ​​​​​പാ​​​​​പ്പ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

International

വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്ക് എതിരായ അക്രമം അവസാനിപ്പിക്കണം: മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ പ​​​ല​​​സ്തീ​​​ൻ ജ​​​ന​​​ത​​​യ്‌​​​ക്കെ​​​തി​​​രേ തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ണ്ടാ​​​കു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ൾ ഉ​​​ട​​​ന​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ. ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ ത്രി​​​കാ​​​ല പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം തീ​​​ർ​​​ഥാ​​​ട​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ.

മേ​​​ഖ​​​ല​​​യി​​​ൽ ശാ​​​ശ്വ​​​ത സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ‘ദ്വി​​​രാ​​​ഷ്‌​​​ട്ര പ​​​രി​​​ഹാ​​​രം’ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മൂ​​​ഹം മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​സ്ര​​​യേ​​​ലും പ​​​ല​​​സ്തീ​​​നും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട അ​​​തി​​​ർ​​​ത്തി​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​ലും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തി​​​ലും ക​​​ഴി​​​യു​​​ന്ന ദ്വി​​​രാ​​​ഷ്‌​​​ട്ര പ​​​രി​​​ഹാ​​​ര​​​മാ​​​ണു മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് ഏ​​​ക പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന വ​​​ത്തി​​​ക്കാ​​​ന്‍റെ നി​​​ല​​​പാ​​​ട് മാ​​​ർ​​​പാ​​​പ്പ വീ​​​ണ്ടും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യ​​​ല്ല, മ​​​റി​​​ച്ച് സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യും മാ​​​ത്ര​​​മേ ശാ​​​ശ്വ​​​ത സ​​​മാ​​​ധാ​​​നം സാ​​​ധ്യ​​​മാ​​​കൂ​​​വെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

International

അ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് ന​യ​ത​ന്ത്ര​ത്തി​ന് വ​ഴി​യൊ​രു​ക്കൂ: മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: സു​​​​ഡാ​​​​ൻ, യു​​​​ക്രെ​​​​യ്ൻ, റ​​​​ഷ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ തു​​​​ട​​​​രു​​​​ന്ന അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ വി​​​​ത​​​​യ്ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ന് മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളാ​​​​യ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​ത് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​ന്ന​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ത്രി​​​​കാ​​​​ല ജ​​​​പ പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യ​​​​വെ മാ​​​​ർ​​​​പാ​​​​പ്പ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

‘യു​​​​ദ്ധം കൂ​​​​ടു​​​​ത​​​​ൽ യു​​​​ദ്ധ​​​​ങ്ങ​​​​ളെ​​​​യ​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​ന്നും സൃ​​​​ഷ്‌​​​​ടി​​​​ക്കി​​​​ല്ല. അ​​​​ത് അ​​​​ള​​​​വ​​​​റ്റ ദു​​​​രി​​​​ത​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. അ​​​​ക്ര​​​​മ​​​​ത്തി​​​​ന്‍റെ ഈ ​​​​ദു​​​​ര​​​​ന്ത​​​​ച​​​​ക്രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി ന​​​​യ​​​​ത​​​​ന്ത്ര​​​​ത്തി​​​​നും സം​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും വ​​​​ഴി​​​​തു​​​​റ​​​​ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​ത്-​​​​മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

സു​​​​ഡാ​​​​നി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ത്താ​​​​നു​​​​ള്ള പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് പി​​​​ന്തു​​​​ണ ന​​​​ൽ​​​​കാ​​​​ൻ രാ​​​​ജ്യാ​​​​ന്ത​​​​ര​​​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ട് മാ​​​​ർ​​​​പാ​​​​പ്പ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

യു​​​​ക്രെ​​​​യ്നി​​​​ലും റ​​​​ഷ്യ​​​​യി​​​​ലും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ആ​​​ശ​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മാ​​​​ർ​​​​പാ​​​​പ്പ, ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​വും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

International

വേ​ദ​നി​ക്കു​ന്ന മ​നു​ഷ്യ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ക: യു​വാ​ക്ക​ളോ​ട് ലെ​യോ മാ​ർ​പാ​പ്പ

അ​​​​സീ​​​​സി: സ്വാ​​​​ർ​​​​ഥത​​​​യും അ​​​​ക്ര​​​​മ​​​​വും നി​​​​റ​​​​ഞ്ഞ ലോ​​​​ക​​​​ത്തു ഭ​​​​യ​​​​ത്തെ​​​​യും നി​​​​രാ​​​​ശ​​​​യെ​​​​യും അ​​​​തി​​​​ജീ​​​​വി​​​​ച്ചു സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ സം​​​​സ്കാ​​​​രം പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്താ​​​​ൻ ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ആ​​​​ഹ്വാ​​​​നം.

ഇ​റ്റ​ലി​യി​ലെ അ​സീ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഗോ! 2026’ ​ഫ്രാ​ൻ​സി​സ്ക​ൻ യു​വ​ജ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ന്താ മ​രി​യ ദെ​ല്ലി ആ​ഞ്ച​ലി (മാ​ലാ​ഖ​മാ​രു​ടെ രാ​ജ്ഞി​യാ​യ മ​റി​യ​ത്തി​ന്‍റെ) പള്ളിയി​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​മ​​​ധ്യേ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​ച്ചെ​​​​ല്ലാ​​​​നും പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ മു​​​​റി​​​​വു​​​​ക​​​​ളി​​​​ൽ ആ​​​​ശ്വാ​​​​സ​​​​മേ​​​​കാ​​​​നും അ​​​ദ്ദേ​​​ഹം യു​​​​വാ​​​​ക്ക​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

“നീ​​​​തി​​​​നി​​​​ഷേ​​​​ധം മൂ​​​​ലം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ സ്വ​​​​പ്ന​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് നി​​​​ങ്ങ​​​​ൾ ക​​​​ട​​​​ന്നു​​​​ചെ​​​​ല്ല​​​​ണം. ഭ​​​​യ​​​​വും നി​​​​രാ​​​​ശ​​​​യും ഉ​​​​പേ​​​​ക്ഷി​​​​ച്ച്, ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തി​​​​ൽ വി​​​​ശ്വ​​​​സി​​​​ച്ച് ഈ ​​​​യു​​​​ഗ​​​​ത്തി​​​​ലെ പു​​​​തി​​​​യ വി​​​​ശു​​​​ദ്ധ​​​​രാ​​​​കാ​​​​ൻ നി​​​​ങ്ങ​​​​ൾ ധൈ​​​​ര്യം കാ​​​​ണി​​​​ക്ക​​​​ണം. ഭ​​​​യ​​​​വും അ​​​​ജ്ഞ​​​​ത​​​​യു​​​​മാ​​​​ണ് മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ വേ​​​​ലി​​​​ക്കെ​​​​ട്ടു​​​​ക​​​​ളും വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യും സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​തം രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ലാ​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ചൂ​​​​ഷ​​​​ണം ചെ​​​​യ്യ​​​​പ്പെ​​​​ട​​​​രു​​​​ത്” -മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ത്മീ​​​​യ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ പോ​​​​ർ​​​​സ്യു​​​​ങ്കു​​​​ള​​​​യി​​​​ൽ ന​​​​ട​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷ​​​മാ​​​ണ് മാ​​​​ർ​​​​പാ​​​​പ്പ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ​​​​ത്.

International

മാർപാപ്പ നവംബറിൽ ഉറുഗ്വെ, അർജന്‍റീന, പെറു രാജ്യങ്ങൾ സന്ദർശിക്കും

വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ സി​​​​​​റ്റി: ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ ന​​​​​​വം​​​​​​ബ​​​​​​ർ മാ​​​​​​സ​​​​​​ത്തി​​​​​​ൽ ലാ​​​​​​റ്റി​​​​​​ൻ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളാ​​​​​​യ ഉ​​​​​​റു​​​​​​ഗ്വേ, അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന, പെ​​​​​​റു എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം ന​​​​​​ട​​​​​​ത്തും.

ന​​​​​​വം​​​​​​ബ​​​​​​ർ ആ​​​​​​റു മു​​​​​​ത​​​​​​ൽ 17 വ​​​​​​രെ 11 ദി​​​​​​വ​​​​​​സം ന​​​​​​ട​​​​​​ക്കു​​​​​​ന്ന പ​​​​​​ര്യ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ൽ 10 പ്ര​​​​​​മു​​​​​​ഖ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ൾ മാ​​​​​​ർ​​​​​​പാ​​​​​​പ്പ സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​മെ​​​​​​ന്ന് വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ പ്ര​​​​​​സ് ഓ​​​​​​ഫീ​​​​​​സ് അ​​​​​​റി​​​​​​യി​​​​​​ച്ചു. സ​​​​​​ഭാ​​​​​​ധ്യ​​​​​​ക്ഷ​​​​​​നാ​​​​​​യ​​​​​​ശേ​​​​​​ഷ​​​​​​മു​​​​​​ള്ള അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​റാ​​​​​​മ​​​​​​ത്തെ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര പ​​​​​​ര്യ​​​​​​ട​​​​​​ന​​​​​​മാ​​​​​​ണി​​​​​​ത്.

ന​​​​​​വം​​​​​​ബ​​​​​​ർ ആ​​​​​​റു​​​​​​മു​​​​​​ത​​​​​​ൽ എ​​​​​​ട്ടു​​​​​​വ​​​​​​രെ ഉ​​​​​​റു​​​​​​ഗ്വെ​​​​​​യി​​​​​​ലെ മോ​​​​​​ന്തെവീദെയോ, പൈ​​​​​​സാ​​​​​​ണ്ടു, ഫ്ലോ​​​​​​റി​​​​​​ഡ എ​​​​​​ന്നീ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ൾ സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കും. എ​​​​​​ട്ടു മു​​​​​​ത​​​​​​ൽ 11 വ​​​​​​രെ​​​​​​യാ​​​​​​ണ് അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന​​​​​​യി​​​​​​ലെ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം. ബു​​​​​​വേ​​​​​​നോ​​​​​​സ് ഐ​​​​​​റി​​​​​​സ്, കോ​​​​​​ർ​​​​​​ഡോ​​​​​​ബ, ലു​​​​​​ഹാ​​​​​​ൻ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ൾ സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കും.

ദി​​​​​​വം​​​​​​ഗ​​​​​​ത​​​​​​നാ​​​​​​യ ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ ജ​​​​​​ന്മ​​​​​​ദേ​​​​​​ശ​​​​​​മാ​​​​​​ണ് അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന് ത​​​​​​ന്‍റെ 13 വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ സ്വ​​​​​​ന്തം നാ​​​​​​ട് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ച്ചി​​​​​​രു​​​​​​ന്നി​​​​​​ല്ല. ഏ​​​​​​ക​​​​​​ദേ​​​​​​ശം 40 വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ശേ​​​​​​ഷ​​​​​​മാ​​​​​​ണ് ഒ​​​​​​രു മാ​​​​​​ർ​​​​​​പാ​​​​​​പ്പ അ​​​​​​ർ​​​​​​ജ​​​​​​ന്‍റീ​​​​​​ന​​​​​​യി​​​​​​ലെ​​​​​​ത്തു​​​​​​ന്ന​​​​​​ത്.

ന​​​​​​വം​​​​​​ബ​​​​​​ർ 11ന് ​​​​​​പെ​​​​​​റു​​​​​​വി​​​​​​ലെ​​​​​​ത്തു​​​​​​ന്ന ലെ​​​​​​യോ മാ​​​​​​ർ​​​​​​പാ​​​​​​പ്പ ലി​​​​​​മ, ചി​​​​​​ക്ലാ​​​​​​യോ, കു​​​​​​സ്കോ, പു​​​​​​ക്കാ​​​​​​ൽ​​​​​​പ എ​​​​​​ന്നീ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ൾ സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കും. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ ജ​​​​​​നി​​​​​​ച്ച ആ​​​​​​ദ്യ മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യാ​​​​​​യ ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ന് പെ​​​​​​റു​​​​​​വു​​​​​​മാ​​​​​​യി ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല​​​​​​ത്തെ അ​​​​​​ടു​​​​​​ത്ത ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ട്.

1985ൽ ​​​​​​ഒ​​​​​​രു മി​​​​​​ഷ​​​​​​ന​​​​​​റി​​​​​​യാ​​​​​​യി പെ​​​​​​റു​​​​​​വി​​​​​​ലെ​​​​​​ത്തി​​​​​​യ അ​​​​​​ദ്ദേ​​​​​​ഹം പി​​​​​​ന്നീ​​​​​​ട് ചി​​​​​​ക്ലാ​​​​​​യോ രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ ബി​​​​​​ഷ​​​​​​പ്പാ​​​​​​യി 2015 മു​​​​​​ത​​​​​​ൽ 2023 വ​​​​​​രെ സേ​​​​​​വ​​​​​​ന​​​​​​മ​​​​​​നു​​​​​​ഷ്ഠി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

പെ​​​​​​റു​​​​​​വി​​​​​​ലെ പൗ​​​​​​ര​​​​​​ത്വം കൂ​​​​​​ടി​​​​​​യു​​​​​​ള്ള മാ​​​​​​ർ​​​​​​പാ​​​​​​പ്പ, നേ​​​​​​ര​​​​​​ത്തേ അ​​​​​​വി​​​​​​ടെ ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലി​​​​​​രു​​​​​​ന്ന ആ​​​​​​ൽ​​​​​​ബ​​​​​​ർ​​​​​​ട്ടോ ഫു​​​​​​ജി​​​​​​മോ​​​​​​റി​​​​​​യു​​​​​​ടെ കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലെ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ലം​​​​​​ഘ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ​​​​​​യും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​നു ന​​​​​​ൽ​​​​​​കി​​​​​​യ മാ​​​​​​പ്പി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യും ബി​​​​​​ഷ​​​​​​പ്പാ​​​​​​യി​​​​​​രി​​​​​​ക്കെ പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യി നി​​​​​​ല​​​​​​പാ​​​​​​ടെ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്നു.

ഈ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ 25 മു​​​ത​​​ൽ 28 വ​​​രെ മാ​​​ർ​​​പാ​​​പ്പ ഫ്രാ​​​ൻ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കും.

International

ന​മ്മെ സ്വ​ത​ന്ത്ര​രാ​ക്കു​ന്ന സ​ത്യം അ​ന്വേ​ഷി​ക്കാ​ൻ യു​വാ​ക്ക​ളോ​ടു മാ​ർ​പാ​പ്പ

സ​​​​രാ​​​​ജെ​​​​വോ: താ​​​​ത്കാ​​​​ലി​​​​ക സ​​​​ന്തോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ വ്യാ​​​​മോ​​​​ഹ​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ണു​​​​പോ​​​​കാ​​​​തെ ന​​​​മ്മെ സ്വ​​​​ത​​​​ന്ത്ര​​​​രാ​​​​ക്കു​​​​ന്ന സ​​​​ത്യം ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ആ​​​​ഹ്വാ​​​​നം.

പെ​​​​ട്ടെ​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന താ​​​​ത്കാ​​​​ലി​​​​ക സ​​​​ന്തോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യി തോ​​​​ന്നാ​​​​മെ​​​​ങ്കി​​​​ലും മ​​​​ന​​​​സി​​​​ൽ ശാ​​​​ശ്വ​​​​ത​​​​മാ​​​​യ ഒ​​​​രു മു​​​​ദ്ര​​​​യും പ​​​​തി​​​​പ്പി​​​​ക്കാ​​​​തെ അ​​​​വ പെ​​​​ട്ടെ​​​​ന്ന് അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കു​​​​ന്നു​​​​വെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ബോ​​​​സ്നി​​​​യ ആ​​​​ൻ​​​​ഡ് ഹെ​​​​ർ​​​​സ​​​​ഗോ​​​​വി​​​​ന​​​​യി​​​​ലെ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ മെ​​​​ഡ്ജു​​​​ഗൊ​​​​റെ​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര യു​​​​വ​​​​ജ​​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

പ​​​​രി​​​​ശു​​​​ദ്ധാ​​​​ത്മാ​​​​വി​​​​നാ​​​​ൽ ന​​​​യി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ സ്വ​​​​യം വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കാ​​​​നും പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യു​​​​ടെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ അ​​​​ഭ​​​​യം തേ​​​​ടാ​​​​നും ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു​​​​കൊ​​​​ണ്ടാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദേ​​​​ശം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. അ​​​​ങ്ങ​​​​നെ സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​മാ​​​​ന​​​​മാ​​​​യ സാ​​​​ക്ഷി​​​​ക​​​​ളാ​​​​കാ​​​​നും സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ വ​​​​ക്താ​​​​ക്ക​​​​ളാ​​​​കാ​​​​നും സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ സ​​​​മാ​​​​ധാ​​​​നം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​കാ​​​​നും യു​​​​വാ​​​​ക്ക​​​​ൾ​​​​ക്ക് സാ​​​​ധി​​​​ക്ക​​​​ട്ടേ​​​​യെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ശം​​​​സി​​​​ച്ചു.

വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു​​​​ മു​​​​ന്നോ​​​​ടി​​​​യാ​​​​യി മെ​​​​ഡ്ജു​​​​ഗൊ​​​​റെ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള അ​​​​പ്പോ​​​​സ്ത​​​​ലി​​​​ക് വി​​​​സി​​​​റ്റേ​​​​റ്റ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​ൽ​​​​ദോ ക​​​​വ​​​​ല്ലി​​​​യാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദേ​​​​ശം വാ​​​​യി​​​​ച്ച​​​​ത്.

വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് ബോ​​​​സ്നി​​​​യ-​​​​ഹെ​​​​ർ​​​​സെ​​​​ഗോ​​​​വി​​​​ന​​​​യി​​​​ലെ​​​​യും മോ​​​​ണ്ടെ​​​​നെ​​​​ഗ്രോ​​​​യി​​​​ലെ​​​​യും അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യോ വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി ചു​​​​ള്ളി​​​​ക്കാ​​​​ട്ട് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

1989ൽ ​​​​ആ​​​​രം​​​​ഭി​​​​ച്ച ഈ ​​​​യു​​​​വ​​​​ജ​​​​ന സ​​​​മ്മേ​​​​ള​​​​നം എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്നു. ഈ​​​മാ​​​സം ആ​​​റു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ 73 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 50,000ത്തോ​​​ളം യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

International

സ​മാ​ധാ​ന​ച​ര്‍​ച്ച​ക​ള്‍ക്കായി മാ​ര്‍​പാ​പ്പ​യു​ടെ ആ​ഹ്വാ​നം

റോം: ​​വി​​ശു​​ദ്ധ നാ​​ട്ടി​​ലും മ​​ധ്യ​​പൂ​​ര്‍​വേ​​ഷ്യ​​യി​​ലും ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ ലെ​​യോ പ​​തി​​നാ​​ലാ​​മ​​ന്‍ മാ​​ര്‍​പാ​​പ്പ​​യു​​ടെ അ​​ഭ്യ​​ര്‍​ഥ​​ന. വ​​ര്‍​ധി​​ച്ചു​​വ​​രു​​ന്ന അ​​ക്ര​​മ​​ങ്ങ​​ളി​​ല്‍ ക​​ടു​​ത്ത ആ​​ശ​​ങ്ക പ്ര​​ക​​ടി​​പ്പി​​ച്ച മാ​​ര്‍​പാ​​പ്പ, സൈ​​നി​​ക​​ന​​ട​​പ​​ടി​​ക​​ള്‍ അ​​വ​​സാ​​നി​​പ്പി​​ച്ച് ച​​ര്‍​ച്ച​​ക​​ളി​​ലൂ​​ടെ നീ​​തി​​യു​​ക്ത​​മാ​​യ പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്നും ആ​​ഹ്വാ​​നം ചെ​​യ്തു.

വേ​​ന​​ല്‍​ക്കാ​​ല വ​​സ​​തി​​യാ​​യ ക​​സ്‌​​തേല്‍ ഗ​​ണ്ടോ​​ള്‍​ഫോ​​യി​​ല്‍ ഇ​​ന്ന​​ലെ ത്രി​​സ​​ന്ധ്യാ പ്രാ​​ര്‍​ഥ​​ന​​യ്ക്കു​​ശേ​​ഷം തീ​​ര്‍​ഥാ​​ട​​ക​​രെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മാ​​ര്‍​പാ​​പ്പ.

വി​​ശു​​ദ്ധ നാ​​ട്ടി​​ല്‍ തു​​ട​​രു​​ന്ന​​തും ശ​​ക്ത​​മാ​​കു​​ന്ന​​തു​​മാ​​യ അ​​ക്ര​​മ​​ങ്ങ​​ളെ താ​​ന്‍ ക​​ടു​​ത്ത ആ​​ശ​​ങ്ക​​യോ​​ടെ നി​​രീ​​ക്ഷി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു പ​​റ​​ഞ്ഞ മാ​​ര്‍​പാ​​പ്പ, ഓ​​രോ വ്യ​​ക്തി​​യു​​ടെ​​യും തു​​ല്യ അ​​ന്ത​​സി​​ലും തു​​ല്യ അ​​വ​​കാ​​ശ​​ങ്ങ​​ളി​​ലും അ​​ധി​​ഷ്ഠി​​ത​​മാ​​യ, നീ​​തി​​യു​​ക്ത​​മാ​​യ ഒ​​രു രാ​ഷ്‌​ട്രീ​യ പ​​രി​​ഹാ​​രം ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ച​​ര്‍​ച്ച​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്ത​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

യു​​ദ്ധം​മൂ​​ലം ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള എ​​ല്ലാ ജ​​ന​​ങ്ങ​​ള്‍​ക്കു​​മാ​​യി പ്രാ​​ര്‍​ഥി​​ക്കു​​ന്ന​​ത് തു​​ട​​രാ​​നും മാ​​ര്‍​പാ​​പ്പ എ​​ല്ലാ​​വ​​രെ​​യും ആ​​ഹ്വാ​​നം ചെ​​യ്തു.

“മ​​ധ്യ​​പൂ​​ര്‍​വേ​​ഷ്യ​​യി​​ല്‍ സൈ​​നി​​ക​​ന​​ട​​പ​​ടി​​ക​​ള്‍ ശ​​ക്ത​​മാ​​ക്കി​​യ​​ത് വീ​​ണ്ടും അ​​ക്ര​​മ​​വും നാ​​ശ​​ന​​ഷ്‌​ട​​ങ്ങ​​ളും വ​​രു​​ത്തി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ത് എ​​ണ്ണ​​മ​​റ്റ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ ജീ​​വ​​നെ വ​​ലി​​യ അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​ക​​യും കു​​ടി​​വെ​​ള്ള​​ത്തി​​ന്‍റെ​​യും വൈ​​ദ്യു​​തി​​യു​​ടെ​​യും ക്ഷാ​​മം രൂ​​ക്ഷ​​മാ​​ക്കു​​ക​​യും ചെ​​യ്തി​​രി​​ക്കു​​ന്നു.

ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ ക​​ക്ഷി​​ക​​ളും ത​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ നി​​ര്‍​ത്ത​​ലാ​​ക്ക​​ണ​​മെ​​ന്നും അ​​ടി​​യ​​ന്ത​​ര​​മാ​​യി ച​​ര്‍​ച്ച​​ക​​ളു​​ടെ​​യും ന​​യ​​ത​​ന്ത്ര​​ത്തി​ന്‍റെ​​യും വ​​ഴി​​ക​​ള്‍ വീ​​ണ്ടും തു​​റ​​ക്ക​​ണ​​മെ​​ന്നും ഞാ​​ന്‍ അ​​ഭ്യ​​ര്‍​ഥി​​ക്കു​​ന്നു.” -മാ​​ര്‍​പാ​​പ്പ പ​​റ​​ഞ്ഞു.

International

പരിസ്ഥിതി സംരക്ഷണത്തിന് മാർപാപ്പയുടെ പേരിൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ബ​​​​ഹു​​​​മ​​​​തി

റോം: ​​​​പ​​​​രി​​​​സ്ഥി​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ണ രം​​​​ഗ​​​​ത്തും സാ​​​​മൂ​​​​ഹി​​​​ക​​​​ക്ഷേ​​​​മ​​​​ത്തി​​​​ലും വേ​​​​റി​​​​ട്ട സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കാ​​​​യി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പേ​​​​രി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ബ​​​​ഹു​​​​മ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ പെ​​​​ൻ​​​​സി​​​​ൽ​​​​വാ​​​​നി​​​​യ​​​​യി​​​​ലെ വി​​​​ല്ല​​​​നോ​​​​വ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ "പോ​​​​പ്പ് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ സ​​​​സ്റ്റൈ​​​​ന​​​​ബി​​​​ലി​​​​റ്റി മെ​​​​ഡ​​​​ൽ' അ​​​​ടു​​​​ത്ത ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ൽ റോ​​​​മി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​ത​​​​ന്നെ നേ​​​​രി​​​​ട്ട് വി​​​​ജ​​​​യി​​​​ക്കു സ​​​​മ്മാ​​​​നി​​​​ക്കും.

ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ 12 മു​​​​ത​​​​ൽ 15 വ​​​​രെ റോ​​​​മി​​​​ലെ പാ​​​​ട്രി​​​​സ്റ്റി​​​​ക് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് അ​​​​ഗ​​​​സ്റ്റീ​​​​നി​​​​യാ​​​​ന​​​​ത്തി​​​​ലും മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വേ​​​​ന​​​​ൽ​​​​ക്കാ​​​​ല വ​​​​സ​​​​തി​​​​യാ​​​​യ ക​​​​സ്തേ​​​​ൽ ഗാണ്ടാൾ​​​​ഫോ​​​​യി​​​​ലെ ലൗ​​​​ദാ​​​​ത്തോ സീ ​​​​ഉ​​​​ദ്യാ​​​​ന​​​​ത്തി​​​​ലു​​​​മാ​​​​യാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പ​​​​രി​​​​സ്ഥി​​​​തി​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ 13ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ അ​​​​വാ​​​​ർ​​​​ഡ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.

ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അം​​​​ഗ​​​​മാ​​​​യ അ​​​​ഗ​​​​സ്റ്റീ​​​​നി​​​​യ​​​​ൻ സ​​​​ന്യാ​​​​സ​​​​സ​​​​ഭ 1842ൽ ​​​​സ്ഥാ​​​​പി​​​​ച്ച​​​​താ​​​​ണ് വി​​​​ല്ല​​​​നോ​​​​വ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല. ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ പ​​​​ഠി​​​​ച്ച ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​നം​​​​കൂ​​​​ടി​​​​യാ​​​​ണി​​​​ത്.

1977ൽ ​​​​ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് ഗ​​​​ണി​​​​ത​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ ബി​​​​രു​​​​ദം നേ​​​​ടി​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് 2014ൽ ​​​​സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഓ​​​​ണ​​​​റ​​​​റി ഡോ​​​​ക്‌​​​​ട​​​​റേ​​​​റ്റും ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ഈ ​​​​മു​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യോ​​​​ടു​​​​ള്ള ആ​​​​ദ​​​​ര​​​​സൂ​​​​ച​​​​ക​​​​മാ​​​​യാ​​​​ണ് ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ ന​​​​ൽ​​​​കു​​​​ന്ന പു​​​​ര​​​​സ്കാ​​​​രം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ദ്യ പു​​​​ര​​​​സ്കാ​​​​ര​​​​ജേ​​​​താ​​​​വി​​​​നെ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ക്കും. ഏ​​​​തു മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കും പ​​​​രി​​​​സ്ഥി​​​​തി-​​​​സാ​​​​മൂ​​​​ഹി​​​​ക സു​​​​സ്ഥി​​​​ര​​​​ത​​​​യ്ക്കാ​​​​യി ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ മു​​​​ൻ​​​​നി​​​​ർ​​​​ത്തി പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

International

മാർപാപ്പയുടെ പുതിയ പുസ്തകം പുറത്തിറങ്ങി

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​മാ​​​ധാ​​​ന​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പു​​​തി​​​യ പു​​​സ്ത​​​കം ‘ഡി​​​സാം​​​ഡ് ആ​​​ൻ​​​ഡ് ഡി​​​സാ​​​മിം​​​ഗ്: പീ​​​സ് ഈ​​​സ് എ ​​​ഗി​​​ഫ്റ്റ്’ പു​​​റ​​​ത്തി​​​റ​​​ങ്ങി.

സാ​​​ർ​​​വ​​​ത്രി​​​ക​​​സ​​​ഭ​​​യു​​​ടെ അധ്യ​​​ക്ഷ​​​നാ​​​യി 2025 മേ​​​യ് എ​​​ട്ടി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തു​​​ മു​​​ത​​​ൽ സ​​​മാ​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മാ​​​ർ​​​പാ​​​പ്പ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള വി​​​വി​​​ധ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി വ​​​ത്തി​​​ക്കാ​​​ൻ പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഈ ​​​ഗ്ര​​​ന്ഥ​​​ത്തി​​​ൽ ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് അ​​​ണു​​​വാ​​​യു​​​ധ​​​ങ്ങ​​​ള​​​ല്ല മ​​​റി​​​ച്ച് നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ​​​മാ​​​ണ് ആ​​​വ​​​ശ്യ​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ഊ​​​ന്നി​​​പ്പ​​​റ​​​യു​​​ന്നു.

അ​​​ല​​​സാ​​​ൻ​​​ഡ്രോ ബാ​​​ൻ​​​ഫി എ​​​ഡി​​​റ്റ് ചെ​​​യ്ത ഈ ​​​പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ഇ​​​റ്റാ​​​ലി​​​യ​​​ൻ പ​​​തി​​​പ്പാ​​​ണ് ഇ​​​പ്പോ​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്.

International

യുദ്ധക്കെടുതി അനുഭവിക്കുന്നവരെ മറക്കരുത്: മാർപാപ്പ

റോം: ​​​​​ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്ന യു​​​​​ദ്ധ​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും ആ​​​​​ശ​​​​​ങ്ക രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യും ദു​​​​​രി​​​​​ത​​​​​മ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കാ​​​​​യി പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ൾ ശ​​​​​ക്ത​​​​​മാ​​​​​ക്കാ​​​​​ൻ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തും ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ.

വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല വ​​​​​സ​​​​​തി​​​​​യാ​​​​​യ ക​സ്തേ​ൽ ഗ​ണ്ടോ​ർ​ഫോ ഇ​​​​​ന്ന​​​​​ലെ ത്രി​​​​​സ​​​​​ന്ധ്യാ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്കു​​​​​ശേ​​​​​ഷം തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മാ​​​ർ​​​പാ​​​പ്പ.

യു​​​​​ദ്ധ​​​​​വും അ​​​​​ക്ര​​​​​മ​​​​​വും ത​​​​​ക​​​​​ർ​​​​​ത്ത വി​​​​​വി​​​​​ധ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ സം​​​​​ഭ​​​​​വ​​​​​വി​​​​​കാ​​​​​സ​​​​​ങ്ങ​​​​​ളെ അ​​​​​തീ​​​​​വ ആ​​​​​ശ​​​​​ങ്ക​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് നോ​​​​​ക്കി​​​​​ക്കാ​​​​​ണു​​​​​ന്ന​​​​​തെ​​​​​ന്ന് മാ​​​​​ർ​​​​​പാ​​​​​പ്പ പ​​​​​റ​​​​​ഞ്ഞു. “ഈ ​​​​​സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ കാ​​​​​ര​​​​​ണം ദു​​​​​രി​​​​​ത​​​​​മ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ​​​​​യും മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ​​​​​യും നാം ​​​​​മ​​​​​റ​​​​​ക്ക​​​​​രു​​​​​ത്. സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​മാ​​​​​യ ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​പ്പം ന​​​​​മ്മു​​​​​ടെ നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ളും ചേ​​​​​ർ​​​​​ത്തു​​​​​വ​​​​​യ്ക്കാം” - മാ​​​ർ​​​പാ​​​പ്പ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.

യു​​​​​ക്രെ​​​​​യ്ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കീ​​​​​വി​​​​​ൽ റ​​​​​ഷ്യ ന​​​​​ട​​​​​ത്തി​​​​​യ ശ​​​​​ക്ത​​​​​മാ​​​​​യ മി​​​​​സൈ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ആ​​​​​ള​​​​​പാ​​​​​യ​​​​​വും നാ​​​​​ശ​​​​​ന​​​​​ഷ്‌​​​​​ട​​​​​ങ്ങ​​​​​ളും റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തിരുന്ന തിന്‍റെയും ഇ​​​​​റാ​​​​​നി​​​​​ൽ യു​​​​​എ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളും തു​​​​​ട​​​​​ർ​​​​​ന്ന് കു​​​​​വൈ​​​​​റ്റി​​​​​ലെ യു​​​​​എ​​​​​സ് സൈ​​​​​നി​​​​​ക താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​നേ​​​​​രേ ഇ​​​​​റാ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ മി​​​​​സൈ​​​​​ൽ-​​​​​ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ പു​​​​​തി​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷാ​​​​​വ​​​​​സ്ഥ​​​​​യു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​നം.

ക്രൈ​​​​​സ്ത​​​​​വ​​​​​ർ പു​​​​​ല​​​​​ർ​​​​​ത്തേ​​​​​ണ്ട വി​​​​​ന​​​​​യ​​​​​ത്തെ​​​​​യും കാ​​​​​രു​​​​​ണ്യ​​​​​ത്തെ​​​​​യും കു​​​​​റി​​​​​ച്ച് ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ച മാ​​​​​ർ​​​​​പാ​​​​​പ്പ, ബ​​​​​ല​​​​​പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യോ ആ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യോ ആ​​​​​ഡം​​​​​ബ​​​​​ര​​​​​ത്തോ​​​​​ടെ​​​​​യോ ക​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന ഒ​​​​​രു ശ​​​​​ക്ത​​​​​നാ​​​​​യ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​യാ​​​​​യി ദൈ​​​​​വ​​​​​ത്തെ സ​​​​​ങ്ക​​​​​ൽ​​​​​പ്പി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്ന് മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി. ഈ​​​​​മാ​​​​​സം 27 വ​​​​​രെ മാ​​​​​ർ​​​​​പാ​​​​​പ്പ ക​​​​​സ്തേൽ ഗണ്ടോ​​​​​ൾ​​​​​ഫോ​​​​​യി​​​​​ൽ വി​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ൽ തു​​​​​ട​​​​​രും.

Leader Page

മാഞ്ഞിഫിക്ക ഹുമാനിത്താസ് ; മനുഷ്യ കേന്ദീകൃത പ്രകടനപത്രിക

ലെ​​​​​​​​​​​യോ പ​​​​​​​​​​​​തി​​​​​​​​​​​​നാ​​​​​​​​​​​​ലാ​​​​​​​​​​​​മ​​​​​​​​​​​​ൻ മാ​​​​​​​​​​​​ർ​​​​​​​​​​​​പാ​​​​​​​​​​​​പ്പ​​​​​​​​​​​​യു​​​​​​​​​​​​ടെ ആ​​​​​​​​​​​​ദ്യ ചാ​​​​​​​​​​​​ക്രി​​​​​​​​​​​​ക ലേ​​​​​​​​​​​​ഖ​​​​​​​​​​​​ന​​​​​​​​​​​​മാ​​​​​​​​​​​​യ "മാ​​​​​​​​​​​​ഞ്ഞി​​​​​​​​​​​​ഫി​​​​​​​​​​​​ക്ക ഹു​​​​​​​​​​​മാ​​​​​​​​​​​​നി​​​​​​​​​​​​ത്താ​​​​​​​​​​​​സ്' ആ​​​​​​​​​​​​ഗോ​​​​​​​​​​​​ള ത​​​​​​​​​​​​ല​​​​​​​​​​​​ത്തി​​​​​​​​​​​​ൽ വ​​​​​​​​​​​​ലി​​​​​​​​​​​​യ ബൗ​​​​​​​​​​​​ദ്ധി​​​​​​​​​​​​ക-​​​​​​​​​​​രാ​​​​​​​​​​​​ഷ്‌​​​​​​​​​​​​ട്രീ​​​​​​​​​​​​യ ച​​​​​​​​​​​​ർ​​​​​​​​​​​​ച്ച​​​​​​​​​​​​ക​​​​​​​​​​​​ൾ​​​​​​​​​​​​ക്ക് തി​​​​​​​​​​​​രി​​​​​​​​​​​​കൊ​​​​​​​​​​​​ളു​​​​​​​​​​​​ത്തി​​​​​​​​​​​​യി​​​​​​​​​​​​രി​​​​​​​​​​​​ക്കു​​​​​​​​​​​​ക​​​​​​​​​​​​യാ​​​​​​​​​​​​ണ്. മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​ന്‍റെ ചി​​​​​​​​​​​​ന്ത​​​​​​​​​​​​യെ​​​​​​​​​​​​യും ഓ​​​​​​​​​​​​ർ​​​​​​​​​​​​മ​​​​​​​​​​​​യെ​​​​​​​​​​​​യും തൊ​​​​​​​​​​​​ഴി​​​​​​​​​​​​ലെ​​​​​​​​​​​​ന്ന ആ​​​​​​​​​​​​ശ​​​​​​​​​​​​യ​​​​​​​​​​​​ത്തെ​​​​​​​​​​​​യും ഭാ​​​​​​​​​​​​വി​​​​​​​​​​​​യെ​​​​​​​​​​​​ത്ത​​​​​​​​​​​​ന്നെ​​​​​​​​​​​​യും കീ​​​​​​​​​​​​ഴ​​​​​​​​​​​​ട​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ ഡാ​​​​​​​​​​​​റ്റ​​​​​​​​​​​​യും നി​​​​​​​​​​​ർ​​​​​​​​​​​മി​​​​​​​​​​​ത ബു​​​​​​​​​​​ദ്ധി​​​​​​​​​​​യും ​അ​​​​​​​​​​​​ൽ​​​​​​​​​​​​ഗോ​​​​​​​​​​​​രി​​​​​​​​​​​​ത​​​​​​​​​​​​ങ്ങ​​​​​​​​​​​​ളു​​​​​​​​​​​​മാ​​​​​​​​​​​​യി ടെ​​​​​​​​​​​​ക്‌​​​​​​​​​​​​നോ കാ​​​​​​​​​​​​പ്പി​​​​​​​​​​​​റ്റ​​​​​​​​​​​​ലി​​​​​​​​​​​​സ്റ്റു​​​​​​​​​​​​ക​​​​​​​​​​​​ൾ ശ്ര​​​​​​​​​​​​മി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന കാ​​​​​​​​​​​​ല​​​​​​​​​​​​ഘ​​​​​​​​​​​​ട്ട​​​​​​​​​​​​ത്തി​​​​​​​​​​​​ലാ​​​​​​​​​​​​ണ് ‘മ​​​​​​​​​​​​ഹ​​​​​​​​​​​​ത്താ​​​​​​​​​​​​യ മാ​​​​​​​​​​​​ന​​​​​​​​​​​​വി​​​​​​​​​​​​ക​​​​​​​​​​​​ത’ എ​​​​​​​​​​​ന്ന ഈ ​​​​​​​​​​​ചാ​​​​​​​​​​​ക്രി​​​​​​​​​​​ക ലേ​​​​​​​​​​​ഖ​​​​​​​​​​​നം പ്ര​​​​​​​​​​​​സി​​​​​​​​​​​​ദ്ധീ​​​​​​​​​​​​ക​​​​​​​​​​​​രി​​​​​​​​​​​​ക്ക​​​​​​​​​​​​പ്പെ​​​​​​​​​​​​ടു​​​​​​​​​​​​ന്ന​​​​​​​​​​​​ത്. ഇ​​​​​​​​​​​​ന്ന് ലോ​​​​​​​​​​​​കം നേ​​​​​​​​​​​​രി​​​​​​​​​​​​ടു​​​​​​​​​​​​ന്ന ഏ​​​​​​​​​​​​റ്റ​​​​​​​​​​​​വും വ​​​​​​​​​​​​ലി​​​​​​​​​​​​യ രാ​​​​​​​​​​​​ഷ്‌​​​​​​​​​​​ട്രീ​​​​​​​​​​​​യ-​​​​​​​​​​​സാ​​​​​​​​​​​​മൂ​​​​​​​​​​​​ഹി​​​​​​​​​​​​ക പ്ര​​​​​​​​​​​​തി​​​​​​​​​​​​സ​​​​​​​​​​​​ന്ധി​​​​​​​​​​​​ക​​​​​​​​​​​​ളാ​​​​​​​​​​​​യ നി​​​​​​​​​​​ർ​​​​​​​​​​​മി​​​​​​​​​​​ത ബു​​​​​​​​​​​​ദ്ധി (എ​​​​​​​​​​​ഐ) യു​​​​​​​​​​​​ടെ ഉ​​​​​​​​​​​​ട​​​​​​​​​​​​മ​​​​​​​​​​​​സ്ഥ​​​​​​​​​​​​ത, സാ​​​​​​​​​​​​ങ്കേ​​​​​​​​​​​​തി​​​​​​​​​​​​ക വി​​​​​​​​​​​​ദ്യ​​​​​​​​​​​​യു​​​​​​​​​​​​ടെ കേ​​​​​​​​​​​​ന്ദ്രീ​​​​​​​​​​​​ക​​​​​​​​​​​​ര​​​​​​​​​​​​ണം, തൊ​​​​​​​​​​​​ഴി​​​​​​​​​​​​ൽ ന​​​​​​​​​​​​ഷ്ടം, മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​ന്‍റെ അ​​​​​​​​​​​​സ്തി​​​​​​​​​​​​ത്വ പ്ര​​​​​​​​​​​​തി​​​​​​​​​​​​സ​​​​​​​​​​​​ന്ധി എ​​​​​​​​​​​​ന്നി​​​​​​​​​​​​വ​​​​​​​​​​​​യെ​​​​​​​​​​​​ക്കു​​​​​​​​​​​​റി​​​​​​​​​​​​ച്ചു​​​​​​​​​​​​ള്ള ശ​​​​​​​​​​​​ക്ത​​​​​​​​​​​​മാ​​​​​​​​​​​​യ സാ​​​​​​​​​​​​മൂ​​​​​​​​​​​​ഹി​​​​​​​​​​​​ക-​​​​​​​​​​​ആ​​​​​​​​​​​​ത്മീ​​​​​​​​​​​​യ ഇ​​​​​​​​​​​​ട​​​​​​​​​​​​പെ​​​​​​​​​​​​ട​​​​​​​​​​​​ലാ​​​​​​​​​​​​യി ഈ ​​​​​​​​​​​​ലേ​​​​​​​​​​​​ഖ​​​​​​​​​​​​നം ഉ​​​​​​​​​​​​യ​​​​​​​​​​​​ർ​​​​​​​​​​​​ന്നു നി​​​​​​​​​​​​ൽ​​​​​​​​​​​​ക്കു​​​​​​​​​​​​ന്നു.

ഇ​​​​​​​​​​​​ത് ക​​​​​​​​​​​​ത്തോ​​​​​​​​​​​​ലി​​​​​​​​​​​​ക്കാ സ​​​​​​​​​​​​ഭ​​​​​​​​​​​​യു​​​​​​​​​​​​ടെ​​​​​​​​​​​​യോ മാ​​​​​​​​​​​​ർ​​​​​​​​​​​​പാ​​​​​​​​​​​​പ്പ​​​​​​​​​​​​യു​​​​​​​​​​​​ടെ​​​​​​​​​​​​യോ വെ​​​​​​​​​​​​റും ധാ​​​​​​​​​​​​ർ​​​​​​​​​​​​മി​​​​​​​​​​​​ക ഉ​​​​​​​​​​​​പ​​​​​​​​​​​​ദേ​​​​​​​​​​​​ശം മാ​​​​​​​​​​​​ത്ര​​​​​​​​​​​​മ​​​​​​​​​​​​ല്ല. ടെ​​​​​​​​​​​​ക്‌​​​​​​​​​​​​നോ കാ​​​​​​​​​​​പി​​​​​​​​​​​​റ്റ​​​​​​​​​​​​ലി​​​​​​​​​​​​സ​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ പു​​​​​​​​​​​​തി​​​​​​​​​​​​യ സാ​​​​​​​​​​​​മ്രാ​​​​​​​​​​​​ജ്യ​​​​​​​​​​​​ത്വ​​​​​​​​​​​​ത്തി​​​​​​​​​​​​നെ​​​​​​​​​​​​തി​​​​​​​​​​​​രേ ഉ​​​​​​​​​​​​യ​​​​​​​​​​​​രു​​​​​​​​​​​​ന്ന മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​കേ​​​​​​​​​​​​ന്ദ്രി​​​​​​​​​​​​ത പ്ര​​​​​​​​​​​​ഖ്യാ​​​​​​​​​​​​പ​​​​​​​​​​​​ന​​​​​​​​​​​​മാ​​​​​​​​​​​​ണ് ത​​​​​​​​​​​ന്‍റെ ആ​​​​​​​​​​​​ദ്യ ചാ​​​​​​​​​​​​ക്രി​​​​​​​​​​​​ക ലേ​​​​​​​​​​​​ഖ​​​​​​​​​​​​ന​​​​​​​​​​​​ത്തി​​​​​​​​​​​​ലൂ​​​​​​​​​​​​ടെ മാ​​​​​​​​​​​​ർ​​​​​​​​​​​​പാ​​​​​​​​​​​​പ്പ ന​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​യി​​​​​​​​​​​​രി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​ത്. മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​ന്‍റെ മാ​​​​​​​​​​​​ന്യ​​​​​​​​​​​​ത, തൊ​​​​​​​​​​​​ഴി​​​​​​​​​​​​ലി​​​​​​​​​​​​ന്‍റെ മ​​​​​​​​​​​​ഹ​​​​​​​​​​​​ത്വം, പൊ​​​​​​​​​​​​തു​​​​​​​​​​​​ന​​​​​​​​​​​​ന്മ, അ​​​​​​​​​​​​ധി​​​​​​​​​​​​കാ​​​​​​​​​​​​ര​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ കേ​​​​​​​​​​​​ന്ദ്രീ​​​​​​​​​​​​ക​​​​​​​​​​​​ര​​​​​​​​​​​​ണം എ​​​​​​​​​​​​ന്നി​​​​​​​​​​​​വ​​​​​​​​​​​​യെ​​​​​​​​​​​​ക്കു​​​​​​​​​​​​റി​​​​​​​​​​​​ച്ചു​​​​​​​​​​​​ള്ള മാ​​​​​​​​​​​​ർ​​​​​​​​​​​​പാ​​​​​​​​​​​​പ്പ​​​​​​​​​​​​യു​​​​​​​​​​​​ടെ നി​​​​​​​​​​​​ല​​​​​​​​​​​​പാ​​​​​​​​​​​​ടു​​​​​​​​​​​​ക​​​​​​​​​​​​ൾ ശ്ര​​​​​​​​​​​​ദ്ധി​​​​​​​​​​​​ക്കാ​​​​​​​​​​​​തെ പോ​​​​​​​​​​​​കാ​​​​​​​​​​​​നാ​​​​​​​​​​​​വി​​​​​​​​​​​​ല്ല.

മാ​​​​​​​​​​​​ന​​​​​​​​​​​​വി​​​​​​​​​​​​ക​​​​​​​​​​​​ത എ​​​​​​​​​​​​ന്ന​​​​​​​​​​​​തി​​​​​​​​​​​​നെ അ​​​​​​​​​​​​പ്ര​​​​​​​​​​​​സ​​​​​​​​​​​​ക്ത​​​​​​​​​​​​മാ​​​​​​​​​​​​ക്കി ലോ​​​​​​​​​​​​കം വെ​​​​​​​​​​​​ട്ടി​​​​​​​​​​​​പ്പി​​​​​​​​​​​​ടി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ അ​​​​​​​​​​​​ധി​​​​​​​​​​​​കാ​​​​​​​​​​​​ര​​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഹു​​​​​​​​​​​​ങ്കും സാ​​​​​​​​​​​​ങ്കേ​​​​​​​​​​​​തി​​​​​​​​​​​​ക മി​​​​​​​​​​​​ക​​​​​​​​​​​​വി​​​​​​​​​​​ന്‍റെ ഗ​​​​​​​​​​​​ർ​​​​​​​​​​​​വും സ​​​​​​​​​​​​മ്പ​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ അ​​​​​​​​​​​​ഹ​​​​​​​​​​​​ങ്കാ​​​​​​​​​​​​ര​​​​​​​​​​​​വു​​​​​​​​​​​​മാ​​​​​​​​​​​​യി എ​​​​​​​​​​​​ഴു​​​​​​​​​​​​ന്ന​​​​​​​​​​​​ള്ളു​​​​​​​​​​​​ന്ന ഭ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​കൂ​​​​​​​​​​​​ട ദു​​​​​​​​​​​​ർ​​​​​​​​​​​​മേ​​​​​​​​​​​​ദ​​​​​​​​​​​​സു​​​​​​​​​​​​ക​​​​​​​​​​​​ൾ ലോ​​​​​​​​​​​​ക​​​​​​​​​​​​മെ​​​​​​​​​​​​ല്ലാം അ​​​​​​​​​​​​സ്വ​​​​​​​​​​​​സ്ഥ​​​​​​​​​​​​ത​​​​​​​​​​​​ക​​​​​​​​​​​​ൾ വി​​​​​​​​​​​​ത​​​​​​​​​​​​ക്കു​​​​​​​​​​​​മ്പോ​​​​​​​​​​​​ഴാ​​​​​​​​​​​​ണ് ഈ ​​​​​​​​​​​​ലേ​​​​​​​​​​​​ഖ​​​​​​​​​​​​നം പു​​​​​​​​​​​​റ​​​​​​​​​​​​ത്തു​​​​​​​​​​​​വ​​​​​​​​​​​​രു​​​​​​​​​​​​ന്ന​​​​​​​​​​​​ത്. “ദൈ​​​​​​​​​​​​വം അ​​​​​​​​​​​​തി​​​​​​​​​​​ന്‍റെ എ​​​​​​​​​​​​ല്ലാ മ​​​​​​​​​​​​ഹ​​​​​​​​​​​​ത്വ​​​​​​​​​​​​ത്തോ​​​​​​​​​​​​ടും കൂ​​​​​​​​​​​​ടി സൃ​​​​​​​​​​​​ഷ്ടി​​​​​​​​​​​​ച്ച മാ​​​​​​​​​​​​ന​​​​​​​​​​​​വി​​​​​​​​​​​​ക​​​​​​​​​​​​ത ഇ​​​​​​​​​​​​ന്ന് ഒ​​​​​​​​​​​​രു നി​​​​​​​​​​​​ർ​​​​​​​​​​​​ണാ​​​​​​​​​​​​യ​​​​​​​​​​​​ക തെ​​​​​​​​​​​​ര​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​ടു​​​​​​​​​​​​പ്പി​​​​​​​​​​​​നെ അ​​​​​​​​​​​​ഭി​​​​​​​​​​​​മു​​​​​​​​​​​​ഖീ​​​​​​​​​​​​ക​​​​​​​​​​​​രി​​​​​​​​​​​​ക്കു​​​​​​​​​​​​ക​​​​​​​​​​​​യാ​​​​​​​​​​​​ണെ​​​​​​​​​​​​ന്നും ഒ​​​​​​​​​​​​ന്നു​​​​​​​​​​​​കി​​​​​​​​​​​​ൽ ഒ​​​​​​​​​​​​രു പു​​​​​​​​​​​​തി​​​​​​​​​​​​യ ബാ​​​​​​​​​​​​ബേ​​​​​​​​​​​​ൽ ഗോ​​​​​​​​​​​​പു​​​​​​​​​​​​രം പ​​​​​​​​​​​​ണി​​​​​​​​​​​​യു​​​​​​​​​​​​ക അ​​​​​​​​​​​​ല്ലെ​​​​​​​​​​​​ങ്കി​​​​​​​​​​​​ൽ ദൈ​​​​​​​​​​​​വ​​​​​​​​​​​​വും മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​രും ഒ​​​​​​​​​​​​രു​​​​​​​​​​​​മി​​​​​​​​​​​​ച്ച് വ​​​​​​​​​​​​സി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന ന​​​​​​​​​​​​ഗ​​​​​​​​​​​​രം പ​​​​​​​​​​​​ണി​​​​​​​​​​​​യു​​​​​​​​​​​​ക” എ​​​​​​​​​​​​ന്നാ​​​​​​​​​​​​ണ് മാ​​​​​​​​​​​​ർ​​​​​​​​​​​​പാ​​​​​​​​​​​​പ്പ ആ​​​​​​​​​​​​ഹ്വാ​​​​​​​​​​​​നം ചെ​​​​​​​​​​​​യ്യു​​​​​​​​​​​​ന്ന​​​​​​​​​​​​ത്.

വ​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​​മാ​​​​​​​​​​​​ന​​​​​​​​​​​​കാ​​​​​​​​​​​​ല​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ വെ​​​​​​​​​​​​ല്ലു​​​​​​​​​​​​വി​​​​​​​​​​​​ളി​​​​​​​​​​​​ക​​​​​​​​​​​​ളെ അ​​​​​​​​​​​​തി​​​​​​​​​​​​ജീ​​​​​​​​​​​​വി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​തി​​​​​​​​​​​​നു​​​​​​​​​​​​ള്ള ഊ​​​​​​​​​​​​ർ​​​​​​​​​​​​ജ​​​​​​​​​​​​മാ​​​​​​​​​​​​യി ഈ ​​​​​​​​​​​​ലേ​​​​​​​​​​​​ഖ​​​​​​​​​​​​നം മാ​​​​​​​​​​​​റു​​​​​​​​​​​​ന്നു എ​​​​​​​​​​​​ന്ന​​​​​​​​​​​​താ​​​​​​​​​​​​ണ് ശ്ര​​​​​​​​​​​​ദ്ധേ​​​​​​​​​​​യം. ബാ​​​​​​​​​​​​ബേ​​​​​​​​​​​​ൽ ഗോ​​​​​​​​​​​​പു​​​​​​​​​​​​ര​​​​​​​​​​​​വും ടെ​​​​​​​​​​​​ക്‌​​​​​​​​​​​​നോ-​​​​​​​​​​​​കാ​​​​​​​​​​​​പി​​​​​​​​​​​​റ്റ​​​​​​​​​​​​ലി​​​​​​​​​​​​സ​​​​​​​​​​​​വും ഈ ​​​​​​​​​​​​ചാ​​​​​​​​​​​​ക്രി​​​​​​​​​​​​ക ലേ​​​​​​​​​​​​ഖ​​​​​​​​​​​​ന​​​​​​​​​​​​ത്തി​​​​​​​​​​​​ലെ ഏ​​​​​​​​​​​​റ്റ​​​​​​​​​​​​വും ശ​​​​​​​​​​​​ക്ത​​​​​​​​​​​​മാ​​​​​​​​​​​​യ പ്ര​​​​​​​​​​​​തീ​​​​​​​​​​​​ക​​​​​​​​​​​​ങ്ങ​​​​​​​​​​​​ളാ​​​​​​​​​​​​ണ്. ബൈ​​​​​​​​​​​​ബി​​​​​​​​​​​​ളി​​​​​​​​​​​​ൽ ഉ​​​​​​​​​​​​ല്പ​​​​​​​​​​​​ത്തി പു​​​​​​​​​​​​സ്ത​​​​​​​​​​​​ക​​​​​​​​​​​​ത്തി​​​​​​​​​​​​ൽ ‘ന​​​​​​​​​​​​മു​​​​​​​​​​​​ക്ക് ആ​​​​​​​​​​​​കാ​​​​​​​​​​​​ശ​​​​​​​​​​​​ത്തെ​​​​​​​​​​​​ത്തു​​​​​​​​​​​​ന്ന ഗോ​​​​​​​​​​​​പു​​​​​​​​​​​​രം പ​​​​​​​​​​​​ണി​​​​​​​​​​​​യാം’ എ​​​​​​​​​​​​ന്ന് പ​​​​​​​​​​​​റ​​​​​​​​​​​​യു​​​​​​​​​​​​ന്നു​​​​​​​​​​​​ണ്ട്. ഇ​​​​​​​​​​​​ത് വെ​​​​​​​​​​​​റു​​​​​​​​​​​​മൊ​​​​​​​​​​​​രു പു​​​​​​​​​​​​രാ​​​​​​​​​​​​ത​​​​​​​​​​​​ന ക​​​​​​​​​​​​ഥ​​​​​​​​​​​​യ​​​​​​​​​​​​ല്ല. നി​​​​​​​​​​​​യ​​​​​​​​​​​​ന്ത്ര​​​​​​​​​​​​ണ​​​​​​​​​​​​മി​​​​​​​​​​​​ല്ലാ​​​​​​​​​​​​ത്ത അ​​​​​​​​​​​​ധി​​​​​​​​​​​​കാ​​​​​​​​​​​​ര​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ രാ​​​​​​​​​​​​ഷ്‌​​​​​​​​​​​​ട്രീ​​​​​​​​​​​​യ ഉ​​​​​​​​​​​​പ​​​​​​​​​​​​മ​​​​​​​​​​​​യാ​​​​​​​​​​​​ണ്. ഇ​​​​​​​​​​​​ന്ന് ഡാ​​​​​​​​​​​​റ്റ​​​​​​​​​​​​യും എ​​​​​​​​​​​ഐ സം​​​​​​​​​​​​വി​​​​​​​​​​​​ധാ​​​​​​​​​​​​ന​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും ഏ​​​​​​​​​​​​താ​​​​​​​​​​​​നും ക​​​​​​​​​​​​മ്പ​​​​​​​​​​​​നി​​​​​​​​​​​​ക​​​​​​​​​​​​ളു​​​​​​​​​​​​ടെ കൈ​​​​​​​​​​​​ക​​​​​​​​​​​​ളി​​​​​​​​​​​​ൽ കേ​​​​​​​​​​​​ന്ദ്രീ​​​​​​​​​​​​ക​​​​​​​​​​​​രി​​​​​​​​​​​​ക്ക​​​​​​​​​​​​പ്പെ​​​​​​​​​​​​ടു​​​​​​​​​​​​മ്പോ​​​​​​​​​​​​ൾ ‘പു​​​​​​​​​​​​തി​​​​​​​​​​​​യ ബാ​​​​​​​​​​​​ബേ​​​​​​​​​​​​ൽ ഗോ​​​​​​​​​​​​പു​​​​​​​​​​​​രം’ എ​​​​​​​​​​​​ന്ന​​​​​​​​​​​​ത് ഒ​​​​​​​​​​​​രു മു​​​​​​​​​​​​ന്ന​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​പ്പു കൂ​​​​​​​​​​​​ടി​​​​​​​​​​​​യാ​​​​​​​​​​​​യി മാ​​​​​​​​​​​​റു​​​​​​​​​​​​ന്നു.

ഈ ​​​​​​​​​​​ചാ​​​​​​​​​​​ക്രിക ലേ​​​​​​​​​​​ഖ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ൽ ​ലെ​​​​​​​​​​​​യോ പ​​​​​​​​​​​​തി​​​​​​​​​​​​നാ​​​​​​​​​​​​ലാ​​​​​​​​​​​​മ​​​​​​​​​​​​ൻ മാ​​​​​​​​​​​​ർ​​​​​​​​​​​​പാ​​​​​​​​​​​​പ്പ ഒ​​​​​​​​​​​​പ്പു​​​​​​​​​​​​വ​​​​​​​​​​​​ച്ച മേ​​​​​​​​​​​​യ് 15 എ​​​​​​​​​​​​ന്ന തീ​​​​​​​​​​​​യ​​​​​​​​​​​​തി പ്ര​​​​​​​​​​​​ത്യേ​​​​​​​​​​​​ക​​​​​​​​​​​​മാ​​​​​​​​​​​​യ ശ്ര​​​​​​​​​​​​ദ്ധ ആ​​​​​​​​​​​​ക​​​​​​​​​​​​ർ​​​​​​​​​​​​ഷി​​​​​​​​​​​​ക്കു​​​​​​​​​​​​ന്നു​​​​​​​​​​​​ണ്ട്. 135 വ​​​​​​​​​​​​ർ​​​​​​​​​​​​ഷ​​​​​​​​​​​​ങ്ങ​​​​​​​​​​​​ൾ​​​​​​​​​​​​ക്ക് മു​​​​​​​​​​​​മ്പ് 1891 മേ​​​​​​​​​​​​യ് 15നാ​​​​​​​​​​​​ണ് ലെ​​​​​​​​​​​​യോ പ​​​​​​​​​​​​തി​​​​​​​​​​​​മൂ​​​​​​​​​​​​ന്നാ​​​​​​​​​​​​മ​​​​​​​​​​​​ൻ മാ​​​​​​​​​​​​ർ​​​​​​​​​​​​പാ​​​​​​​​​​​​പ്പ ‘റേ​​​​​​​​​​​​രും നൊ​​​​​​​​​​​​വാ​​​​​​​​​​​​രും’ എ​​​​​​​​​​​​ന്ന വി​​​​​​​​​​​​ഖ്യാ​​​​​​​​​​​​ത​​​​​​​​​​​​മാ​​​​​​​​​​​​യ ചാ​​​​​​​​​​​​ക്രി​​​​​​​​​​​​ക ലേ​​​​​​​​​​​​ഖ​​​​​​​​​​​​നം പു​​​​​​​​​​​​റ​​​​​​​​​​​​പ്പെ​​​​​​​​​​​​ടു​​​​​​​​​​​​വി​​​​​​​​​​​​ച്ച​​​​​​​​​​​​ത്. പു​​​​​​​​​​​​തി​​​​​​​​​​​​യ കാ​​​​​​​​​​​​ര്യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളെ​​​​​​​​​​​​ക്കു​​​​​​​​​​​​റി​​​​​​​​​​​​ച്ച് എ​​​​​​​​​​​​ന്ന​​​​​​​​​​​​ർ​​​​​​​​​​​​ഥ​​​​​​​​​​​​മു​​​​​​​​​​​​ള്ള ആ ​​​​​​​​​​​​ചാ​​​​​​​​​​​​ക്രി​​​​​​​​​​​​ക​​​​​​​​​​​​ലേ​​​​​​​​​​​​ഖ​​​​​​​​​​​​നം പ​​​​​​​​​​​​റ​​​​​​​​​​​​ഞ്ഞ​​​​​​​​​​​​താ​​​​​​​​​​​​വ​​​​​​​​​​​​ട്ടെ തൊ​​​​​​​​​​​​ഴി​​​​​​​​​​​​ലാ​​​​​​​​​​​​ളി​​​​​​​​​​​​വ​​​​​​​​​​​​ർ​​​​​​​​​​​​ഗ​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ അ​​​​​​​​​​​​വ​​​​​​​​​​​​സ്ഥ​​​​​​​​​​​​യെ​​​​​​​​​​​​ക്കു​​​​​​​​​​​​റി​​​​​​​​​​​​ച്ചാ​​​​​​​​​​​​യി​​​​​​​​​​​​രു​​​​​​​​​​​​ന്നു. സ്വ​​​​​​​​​​​​കാ​​​​​​​​​​​​ര്യ​​​​​​​​​​​​സ്വ​​​​​​​​​​​​ത്ത് സ​​​​​​​​​​​​മ്പാ​​​​​​​​​​​​ദ​​​​​​​​​​​​ന​​​​​​​​​​​​ത്തോ​​​​​​​​​​​​ട് യോ​​​​​​​​​​​​ജി​​​​​​​​​​​​ച്ചു​​​​​​​​​​​​കൊ​​​​​​​​​​​​ണ്ട് തൊ​​​​​​​​​​​​ഴി​​​​​​​​​​​​ലാ​​​​​​​​​​​​ളി​​​​​​​​​​​​ക​​​​​​​​​​​​ളെ കൊ​​​​​​​​​​​​ടി​​​​​​​​​​​​യ ചൂ​​​​​​​​​​​​ഷ​​​​​​​​​​​​ണ​​​​​​​​​​​​ത്തി​​​​​​​​​​​​ന് വി​​​​​​​​​​​​ധേ​​​​​​​​​​​​യ​​​​​​​​​​​​മാ​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​ത് മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​ത്വ​​​​​​​​​​​​ത്തി​​​​​​​​​​​​ന് നി​​​​​​​​​​​​ര​​​​​​​​​​​​ക്കാ​​​​​​​​​​​​ത്ത​​​​​​​​​​​​തും ല​​​​​​​​​​​​ജ്ജാ​​​​​​​​​​​​വ​​​​​​​​​​​​ഹ​​​​​​​​​​​​വു​​​​​​​​​​​​മാ​​​​​​​​​​​​ണെ​​​​​​​​​​​​ന്നും ലെ​​​​​​​​​​​​യോ പ​​​​​​​​​​​​തി​​​​​​​​​​​​മൂ​​​​​​​​​​​​ന്നാ​​​​​​​​​​​​മ​​​​​​​​​​​​ൻ പാ​​​​​​​​​​​പ്പാ പ്ര​​​​​​​​​​​​ഖ്യാ​​​​​​​​​​​​പി​​​​​​​​​​​​ച്ചു.

വ്യ​​​​​​​​​​​​വ​​​​​​​​​​​​സാ​​​​​​​​​​​​യ വി​​​​​​​​​​​​പ്ല​​​​​​​​​​​​വ​​​​​​​​​​​​കാ​​​​​​​​​​​​ല​​​​​​​​​​​​ത്ത് തൊ​​​​​​​​​​​​ഴി​​​​​​​​​​​​ലാ​​​​​​​​​​​​ളി​​​​​​​​​​​​യു​​​​​​​​​​​​ടെ ശ​​​​​​​​​​​​രീ​​​​​​​​​​​​ര​​​​​​​​​​​​ത്തെ യ​​​​​​​​​​​​ന്ത്രം കീ​​​​​​​​​​​​ഴ​​​​​​​​​​​​ട​​​​​​​​​​​​ക്കി​​​​​​​​​​​​യെ​​​​​​​​​​​​ങ്കി​​​​​​​​​​​​ൽ, ഇ​​​​​​​​​​​​ന്ന​​​​​​​​​​​​ത്തെ ഡി​​​​​​​​​​​​ജി​​​​​​​​​​​​റ്റ​​​​​​​​​​​​ൽ വി​​​​​​​​​​​​പ്ല​​​​​​​​​​​​വ​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ കാ​​​​​​​​​​​​ല​​​​​​​​​​​​ത്ത് മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​ന്‍റെ ബു​​​​​​​​​​​​ദ്ധി​​​​​​​​​​​​യെ​​​​​​​​​​​​യും സ്വ​​​​​​​​​​​​കാ​​​​​​​​​​​​ര്യ​​​​​​​​​​​​ത​​​​​​​​​​​​യെ​​​​​​​​​​​​യും വി​​​​​​​​​​​​കാ​​​​​​​​​​​​ര​​​​​​​​​​​​ങ്ങ​​​​​​​​​​​​ളെ​​​​​​​​​​​​യും വ​​​​​​​​​​​​രെ അ​​​​​​​​​​​​ൽ​​​​​​​​​​​​ഗോ​​​​​​​​​​​​രി​​​​​​​​​​​​ത​​​​​​​​​​​​ങ്ങ​​​​​​​​​​​​ൾ നി​​​​​​​​​​​​യ​​​​​​​​​​​​ന്ത്രി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ തു​​​​​​​​​​​​ട​​​​​​​​​​​​ങ്ങു​​​​​​​​​​​​ന്ന​​​​​​​​​​​​തി​​​​​​​​​​​​നെ​​​​​​​​​​​​യാ​​​​​​​​​​​​ണ് ലെ​​​​​​​​​​​​യോ പ​​​​​​​​​​​​തി​​​​​​​​​​​​നാ​​​​​​​​​​​​ലാ​​​​​​​​​​​​മ​​​​​​​​​​​​ൻ മാ​​​​​​​​​​​​ർ​​​​​​​​​​​​പാ​​​​​​​​​​​​പ്പ ത​​​​​​​​​​​​ന്‍റെ ആ​​​​​​​​​​​​ദ്യ ചാ​​​​​​​​​​​​ക്രി​​​​​​​​​​​​ക ലേ​​​​​​​​​​​​ഖ​​​​​​​​​​​​ന​​​​​​​​​​​​ത്തി​​​​​​​​​​​​ലൂ​​​​​​​​​​​​ടെ ചൂ​​​​​​​​​​​​ണ്ടി​​​​​​​​​​​​ക്കാ​​​​​​​​​​​​ണി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​ത്. അ​​​​​​​​​​​​ങ്ങി​​​​​​​​​​​​നെ മാ​​​​​​​​​​​​ഞ്ഞി​​​​​​​​​​​ഫി​​​​​​​​​​​​ക്ക ഹു​​​​​​​​​​​​മാ​​​​​​​​​​​​നി​​​​​​​​​​​ത്താ​​​​​​​​​​​​സ് മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​ന്‍റെ മാ​​​​​​​​​​​​ന്യ​​​​​​​​​​​​ത​​​​​​​​​​​​യ്ക്കു​​​​​​​​​​​​വേ​​​​​​​​​​​​ണ്ടി​​​​​​​​​​​​യു​​​​​​​​​​​​ള്ള സം​​​​​​​​​​​​സാ​​​​​​​​​​​​ര​​​​​​​​​​​​മാ​​​​​​​​​​​​യി മാ​​​​​​​​​​​​റു​​​​​​​​​​​​ന്നു.

“സാ​​​​​​​​​​​​ങ്കേ​​​​​​​​​​​​തി​​​​​​​​​​​​ക​​​​​​​​​​​​വി​​​​​​​​​​​​ദ്യ മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​ത്വ​​​​​​​​​​​​ത്തി​​​​​​​​​​​​ന് വി​​​​​​​​​​​​രു​​​​​​​​​​​​ദ്ധ​​​​​​​​​​​​മാ​​​​​​​​​​​​യ ഒ​​​​​​​​​​​​രു ശ​​​​​​​​​​​​ക്തി​​​​​​​​​​​​യ​​​​​​​​​​​​ല്ല, അ​​​​​​​​​​​​ത് സ്വ​​​​​​​​​​​​ത​​​​​​​​​​​​സി​​​​​​​​​​​​ദ്ധ​​​​​​​​​​​​മാ​​​​​​​​​​​​യി തി​​​​​​​​​​​​ന്മ​​​​​​​​​​​​യും അ​​​​​​​​​​​​ല്ല’’ എ​​​​​​​​​​​​ന്നാ​​​​​​​​​​​​ണ് പാ​​​​​​​​​​​​പ്പാ പ​​​​​​​​​​​​റ​​​​​​​​​​​​യു​​​​​​​​​​​​ന്ന​​​​​​​​​​​​ത്. എ​​​​​​​​​​​​ന്നാ​​​​​​​​​​​​ൽ അ​​​​​​​​​​​​തി​​​​​​​​​​​​ന്‍റെ തു​​​​​​​​​​​​ട​​​​​​​​​​​​ർ​​​​​​​​​​​​ച്ച​​​​​​​​​​​​യാ​​​​​​​​​​​​യി അ​​​​​​​​​​​​ദ്ദേ​​​​​​​​​​​​ഹം ന​​​​​​​​​​​​ട​​​​​​​​​​​​ത്തു​​​​​​​​​​​​ന്ന നി​​​​​​​​​​​​രീ​​​​​​​​​​​​ക്ഷ​​​​​​​​​​​​ണ​​​​​​​​​​​​മാ​​​​​​​​​​​​ണ് ഏ​​​​​​​​​​​​റെ ശ്ര​​​​​​​​​​​​ദ്ധേ​​​​​​​​​​​​യം. “സാ​​​​​​​​​​​​ങ്കേ​​​​​​​​​​​​തി​​​​​​​​​​​​ക​​​​​​​​​​​​വി​​​​​​​​​​​​ദ്യ ഒ​​​​​​​​​​​​രി​​​​​​​​​​​​ക്ക​​​​​​​​​​​​ലും നി​​​​​​​​​​​​ഷ്പ​​​​​​​​​​​​ക്ഷ​​​​​​​​​​​​മ​​​​​​​​​​​​ല്ല, കാ​​​​​​​​​​​​ര​​​​​​​​​​​​ണം അ​​​​​​​​​​​​ത് രൂ​​​​​​​​​​​​പ​​​​​​​​​​​​പ്പെ​​​​​​​​​​​​ടു​​​​​​​​​​​​ത്തു​​​​​​​​​​​​ക​​​​​​​​​​​​യും ധ​​​​​​​​​​​​ന​​​​​​​​​​​​സ​​​​​​​​​​​​ഹാ​​​​​​​​​​​​യം ന​​​​​​​​​​​​ൽ​​​​​​​​​​​​കു​​​​​​​​​​​​ക​​​​​​​​​​​​യും നി​​​​​​​​​​​​യ​​​​​​​​​​​​ന്ത്രി​​​​​​​​​​​​ക്കു​​​​​​​​​​​​ക​​​​​​​​​​​​യും ഉ​​​​​​​​​​​​പ​​​​​​​​​​​​യോ​​​​​​​​​​​​ഗി​​​​​​​​​​​​ക്കു​​​​​​​​​​​​ക​​​​​​​​​​​​യും ചെ​​​​​​​​​​​​യ്യു​​​​​​​​​​​​ന്ന​​​​​​​​​​​​വ​​​​​​​​​​​​രു​​​​​​​​​​​​ടെ സ്വ​​​​​​​​​​​​ഭാ​​​​​​​​​​​​വ​​​​​​​​​​​​സ​​​​​​​​​​​​വി​​​​​​​​​​​​ശേ​​​​​​​​​​​​ഷ​​​​​​​​​​​​ത​​​​​​​​​​​​ക​​​​​​​​​​​​ൾ സ്വീ​​​​​​​​​​​​ക​​​​​​​​​​​​രി​​​​​​​​​​​​ക്കു​​​​​​​​​​​​ന്നു’’ എ​​​​​​​​​​​​ന്ന വാ​​​​​​​​​​​​ക്കു​​​​​​​​​​​​ക​​​​​​​​​​​​ൾ ഈ ​​​​​​​​​​​​കാ​​​​​​​​​​​​ല​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ രാ​​​​​​​​​​​​ഷ്‌​​​​​​​​​​​​ട്രീ​​​​​​​​​​​​യ സ​​​​​​​​​​​​ത്യ​​​​​​​​​​​​മാ​​​​​​​​​​​​ണ്. അ​​​​​​​​​​​​തു​​​​​​​​​​​കൊ​​​​​​​​​​​​ണ്ടാ​​​​​​​​​​​​ണ് അ​​​​​​​​​​​​വ​​​​​​​​​​​​രു​​​​​​​​​​​​ടെ ചെ​​​​​​​​​​​​യ്തി​​​​​​​​​​​​ക​​​​​​​​​​​​ൾ സൃ​​​​​​​​​​​​ഷ്ടി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ പോ​​​​​​​​​​​​കു​​​​​​​​​​​​ന്ന ദു​​​​​​​​​​​​രി​​​​​​​​​​​​ത​​​​​​​​​​​​ങ്ങ​​​​​​​​​​​​ളെ​​​​​​​​​​​​പ്പ​​​​​​​​​​​​റ്റി​​​​​​​​​​​​യു​​​​​​​​​​​​ള്ള ഭ​​​​​​​​​​​​യാ​​​​​​​​​​​​ശ​​​​​​​​​​​​ങ്ക ഇ​​​​​​​​​​​​തി​​​​​​​​​​​​ൽ നി​​​​​​​​​​​​ഴ​​​​​​​​​​​​ലി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​തും. അ​​​​​​​​​​​​തി​​​​​​​​​​​​നാ​​​​​​​​​​​​ൽ, ‘പൊ​​​​​​​​​​​​തു​​​​​​​​​​​​ന​​​​​​​​​​​​ന്മ​​​​​​​​​​​​യ്ക്കാ​​​​​​​​​​​​യി യ​​​​​​​​​​​​ത്നി​​​​​​​​​​​​ക്ക​​​​​​​​​​​​ണ​​​​​​​​​​​​മെ​​​​​​​​​​​​ന്നും’ ‘മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​രാ​​​​​​​​​​​​യി തു​​​​​​​​​​​​ട​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​മെ​​​​​​​​​​​​ന്നും’ ലെ​​​​​​​​​​​​യോ പ​​​​​​​​​​​​തി​​​​​​​​​​​​നാ​​​​​​​​​​​​ലാ​​​​​​​​​​​​മ​​​​​​​​​​​​ൻ മാ​​​​​​​​​​​​ർ​​​​​​​​​​​​പാ​​​​​​​​​​​​പ്പ ജ​​​​​​​​​​​​ന​​​​​​​​​​​​ങ്ങ​​​​​​​​​​​​ളോ​​​​​​​​​​​​ട് അ​​​​​​​​​​​​ഭ്യ​​​​​​​​​​​​ർ​​​​​​​​​​​​ഥി​​​​​​​​​​​​ക്കു​​​​​​​​​​​​ന്നു. അ​​​​​​​​​​​​ങ്ങി​​​​​​​​​​​​നെ​​​​​​​​​​​​യാ​​​​​​​​​​​​കു​​​​​​​​​​​​മ്പോ​​​​​​​​​​​​ൾ “ദൈ​​​​​​​​​​​​വം വ​​​​​​​​​​​​സി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ ആ​​​​​​​​​​​​ഗ്ര​​​​​​​​​​​​ഹി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന സ്ഥ​​​​​​​​​​​​ല​​​​​​​​​​​​മാ​​​​​​​​​​​​യി മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​ഹൃ​​​​​​​​​​​​ദ​​​​​​​​​​​​യ​​​​​​​​​​​​ത്തെ ലോ​​​​​​​​​​​​കം തി​​​​​​​​​​​​രി​​​​​​​​​​​​ച്ച​​​​​​​​​​​​റി​​​​​​​​​​​​യും’’ എ​​​​​​​​​​​​ന്നാ​​​​​​​​​​​​ണ് പാ​​​​​​​​​​​​പ്പാ​​​​​​​​​​​യു​​​​​​​​​​​​ടെ പ്ര​​​​​​​​​​​​ത്യാ​​​​​​​​​​​​ശ.

ദൈ​​​​​​​​​​​​വ​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ സ്വ​​​​​​​​​​​​രൂ​​​​​​​​​​​​പ​​​​​​​​​​​​ത്തി​​​​​​​​​​​​ലും സാ​​​​​​​​​​​​ദൃ​​​​​​​​​​​​ശ്യ​​​​​​​​​​​​ത്തി​​​​​​​​​​​​ലും സൃ​​​​​​​​​​​​ഷ്ടി​​​​​​​​​​​​ക്ക​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ട മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​ന്‍റെ അ​​​​​​​​​​​​ന്ത​​​​​​​​​​​​സ് സം​​​​​​​​​​​​ര​​​​​​​​​​​​ക്ഷി​​​​​​​​​​​​ക്കേ​​​​​​​​​​​​ണ്ട​​​​​​​​​​​​തി​​​​​​​​​​​​ന്‍റെ അ​​​​​​​​​​​​നി​​​​​​​​​​​​വാ​​​​​​​​​​​​ര്യ​​​​​​​​​​​​ത​​​​​​​​​​​​യും പാ​​​​​​​​​​​​പ്പാ ചൂ​​​​​​​​​​​​ണ്ടി​​​​​​​​​​​​ക്കാ​​​​​​​​​​​​ട്ടു​​​​​​​​​​​​ന്നു​​​​​​​​​​​​ണ്ട്. മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യ​​​​​​​​​​​​നെ “ ഉ​​​​​​​​​​​​പ​​​​​​​​​​​​യോ​​​​​​​​​​​​ഗി​​​​​​​​​​​​ക്കാ​​​​​​​​​​​​നും ചൂ​​​​​​​​​​​​ഷ​​​​​​​​​​​​ണം ചെ​​​​​​​​​​​​യ്യാ​​​​​​​​​​​​നു​​​​​​​​​​​​മു​​​​​​​​​​​​ള്ള ഒ​​​​​​​​​​​​രു വി​​​​​​​​​​​​ഭ​​​​​​​​​​​​വ​​​​​​​​​​​​മാ​​​​​​​​​​​​യി ” ക​​​​​​​​​​​​ണ​​​​​​​​​​​​ക്കാ​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​തി​​​​​​​​​​​​നോ​​​​​​​​​​​​ട് വി​​​​​​​​​​​​യോ​​​​​​​​​​​​ജി​​​​​​​​​​​​ക്കു​​​​​​​​​​​​ന്നു എ​​​​​​​​​​​​ന്ന അ​​​​​​​​​​​​ദ്ദേ​​​​​​​​​​​​ഹ​​​​​​​​​​​​ത്തി​​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​​ഖ്യാ​​​​​​​​​​​​പ​​​​​​​​​​​​നം ഏ​​​​​​​​​​​​റ്റ​​​​​​​​​​​​വും വ​​​​​​​​​​​​ലി​​​​​​​​​​​​യ രാ​​​​​​​​​​​​ഷ്‌​​​​​​​​​​​ട്രീ​​​​​​​​​​​​യ നി​​​​​​​​​​​​ല​​​​​​​​​​​​പാ​​​​​​​​​​​​ടാ​​​​​​​​​​​​ണ്. ഗ​​​​​​​​​​​​ർ​​​​​​​​​​​​ഭ​​​​​​​​​​​​ധാ​​​​​​​​​​​​ര​​​​​​​​​​​​ണം മു​​​​​​​​​​​​ത​​​​​​​​​​​​ൽ സ്വാ​​​​​​​​​​​​ഭാ​​​​​​​​​​​​വി​​​​​​​​​​​​ക അ​​​​​​​​​​​​വ​​​​​​​​​​​​സാ​​​​​​​​​​​​നം വ​​​​​​​​​​​​രെ ജീ​​​​​​​​​​​​വി​​​​​​​​​​​​ക്കാ​​​​​​​​​​​​നു​​​​​​​​​​​​ള്ള അ​​​​​​​​​​​​വ​​​​​​​​​​​​കാ​​​​​​​​​​​​ശ​​​​​​​​​​​​മാ​​​​​​​​​​​​ണ് മ​​​​​​​​​​​​നു​​​​​​​​​​​​ഷ്യാ​​​​​​​​​​​​വ​​​​​​​​​​​​കാ​​​​​​​​​​​​ശ​​​​​​​​​​​​മെ​​​​​​​​​​​​ന്നും അ​​​​​​​​​​​​തി​​​​​​​​​​​​നെ ലം​​​​​​​​​​​​ഘി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​ത് ന്യാ​​​​​​​​​​​​യീ​​​​​​​​​​​​ക​​​​​​​​​​​​രി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ ക​​​​​​​​​​​​ഴി​​​​​​​​​​​​യാ​​​​​​​​​​​​ത്ത​​​​​​​​​​​​താ​​​​​​​​​​​​ണെ​​​​​​​​​​​​ന്നും ഒ​​​​​​​​​​​​ഴു​​​​​​​​​​​​ക്ക​​​​​​​​​​​​ൻ മ​​​​​​​​​​​​ട്ടി​​​​​​​​​​​​ൽ പ​​​​​​​​​​​​റ​​​​​​​​​​​​ഞ്ഞു​​​​​​​​​​​​പോ​​​​​​​​​​​​കു​​​​​​​​​​​​ന്ന​​​​​​​​​​​​തി​​​​​​​​​​​​ന​​​​​​​​​​​​പ്പു​​​​​​​​​​​​റം ഗ​​​​​​​​​​​​ർ​​​​​​​​​​​​ഭഛി​​​​​​​​​​​​ദ്രം, നി​​​​​​​​​​​​ര​​​​​​​​​​​​പ​​​​​​​​​​​​രാ​​​​​​​​​​​​ധി​​​​​​​​​​​​ക​​​​​​​​​​​​ളെ കൊ​​​​​​​​​​​​ല്ല​​​​​​​​​​​​ൽ, ദ​​​​​​​​​​​​യാ​​​​​​​​​​​​വ​​​​​​​​​​​​ധം എ​​​​​​​​​​​​ന്നി​​​​​​​​​​​​വ​​​​​​​​​​​​യെ സ​​​​​​​​​​​​ഭ ഗു​​​​​​​​​​​​രു​​​​​​​​​​​​ത​​​​​​​​​​​​ര​​​​​​​​​​​​മാ​​​​​​​​​​​​യ തെ​​​​​​​​​​​​റ്റാ​​​​​​​​​​​​യി ക​​​​​​​​​​​​ണ​​​​​​​​​​​​ക്കാ​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന തെ​​​​​​​​​​​​ര​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​ടു​​​​​​​​​​​​പ്പു​​​​​​​​​​​​ക​​​​​​​​​​​​ൾ എ​​​​​​​​​​​​ന്നാ​​​​​​​​​​​​ണ് രേ​​​​​​​​​​​​ഖ​​​​​​​​​​​​പ്പെ​​​​​​​​​​​​ടു​​​​​​​​​​​​ത്തി​​​​​​​​​​​​യി​​​​​​​​​​​​രി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​ത്.

International

ദ​രി​ദ്ര​ർ​ക്കൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് ലെയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ

റോം: ​​​​ലോ​​​​ക​​​​ത്ത് നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​നീ​​​​തി​​​​യു​​​​ടെ​​​​യും യ​​​​ഥാ​​​​ർ​​​​ഥ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ൻ സ​​​​മൂ​​​​ഹം ഒ​​​​ന്ന​​​​ട​​​​ങ്കം മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ര​​​​ണ​​​​മെ​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

റോ​​​​മി​​​​നു​​​​പു​​​​റ​​​​ത്തു​​​​ള്ള വേ​​​​ന​​​​ൽ​​​​ക്കാ​​​​ല വ​​​​സ​​​​തി​​​​യാ​​​​യ ക​​​​സ്താ​​​​ൽ ഗൊ​​​​ണ്ടോ​​​​ൾ​​​​ഫോ​​​​യി​​​​ലെ ലൗ​​​​ദാ​​​​ത്തോ സി ​​​​ഉ​​​​ദ്യാ​​​​ന​​​​ത്തി​​​​ൽ ദ​​​​രി​​​​ദ്ര​​​​ർ​​​​ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യ പ്ര​​​​ത്യേ​​​​ക ഉ​​​​ച്ച​​​​വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

യ​​​​ഥാ​​​​ർ​​​​ഥ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​ത്തോ​​​​ടും നീ​​​​തി​​​​യോ​​​​ടു​​​​മു​​​​ള്ള വി​​​​ശ​​​​പ്പാ​​​​ണ് ത​​​​നി​​​​ക്കു​​​​ള്ള​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ മാ​​​​ർ​​​​പാ​​​​പ്പ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കു​​​​മാ​​​​യി വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​ടു​​​​ന്ന, എ​​​​ല്ലാ​​​​വ​​​​രെ​​​​യും സ്നേ​​​​ഹ​​​​ത്തോ​​​​ടെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ഒ​​​​രു സ​​​​ഭ​​​​യ്ക്കാ​​​​യു​​​​ള്ള ആ​​​​ഗ്ര​​​​ഹ​​​​വും പ​​​​ങ്കു​​​​വ​​​​ച്ചു.

അ​​​​വി​​​​ടെ ആ​​​​രും ശ​​​​ത്രു​​​​ക്ക​​​​ള​​​​ല്ലെ​​​​ന്നും സ​​​​മാ​​​​ധാ​​​​ന​​​​വും പ​​​​ര​​​​സ്പ​​​​ര പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ട​​​​ലു​​​​ക​​​​ളും ക്ഷ​​​​മ​​​​യു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​തെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ​​​​മാ​​​​രെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന ‘പോ​​​​ന്തി​​​​ഫ്’എ​​​​ന്ന പ​​​​ദ​​​​ത്തി​​​​ന്‍റെ അ​​​​ർ​​​​ഥം ‘പാ​​​​ല​​​​ങ്ങ​​​​ൾ പ​​​​ണി​​​​യു​​​​ന്ന​​​​യാ​​​​ൾ’ എ​​​​ന്നാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

‘മാ​​​​ർ​​​​പാ​​​​പ്പ​​​​യോ​​​​ടൊ​​​​പ്പം ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണം’ ​​​​എ​​​​ന്ന​​​​പേ​​​​രി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഈ ​​​​കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ൽ റോം ​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​​വി​​​​ധ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന 35 കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​രു​​​​നൂ​​​​റോ​​​​ളം പേ​​​​രാ​​​​ണ് അ​​​​തി​​​​ഥി​​​​ക​​​​ളാ​​​​യെ​​​​ത്തി​​​​യ​​​​ത്.

റോ​​​​മി​​​​ലെ ‘ഈ​​​​സോ​​​​ള ദെ​​​​ല്ല പി​​​​റ്റ്സ’എ​​​​ന്ന റ​​​​സ്റ്റ​​​​റ​​​​ന്‍റാ​​​​ണ് വി​​​​വി​​​​ധ സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലു​​​​ള്ള വി​​​​ഭ​​​​വ​​​​സ​​​​മൃ​​​​ദ്ധ​​​​മാ​​​​യ ഭ​​​​ക്ഷ​​​​ണം ഒ​​​​രു​​​​ക്കി​​​​യ​​​​ത്.
ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റ് 17ന് ​​​​അ​​​​ൽ​​​​ബാ​​​​നോ രൂ​​​​പ​​​​ത​​​​യി​​​​ലെ നി​​​​ർ​​​​ധ​​​​ന​​​​രാ​​​​യ ആ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​യും തു​​​​ട​​​​ർ​​​​ന്ന് ന​​​​വം​​​​ബ​​​​ർ 16നും ​​​​മാ​​​​ർ​​​​പാ​​​​പ്പ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഉ​​​​ച്ച​​​​വി​​​​രു​​​​ന്നു​​​​ക​​​​ൾ ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ല​​​​ത്തെ സൗ​​​​ഹൃ​​​​ദ കൂ​​​​ട്ടാ​​​​യ്മ​​​​യും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

International

മാർപാപ്പ കസ്തേൽ ഗൊണ്ടോൾഫോയിൽ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ വേ​​​ന​​​ൽ​​​ക്കാ​​​ല വി​​​ശ്ര​​​മ​​​ത്തി​​​നാ​​​യി ക​​​സ്തേ​​​ൽ ഗൊ​​​ണ്ടോ​​​ൾ​​​ഫോ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി.

ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച ക​​​സ്തേ​​​ൽ ഗൊ​​​ണ്ടോ​​​ൾ​​​ഫോ​​​യി​​​ലെ വേ​​​ന​​​ൽ​​​ക്കാ​​​ല വ​​​സ​​​തി​​​യാ​​​യ വി​​​ല്ല ബാ​​​ർ​​​ബെ​​​റി​​​നി​​​യി​​​ൽ എ​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ ഈ ​​​മാ​​​സം 27 വ​​​രെ അ​​​വി​​​ടെ ത​​​ങ്ങും.

വി​​​ശ്ര​​​മ​​​കാ​​​ല​​​ത്ത് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പൊ​​​തു​​​വാ​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ങ്കി​​​ലും ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലെ ത്രി​​​സ​​​ന്ധ്യാ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്ക് അ​​​ദ്ദേ​​​ഹം നേ​​​തൃ​​​ത്വം ന​​​ൽ​​​കും. വി​​​ശ്ര​​​മ​​​കാ​​​ല​​​ത്തി​​​നി​​​ട​​​യി​​​ൽ അ​​​ടു​​​ത്ത 11ന് ​​​റോം രൂ​​​പ​​​ത​​​യി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന 200 ഓ​​​ളം പേ​​​ർ​​​ക്കൊ​​​പ്പം മാ​​​ർ​​​പാ​​​പ്പ ക​​​സ്തേ​​​ൽ ഗൊ​​​ണ്ടോ​​​ൾ​​​ഫോ​​​യി​​​ലെ ‘ബോ​​​ർ​​​ഗോ ലൗ​​​ദാ​​​ത്തോ സി’കാ​​​മ്പ​​​സി​​​ൽ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കും.

മു​​​ൻ​​​ഗാ​​​മി​​​യാ​​​യ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ത​​​ന്‍റെ 12 വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് റോ​​​മി​​​ലെ ചൂ​​​ടു​​​കാ​​​ല​​​ത്ത് വ​​​ത്തി​​​ക്കാ​​​നി​​​ലെ സാ​​​ന്താ മാ​​​ർ​​​ത്ത​​​യി​​​ൽ​​​ത്ത​​​ന്നെ തു​​​ട​​​രാ​​​നാ​​​യി​​​രു​​​ന്നു താ​​​ത്പ​​​ര്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

International

വ​ത്തി​ക്കാ​നി​ലെ യുഎസ് അം​ബാ​സ​ഡ​റു​ടെ വ​സ​തി സ​ന്ദ​ർ​ശി​ച്ച് ലെ​യോ മാ​ർ​പാ​പ്പ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ 250-ാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ യു​​​​​എ​​​​​സ് അം​​​​​ബാ​​​​​സ​​​​​ഡ​​​​​റു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക വ​​​​​സ​​​​​തി ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച് അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ശ​​​​​നി​​​​​യാ​​​​​ഴ്ച ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ദ്വീ​​​​​പാ​​​​​യ ലാം​​​​​പെ​​​​​ദൂ​​​​​സ​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ഹ്ര​​​​​സ്വ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യാ​​​​​ണ് വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​ത്തെ വി​​​​​രു​​​​​ന്നി​​​​​നാ​​​​​യി മാ​​​​​ർ​​​​​പാ​​​​​പ്പ അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ ബ്ര​​​​​യാ​​​​​ൻ ബ​​​​​ർ​​​​​ച്ചി​​​​​ന്‍റെ റോ​​​​​മി​​​​​ലെ ജാ​​​​​നി​​​​​ക്കു​​​​​ളും കു​​​​​ന്നി​​​​​ൽ സ്ഥി​​​​​തി​​​​​ചെ​​​​​യ്യു​​​​​ന്ന വ​​​​​സ​​​​​തി​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​യ​​​​​ത്. അ​​​​​ദ്ദേ​​​​​ഹ​​​​​വും കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും ചേ​​​​​ർ​​​​​ന്ന് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യെ വ​​​​​ര​​​​​വേ​​​​​റ്റു.

ഒ​​​​​രു സ​​​​​ഹ​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​ക്കാ​​​​​ര​​​​​നാ​​​​​യ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യോ​​​​​ടൊ​​​​​പ്പം ഈ ​​​​​പ്ര​​​​​ത്യേ​​​​​ക ദി​​​​​വ​​​​​സം ആ​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​ൽ താ​​​​​ൻ അ​​​​​തീ​​​​​വ ബ​​​​​ഹു​​​​​മാ​​​​​നി​​​​​ത​​​​​നാ​​​​​ണെ​​​​​ന്ന് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ ബ്ര​​​​​യാ​​​​​ൻ ബ​​​​​ർ​​​​​ച്ച് പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.

ഒ​​​​​ന്പ​​​​​ത് കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ പി​​​​​താ​​​​​വാ​​​​​യ ബ്ര​​​​​യാ​​​​​ൻ ബ​​​​​ർ​​​​​ച്ച് ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​വി​​​​​ശ്വാ​​​​​സി​​​​​യാ​​​​​ണ്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ പൊ​​​​​തു​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലും സാ​​​​​മൂ​​​​​ഹി​​​​​ക ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളി​​​​​ലും സ​​​​​ജീ​​​​​വ​​​​​മാ​​​​​ക്കാ​​​​​ൻ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ‘കാ​​​​​ത്ത​​​​​ലി​​​​​ക് വോ​​​​​ട്ട്’ എ​​​​​ന്ന സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ സ​​​​​ഹ​​​​​സ്ഥാ​​​​​പ​​​​​ക​​​​​ൻ​​​​കൂ​​​​​ടി​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം.

2025 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലാ​​​​​ണ് ബ​​​​​ർ​​​​​ച്ച് വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ യു​​​​​എ​​​​​സ് അം​​​​​ബാ​​​​​സ​​​​​ഡ​​​​​റാ​​​​​യി ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റ​​​​​ത്.

പ്രോ​​​​ട്ടോ​​​​ക്കോ​​​​ളു​​​​ക​​​​ൾ മ​​​​റ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ യു​​​​എ​​​​സ് അം​​​​ബാ​​​​സ​​​​ഡ​​​​റു​​​​ടെ വ​​​​സ​​​​തി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ വ​​​​ലി​​​​യ ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്.

International

അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്ക് ആ​ശം​സ​ നേ​ർ​ന്ന് മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഐ​​​​ക്യ​​​​നാ​​​​ടു​​​​ക​​​​ൾ സ്വാ​​​​ത​​​​ന്ത്ര്യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ ഒ​​​​പ്പു​​​​ വ​​​​ച്ച​​​​തി​​​​ന്‍റെ 250-ാം വാ​​​​ർ​​​​ഷി​​​​കം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന വേ​​​​ള​​​​യി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത​​​​യ്ക്ക് ആ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​ർ​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

സ്വാ​​​​ത​​​​ന്ത്ര്യം, സ​​​​മ​​​​ത്വം, സ​​​​ന്തോ​​​​ഷം തേ​​​​ടാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം, നീ​​​​തി, ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​സം​​​ര​​​ക്ഷ​​​ണം എ​​​​ന്നീ ആ​​​​ദ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു ശാ​​​​ശ്വ​​​​ത​​​​മാ​​​​യ ശ​​​​ബ്‌​​​​ദം ന​​​​ൽ​​​​കി​​​​യ ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു 1776 ജൂ​​​​ലൈ നാ​​​​ലെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ട​​​​ര നൂ​​​​റ്റാ​​​​ണ്ടായി അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ ത്യാ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ​​​​യും സേ​​​​വ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യും ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യും പൗ​​​​ര​​​​ബോ​​​​ധ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ലൂ​​​​ടെ​​​​യും ഈ ​​​​ത​​​​ത്വ​​​​ങ്ങ​​​​ളെ മു​​​​ന്നോ​​​​ട്ട് കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ഒ​​​​രു​​​​മി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. അ​​​​തി​​​​നാ​​​​ൽ ഈ ​​​​വാ​​​​ർ​​​​ഷി​​​​ക അ​​​​വ​​​​സ​​​​രം ജ​​​​ന​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലും വ​​​​രും​​​ത​​​​ല​​​​മു​​​​റ​​​​യോ​​​​ടും പു​​​​ല​​​​ർ​​​​ത്തേ​​​​ണ്ട ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ചി​​​​ന്തി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം​​​കൂ​​​​ടി​​​​യാ​​​​ണ്.

മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക എ​​​​ന്ന​​​​തി​​​​ൽ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. അ​​​​വ​​​​രു​​​​ടെ പ്ര​​​​ത്യാ​​​​ശ​​​​ക​​​​ളും ത്യാ​​​​ഗ​​​​ങ്ങ​​​​ളും ഈ ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. സ്വാ​​​​ത​​​​ന്ത്ര്യ​​​​വും അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും തേ​​​​ടി എ​​​​ത്തി​​​​യ​​​​വ​​​​ർ ഓ​​​​രോ ത​​​​ല​​​​മു​​​​റ​​​​യി​​​​ലും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ്വ​​​​ഭാ​​​​വം രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ൽ സ​​​​ഹാ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​വ​​​​രെ ഉ​​​​ദാ​​​​ര​​​​മ​​​​ന​​​​സ്ക​​​​ത​​​​യോ​​​​ടെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​രു പു​​​​ണ്യ​​​​പ്ര​​​​വൃ​​​​ത്തി മാ​​​​ത്ര​​​​മ​​​​ല്ല, ഓ​​​​രോ മ​​​​നു​​​​ഷ്യ​​​​ന്‍റെ​​​​യും അ​​​​ന്ത​​​​സി​​​​നെ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ൽ കൂ​​​​ടി​​​​യാ​​​​ണ്-​​​​മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

മ​​​​നഃ​​​​സാ​​​​ക്ഷി​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​രാ​​​​ധി​​​​ക്കാ​​​​നും ഭ​​​​യ​​​​മോ നി​​​​ർ​​​​ബ​​​​ന്ധ​​​​മോ കൂ​​​​ടാ​​​​തെ സ്വ​​​​ന്തം വി​​​​ശ്വാ​​​​സം പ​​​​ര​​​​സ്യ​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കാ​​​​നു​​​​മു​​​​ള്ള ഓ​​​​രോ വ്യ​​​​ക്തി​​​​യു​​​​ടെ​​​​യും അ​​​​വ​​​​കാ​​​​ശ​​​​മാ​​​​യ മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം അ​​​മേ​​​രി​​​ക്ക കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്നു. അ​​​തു വ​​​ലി​​​യ കാ​​​ര്യ​​​മാ​​​ണ്. ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സു​​​​വി​​​​ശേ​​​​ഷം ജീ​​​​വി​​​​ച്ചു​​​​കൊ​​​​ണ്ട് രാ​​​ജ്യ​​​ത്തെ ക​​​ത്തോ​​​ലി​​​ക്ക​​​ർ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് വ​​​​ലി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ, ദ​​​​രി​​​​ദ്ര​​​​രോ​​​​ടു​​​​ള്ള പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന, ആ​​​​രോ​​​​ഗ്യ​​​​സം​​​​ര​​​​ക്ഷ​​​​ണം, അ​​​​ടി​​​​സ്ഥാ​​​​ന സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഇ​​​​തി​​​​ൽ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​താ​​​​ണ്. വി​​​​ശ്വാ​​​​സം പൗ​​​​ര​​​​ധ​​​​ർ​​​​മ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മ​​​​ല്ല. മ​​​​റി​​​​ച്ച് നീ​​​​തി​​​​ക്കും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും പൊ​​​​തു​​​​ന​​​​ന്മ​​​​യ്ക്കും വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് ഊ​​​​ർ​​​​ജം പ​​​​ക​​​​രു​​​​ന്നു-​​​മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

Kerala

മാ​ർ​പാ​പ്പ​യു​ടെ പ്ര​ഥ​മ ചാ​ക്രി​ക​ ലേ​ഖ​ന​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ പ്ര​കാ​ശ​നം ചെ​യ്‌​തു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ചാ​​​​ക്രി​​​​ക ​​​​ലേ​​​​ഖ​​​​ന​​​​മാ​​​​യ ‘മാ​​​​ഞ്ഞി​​​​ഫി​​​​ക്ക ഹു​​​​മാ​​​​നി​​​​ത്താ​​​​സി​’​​​ന്‍റെ മ​​​​ല​​​​യാ​​​​ള പ​​​​രി​​​​ഭാ​​​​ഷ ‘മാ​​​​ന​​​​വ​​​​മ​​​​ഹ​​​​ത്വം’ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലൂ​​​​ർ​​​​ദ് ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ, കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ലി​​​​ന് ആ​​​​ദ്യ​​​​പ​​​​തി​​​​പ്പ് ന​​​​ൽ​​​​കി പ്ര​​​​കാ​​​​ശ​​​​ന​​​​ക​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ, പ​​​​രി​​​​ഭാ​​​​ഷ​​​​ക​​​​നും കാ​​​​ർ​​​​മ​​​​ൽ പ​​​​ബ്ലി​​​​ഷിം​​​​ഗ് ഹൗ​​​​സ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റു​​​​മാ​​​​യ ഫാ. ​​​​ജ​​​​യിം​​​​സ് ആ​​​​ല​​​​ക്കു​​​​ഴി​​​​യി​​​​ൽ ഒ​​​​സി​​​​ഡി, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​ഡോ. ജോ​​​​ൺ തെ​​​​ക്കേ​​​​ക്ക​​​​ര, പി​​​​ഒ​​​​സി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, ഫാ. ​​​​തോ​​​​മ​​​​സ് കു​​​​രി​​​​ശി​​​​ങ്ക​​​​ൽ ഒ​​​​സി​​​​ഡി, സി​​​​സ്റ്റ​​​​ർ ഫ്ല​​​​വ​​​​ർ​​​​ലെ​​​​റ്റ് സി​​​​എം​​​​സി എ​​​​ന്നി​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. ചാ​​​​ക്രി​​​​ക ​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ന്‍റെ മ​​​​ല​​​​യാ​​​​ളം പ​​​​തി​​​​പ്പ് പ്ര​​​​മു​​​​ഖ ക​​​​ത്തോ​​​​ലി​​​​ക്ക പ​​​​ബ്ലി​​​​ഷിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലും ച​​​​ർ​​​​ച്ച് ബു​​​​ക്ക് സ്റ്റാ​​​​ളു​​​​ക​​​​ളി​​​​ലും ഓ​​​​ൺ​​​​ലൈ​​​​നി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണ്.

International

ദാരിദ്ര്യ നിർമാർജനം ആഗോള ഉത്തരവാദിത്വം: മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: പ​​​ട്ടി​​​ണി​​​യും പോ​​​ഷ​​​കാ​​​ഹാ​​​ര​​​ക്കു​​​റ​​​വും നേ​​​രി​​​ടു​​​ന്ന​​​തി​​​നൊ​​​പ്പം അ​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നും പ​​​രി​​​ഹ​​​രി​​​ക്കാ​​​നും ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ ഒ​​​ന്നി​​​ക്ക​​​ണ​​​മെ​​​ന്ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ.

മ​​​നു​​​ഷ്യ​​​ന്‍റെ അ​​​ന്ത​​​സ് ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കാ​​​നും അ​​​യ​​​ൽ​​​ക്കാ​​​ര​​​നെ സ്നേ​​​ഹി​​​ക്കാ​​​നു​​​മു​​​ള്ള സു​​​വി​​​ശേ​​​ഷ​​​സ​​​ന്ദേ​​​ശം സ​​​ഭ​​​യു​​​ടെ​​​യും ലോ​​​ക ഭ​​​ക്ഷ്യ​​​പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും ദൗ​​​ത്യ​​​ങ്ങ​​​ളി​​​ൽ ഒ​​​രു​​​പോ​​​ലെ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

റോ​​​മി​​​ലെ ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​ ലോ​​​ക ഭ​​​ക്ഷ്യ​​​പ​​​ദ്ധ​​​തി​​​യു​​​ടെ വാ​​​ർ​​​ഷി​​​ക​​യോ​​​ഗ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും ജീ​​​വ​​​ന് സം​​​ര​​​ക്ഷ​​​ണ​​​മൊ​​​രു​​​ക്കു​​​വാ​​​ൻ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഭ​​​ക്ഷ്യ-​​​കാ​​​ർ​​​ഷി​​​ക സം​​​ഘ​​​ട​​​ന ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ മാ​​​ർ​​​പാ​​​പ്പ പ്ര​​​ശം​​​സി​​​ച്ചു.

രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള അ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തും സൈ​​​നി​​​ക ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി വി​​​ഭ​​​വ​​​ങ്ങ​​​ൾ വ​​​ക​​​മാ​​​റ്റു​​​ന്ന​​​തും ദാ​​​രി​​​ദ്ര്യ വി​​​രു​​​ദ്ധ പോ​​​രാ​​​ട്ട​​​ത്തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു. ലോ​​​ക​​​ത്ത് ഭ​​​ക്ഷ​​​ണ​​​ത്തേ​​​ക്കാ​​​ൾ വേ​​​ഗ​​​ത്തി​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ ക​​​ട​​​ന്നെ​​​ത്തു​​​ന്നു എ​​​ന്ന​​​ത് വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​യ ഒ​​​രു വൈ​​​രു​​​ദ്ധ്യ​​​മാ​​​ണ്. രാ​​​ഷ്‌​​​ട്രീ​​​യ​​​വും സാ​​​മ്പ​​​ത്തി​​​ക​​​വു​​​മാ​​​യ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​പ​​​രി​​​യാ​​​യി മാ​​​നു​​​ഷി​​​ക മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കാ​​​ൻ ആ​​​ഗോ​​​ള സ​​​മൂ​​​ഹം ത​​​യാ​​​റാ​​​ക​​​ണം.

ഭ​​​ക്ഷ​​​ണം, വെ​​​ള്ളം, ആ​​​രോ​​​ഗ്യം എ​​​ന്നി​​​വ വി​​​പ​​​ണി​​​യി​​​ലെ ക​​​ച്ച​​​വ​​​ട​​​ച്ച​​​ര​​​ക്കു​​​ക​​​ള​​​ല്ല, മ​​​റി​​​ച്ച് ഓ​​​രോ മ​​​നു​​​ഷ്യ​​​ന്‍റെ​​​യും മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​മാ​​​ണ് -മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കും ക​​​ട​​​ന്നു​​​ചെ​​​ല്ലാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ഇ​​​ട​​​വ​​​ക​​​ക​​​ളും കാ​​​രി​​​ത്താ​​​സ് പോ​​​ലു​​​ള്ള സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ളെ മാ​​​ർ​​​പാ​​​പ്പ പ്ര​​​ത്യേ​​​കം പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു.

ഇ​​​ത്ത​​​രം പ്രാ​​​ദേ​​​ശി​​​ക പ​​​ങ്കാ​​​ളി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​ത് സ​​​ഹാ​​​യ​​​ങ്ങ​​​ൾ അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രി​​​ലേ​​​ക്ക് നേ​​​രി​​​ട്ടെ​​​ത്തി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കും. പ​​​ട്ടി​​​ണി നി​​​ർ​​​മാ​​​ർ​​​ജ​​​നം ചെ​​​യ്യു​​​ന്ന​​​ത് കേ​​​വ​​​ലം ഒ​​​രു കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മ​​​ല്ല, മ​​​റി​​​ച്ച് ലോ​​​ക​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്കും സ​​​മാ​​​ധാ​​​ന​​​ത്തി​​​നും അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​യ കാ​​​ര്യ​​​മാ​​​ണെ​​​ന്നും മാ​​​ർ​​​പാ​​​പ്പ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

വി​ശു​ദ്ധ അ​ഗ​സ്റ്റി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​ൻ മാ​ർ​പാ​പ്പ പാ​വി​യ​യി​ലെ​ത്തി

റോം: ​​വേ​​ദ​​പാ​​രം​​ഗ​​ത​​നാ​​യ വി​​ശു​​ദ്ധ അ​​ഗ​​സ്റ്റി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പു​​ക​​ള്‍ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന വ​​ട​​ക്ക​​ൻ ഇ​​റ്റ​​ലി​​യി​​ലെ പാ​​വി​​യ​​യി​​ലു​​ള്ള സെ​​ന്‍റ് പീ​​റ്റ​​ർ ബ​​സി​​ലി​​ക്ക​​യി​​ല്‍ ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി.

722 മു​​ത​​ൽ വി​​ശു​​ദ്ധ അ​​ഗ​​സ്റ്റി​​ന്‍റെ ഭൗ​​തി​​ക​​ദേ​​ഹം സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന പ​​ള്ളി​​യാ​​ണി​​ത്. 504ൽ​ ​അ​​ൾ​​ജീ​​രി​​യ​​യി​​ലെ ഹി​​പ്പോ​​യി​​ൽ​​നി​​ന്ന് ഇ​​റ്റ​​ലി​​യി​​ലെ സാ​​ർ​​ഡീ​​നി​​യ​​യി​​ലെ കാ​​ലിയാ​​രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​ന്ന ഭൗ​​തി​​ക​​ദേ​​ഹം പി​​ന്നീ​​ട് പാ​​വി​​യ ബ​​സി​​ലി​​ക്ക​​യി​​ൽ അ​​ട​​ക്കം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

ബ​​സി​​ലി​​ക്ക​​യി​​ലെ​​ത്തി​​യ മാ​​ർ​​പാ​​പ്പ​​യെ അ​​ഗ​​സ്റ്റീ​​നി​​യ​​ൻ സ​​ന്യാ​​സ​​സ​​മൂ​​ഹം പ്രി​​യോ​​ർ ജ​​ന​​റ​​ൽ ഫാ. ​​ജോ​​സ​​ഫ് എ​​ൽ. ഫാ​​രെ​​ൽ, പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ഗ​​ബ്രി​​യേ​​ൽ പെ​​ദിചിനോ എ​​ന്നി​​വ​​ർ സ്വീ​​ക​​രി​​ച്ചു. വ​​ത്തി​​ക്കാ​​നി​​ൽ​​നി​​ന്നു ഹെ​​ലി​​കോ​​പ്റ്റ​​റി​​ലെ​​ത്തി​​യ മാ​​ർ​​പാ​​പ്പ ആ​​ദ്യം ഇ​​വി​​ടത്തെ കാ​​ൻ​​സ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ രോ​​ഗി​​ക​​ളെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷ​​മാ​​ണു ബ​​സി​​ലി​​ക്ക​​യി​​ലെ​​ത്തി​​യ​​ത്.

വി​​ശു​​ദ്ധ അ​​ഗ​​സ്റ്റി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​നു​​മു​​ന്നി​​ൽ പ്രാ​​ർ​​ഥി​​ച്ച മാ​​ർ​​പാ​​പ്പ തു​​ട​​ർ​​ന്ന് പ​​ള്ളി​​ക്കു​​ള്ളി​​ൽ ബി​​ഷ​​പ്പു​​മാ​​ർ, അ​​ഗ​​സ്റ്റീ​​നി​​യ​​ൻ സ​​ന്യാ​​സി​​മാ​​ർ, വൈ​​ദി​​ക​​ർ, വൈ​​ദി​​ക​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ, വി​​ശ്വാ​​സി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. സാ​​ന്‍റ് ആ​​ഞ്ചെ​​ലോ ലൊ​​ജി​​ജി​​യാ​​നോ​​യി​​ലെ സെ​​ന്‍റ് ആ​​ന്‍റ​​ണി ആ​​ബ​​ട്ട് ആ​​ൻ​​ഡ് സെ​​ന്‍റ് ഫ്ര​​ഞ്ചെ​​സ്ക കാ​​ബ്രി​​നി ഇ​​ട​​വ​​ക​​പ്പ​​ള്ളി​​യും മാ​​ർ​​പാ​​പ്പ സ​​ന്ദ​​ർ​​ശി​​ച്ചു.

അ​​ഗ​​സ്റ്റീ​​നി​​യ​​ൻ സ​​ന്യാ​​സ സ​​മൂ​​ഹ​​ത്തി​​ന്‍റെ പ്രി​​യോ​​ർ ജ​​ന​​റ​​ൽ എ​​ന്ന​​നി​​ല​​യി​​ൽ പാ​​വി​​യ ബ​​സി​​ലി​​ക്ക സ​​ന്ദ​​ർ​​ശി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും സാ​​ർ​​വ​​ത്രി​​ക​​സ​​ഭ​​യു​​ടെ അധ്യ​​ക്ഷ​​ന്‍ എ​​ന്ന​​നി​​ല​​യി​​ല്‍ ന​​ട​​ത്തു​​ന്ന ആ​​ദ്യ സ​​ന്ദ​​ര്‍​ശ​​ന​​മാ​​ണി​​ത്.

International

സ​​​​​മാ​​​​​ധാ​​​​​നം പു​​​​​ല​​​​​രട്ടെ! യു​എ​സ്-​ഇ​റാ​ൻ സ​മാ​ധാ​ന​ക​രാ​റി​നെ സ്വാ​ഗ​തം ചെ​യ്തു മാ​ർ​പാ​പ്പ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: യു​​​​​എ​​​​​സും ഇ​​​​​റാ​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള സ​​​​​മാ​​​​​ധാ​​​​​ന ക​​​​​രാ​​​​​റി​​​​​നെ ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്തു.

പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ൽ സ​​​​​മാ​​​​​ധാ​​​​​നം പു​​​​​ല​​​​​രു​​​​​മെ​​​​​ന്നു പ്ര​​​​​ത്യാ​​​​​ശ പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച മാ​​​​​ർ​​​​​പാ​​​​​പ്പ, യു​​​​​ക്രെ​​​​​യ്നി​​​​​ലെ യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​നും ഇ​​​തി​​​നാ​​​യി പ്രാ​​​ർ​​​ഥി​​​ക്കാ​​​നും ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.

ഇ​​​​​റാ​​​​​നും യു​​​​​എ​​​​​സും ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളു​​​​​ടെ​​​​​യും സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​​യും പാ​​​​​ത​​​​​യി​​​​​ൽ തു​​​​​ട​​​​​ര​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന പ്ര​​​​​തി​​​​​വാ​​​​​ര പൊ​​​​​തു​​​​​സ​​​​​ദ​​​​​സി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്ക​​​​​വേ മാ​​​​​ർ​​​​​പാ​​​​​പ്പ അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ചു.

“ക്ഷ​​​​​മ​​​​​യോ​​​​​ടെ​​​​​യു​​​​​ള്ള ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളു​​​​​ടെ​​​​​യും ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​നീ​​​​​ക്ക​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഫ​​​​​ല​​​​​മാ​​​​​യി ഇ​​​​​റാ​​​​​നും യു​​​​​എ​​​​​സും ത​​​​​മ്മി​​​​​ൽ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ഒ​​​​​പ്പു​​​​​വ​​​​​യ്ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന ക​​​​​രാ​​​​​റി​​​​​ലെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ ഞാ​​​​​ൻ സം​​​​​തൃ​​​​​പ്തി​​​​​യോ​​​​​ടെ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്യു​​​​​ന്നു.

ഈ ​​​​​ക​​​​​രാ​​​​​ർ പ​​​​​ര​​​​​സ്പ​​​​​ര​​​​​വി​​​​​ശ്വാ​​​​​സ​​​​​വും സു​​​​​ര​​​​​ക്ഷ​​​​​യും പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ലെ സ്ഥി​​​​​ര​​​​​ത​​​​​യും ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നും ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളു​​​​​ടെ​​​​​യും സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​​യും വ​​​​​ഴി​​​​​ക​​​​​ൾ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നും ഞാ​​​​​ൻ പ്ര​​​​​ത്യാ​​​​​ശി​​​​​ക്കു​​​​​ന്നു’’മാ​​​​​ർ​​​​​പാ​​​​​പ്പ പ​​​​​റ​​​​​ഞ്ഞു.

സ​​​​​മാ​​​​​ധാ​​​​​ന​​​​​ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി മ​​​​​ധ്യ​​​​​സ്ഥ​​​​​ത വ​​​​​ഹി​​​​​ക്കു​​​​​ക​​​​​യും സൗ​​​​​ക​​​​​ര്യ​​​​​മൊ​​​​​രു​​​​​ക്കാ​​​​​ൻ പ്ര​​​​​യ​​​​​ത്നി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത മൂ​​​​​ന്നാം ക​​​​​ക്ഷി രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് മാ​​​​​ർ​​​​​പാ​​​​​പ്പ ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ച്ചു.

International

പരിസ്ഥിതിപ്രശ്നം സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയുടെ ഒരു വശം: മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: പ​​​രി​​​സ്ഥി​​​തി​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് വി​​​ശ്വാ​​​സ​​​വും പ്ര​​​ത്യാ​​​ശ​​​യും സ്നേ​​​ഹ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണെ​​​ന്നു ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ. ഈ ​​​പ്ര​​​തി​​​സ​​​ന്ധി സാ​​​മൂ​​​ഹി​​​ക​​​വും നൈ​​​തി​​​ക​​​വും സാ​​​മ്പ​​​ത്തി​​​ക​​​വു​​​മാ​​​യ ത​​​ല​​​ങ്ങ​​​ളെ സ്പ​​​ർ​​​ശി​​​ക്കു​​​ന്ന ഒ​​​ന്നാ​​​ണെ​​​ന്നും പ​​​രി​​​സ്ഥി​​​തി​​​യെ സം​​​ബ​​​ന്ധി​​​ച്ചു വി​​​യ​​​ന്ന​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​ത്താ​​​മ​​​ത് ഓ​​​സ്ട്രി​​​യ​​​ൻ ലോ​​​ക ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് അ​​​യ​​​ച്ച വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ വ്യ​​​ക്ത​​​മാ​​​ക്കി.

പാ​​​രി​​​സ്ഥി​​​തി​​​ക​​​വി​​​ഷ​​​യം ധാ​​​ർ​​​മി​​​ക​​​മാ​​​യ ഒ​​​രു വി​​​ഷ​​​യ​​​മാ​​​ണെ​​​ന്ന് സ​​​ഭ എ​​​പ്പോ​​​ഴും ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പാ​​​രി​​​സ്ഥി​​​തി​​​ക​​​ പ്ര​​​തി​​​സ​​​ന്ധി ഒ​​​രു ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​മ​​​ല്ല; മ​​​റി​​​ച്ച്, സ​​​മ​​​കാ​​​ലി​​​ക സാ​​​മൂ​​​ഹി​​​ക-​​​സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പാ​​​രി​​​സ്ഥി​​​തി​​​ക​​​വ​​​ശ​​​മാ​​​ണ്. ചി​​​ല​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം കാ​​​ലാ​​​വ​​​സ്ഥാ​​​ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെ​​​യും പ​​​രി​​​സ്ഥി​​​തി​​​ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ വി​​​ശ്വാ​​​സ​​​ത്തി​​​നു കാ​​​ര്യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ഇ​​​ല്ലെ​​​ന്നു തോ​​​ന്നു​​​മെ​​​ങ്കി​​​ലും ഈ ​​​പ്ര​​​ശ്ന​​​ത്തെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​വാ​​​ൻ മ​​​ത​​​ങ്ങ​​​ൾ ഏ​​​റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​താ​​​ണ് ​​​മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു

ലോ​​​കം ദൈ​​​വം സൃ​​​ഷ്‌​​​ടി​​​ച്ച​​​താ​​​ണെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​ർ സൃ​​​ഷ്‌​​​ടി​​​യെ പ​​​രി​​​പാ​​​ലി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നു. ഇ​​​ത് വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ഒ​​​രു ആ​​​വ​​​ശ്യ​​​ക​​​ത​​​യാ​​​ണ്. പ​​​ല പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ളി​​​ലെ​​​യും വി​​​ശ്വാ​​​സി​​​ക​​​ൾ ‘സൃ​​​ഷ്‌​​​ടി’ ഒ​​​രു ദൈ​​​വി​​​ക​​​ദാ​​​ന​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തും അ​​​തു​​​പോ​​​ലെ ജീ​​​വി​​​തം പ​​​വി​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ ബ​​​ഹു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്നു പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തും പ​​​രി​​​സ്ഥി​​​തി​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്നു- മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

ഇ​​​ന്നത്തെ ആ​​​ഗോ​​​ള പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ മ​​​നു​​​ഷ്യ​​​കു​​​ല​​​ത്തെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തി​​​യി​​​ട്ടു​​​ണ്ട്. സൃ​​​ഷ്‌​​​ടി​​​യോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​ന​​​മി​​​ല്ലാ​​​യ്മ, പ്ര​​​കൃ​​​തി​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​ത്, കാ​​​ലാ​​​വ​​​സ്ഥാ​​​ വ്യ​​​തി​​​യാ​​​നം എ​​​ന്നി​​​വ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഈ ​​​വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കു ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​ഹ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെന്നും മാ​​​ർ​​​പാ​​​പ്പ എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.

International

മാ​ർ​പാ​പ്പ വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കും

റോം: ​​​​യു​​​​എ​​​​ൻ വേ​​​​ൾ​​​​ഡ് ഫു​​​​ഡ് പ്രോ​​​​ഗ്രാ​​​​മി​​​​ന്‍റെ റോ​​​​മി​​​​ലെ ആ​​​​സ്ഥാ​​​​നം ഈ​​​​മാ​​​​സം 22ന് ​​​​ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റു​​​​ടെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു സ​​​​ന്ദ​​​​ർ​​​​ശ​​​​നം.

സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വേ​​​​ള​​​​യി​​​​ൽ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ബോ​​​​ർ​​​​ഡി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യും സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യും മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.

International

സീ​റോമ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് ആ​ശം​സ​ക​ളുമായി മാ​ർ​പാ​പ്പ

വ​​ത്തി​​ക്കാ​​ൻ സി​​റ്റി: സീറോ​​​മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ മേ​​​ജ​​​ർ ആ​​​ർ​​​ക്കി​​​എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭ​​​യു​​​ടെ യൂ​​​റോ​​​പ്പ്, യു​​​കെ ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ സം​​​ബ​​​ന്ധി​​​ക്കു​​​വാ​​​ൻ റോ​​​മി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന സ​​​ഭാ പ്ര​​​തി​​​നി​​​ധി​​​ക​​​ളും സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​നാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യും മ​​​റ്റു സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​മാ​​​യി ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന​​​ലെ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

സ​​​ഭ​​​യു​​​ടെ പാ​​​ര​​​ന്പ​​​ര്യ​​​ത്തെ​​​യും ആ​​​രാ​​​ധ​​​ന​​​ക്ര​​​മ സ​​​ന്പ​​​ന്ന​​​ത​​​യെ​​​യും എ​​​ടു​​​ത്തു പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ട് മാ​​​ർ​​​പാ​​​പ്പ സ​​​ന്ദേ​​​ശം പ​​​ങ്കു​​​വ​​​ച്ചു.ഇ​​​ന്ന​​​ലെ 67-ാം പി​​​റ​​​ന്നാ​​​ൾ ആ​​​ഘോ​​​ഷി​​​ച്ച ക​​​ർ​​​ദി​​​നാ​​​ളി​​​നു മാ​​​ർ​​​പാ​​​പ്പ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു. ഒ​​​പ്പം മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​ന്‍റെ 25 വ​​​ർ​​​ഷ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ആ​​​ശം​​​സ​​​ക​​​ളും നേ​​​ർ​​​ന്നു.

യൂ​​​റോ​​​പ്പി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന സീ​​​റോ മ​​​ല​​​ങ്ക​​​ര വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ അ​​​ജ​​​പാ​​​ല​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​ടു​​​ത്തി​​​ടെ നി​​​യ​​​മി​​​ത​​​നാ​​​യ അ​​​പ്പ​​​സ്തോ​​​ലി​​​ക വി​​​സി​​​റ്റേ​​​റ്റ​​​ർ കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ ഒ​​​സ്ത​​​ാത്തിയോ​​​സി​​​നും മാ​​​ർ​​​പാ​​​പ്പാ ആ​​​ശം​​​സ​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ചു.

1932 ജൂ​​​ണ്‍ 11 ന് ​​​പ​​​തി​​​നൊ​​​ന്നാം പീ​​​യൂ​​​സ് മാ​​​ർ​​​പാ​​​പ്പാ സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭാ ഹ​​​യ​​​രാ​​​ർ​​​ക്കി സ്ഥാ​​​പി​​​ച്ചു​​​കൊ​​​ണ്ടു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ’ക്രി​​​സ്തോ പാ​​​സ്തോ​​​റും’ എ​​​ന്ന അ​​​പ്പ​​​സ്തോ​​​ലി​​​ക രേ​​​ഖ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്, ക്രി​​​സ്തു​​​വി​​​നോ​​​ടു​​​ള്ള ന​​​ന്ദി പ്ര​​​കാ​​​ശ​​​ന​​​ത്തോ​​​ടെ​​​യാ​​​ണെ​​​ന്ന​​​ത് മാ​​​ർ​​​പാ​​​പ്പ ചൂ​ണ്ടി​ക്കാ​ട്ടി.

അ​​​തി​​​നാ​​​ൽ സ​​​ഭാ കൂ​​​ട്ടാ​​​യ്മ​​​യി​​​ലേ​​​ക്ക് വീ​​​ണ്ടും ക​​​ട​​​ന്നു​​​വ​​​രു​​​വാ​​​ൻ നി​​​ര​​​വ​​​ധി വൈ​​​ദി​​​ക​​​രെ​​​യും സ​​​ന്യ​​​സ്ത​​​രെ​​​യും വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും പ്ര​​​ത്യേ​​​ക​​​മാ​​​യി ബ​​​ഥ​​​നി സ​​​ന്യാ​​​സ​​​സ​​​ഭ​​​യെ​​​യും ന​​​യി​​​ച്ച ധ​​​ന്യ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ്, മാ​​​ർ തെ​​​യോ​​​ഫി​​​ല​​​സ് എ​​​ന്നി​​​വ​​​രെ​​​യോ​​​ർ​​​ത്തു ദൈ​​​വ​​​ത്തി​​​നു ന​​​ന്ദി​​​യ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പാ പ​​​റ​​​ഞ്ഞു.

International

മാർപാപ്പ സെപ്റ്റംബറിൽ ഫ്രാൻസ് സന്ദർശിക്കും

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സെ​​​​പ്റ്റം​​​​ബ​​​​ർ 25 മു​​​​ത​​​​ൽ 28 വ​​​​രെ ഫ്രാ​​​​ൻ​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

25ന് ​​​​പാ​​​​രീ​​​​സി​​​​ലെ​​​​ത്തു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ അ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നൊ​​​​ത്ര് ദാം ​​​​ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സാ​​​​യാ​​​​ഹ്‌​​​​ന​​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും. തു​​​​ട​​​​ർ​​​​ന്ന് യു​​​​വാ​​​​ക്ക​​​​ളു​​​​മാ​​​​യും വൈ​​​​ദി​​​​ക​​​​രു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.

26ന് ​​​​പാ​​​​രീ​​​​സി​​​​ലെ തു​​​​റ​​​​ന്ന വേ​​​​ദി​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് പാ​​​​രീ​​​​സി​​​​ലെ യു​​​​നെ​​​​സ്കോ ആ​​​​സ്ഥാ​​​​നം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ യു​​​​എ​​​​ൻ സാം​​​​സ്കാ​​​​രി​​​​ക ഏ​​​​ജ​​​​ൻ​​​​സി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യും.

27ന് ​​​​മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ലൂ​​​​ർ​​​​ദി​​​​ൽ എ​​​​ത്തു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ അ​​​​വി​​​​ടെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. 28ന് ​​​​തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ മെ​​​​റ്റ്സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ അ​​​​വിടത്തെ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും വി​​​​വി​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​മ്മാ​​​​നു​​​​വ​​​​ൽ മ​​​​ക്രോ​​​​ണി​​​​ന്‍റെ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​ള്ള ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ഫ്രാ​​​​ൻ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​നം.

International

ഒ​രു മ​നു​ഷ്യ​നും ഒ​റ്റ​പ്പെ​ട്ട ദ്വീ​പ​ല്ല: മാ​ർ​പാ​പ്പ

മാഡ്രിസ്:ഒ​​​​രു മ​​​​നു​​​​ഷ്യ​​​​നും ഒ​​​​റ്റ​​​​പ്പെ​​​​ട്ട ദ്വീ​​​​പ​​​​ല്ലെ​​​​ന്നും ക്രി​​​​സ്തീ​​​​യ​​​​ജീ​​​​വി​​​​തം എ​​​​ന്ന​​​​ത് മ​​​​റ്റു​​​​ള്ള​​​​വ​​​​രി​​​​ലേ​​​​ക്കും ദൈ​​​​വ​​​​ത്തി​​​​ലേ​​​​ക്കു​​​​മു​​​​ള്ള നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ഒ​​​​രു പ്ര​​​​യാ​​​​ണ​​​​മാ​​​​ണെ​​​​ന്നും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. ഏ​​​​ഴു ദി​​​​വ​​​​സം നീ​​​​ണ്ട സ്പെ​​​​യി​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു സ​​​​മാ​​​​പ​​​​നം കു​​​​റി​​​​ച്ച് കാ​​​​ന​​​​റി ദ്വീ​​​​പി​​​​ലെ മാഡ്രിസ് ടെ​​​​ന​​​​റി​​​​ഫ് ന​​​​ഗ​​​​ര​​​​ത്തി​​​​ലു​​​​ള്ള സാ​​​​ന്താ​​​​ക്രൂ​​​​സ് ഡി ​​​​ടെ​​​​ന​​​​റി​​​​ഫ് തു​​​​റ​​​​മു​​​​ഖ​​​​ത്ത് വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​യ​​​​ർ​​​​പ്പി​​​​ച്ചു വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

ക്രി​​​​സ്തു​​​​വി​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലെ സ്നേ​​​​ഹ​​​​ക്ക​​​​ട​​​​ൽ ക​​​​ണ്ടെ​​​​ത്താ​​​​ൻ മ​​​​റ്റു​​​​ള്ള​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്ക​​​​ണം. എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും സ​​​​ന്തോ​​​​ഷ​​​​ങ്ങ​​​​ളും പ്ര​​​​ത്യാ​​​​ശ​​​​ക​​​​ളും സ​​​​ങ്ക​​​​ട​​​​ങ്ങ​​​​ളും ആ​​​​ശ​​​​ങ്ക​​​​ക​​​​ളും പ്ര​​​​തി​​​​ധ്വ​​​​നി​​​​ക്കു​​​​ന്ന ഒ​​​​രി​​​​ട​​​​മാ​​​​ണു യേ​​​​ശു​​​​വി​​​​ന്‍റെ തി​​​​രു​​​​ഹൃ​​​​ദ​​​​യം. അ​​​​വി​​​​ടേ​​​​ക്കു നോ​​​​ക്കാ​​​​ൻ ന​​​​മു​​​​ക്കാ​​​​ക​​​​ണം.

ഭൗ​​​​തി​​​​ക​​​​വാ​​​​ദം, ലാ​​​​ഭ​​​​ക്കൊ​​​​തി എ​​​​ന്നി​​​​വ​​​​യാ​​​​ൽ വി​​​​ഴു​​​​ങ്ങ​​​​പ്പെ​​​​ട്ട ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ കെ​​​​ണി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് മാ​​​​ർ​​​​പാ​​​​പ്പ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ഇ​​​​വ വ്യ​​​​ക്തി​​​​ക​​​​ളെ ഫ​​​​ല​​​​ശൂ​​​​ന്യ​​​​മാ​​​​യ ഒ​​​​രു ച​​​​ല​​​​നാ​​​​ത്മ​​​​ക​​​​ത​​​​യി​​​​ൽ ത​​​​ള​​​​ച്ചി​​​​ടാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. കേ​​​​വ​​​​ലം ക​​​​ച്ച​​​​വ​​​​ട​​​​ത്തി​​​​ന​​​​പ്പു​​​​റം ലാ​​​​ളി​​​​ത്യ​​​​വും മ​​​​നു​​​​ഷ്യ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളു​​​​ടെ മൂ​​​​ല്യ​​​​വും വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ടൂ​​​​റി​​​​സം​​​​കേ​​​​ന്ദ്രം​​​​കൂ​​​​ടി​​​​യാ​​​​യ പ്ര​​​​ദേ​​​​ശ​​​​ത്തെ ജ​​​ന​​​ങ്ങ​​​ളോ​​​ടും സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രോ​​​​ടും മാ​​​​ർ​​​​പാ​​​​പ്പ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

അ​​​​റ്റ്‌ലാ​​​​ന്‍റി​​​​ക് സ​​​​മു​​​​ദ്രം മു​​​​റി​​​​ച്ചു​​​​ക​​​​ട​​​​ന്നെ​​​ത്തു​​​ന്ന കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ​​​​യും ഒ​​​​രു പ്ര​​​​ധാ​​​​ന ഇ​​​​ട​​​​ത്താ​​​​വ​​​​ള​​​​മാ​​​​ണു കാ​​​​ന​​​​റി ദ്വീ​​​​പു​​​​ക​​​​ൾ എ​​​​ന്ന കാ​​​​ര്യം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ, മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്തു​​​​കാ​​​​രു​​​​ടെ ചൂ​​​​ഷ​​​​ണം ഉ​​​​ൾ​​​​പ്പെ​​​​ടെ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ നേ​​​​രി​​​​ടു​​​​ന്ന ദു​​​​രി​​​​ത​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. അ​​​​വ​​​​ർ​​​​ക്കു ഭൗ​​​​തി​​​​ക​​​​സ​​​​ഹാ​​​​യം മാ​​​​ത്ര​​​​മ​​​​ല്ല യ​​​​ഥാ​​​​ർ​​​​ഥ സാ​​​​ഹോ​​​​ദ​​​​ര്യം​​​​കൂ​​​​ടി​​​​യാ​​​​ണു ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്.

കാ​​​​ന​​​​റി ദ്വീ​​​​പു​​​​ക​​​​ളി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യ സ്വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും സ്നേ​​​​ഹ​​​​ത്തി​​​​നും ന​​​​ന്ദി പ​​​​റ​​​​ഞ്ഞ മാ​​​​ർ​​​​പാ​​​​പ്പ, എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഒ​​​​രു​​​​പോ​​​​ലെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ സ​​​ഭാ​​​വി​​​​ശ്വാ​​​​സി​​​​ക​​​​ളോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു. സ്പെ​​​​യി​​​​നി​​​​ലെ വ​​​​ലി​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​മൂ​​​​ഹം ചൊ​​​​രി​​​​ഞ്ഞ സ്നേ​​​​ഹ​​​​വാ​​​​യ്പി​​​​നാ​​​​ലും സ​​​​ഭ​​​​യോ​​​​ടു​​​​ള്ള ഈ ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും സാ​​​​ക്ഷ്യ​​​​ങ്ങ​​​​ളാ​​​​ലും ഏ​​​​റെ ന​​​​ന്ദി​​​​യോ​​​​ടെ​​​​യാ​​​​ണു താ​​​​ൻ റോ​​​​മി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങു​​​​ന്ന​​​​തെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

നേ​​​​ര​​​​ത്തേ ടെ​​​​ന​​​​റി​​​​ഫി​​​​ലു​​​​ള്ള ‘ലാ​​​​സ് റൈ​​​​സ​​​​സ്’സെ​​​​ന്‍റ​​​​റി​​​​ലെ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​മാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ താ​​​​ൻ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ വ​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ത​​​​ന്‍റെ പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളി​​​​ൽ അ​​​​വ​​​​രെ ഓ​​​​ർ​​​​ക്കു​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. ഏ​​​ഴു​​​ദി​​​വ​​​സ​​​ത്തെ സ്പെ​​​യി​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ മാ​​​ർ​​​പാ​​​പ്പ റോ​​​മി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.

International

മ​നു​ഷ്യാ​ന്ത​സി​നു പാ​സ്‌​പോ​ര്‍​ട്ടി​ല്ല: മാ​ര്‍​പാ​പ്പ

ബാ​​ഴ്‌​​സ​​ലോ​​ണ: അ​​ഭ​​യാ​​ര്‍​ഥി​​ക​​ളു​​ടെ ദു​​രി​​ത​​ങ്ങ​​ള്‍​ക്കു​​നേ​​രേ ലോ​​കം ക​​ണ്ണ​​ട​​യ്ക്ക​​രു​​തെ​​ന്ന് ലെ​​യോ പ​​തി​​നാ​​ലാ​​മ​​ന്‍ മാ​​ര്‍​പാ​​പ്പ. മ​​നു​​ഷ്യ​ന്‍റെ അ​​ന്ത​​സി​​ന് പാ​​സ്പോ​​ര്‍​ട്ടി​​ല്ലെ​​ന്നും അ​​തി​​ര്‍​ത്തി​​ക​​ള്‍ ക​​ട​​ക്കു​​മ്പോ​​ള്‍ അ​​തി​ന്‍റെ മൂ​​ല്യം ന​​ഷ്‌​ട​പ്പെ​​ടു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം ഓ​​ര്‍​മി​​പ്പി​​ച്ചു.

യൂ​​റോ​​പ്പി​​ലെ കു​​ടി​​യേ​​റ്റ​​ത്തി​​ന്‍റെ ഏ​​റ്റ​​വും ഹൃ​​ദ​​യ​​ഭേ​​ദ​​ക​​മാ​​യ പ്ര​​തീ​​ക​​ങ്ങ​​ളി​​ലൊ​​ന്നാ​​യി മാ​​റി​​യ സ്‌​​പെ​​യി​​നി​​ലെ ഗ്രാ​​ന്‍ഡ് കാ​​ന​​റി ദ്വീ​​പു​​ക​​ളു​​ടെ തെ​​ക്ക​​ന്‍ തീ​​ര​​ത്തു​​ള്ള ആ​​ര്‍​ഗ്വി​​നെ​​ഗ്വി​​ന്‍ തു​​റ​​മു​​ഖ​​ത്ത് അ​​ഭ​​യാ​​ര്‍​ഥി​​ക​​ളു​​മാ​​യും അ​​വ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തു​​ക​​യും സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന സം​​ഘ​​ട​​നാ​​പ്ര​​വ​​ര്‍​ത്ത​​ക​​രു​​മാ​​യും ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ര്‍​പാ​​പ്പ.

നി​​യ​​മ​​പ​​ര​​വും സു​​ര​​ക്ഷി​​ത​​വു​​മാ​​യ കു​​ടി​​യേ​​റ്റ പാ​​ത​​ക​​ള്‍ വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട മാ​​ര്‍​പാ​​പ്പ, മ​​നു​​ഷ്യ​​ക്ക​​ട​​ത്തി​​നെ​​യും ചൂ​​ഷ​​ണ​​ത്തെ​​യും അ​​പ​​ല​​പി​​ച്ചു.

കു​​ടി​​യേ​​റ്റ ന​​യം മ​​നു​​ഷ്യ​​ന്‍റെ അ​​ന്ത​​സി​​നോ​​ടു​​ള്ള ആ​​ദ​​ര​​വി​​ല്‍ അ​​ധി​​ഷ്ഠി​​ത​​മാ​​യി​​രി​​ക്ക​​ണം. നി​​യ​​മ​​പ​​ര​​വും സു​​ര​​ക്ഷി​​ത​​വു​​മാ​​യ പാ​​ത​​ക​​ള്‍ വേ​​ണം. മ​​നു​​ഷ്യ​​ക്ക​​ട​​ത്തി​​ന് ഇ​​ര​​യാ​​യ​​വ​​ര്‍​ക്ക് ഫ​​ല​​പ്ര​​ദ​​മാ​​യ സം​​ര​​ക്ഷ​​ണം ന​​ല്‍​ക​​ണം. ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​ര്‍​ക്കെ​​തി​​രേ അ​​ന്താ​​രാ​​ഷ്‌​ട്ര​​ത​​ല​​ത്തി​​ല്‍ സ​​ഹ​​ക​​ര​​ണം ഉ​​റ​​പ്പാ​​ക്ക​​ണം. അ​​ഭ​​യാ​​ര്‍​ഥി​​ക​​ളെ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും സ​​മൂ​​ഹ​​ത്തി​​ല്‍ ഉ​​ള്‍​ക്കൊ​​ള്ളു​​ന്ന​​തി​​നും അ​​ര്‍​ഥ​​വ​​ത്താ​​യ ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​ക​​ണം-​​ മാ​​ര്‍​പാ​​പ്പ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​ഭ​​യം തേ​​ടി ക​​ട​​ലി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​നി​​ടെ മ​​രി​​ച്ച​​വ​​രു​​ടെ സ്മ​​ര​​ണ​​യ്ക്കാ​​യി പു​​ഷ്പാ​​ര്‍​ച്ച​​ന​​യും ഒ​​രു മി​​നി​​റ്റ് മൗ​​നാ​​ച​​ര​​ണ​​വും ന​​ട​​ത്തി​​ക്കൊ​​ണ്ടാ​​ണ് ച​​ട​​ങ്ങ് സ​​മാ​​പി​​ച്ച​​ത്.

കോ​​വി​​ഡ് മ​​ഹാ​​മാ​​രി പ​​ട​​ര്‍​ന്നു​​പി​​ടി​​ച്ച 2020ല്‍ ​​ദി​​വ​​സ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് അ​​ഭ​​യാ​​ര്‍​ഥി​​ക​​ള്‍ വ​​ന്നെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് ‘നാ​​ണ​​ക്കേ​​ടി​​ന്‍റെ തു​​റ​​മു​​ഖം’ എ​​ന്നു വി​​ളി​​ക്ക​​പ്പെ​​ട്ട സ്ഥ​​ല​​ത്താ​​ണ് കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ന്ന​​ത്. പ​​ടി​​ഞ്ഞാ​​റ​​ന്‍ ആ​​ഫ്രി​​ക്ക​​യി​​ലെ ദാ​​രി​​ദ്ര്യം, സം​​ഘ​​ര്‍​ഷ​​ങ്ങ​​ള്‍, ചൂ​​ഷ​​ണം എ​​ന്നി​​വ​​യി​​ല്‍​നി​​ന്നു ര​​ക്ഷ​​തേ​​ടി പ​​ലാ​​യ​​നം ചെ​​യ്യു​​ന്ന പ​​ല​​ര്‍​ക്കും കാ​​ന​​റി ദ്വീ​​പു​​ക​​ളാ​​ണ് യൂ​​റോ​​പ്പി​​ലേ​​ക്കു​​ള്ള ഏ​​റ്റ​​വും അ​​ടു​​ത്തു​​ള്ള പ്ര​​വേ​​ശ​​ന ക​​വാ​​ടം.

ഗ്രാ​​ന്‍ഡ് കാ​​ന​​റി ദ്വീ​​പു​​ക​​ളു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ ലാ​​സ് പാ​​ല്‍​മാ​​സ് ഡി ​​ഗ്രാ​​ന്‍ കാ​​ന​​റി​​യി​​ലെ സെ​ന്‍റ് ആ​​ന്‍​സ് ക​​ത്തീ​​ഡ്ര​​ലി​​ല്‍ മെ​​ത്രാ​​ന്മാ​​ര്‍, വൈ​​ദി​​ക​​ര്‍, സ​​ന്യ​​സ്ത​​ര്‍, വൈ​​ദി​​ക വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ എ​​ന്നി​​വ​​രു​​മായും മാ​​ര്‍​പാ​​പ്പ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഏ​​ഴു ദി​​വ​​സ​​ത്തെ സ്‌​​പെ​​യി​​ന്‍ സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​നു​​ശേ​​ഷം മാ​​ര്‍​പാ​​പ്പ ഇ​​ന്ന് വ​​ത്തി​​ക്കാ​​നി​​ലേ​​ക്ക് മ​​ട​​ങ്ങും.

International

ക്രിസ്തുനാമം ഏറ്റുപറഞ്ഞ് യുദ്ധം ചെയ്യാൻ കഴിയില്ല: മാർപാപ്പ

ബാ​ഴ്സ​ലോ​ണ: ക്രി​സ്തു​വി​ന്‍റെ നാ​മം ഏ​റ്റു​പ​റ​ഞ്ഞ് യു​ദ്ധം ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. യേ​ശു​ക്രി​സ്തു​വി​ലു​ള്ള യ​ഥാ​ർ​ഥ വി​ശ്വാ​സം അ​ക്ര​മ​വു​മാ​യി ഒ​രി​ക്ക​ലും ഇ​ണ​ങ്ങി​ല്ലെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ദേ​വാ​ല​യ​ഗോ​പു​ര​മാ​യ ബാ​ഴ്സ​ലോ​ണ ന​ഗ​ര​ത്തി​ലെ ഈ​ശോ​യു​ടെ ഗോ​പു​രം ആ​ശീ​ർ​വ​ദി​ച്ച് സ​ഗ്രാ​ദാ ഫ​മി​ലി​യ (തി​രു​ക്കു​ടും​ബം) ബ​സി​ലി​ക്ക​യി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ലാ​ണ് മാ​ർ​പാ​പ്പ യു​ദ്ധ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

സ​മാ​ധാ​ന​ത്തി​ന്‍റെ രാ​ജ​കു​മാ​ര​നെ അ​നു​ഗ​മി​ക്കു​ന്നു എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് നി​ര​പ​രാ​ധി​ക​ളെ കൊ​ല്ലാ​ൻ ക​ഴി​യി​ല്ല. ദൈ​വ​ക​രു​ണ ചോ​ദി​ക്കു​ന്ന വാ​യ​കൊ​ണ്ടും സ്വ​ന്തം കൈ​കൊ​ണ്ടും സ്വ​ന്തം ഉ​ദാ​സീ​ന​ത​കൊ​ണ്ടും ദുഃ​ഖി​ക്കു​ന്ന​വ​രെ ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യി​ല്ല. ക്രൂ​ര​ത​യെ ത​ട​യാ​ത്ത വി​ശ്വാ​സം വി​ശ്വാ​സ​മ​ല്ല, അ​ത് വ‍്യാ​ജ​മാ​ണെ​ന്നും പാ​പ്പാ പ​റ​ഞ്ഞു.

ശി​ല​ക​ൾ​ക്ക് ആ​കൃ​തി ന​ൽ​കു​ന്ന​തും ഒ​രു​മി​ച്ച് നാം ​വ​സി​ക്കു​ന്ന ഈ ​ഗൃ​ഹ​ത്തി​ന് അ​ർ​ഥം ന​ൽ​കു​ന്ന​തും വി​ശ്വാ​സം ത​ന്നെ​യാ​ണ്. സ​ഗ്രാ​ദാ ഫ​മി​ലി​യ മ​നു​ഷ്യ​ന്‍റെ ബു​ദ്ധി​ശ​ക്തി​യു​ടെ സ്മാ​ര​ക​മ​ല്ല. ത​ല​മു​റ​ക​ളി​ലൂ​ടെ, പ​രാ​ജ​യ​ങ്ങ​ളി​ലൂ​ടെ, ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ അ​പൂ​ർ​ണ​ത​ക​ളി​ലൂ​ടെ ദൈ​വ​ത്തി​ൽ വി​ശ്വ​സി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​ന്‍റെ സ്മാ​ര​ക​മാ​ണ്.

ഈ ​ദേ​വാ​ല​യം ഒ​രു വാ​സ്തു​ശി​ല്പ മ​ഹാ​ദ്ഭു​ത​മാ​ണ്. എ​ന്നാ​ൽ അ​തി​ലു​മേ​റെ ശി​ല​ക​ളാ​ലും വ​ർ​ണ​ങ്ങ​ളാ​ലും പ്ര​കാ​ശ​ത്താ​ലും നി​ർ​മി​ത​മാ​യ ഒ​രു ഹൃ​ദ്യ​മാ​യ വി​ശ്വാ​സ പ്ര​ബോ​ധ​ന​മാ​ണ്. നാമൊക്കെ ഈ ​ദേ​വാ​ല​യ​ത്തി​ന്‍റെ ജീ​വ​നു​ള്ള ശി​ല​ക​ളാ​ണ്.

ദേ​വാ​ല​യം അ​പൂ​ർ​ണ​മാ​ണ്; നാ​മും അ​പൂ​ർ​ണ​രാ​ണ്. ഭി​ത്തി​ക​ൾ​ക്ക് ഇ​ട​യി​ൽ ചോ​ദ്യ​ങ്ങ​ൾ ഇ​നി​യും ബാ​ക്കി​യാ​ണ്; ഹൃ​ദ​യ​ങ്ങ​ൾ ഇ​നി​യും തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത ഭാ​ഗ​ങ്ങ​ൾ ഉ​ണ്ട്. നാ​മൊ​ക്കെ ഒ​രു നി​ർ​മാ​ണ പ്ര​ക്രി​യ​യി​ലാ​ണ്, അ​ത് നൈ​രാ​ശ്യ​ത്തി​ന്‍റെ അ​ട​യാ​ള​മ​ല്ല, പ്ര​ത്യാ​ശ​യു​ടെ ല​ക്ഷ​ണ​മാ​ണെ​ന്നും മാ​ർ​പാ​പ്പ ഉ​ദ്ബോ​ധി​പ്പി​ച്ചു.

സ്പെ​യി​ൻ രാ​ജാ​വ് ഫി​ലി​പ്പ് ആ​റാ​മ​ൻ, രാ​ജ്ഞി ലെ​റ്റി​ഷ്യ, പ്ര​ധാ​ന​മ​ന്ത്രി പെ​ദ്രോ സാ​ഞ്ച​സ് എ​ന്നി​വ​ർ ബ​ലി​പീ​ഠ​ത്തി​ന് മു​ൻ​പി​ൽ ഉ​ണ്ടാ​യി​രു​ന്നു. സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ​നി​ന്ന് ഉ​ജ്ജയിൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ സെ​ബ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ഗ്രേ​റ്റ് ബ്രി​ട്ട​ൺ ബി​ഷ​പ് മാ​ർ​ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. എം​എ​സ്ടി സമൂഹാം​ഗ​മാ​യ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ജോ​ബി സെ​ബാ​സ്റ്റ‍്യ​ൻ കാ​പ്പി​പ്പ​റ​മ്പി​ൽ സ​ഗ്രാ​ദാ ഫ​മി​ലി​യ ബ​സി​ലി​ക്ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​ണ്.

Leader Page

പൊ​​തു​​ന​​ന്മ​​യ്ക്കാ​​യി ഒ​​രു പു​​തി​​യ ഭാ​​ഷ

മ​നു​ഷ്യ​ൻ സം​വദി​ക്കു​ന്ന ഭാ​ഷ​യ്ക്ക് അ​വ​ന്‍റെ പു​രോ​ഗ​തി​യി​ൽ വ​ലി​യ പ​ങ്കു​ണ്ട്. ഇ​ന്ന് ലോ​കം മ​നു​ഷ്യ​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും ഒ​രു​ത​രം സാ​മ്പ​ത്തി​ക ഭാ​ഷ​യി​ലാ​ണ്. ഉ​ത്പാ​ദ​ന​വും കൈ​മാ​റ്റ​വും ലാ​ഭ​വും ന​ഷ്ട​വും ഒ​ക്കെ​യാ​ണ് മ​നു​ഷ്യ​നെ​യും സ​മൂ​ഹ​ങ്ങ​ളെ​യും രാ​ഷ്‌​ട്ര​ങ്ങ​ളെ​യും​കു​റി​ച്ചു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഭാ​ഷാശൈ​ലി. പൊ​തു​ന​ന്മ​യ്ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ സു​വി​ശേ​ഷ​പ​ര​മാ​യ ഭാ​ഷ ആ​വ​ശ്യ​മാ​ണെ​ന്ന് പാ​പ്പാ ഓ​ർ​മി​പ്പി​ക്കു​ന്നു.

സു​വി​ശേ​ഷാ​ത്മ​ക​മാ​യ ഭാ​ഷ എ​ന്ന​ത് മ​നു​ഷ്യ​ന്‍റെ ആ​ന്ത​രി​ക മ​ഹ​ത്വ​ത്തെ മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്ന ഭാ​ഷ​യാ​ണ്. ദൈ​വ മ​ഹ​ത്വം, മ​നു​ഷ്യ വ്യ​ക്തി​യു​ടെ അ​ന്തഃ​സ്, സ​മ്പ​ത്തി​ന്‍റെ മേ​ലു​ള്ള പൊ​തു അ​വ​കാ​ശം, ദ​രി​ദ്ര​ർ​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ഗ​ണ​ന, ന​മ്മു​ടെ പൊ​തു​ഭ​വ​ന​മാ​യ ഭൂ​മി​യു​ടെ സം​ര​ക്ഷ​ണം, സ​മാ​ധാ​നം, വി​ശു​ദ്ധി, ആ​ധ്യാ​ത്മി​ക​ത തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ദ​ർ​ശ​ന​ങ്ങ​ളു​ടെ ചൈ​ത​ന്യ​മു​ൾ​ക്കൊ​ള്ളു​ന്ന ഒ​രു ഭാ​ഷ മ​നു​ഷ്യ​വം​ശ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യ്ക്കും നി​ല​നി​ൽ​പ്പി​നും ആ​വ​ശ്യ​മു​ണ്ട്. മ​റ്റു​ള്ള​വ​രെ അ​പ​മാ​നി​ക്കു​ന്ന​തോ ശ​ത്രു​ത വ​ള​ർ​ത്തു​ന്ന​തോ ആ​യ വാ​ക്കു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തും സു​വി​ശേ​ഷാ​ത്മ​ക ഭാ​ഷ​യു​ടെ ഭാ​ഗ​മാ​ണ്.

◄ മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം എ​വി​ടെ​നി​ന്ന്?

മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം എ​ന്തി​ലാ​ണ് അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് എ​ന്ന​ത് ഒ​രു വ​ലി​യ ചോ​ദ്യ​മാ​ണ്. ഒ​രാ​ൾ ആ​ർ​ജി​ച്ചെ​ടു​ക്കു​ന്ന സ​മ്പ​ത്തും സ്ഥാ​ന​മാ​ന​ങ്ങ​ളു​മാ​ണ് അ​യാ​ളു​ടെ മ​ഹ​ത്വ​ത്തി​ന്‍റെ ആ​ധാ​രം എ​ന്നൊ​രു ചി​ന്ത എ​ക്കാ​ല​ത്തും പ്ര​ബ​ല​മാ​ണ്. ത​ത്ഫ​ല​മാ​യി ഒ​രാ​ൾ ത​ന്‍റെ മൂ​ല്യ​മോ മ​ഹ​ത്വ​മോ സ്വ​യം സ​മ്പാ​ദി​ക്കു​ക​യോ തെ​ളി​യി​ക്കു​ക​യോ വേ​ണം എ​ന്ന സ്ഥി​തി​യു​ണ്ടാ​കു​ന്ന​ത് വ​ള​രെ അ​പ​ക​ട​ക​ര​മാ​ണ്. ഇ​തു​വ​ഴി കാ​ര്യ​ക്ഷ​മ​ത​യു​ള്ള​വ​ർ​ക്കു കൂ​ടു​ത​ൽ മൂ​ല്യം ക​ൽ​പി​ക്ക​പ്പെ​ടു​ന്നു. ത​ത്ഫ​ല​മാ​യി വ്യ​ക്തി​ക​ൾ ല​ക്ഷ്യം നേ​ടാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​യി ചു​രു​ങ്ങു​ക​യും സ്വ​ന്തം നി​ല​യി​ൽ ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട വ്യ​ക്തി​ക​ളെ​ന്ന നി​ല ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, മ​നു​ഷ്യ​ന്‍റെ മൂ​ല്യം അ​വ​ൻ നേ​ടു​ന്ന​തി​ലോ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ലോ അ​ല്ല; മ​നു​ഷ്യ​നാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ത​ന്നെ​യാ​ണെ​ന്ന് പാ​പ്പാ പ​ഠി​പ്പി​ക്കു​ന്നു.

അ​താ​യ​ത്, മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം "അ​സ്തി​ത്വ​പ​ര​മാ​യ (ontological dignity) മ​ഹ​ത്വ' മാ​ണ്. “അ​ത് അ​വ​ൻ "മ​നു​ഷ്യ​ൻ ആ​യി​രി​ക്കു​ന്നു' എ​ന്ന​തു​കൊ​ണ്ടും അ​വ​ൻ ദൈ​വ​ത്താ​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​വ​നാ​ണ് എ​ന്ന​തു​കൊ​ണ്ടും ദൈ​വം അ​വ​നെ സ്നേ​ഹി​ക്കു​ന്നു എ​ന്നു​ള്ള​തു​കൊ​ണ്ടു​മു​ള്ള മ​ഹ​ത്വ​മാ​ണ്. ഒ​രു പാ​പ​ത്തി​നും പ​രാ​ജ​യ​ത്തി​നും അ​പ​മാ​ന​ത്തി​നും​പോ​ലും ഈ ​അ​ടി​സ്ഥാ​ന മ​ഹ​ത്വം ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ല” എ​ന്ന മാ​ർ​പാ​പ്പ​യു​ടെ വീ​ക്ഷ​ണം എ​ത്ര ശ്രേ​ഷ്ഠ​മാ​ണ്!

◄ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ പ​ര​മ​മാ​യ മൂ​ല്യം

മ​നു​ഷ്യ​ന്‍റെ ലം​ഘി​ക്കാ​നാ​കാ​ത്ത മ​ഹ​ത്വ​ത്തോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​താ​ണ് അ​വ​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ തി​രി​ച്ച​റി​വും മ​നു​ഷ്യാ​വ​കാ​ശ പ്ര​ഖ്യാ​പ​ന​ങ്ങ​ളും സ​ഭ അം​ഗീ​ക​രി​ക്കു​ക​യും ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്യു​ന്നു. 1948 ഡി​സം​ബ​ർ 10ന് ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ പ്ര​ഖ്യാ​പി​ച്ച മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ സാ​ർ​വ​ദേ​ശീ​യ പ്ര​ഖ്യാ​പ​നം ന​മ്മു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ മ​നഃ​സാ​ക്ഷി​യു​ടെ മ​ഹ​ത്താ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് ലെ​യോ പാ​പ്പാ ആ​വ​ർ​ത്തി​ക്കു​ന്നു.

ക്രൈ​സ്ത​വ വീ​ക്ഷ​ണ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ മ​നു​ഷ്യ മ​ഹ​ത്വ​ത്തി​ന്‍റെ അ​ന്ത​ർ​ലീ​ന പ്ര​ക​ട​ന​ങ്ങ​ളാ​ണ്, അ​വ പു​റ​ത്തു​നി​ന്ന് ന​ൽ​ക​പ്പെ​ടു​ന്ന​വ​യ​ല്ല. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടാ​നാ​വാ​ത്ത​വ​യും അ​ന്യാ​ധീ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​വ​യു​മാ​ണ്. ഇ​വ​യി​ൽ ഏ​റ്റ​വും അ​ടി​സ്ഥാ​ന​പ​ര​മാ​യ​ത് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് - ഗ​ർ​ഭ​ധാ​ര​ണ നി​മി​ഷം മു​ത​ൽ സ്വാ​ഭാ​വി​ക മ​ര​ണ​ംവ​രെ. ഈ ​അ​വ​കാ​ശ​മി​ല്ലാ​തെ മ​റ്റൊ​രു അ​വ​കാ​ശ​വും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഗ​ർ​ഭ​ച്ഛി​ദ്രം, നി​ര​പ​രാ​ധി​ക​ളു​ടെ കൊ​ല​പാ​ത​കം, ദ​യാ​വ​ധം എ​ന്നി​വ സ​ഭ ഗു​രു​ത​ര​മാ​യ തെ​റ്റു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

◄ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ

സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ൾ അ​ഞ്ച് അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളു​ടെ മേ​ലാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത് എ​ന്ന് പാ​പ്പാ ഓ​ർ​മി​പ്പി​ക്കു​ന്നു. ഈ ​അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ധാ​ർ​മി​ക​മാ​യി നി​ല​നി​ൽ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന ഏ​തൊ​രു സ​മൂ​ഹ​ത്തി​നും അ​ത്യാ​വ​ശ്യ​മാ​ണ്. അ​വ​യി​ൽ ഒ​ന്നാ​മ​ത്തേ​ത് സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ന​ന്മ എ​ന്ന ത​ത്വ​മാ​ണ്. ഓ​രോ വ്യ​ക്തി​യു​ടെ​യും മ​ഹ​ത്വ​ത്തെ സാ​മൂ​ഹി​ക ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് പൊ​തു​ന​ന്മ.

ഒ​രു ക്രൈ​സ്ത​വ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ചു പൊ​തു​ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​ത് ഒ​രു അ​ടി​സ്ഥാ​ന മൂ​ല്യ​മാ​ണ്. ഓ​രോ​രു​ത്ത​രും വ​ള​രു​മ്പോ​ൾ പൊ​തു​ന​ന്മ​യു​ണ്ടാ​കു​ന്നു എ​ന്ന​തൊ​രു മി​ഥ്യാ​ധാ​ര​ണ​യാ​ണ് എ​ന്ന് മാ​ർ​പാ​പ്പ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. പ​ര​സ്പ​ര ആ​ശ്ര​യ​ത്വ​ത്തി​ൽ​നി​ന്നാ​ണ് പൊ​തു​ന​ന്മ രൂ​പ​പ്പെ​ടു​ന്ന​ത്. ഓ​രോ വ്യ​ക്തി​ക​ളു​ടെ​യും ന​ന്മ​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന​തി​നേ​ക്കാ​ൾ ഒ​രു അ​ധി​ക മൂ​ല്യം പൊ​തു​ന​ന്മ​യി​ൽ ഉ​ൾ​ച്ചേ​രു​ന്നു​ണ്ട് എ​ന്ന് പാ​പ്പാ ക​രു​തു​ന്നു.

സൃ​ഷ്ട​വ​സ്തു​ക്ക​ൾ എ​ല്ലാ​വ​രു​ടേ​തു​മാ​ണെ​ന്ന​താ​ണ് സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ ത​ത്വം. ഭൂ​മി, വെ​ള്ളം, വാ​യു, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ മ​നു​ഷ്യ​വം​ശ​ത്തി​നു മു​ഴു​വ​നാ​യി ദൈ​വം ന​ൽ​കി​യ ദാ​ന​ങ്ങ​ളാ​ണ്. ഓ​രോ വ്യ​ക്തി​ക്കും ഇ​പ്പോ​ഴും ഭാ​വി​യി​ലും ഈ ​വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. സ്വ​കാ​ര്യ സ്വ​ത്ത​വ​കാ​ശം അം​ഗീ​ക​രി​ക്കു​മ്പോ​ഴും ആ ​അ​വ​കാ​ശം എ​പ്പോ​ഴും സ്ര​ഷ്ട​വ​സ്തു​ക്ക​ൾ പൊ​തു​ഉ​പ​യോ​ഗ​ത്തി​നു​ള്ള​താ​ണ് എ​ന്ന കാ​ഴ്ച​പ്പാ​ടി​നു കീ​ഴി​ലു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്ന് സ​ഭ പ​ഠി​പ്പി​ക്കു​ന്നു. ഇ​ന്ന​ത്തെ ലോ​ക​ത്ത് ഈ ​ത​ത്വം ഭൗ​തി​ക​സ​മ്പ​ത്തു​ക​ൾ​ക്കു മാ​ത്ര​മ​ല്ല, അ​റി​വ്, പേ​റ്റ​ന്‍റു​ക​ൾ, അ​ൽ​ഗോ​രി​ത​ങ്ങ​ൾ, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ, ഡാ​റ്റ തു​ട​ങ്ങി​യ പു​തി​യ സ്വ​ത്തു​ക്ക​ൾ​ക്കും ബാ​ധ​ക​മാ​ണ്. ഇ​വ കു​റ​ച്ചു​പേ​രു​ടെ കൈ​ക​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ൾ പു​തി​യ അ​സ​മ​ത്വ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു. അ​തി​നാ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളും പ​രി​സ്ഥി​തി​യെ​യും ഭാ​വി​ത​ല​മു​റ​ക​ളെ​യും മാ​നി​ച്ചു​കൊ​ണ്ടു പൊ​തു​ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട​ണം.

അ​ധി​കാ​ര ക്ര​മം പാ​ലി​ക്ക​പ്പെ​ട​ണം എ​ന്ന​താ​ണ് മൂ​ന്നാ​മ​ത്തേ​ത്. വ്യ​ക്തി​ക​ൾ, കു​ടും​ബ​ങ്ങ​ൾ, പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ൾ, ഇ​ട​നി​ല സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ രാ​ഷ്‌​ട്ര​വും ഗ​വ​ൺ​മെ​ന്‍റും​പോ​ലെ​യു​ള്ള ഉ​യ​ർ​ന്ന അ​ധി​കാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​രു​ത്. മ​റി​ച്ച് അ​വ​യു​ടെ സ്വാ​ത​ന്ത്ര്യ​വും സൃ​ഷ്ടി​പ​ര​ത​യും സം​ര​ക്ഷി​ക്കു​ക​യും ഏ​കോ​പി​പ്പി​ക്കു​ക​യും വേ​ണം എ​ന്ന​താ​ണ് ഈ ​വീ​ക്ഷ​ണം. വ്യ​ക്തി​യും കു​ടും​ബ​വും രാ​ഷ്‌​ട്ര​ത്തി​ൽ ല​യി​ച്ചു​പോ​ക​രു​ത് എ​ന്ന​താ​ണ് എ​ക്കാ​ല​വും സ​ഭ പ​ഠി​പ്പി​ക്കു​ന്ന​ത്.

രാ​ഷ്‌​ട്രം പൊ​തു​ന​ന്മ സം​ര​ക്ഷി​ക്ക​ണം, എ​ന്നാ​ൽ കു​ടും​ബ​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ സ്ഥി​ര​മാ​യി ഏ​റ്റെ​ടു​ക്ക​രു​ത്. ഈ ​ത​ത്വം യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ പ​ങ്കി​ടു​ന്ന ഒ​രു സം​സ്കാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്. ഡി​ജി​റ്റ​ൽ വി​പ്ല​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ധാ​ർ​മി​ക ത​ത്വ​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ഇ​ന്ന് ചി​ല വ​ൻ ക​മ്പ​നി​ക​ൾ ഡാ​റ്റ​യും അ​ൽ​ഗോ​രി​ത​ങ്ങ​ളും നി​യ​ന്ത്രി​ച്ച് അ​നി​യ​ന്ത്രി​ത​മാ​യ അ​ധി​കാ​രം കൈ​യാ​ളു​ന്നു. ഇ​വി​ടെ​യെ​ല്ലാം സു​താ​ര്യ​ത, ഉ​ത്ത​ര​വാ​ദി​ത്വം, പൊ​തു​പ​ങ്കാ​ളി​ത്തം എ​ന്നി​വ ഉ​റ​പ്പാ​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ ത​ത്വ​മാ​ണ് നാ​ലാ​മ​ത്തേ​ത്. ഓ​രോ മ​നു​ഷ്യ​നും ദൈ​വ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​വ​നും മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധി​ക്ക​പ്പെ​ട്ട​വ​നു​മാ​ണ്. അ​തി​നാ​ൽ “ആ​രും ഒ​റ്റ​യ്ക്ക് ര​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ല.” ആ​ഗോ​ള​വ​ത്ക​ര​ണ​വും ഡി​ജി​റ്റ​ൽ ശൃം​ഖ​ല​ക​ളും ന​മ്മെ കൂ​ടു​ത​ൽ പ​ര​സ്പ​ര​ബ​ന്ധ​മു​ള്ള​വ​രാ​ക്കി​യി​ട്ടു​ണ്ട് എ​ന്ന​ത് വാ​സ്ത​വ​മാ​ണ്. എ​ന്നാ​ൽ യ​ഥാ​ർ​ഥ ഐ​ക്യം ഈ ​ബ​ന്ധ​ങ്ങ​ളെ പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും മാ​ർ​ഗ​ങ്ങ​ളാ​ക്കി മാ​റ്റു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന​താ​ണ്. ഐ​ക്യ​ദാ​ർ​ഢ്യം ഒ​രു സാ​മൂ​ഹി​ക ത​ത്വ​ത്തെ​ക്കാ​ൾ ഒ​രു പു​ണ്യ​മാ​ണ്. ദ​രി​ദ്ര​രെ​യും ഭാ​വി​ത​ല​മു​റ​ക​ളെ​യും പ​രി​ഗ​ണി​ച്ച് പൊ​തു​ന​ന്മ​യ്ക്കാ​യി സ്ഥി​ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള മ​നോ​ഭാ​വ​മാ​ണ​ത്.

സാ​മൂ​ഹി​ക നീ​തി എ​ന്ന ത​ത്വ​മാ​ണ് അ​ഞ്ചാ​മ​ത്തേ​ത്. അ​നീ​തി​ക​ൾ വ്യ​ക്തി​ക​ളു​ടെ തി​ന്മ​ക​ളി​ൽ​നി​ന്നു മാ​ത്ര​മ​ല്ല ഉ​ദ്ഭ​വി​ക്കു​ന്ന​ത്. അ​സ​മ​ത്വം സൃ​ഷ്ടി​ക്കു​ന്ന സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക ഘ​ട​ന​ക​ളി​ൽ​നി​ന്ന് അ​നീ​തി ഉ​ത്ഭ​വി​ക്കും. വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പാ​യാ​ണ് ഇ​തി​നെ "പാ​പ​ത്തി​ന്‍റെ ഘ​ട​ന​ക​ൾ' എ​ന്നു വി​ളി​ച്ച​ത്. യു​ദ്ധ​ങ്ങ​ൾ, കൊ​ളോ​ണി​യ​ലി​സം, വം​ശീ​യ​വും ലിം​ഗ​പ​ര​വു​മാ​യ വി​വേ​ച​നം, ചൂ​ഷ​ണം തു​ട​ങ്ങി​യ​വ മൂ​ലം ത​ക​ർ​ന്ന ബ​ന്ധ​ങ്ങ​ളെ പു​നഃ​സ്ഥാ​പി​ക്കു​ക​യും പു​റ​ന്ത​ള്ള​പ്പെ​ട്ട​വ​രെ സ​മൂ​ഹ​ത്തി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യും ചെ​യ്യു​ക​യാ​ണ് സാ​മൂ​ഹി​ക നീ​തി​യു​ടെ ല​ക്ഷ്യം.

◄ സ്നേഹം പരമ ലക്ഷ്യം

സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ൾ ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തേ​ക്കു ന​മ്മെ ന​യി​ക്കു​ന്നു എ​ന്ന പാ​പ്പാ പ്ര​ഖ്യാ​പി​ക്കു​ന്നു. ദൈ​വം ത്രി​ത്വ​മാ​ണെ​ന്ന ദൈ​വി​ക ര​ഹ​സ്യം​ത​ന്നെ​യാ​ണ് സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ അ​ടി​ത്ത​റ. ത്രി​ത്വൈ​ക ദൈ​വം കൂ​ട്ടാ​യ്മ​യു​ടെ ദൈ​വ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ത​ന്‍റെ ഛായ​യി​ൽ ദൈ​വം സൃ​ഷ്ടി​ച്ച മ​നു​ഷ്യ​ന്‍റെ യ​ഥാ​ർ​ഥ ഛായ​യും സാ​ദൃ​ശ്യ​വും കൂ​ട്ടാ​യ്മ​യു​ടെ​താ​ണ്. ദൈ​വ​ത്തോ​ടും മ​നു​ഷ്യ​നോ​ടു​ള്ള കൂ​ട്ടാ​യ്മ​യെ​ക്കു​റി​ച്ചാ​ണ് സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​ത്.

ദൈ​വം സ്നേ​ഹ​മാ​ണ് എ​ന്ന​താ​ണ​ല്ലോ ത്രി​ത്വ​ത്തി​ന്‍റെ ആ​ന്ത​രി​ക ര​ഹ​സ്യം. സ്നേ​ഹം ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ലും പ​ങ്കു​വ​യ്ക്ക​ലി​ലു​മാ​ണു പ്ര​ക​ട​മാ​കു​ന്ന​ത്. ദൈ​വ​ത്തോ​ടും മ​നു​ഷ്യ​നോ​ടും ബ​ന്ധ​ത്തി​ലാ​യി​രി​ക്കു​ന്ന​തി​നാ​ണ് ദൈ​വം മ​നു​ഷ്യ​നെ സൃ​ഷ്ടി​ച്ച​ത്. സൃ​ഷ്ടി​ച്ച ദൈ​വ​ത്തോ​ടും മ​റ്റു​ള്ള​വ​രോ​ടും സൃ​ഷ്ട​പ്ര​പ​ഞ്ച​ത്തോ​ടും കൂ​ട്ടാ​യ്മ​യി​ൽ നി​ല​നി​ൽ​ക്കേ​ണ്ട വി​ധ​ത്തി​ലാ​ണ് ദൈ​വം മ​നു​ഷ്യ വ്യ​ക്തി​യെ​ത​ന്നെ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്നേ​ഹ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ കൂ​ട്ടാ​യ്മ​യി​ലാ​ണ് മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം പ്ര​ക​ട​മാ​കു​ന്ന​ത്. അ​ത് ഒ​രാ​ളു​ടെ ക​ഴി​വു​ക​ളി​ലോ സ​മ്പ​ത്തി​ലോ സാ​മൂ​ഹി​ക​സ്ഥാ​ന​ത്തി​ലോ അ​ല്ല സ്ഥി​തി​ചെ​യ്യു​ന്ന​ത്. ദൈ​വ​ത്തി​ന്‍റെ അ​ച​ഞ്ച​ല​മാ​യ സ്നേ​ഹ​ത്തി​ന്‍റെ ദാ​ന​മാ​ണ​ത്. ഈ ​സ്നേ​ഹം മ​നു​ഷ്യ​രൂ​പം പ്രാ​പി​ച്ചി​രി​ക്കു​ന്ന​ത് മി​ശി​ഹാ​യി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ അ​ടി​ത്ത​റ ദൈ​വ​പു​ത്ര​നാ​യ മി​ശി​ഹാ ത​ന്നെ​യാ​ണ്.

(തു​ട​രും)

International

ഭി​ന്നി​ച്ചു​നി​ല്‍​ക്കു​ന്ന ലോ​ക​ത്ത് ഐ​ക്യ​ത്തിന്‍റെ ശി​ല്പി​ക​ളാ​കാ​ന്‍ മാ​ര്‍​പാ​പ്പ​യു​ടെ ആ​ഹ്വാ​നം

ബാ​​ഴ്‌​​സ​​ലോ​​ണ: ഭി​​ന്നി​​ച്ചു​​നി​​ല്‍​ക്കു​​ന്ന ലോ​​ക​​ത്ത് ഐ​​ക്യ​​ത്തി​​ന്‍റെ സാ​​ക്ഷി​​ക​​ളും പ്ര​​വാ​​ച​​ക​​രു​​മാ​​കാ​​ന്‍ ക​​ത്തോ​​ലി​​ക്കാ​​ വി​​ശ്വാ​​സി​​ക​​ളോ​​ട് ലെ​​യോ പ​​തി​​നാ​​ലാ​​മ​​ന്‍ മാ​​ര്‍​പാ​​പ്പ​​യു​​ടെ ആ​​ഹ്വാ​​നം.

സ്‌​​പെ​​യി​​നി​​ല്‍ തു​​ട​​രു​​ന്ന സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ത​​ല​​സ്ഥാ​​ന​​ന​​ഗ​​ര​​മാ​​യ മാ​​ഡ്രി​​ഡി​​ല്‍ മൂ​​ന്ന​​ര ദി​​വ​​സ​​ത്തെ സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​നു​​ശേ​​ഷം ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ബാ​​ഴ്‌​​സ​​ലോ​​ണ ന​​ഗ​​ര​​ത്തി​​ലെ​​ത്തി​​യ മാ​​ര്‍​പാ​​പ്പ ഇ​​വി​​ടു​​ത്തെ ഹോ​​ളി​​ക്രോ​​സ് ആ​​ന്‍​ഡ് സെ​​ന്‍റ് യു​​വാ​​ലി​​യ ക​​ത്തീ​​ഡ്ര​​ലി​​ല്‍ മ​​ധ്യാ​​ഹ്ന​​പ്രാ​​ര്‍​ഥ​​ന​​യ്ക്കു നേ​​തൃ​​ത്വം ന​​ല്‍​കി വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു.

ദൈ​​വ​​ത്താ​​ല്‍ സ്‌​​നേ​​ഹി​​ക്ക​​പ്പെ​​ടാ​​ന്‍ സ്വ​​യം അ​​നു​​വ​​ദി​​ക്കു​​ന്ന​​വ​​ര്‍​ക്കു മാ​​ത്ര​​മേ മ​​റ്റു​​ള്ള​​വ​​രു​​മാ​​യി ചേ​​ര്‍​ന്ന് സ്‌​​നേ​​ഹ​​ത്തി​​ന്‍റെ പ്ര​​വൃ​​ത്തി​​ക​​ള്‍ കെ​​ട്ടി​​പ്പ​​ടു​​ക്കാ​​ന്‍ ക​​ഴി​​യൂ. വൈ​​വി​​ധ്യ​​ങ്ങ​​ള്‍​ക്കി​​ട​​യി​​ലും ഐ​​ക്യ​​ത്തി​​ന് മു​​ന്‍​ഗ​​ണ​​ന ന​​ല്‍​കാ​​ന്‍ ത​​യാ​​റാ​​ക​​ണം- ​​മാ​​ര്‍​പാ​​പ്പ പ​​റ​​ഞ്ഞു.

രാ​​ത്രി​​യി​​ല്‍ ന​​ഗ​​ര​​ത്തി​​ലെ ഒ​​ളി​​മ്പി​​ക്സ്‌​​റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന നി​​ശാ​​ജാ​​ഗ​​ര​​ണ പ്രാ​​ര്‍​ഥ​​ന​​യി​​ലും മാ​​ര്‍​പാ​​പ്പ പ​​ങ്കെ​​ടു​​ത്തു. യു​​വാ​​ക്ക​​ളു​​ള്‍​പ്പെ​​ടെ ഒ​​രു ല​​ക്ഷ​​ത്തി​​ലേ​​റെ പേ​​ര്‍ പ്രാ​​ര്‍​ഥ​​ന​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

International

കുടുംബങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ശക്തിപ്പെടുന്നു: മാർപാപ്പ

മാ​​​ഡ്രി​​​ഡ്: ഒ​​​രു രാ​​​ജ്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം അ​​​തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​യാ​​​ണു കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​വി തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക പ​​​ങ്കു​​​ണ്ടെ​​​ന്നും കു​​​ടും​​​ബ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തു​​​വ​​​ഴി രാ​​​ജ്യ​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ.

മാ​​​ഡ്രി​​​ഡി​​​ൽ സ്പെ​​​യി​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. കു​​​ടും​​​ബ​​​മെ​​​ന്ന​​​ത് ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്വാ​​​ഭാ​​​വി​​​ക അ​​​ടി​​​ത്ത​​​റ​​​യാ​​​ണ്. ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണം മു​​​ത​​​ൽ സ്വാ​​​ഭാ​​​വി​​​ക അ​​​ന്ത്യം വ​​​രെ ജീ​​​വി​​​തം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം. ഓ​​​രോ യു​​​ദ്ധ​​​വും വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​യ പ​​​രാ​​​ജ​​​യ​​​മാ​​​ണ്.

അ​​​തു തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ലോ​​​ക​​​നേ​​​താ​​​ക്ക​​​ൾ​​​ക്കാ​​​ക​​​ണം. പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ​​​ക്കും നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​ക്കും ക​​​ർ​​​ശ​​​ന​​​മാ​​​യ ധാ​​​ർ​​​മി​​​ക മേ​​​ൽ​​​നോ​​​ട്ടം ആ​​​വ​​​ശ്യ​​​മാ​​​ണ്. ഏ​​​തൊ​​​രു യ​​​ഥാ​​​ർ​​​ഥ ജ​​​നാ​​​ധി​​​പ​​​ത്യ​​​സ​​​മൂ​​​ഹ​​​വും ചി​​​ന്താ​​​സ്വാ​​​ത​​​ന്ത്ര്യം, മ​​​നഃ​​​സാ​​​ക്ഷി സ്വാ​​​ത​​​ന്ത്ര്യം, മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം എ​​​ന്നി​​​വ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണം.

കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രോ​​​ട് മ​​​നു​​​ഷ്യ​​​ത്വ​​​പൂ​​​ർ​​​ണ​​​മാ​​​യ സ​​​മീ​​​പ​​​നം വേ​​​ണം. അ​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​ണം. ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക​​​മ​​​ഹ​​​ത്വം പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന​​​ത് ദു​​​ർ​​​ബ​​​ല​​​രാ​​​യ ജ​​​ന​​​ങ്ങ​​​ളെ ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്തു​​​ന്പോ​​​ഴും അ​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്പോ​​​ഴു​​​മാ​​​ണ് -മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു മാ​​​ർ​​​പാ​​​പ്പ സ്പെ​​​യി​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ൾ ഏ​​​ഴു മി​​​നി​​​റ്റ് എ​​​ഴു​​​ന്നേ​​​റ്റു​​​നി​​​ന്നാ​​​ണ് മാ​​​ർ​​​പാ​​​പ്പ​​​യോ​​​ടു​​​ള്ള ആ​​​ദ​​​ര​​​വ് പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.

മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ മാ​​​ഡ്രി​​​ഡ് സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന് ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​കും. ഉ​​​ച്ച​​​യ്ക്ക് 12.25ന് ​​​ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ൽ എ​​​ത്തു​​​ന്ന മാ​​​ർ​​​പാ​​​പ്പ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് ബാ​​​ഴ്സ​​​ലോ​​​ണ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ മ​​​ധ്യാ​​​ഹ്‌​​​ന​​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ​​​

International

മാർപാപ്പയ്ക്കെതിരേ വീണ്ടും ട്രംപ്

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ നി​​​ല​​​പാ​​​ടി​​​നെ​​​ക്കു​​​റി​​​ച്ച് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു ധാ​​​ര​​​ണ​​​യി​​​ല്ലെ​​​ന്നും ഇ​​​റാ​​​ന്‍റെ കൈ​​​വ​​​ശം ആ​​​ണ​​​വാ​​​യു​​​ധം ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന കാ​​​ര്യം ആ​​​രെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

ഡെ​​​മോ​​​ക്രാ​​​റ്റ് നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ ഷി​​​ക്കാ​​​ഗോ മേ​​​യ​​​ർ ബ്രാ​​​ൻ​​​ഡ​​​ൻ ജോ​​​ൺ​​​സ​​​ൺ വെ​​​ള്ളി​​​യാ​​​ഴ്ച വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​യും ട്രം​​​പ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ വി​​​മ​​​ർ​​​ശി​​​ച്ചു.

ഷി​​​ക്കാ​​​ഗോ മേ​​​യ​​​ർ നി​​​ർ​​​ഗു​​​ണ​​​നാ​​​യ വ്യ​​​ക്തി​​​യാ​​​ണെ​​​ന്ന കാ​​​ര്യം ഷി​​​ക്കാ​​​ഗോ​​​യി​​​ൽ ജ​​​നി​​​ച്ച ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ അ​​​റി​​​ഞ്ഞി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ത​​​ല്ലെ​​​ങ്കി​​​ൽ വ​​​ത്തി​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തെ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ട്രം​​​പി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം.

ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷ​​​വും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കു​​​ടി​​​യേ​​​റ്റ പ്ര​​​ശ്ന​​​ങ്ങ​​​ളും മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു​​​വെ​​​ന്ന് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ഷി​​​ക്കാ​​​ഗോ മേ​​​യ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​താ​​​ണ് ട്രം​​​പി​​​നെ ചൊ​​​ടി​​​പ്പി​​​ച്ച​​​ത്.

International

ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി പ്രാ​ർ​ഥ​ന തു​ട​രാം: മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ലോ​​​​ക​​​​സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി ന​​​​മ്മ​​​​ൾ പ്രാ​​​​ർ​​​​ഥ​​​​ന തു​​​​ട​​​​രേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ യു​​​​ദ്ധ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​വി​​​​ളി കേ​​​​ൾ​​​​ക്കാ​​​നാ​​​ക​​​​ണ​​​​മെ​​​​ന്നും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

പ​​​​രി​​​​ശു​​​​ദ്ധ ദൈ​​​​വ​​​​മാ​​​​താ​​​​വി​​​​ന്‍റെ വ​​​​ണ​​​​ക്ക​​​​മാ​​​​സ സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യി​​​​ൽ വ​​​​ത്തി​​​​ക്കാ​​​​ൻ ഗാ​​​​ർ​​​​ഡ​​​​നി​​​​ലെ ലൂ​​​​ർ​​​​ദ് മാ​​​​താ​​​​വി​​​​ന്‍റെ ഗ്രോ​​​​ട്ടോ​​​​യ്ക്കു​​​​മു​​​​ന്നി​​​​ൽ ലോ​​​​ക​​​​സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി ന​​​​ട​​​​ത്തി​​​​യ ജ​​​​പ​​​​മാ​​​​ല​​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

 സ​​​​മാ​​​​ധാ​​​​നം എ​​​​ന്ന​​​​ത് ഒ​​​​രു പ​​​​രീ​​​​ക്ഷ​​​​ണ​​​​ശാ​​​​ല​​​​യി​​​​ൽ പ​​​​രീ​​​​ക്ഷി​​​​ക്കേ​​​​ണ്ട സി​​​​ദ്ധാ​​​​ന്ത​​​​മോ കേ​​​​വ​​​​ല​​​​മൊ​​​​രു മി​​​​ഥ്യ​​​​യോ സ്വാ​​​​ർ​​​​ഥതാ​​​​ത്പ​​​​ര്യ​​​​ത്താ​​​​ൽ പി​​​​ന്തു​​​​ട​​​​രേ​​​​ണ്ട ഒ​​​​രു കാ​​​​ര്യ​​​​മോ അ​​​​ല്ല. മ​​​​റി​​​​ച്ച്, അ​​​​ത് ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യ ഹൃ​​​​ദ​​​​യ​​​​ത്തോ​​​​ടെ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണം. അ​​​​തു ദൈ​​​​നം​​​​ദി​​​​ന പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യാ​​​​ക​​​​ണം.

നീ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നും സ്നേ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​ണ് സ​​​​മാ​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളെ​​​​യും രാ​​​​ഷ്‌​​​​ട്ര​​​​ങ്ങ​​​​ളെ​​​​യും ഒ​​​​രു​​​​മി​​​​ച്ച് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന ഐ​​​​ക്യ​​​​മാ​​​​ണ​​​​ത്. സ​​​​മാ​​​​ധാ​​​​നം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ നി​​​​ല​​​​വി​​​​ളി കേ​​​​ൾ​​​​ക്കാ​​​​ൻ നാം ​​​​തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മ്പോ​​​​ൾ അ​​​​തു സാ​​​​ധ്യ​​​​മാ​​​​കും. -മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

ജ​​​​പ​​​​മാ​​​​ല​​​​യു​​​​ടെ ഓ​​​​രോ ര​​​​ഹ​​​​സ്യ​​​​ത്തിലും യു​​​​ദ്ധ​​​​ക്കെ​​​​ടു​​​​തി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​വ​​​​രെ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു പ്രാ​​​​ർ​​​​ഥി​​​​ച്ചു. ഒ​​​​ന്നാ​​​​മ​​​​ത്തെ ര​​​​ഹ​​​​സ്യ​​​​ത്തി​​​​ൽ യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ഇ​​​​ര​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​യി​​​​രു​​​​ന്നു പ്രാ​​​​ർ​​​​ഥ​​​​ന. ര​​​​ണ്ടാം ര​​​​ഹ​​​​സ്യ​​​​ത്തി​​​​ൽ യു​​​​ദ്ധ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടെ കി​​​​ര​​​​ണം തെ​​​​ളി​​​​ക്കു​​​​ന്ന​​​​വ​​​​രെ സ്മ​​​​രി​​​​ച്ചു.

മൂ​​​​ന്നാം ര​​​​ഹ​​​​സ്യ​​​​ത്തി​​​​ൽ യു​​​​ദ്ധ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​രോ​​​​ഗ്യ, സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യും നാ​​​​ലാം ര​​​​ഹ​​​​സ്യ​​​​ത്തി​​​​ൽ യു​​​​ദ്ധ​​​​ത്ത​​​​ട​​​​വു​​​​കാ​​​​ർ​​​​ക്കും ഇ​​​​ത​​​​ര സ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കും വേ​​​​ണ്ടി​​​​യും പ്രാ​​​​ർ​​​​ഥി​​​​ച്ചു. അ​​​​ഞ്ചാം ര​​​​ഹ​​​​സ്യ​​​​ത്തി​​​​ൽ യു​​​​ദ്ധ​​​​ങ്ങ​​​​ളെ​​​​ല്ലാം അ​​​​വ​​​​സാ​​​​നി​​​​ച്ച് ദീ​​​​ർ​​​​ഘ​​​​കാ​​​​ല സ​​​​മാ​​​​ധാ​​​​നം പു​​​​ല​​​​രാ​​​​നാ​​​​യി​​​​രു​​​​ന്നു പ്രാ​​​​ർ​​​​ഥ​​​​ന.

ജ​​​​പ​​​​മാ​​​​ല​​​​യി​​​​ൽ ആ​​​​ത്മീ​​​​യ​​​​മാ​​​​യി പ​​​​ങ്കു​​​​ചേ​​​​രാ​​​​ൻ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള വി​​​​ശ്വാ​​​​സി​​​​ക​​​​ളോ​​​​ടും വി​​​​വി​​​​ധ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളോ​​​​ടും വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തു​​​​പ്ര​​​​കാ​​​​രം പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​ലെ ഫാ​​​​ത്തി​​​​മ, ഫ്രാ​​​​ൻ​​​​സി​​​​ലെ ലൂ​​​​ർ​​​​ദ്, യു​​​​ക്രെ​​​​യ്നി​​​​ലെ സ​​​​ർ​​​​വാ​​​​നി​​​​റ്റ്സി​​​​യ, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ ആ​​​​ന്‍റി​​​​പോ​​​​ളോ, ബോ​​​​സ്നി​​​​യ​​​​യി​​​​ലെ മെ​​​​ജു​​​​ഗോ​​​​റെ, ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ലൊ​​​​റേ​​​​റ്റോ തു​​​​ട​​​​ങ്ങി​​​​യ ലോ​​​ക​​​​പ്ര​​​​ശ​​​സ്ത മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ത്യേ​​​​ക ജ​​​​പ​​​​മാ​​​​ല​​​​പ്രാ​​​​ർ​​​​ഥ​​​​ന സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

International

കാണാൻ കാത്തുനിൽക്കേ കുഴഞ്ഞുവീണ വൈദികനരികിലേക്ക് ഓടിയെത്തി മാർപാപ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ​ത​ന്നെ കാ​ണാ​നാ​യി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന പു​രോ​ഹി​ത​ൻ ചൂ​ടു മൂ​ലം കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ൾ സ​ഹാ​യി​ക്കാ​ൻ ഓ​ടി​യെ​ത്തി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. ബു​ധ​നാ​ഴ്ച മാ​ർ​പാ​പ്പ​യു​ടെ പ്ര​തി​വാ​ര പൊ​തു​ദ​ർ​ശ​ന പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തെ​ക്ക​ൻ ഇ​റ്റ​ലി​യി​ലെ മാ​ർ​ട്ടീ​ന ഫ്രാ​ങ്ക സ്വ​ദേ​ശി​യാ​യ ഫാ. ​ഡി​യേ​ഗോ സെ​മ​റാ​റോ ആ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. 81 വ​യ​സു​ള്ള അ​ദ്ദേ​ഹം സ​ഹോ​ദ​ര​നും വൈ​ദി​ക​നു​മാ​യ ഫാ. ​ഫ്രാ​ങ്കോ സെ​മ​റാ​റോ​യ്ക്കൊ​പ്പ​മാ​ണ് വ​ത്തി​ക്കാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.

പ്ര​തി​വാ​ര പൊ​തു​ദ​ർ​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തി​ൽ മാ​ർ​പാ​പ്പ​യ്ക്കു ഹ​സ്ത​ദാ​നം ചെ​യ്യാ​ൻ സ​മീ​പ​ക്ക​വേ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

മൂ​ന്നു മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹം കാ​ത്തു​നി​ന്നി​രു​ന്നു. വ​ത്തി​ക്കാ​നി​ലും റോ​മി​ലും സ​മീ​പ ദി​വ​സ​ങ്ങളിൽ ക​ന​ത്ത ചൂ​ടാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

കു​ഴ​ഞ്ഞു​വീ​ണ വൈ​ദി​ക​ന്‍റെ സ​മീപം ആ​ദ്യ​മെ​ത്തി​യത് മാ​ർ​പാ​പ്പ​യാ​യി​രു​ന്നു. ത​ന്‍റെ മു​ന്നി​ൽ കുനിഞ്ഞുനിൽക്കുന്ന മാ​ർ​പാ​പ്പ​യെ തി​രി​ച്ച​റി​ഞ്ഞ പു​രോ​ഹി​ത​ൻ “പ​രി​ശു​ദ്ധ പി​താ​വേ, ഇ​ത് അ​ങ്ങു​ തന്നെയാ​ണോ” എ​ന്ന് ആ​ശ്ച​ര്യ​പ്പെ​ടു​ക​യു​മു​ണ്ടാ​യി.

വ​ത്തി​ക്കാ​നി​ൽ വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ച സ​ഹോ​ദ​ര​ന് ദൈ​വ​കാ​രു​ണ്യ​ത്താൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ഫാ. ​ഫ്രാ​ങ്കോ സെ​മ​റാ​റോ അ​റി​യി​ച്ചു.

International

ലോ​ക​രാഷ്‌ട്രീയ​ത്തെ സ്വാ​ധീ​നി​ക്കാ​നൊ​രു​ങ്ങി വീ​ണ്ടു​മൊ​രു ചാ​ക്രി​ക​ലേ​ഖ​നം

വ​ത്തി​ക്കാ​ൻ സി​റ്റി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെക്കുറിച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ 2015ൽ ​എ​ഴു​തി​യ "ലൗ​ദാ​ത്തോ സി’ ​എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തി​നു​ശേ​ഷം ലോ​ക​രാ​ഷ്‌ട്രീയ​ത്തെ സ്വാ​ധീ​നി​ക്കാ​നൊ​രു​ങ്ങി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ചാ​ക്രി​ക ലേ​ഖ​ന​മാ​യ "മാ​ഞ്ഞി​ഫി​ക്ക ഹു​മാ​നി​ത്താ​സ്’. നി​ർ​മി​ത​ബു​ദ്ധി​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഈ ​ചാ​ക്രി​ക​ലേ​ഖ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം അ​തീ​വ​പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

നി​ർ​മി​ത​ബു​ദ്ധി​യു​ടെ കാ​ല​ത്ത് ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ലൂ​ടെ മാ​ർ​പാ​പ്പ ന​ൽ​കു​ന്ന ഉ​ദ്ബോ​ധ​നം തീ​ർ​ച്ച​യാ​യും ലോ​കം ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണെ​ന്നാ​ണ് അ​ന്താ​രാ​ഷ്‌ട്ര നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. സാ​ങ്കേ​തി​ക​വി​ദ്യ മ​നു​ഷ്യ​ന്‍റെ ന​ന്മ​യ്ക്കാ​യി​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ മ​നു​ഷ്യ​നെ യ​ന്ത്ര​ങ്ങ​ളു​ടെ അ​ടി​മ​ക​ളാ​ക്കാ​നോ യു​ദ്ധ​ക്ക​ള​ത്തി​ലെ ഇ​ര​ക​ളാ​ക്കാ​നോ പാ​ടി​ല്ലെ​ന്നു​മാ​ണ് ത​ന്‍റെ ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ലൂ​ടെ മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.

അ​ൽ​ഗോ​രി​ത​ങ്ങ​ളു​ടെ​യും ഡി​ജി​റ്റ​ൽ വി​പ്ല​വ​ത്തി​ന്‍റെ​യും അ​മി​ത ആ​വേ​ശം മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​തി​രി​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ശ​ക്ത​മാ​യ നി​യ​മ​പ​ര​മാ​യ മേ​ൽ​നോ​ട്ടം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും ലെ​യോ മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ക്കു​ന്നു. നി​ർ​മി​ത​ബു​ദ്ധി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​ക​ൾ മ​നു​ഷ്യ​ന​ന്മ​യെ ക​രു​തി മ​ത്സ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക​ണ​മെ​ന്നും മാ​ർ​പാ​പ്പ ത​ന്‍റെ ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

നി​ർ​മി​ത​ബു​ദ്ധി​യു​ടെ കാ​ല​ത്ത് മ​നു​ഷ്യ​വ്യ​ക്തി​ത്വം സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണു ചാ​ക്രി​ക​ലേ​ഖ​നം ആ​രം​ഭി​ക്കു​ന്ന​ത്. അ​ഞ്ച് അ​ധ്യാ​യ​ങ്ങ​ളു​ള്ള ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ൽ സാ​ങ്കേ​തി​ക​വി​ദ്യ വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വിരുദ്ധ ശ​ക്തി​യല്ലെ ന്നു മാ​ർ​പാ​പ്പ ഓ​ര്‍​മി​പ്പി​ക്കു​ന്നു. സ​ഭ​യു​ടെ സാ​മൂ​ഹി​ക സി​ദ്ധാ​ന്ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​മാ​ണ് ആ​ദ്യ അ​ധ്യാ​യ​ത്തി​ൽ മാ​ർ​പാ​പ്പ ന​ൽ​കു​ന്ന​ത്.

ര​ണ്ടാം അ​ധ്യാ​യ​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യി​ലും സാ​ദൃ​ശ്യ​ത്തി​ലും സൃ​ഷ്ടി​ക്ക​പ്പെ​ട്ട വ്യ​ക്തി​യു​ടെ അ​ന്ത​സി​നെ​യും ഗ​ർ​ഭ​ധാ​ര​ണം മു​ത​ൽ സ്വാ​ഭാ​വി​ക മ​ര​ണം വ​രെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​നു​ഷ്യാ​വ​കാ​ശം, ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളു​ടെ അം​ഗീ​കാ​രം, സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക സ്ഥാ​നം എ​ന്നി​ങ്ങ​നെ വി​വി​ധ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ന്നു. മൂ​ന്നാം അ​ധ്യാ​യ​ത്തി​ല്‍ നി​ർ​മി​ത​ബു​ദ്ധി​യി​ൽ ധാ​ർ​മി​ക​ത​യു​ടെ ആ​വ​ശ്യ​മാ​ണ് മാ​ർ​പാ​പ്പ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന​ത്തി​ൽ മ​നു​ഷ്യ​ന്‍റെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കു​വാ​നു​ള്ള ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​ണ് നാ​ലാം അ​ധ്യാ​യം.

അ​ഞ്ചാം അ​ധ്യാ​യ​ത്തി​ല്‍ ആ​യു​ധ വ്യ​വ​സാ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച, ആ​ണ​വാ​യു​ധ മ​ത്സ​രം, പു​തി​യ സാ​യു​ധ സം​ഘ​ങ്ങ​ളു​ടെ ആ​വി​ർ​ഭാ​വം എ​ന്നി​വ​യെ മാ​ർ​പാ​പ്പ അ​പ​ല​പി​ക്കു​ന്നു. ലെ​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ "റേ​രും നൊ​വാ​രും'എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ന്‍റെ 135ാം വാ​ർ​ഷി​ക​ദി​ന​മാ​യ ക​ഴി​ഞ്ഞ 15ന് ​ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു.

ഇ​ന്ന​ലെ​യാ​ണ് ചാ​ക്രി​ക​ലേ​ഖ​നം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. എ​ഐ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​മാ​യ ആ​ന്ത്രോ​പി​ക് (യു​എ​സ്എ) സ​ഹ​സ്ഥാ​പ​ക​നും കൃ​ത്രി​മ​ബു​ദ്ധി​യു​ടെ വ്യാ​ഖ്യാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​മേ​ധാ​വി​യു​മാ​യ ക്രി​സ്റ്റ​ഫ​ർ ഓ​ല​യ​ട​ക്കം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ വ​ത്തി​ക്കാ​നി​ലെ സി​ന​ഡ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​ക്രി​ക ലേ​ഖ​നം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യ​ത്.

International

ലെ​യോ മാ​ർ​പാ​പ്പ​യു​ടെ ആ​ദ്യ ചാ​ക്രി​ക​ ലേ​ഖ​നം ‘മാ​ഞ്ഞി​ഫി​ക്ക ഹുമാ​നി​ത്താ​സ് ’25ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ദ്യ ചാ​ക്രി​ക​ലേ​ഖ​നം ‘മാ​ഞ്ഞി​ഫി​ക്ക ഹു​മാ​നി​ത്താ​സ് ’ 25ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. മ​ല​യാ​ള​ത്തി​ൽ ‘മ​ഹ​ത്താ​യ മ​നു​ഷ്യ​രാ​ശി’ എ​ന്ന​ർ​ഥം വ​രു​ന്ന ഈ ​ചാ​ക്രി​ക ലേ​ഖ​നം, കൃ​ത്രി​മ​ബു​ദ്ധി (എ​ഐ)​യു​ടെ യു​ഗ​ത്തി​ൽ മ​നു​ഷ്യ​വ്യ​ക്തി​യു​ടെ സം​ര​ക്ഷ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ്.

പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ 11.30ന് ​വ​ത്തി​ക്കാ​നി​ലെ സി​ന​ഡ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ മാ​ർ​പാ​പ്പ​യും സ​ന്നി​ഹി​ത​നാ​യി​രി​ക്കും.

വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ, വി​ശ്വാ​സ​സ​ത്യ​ങ്ങ​ൾ​ക്കാ​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ വി​ക്‌​ട​ർ മാ​നു​വ​ൽ ഫെ​ർ​ണാ​ണ്ട​സ്, സ​മ​ഗ്ര മാ​ന​വി​ക വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മൈ​ക്കി​ൾ സെ​ർ​നി എ​സ്ജെ, ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും യു​കെ​യി​ലെ ദു​ർ​ഹാം യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​റു​മാ​യ ഡോ. ​അ​ന്നാ റോ​ളാ​ൻ​ഡ്സ്, എ​ഐ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​മാ​യ ആ​ന്ത്രോ​പി​ക് (യു​എ​സ്എ) സ​ഹ​സ്ഥാ​പ​ക​നും കൃ​ത്രി​മ​ബു​ദ്ധി​യു​ടെ വ്യാ​ഖ്യാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​മേ​ധാ​വി​യു​മാ​യ ക്രി​സ്റ്റ​ഫ​ർ ഓ​ല, ക​ലി​ഫോ​ർ​ണി​യ സാ​ന്താ ക്ലാ​ര യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പൊ​ളി​റ്റി​ക്ക​ൽ തി​യോ​ള​ജി പ്ര​ഫ​സ​ർ ലി​യോ​കാ​ഡി ലു​ഷൊം​ബൊ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ച​ട​ങ്ങി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ശേ​ഷം മാ​ർ​പാ​പ്പ സ​മാ​പ​ന ആ​ശീ​ർ​വാ​ദം ന​ൽ​കും.

ലെ​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പാ​പ്പ ര​ചി​ച്ച ‘റേ​രും നൊ​വാ​രും’ എ​ന്ന സാ​മൂ​ഹി​ക ചാ​ക്രി​ക ലേ​ഖ​ന​ത്തി​ന്‍റെ 135-ാം വാ​ർ​ഷി​ക​ദി​ന​മാ​യി​രു​ന്ന ക​ഴി​ഞ്ഞ 15നാ​ണ് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ത​ന്‍റെ ആ​ദ്യ ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്.

1891 മേ​യ് 15നാ​ണ് ‘റേ​രും നൊ​വാ​രും’ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സ​ഭ​യു​ടെ സാ​മൂ​ഹ്യ സി​ദ്ധാ​ന്ത​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ ന​ൽ​കി​യ ഒ​രു രേ​ഖ​കൂ​ടി​യാ​ണി​ത്. തൊ​ഴി​ൽ, ശ​മ്പ​ളം, സ്വ​കാ​ര്യ​സ്വ​ത്തു​ക്ക​ൾ, പു​തി​യ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, കു​ടും​ബ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ​ങ്ങ​ളാ​യ കാ​ര്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ട് സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ നീ​തി ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ഭ​യ്ക്കു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ എ​ടു​ത്തു​കാ​ണി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു ഈ ​ചാ​ക്രി​ക​ലേ​ഖ​നം.

ലെ​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പാ​പ്പ തു​ട​ക്കം കു​റി​ച്ച വി​പ്ല​വാ​ത്മ​ക​മാ​യ ഈ ​ആ​ശ​യ​ങ്ങ​ളെ തു​ട​ർ​ന്നും സ​ഭ​യെ ന​യി​ച്ച വി​വി​ധ മാ​ർ​പാ​പ്പ​മാ​ർ പി​ന്തു​ട​ർ​ന്നി​ട്ടു​ണ്ട്.

International

മാർപാപ്പ സെപ്റ്റംബറിൽ ഫ്രാൻസ് സന്ദർശിക്കും

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സെ​​​​പ്റ്റം​​​​ബ​​​​ർ 25 മു​​​​ത​​​​ൽ 28 വ​​​​രെ ഫ്രാ​​​​ൻ​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​മ്മാ​​​​നു​​​​വ​​​​ൽ മ​​​​ക്രോ​​​​ണി​​​​ന്‍റെ​​​​യും അ​​​​വി​​​​ടു​​​​ത്തെ സ​​​​ഭാ​​​​ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും യു​​​​നെ​​​​സ്കോ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ​​​​യും ക്ഷ​​​​ണം സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ണു സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​സ് ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. പാ​​​​രീ​​​​സി​​​​ലെ യു​​​​നെ​​​​സ്കോ ആ​​​​സ്ഥാ​​​​ന​​​​വും മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

2008ൽ ​​​​ബ​​​​ന​​​​ഡി​​​​ക്‌​​​​ട് പ​​​​തി​​​​നാ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ഫ്രാ​​​​ൻ​​​​സി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. പാ​​​​രീ​​​​സി​​​​ലും ലൂ​​​​ർ​​​​ദി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം.

International

വിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന ധാരണ ഒഴിവാക്കപ്പെടണം: മാർപാപ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: വി​​​​ശ്വാ​​​​സ​​​​വും ശാ​​​​സ്ത്ര​​​​വും ത​​​​മ്മി​​​​ലു​​​​ള്ള വി​​​​ഭാ​​​​ഗീ​​​​യ​​​​ത ഇ​​​​ന്നും തു​​​​ട​​​​രു​​​​ന്നു​​​​വെ​​​​ന്ന​​​​ത് സ​​​​ത്യ​​​​മാ​​​​ണെ​​​​ന്നും ഇ​​​​തു വ​​​​സ്തു​​​​നി​​​​ഷ്ഠ​​​​മാ​​​​യ സ​​​​ത്യ​​​​ത്തി​​​​ന്‍റെ അ​​​​സ്തി​​​​ത്വ​​​​ത്തെ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. വ​​​​ത്തി​​​​ക്കാ​​​​ൻ ജ്യോ​​​​തി​​​​ശാ​​​​സ്ത്ര നി​​​​ല​​​​യ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ബോ​​​​ർ​​​​ഡം​​​​ഗ​​​​ങ്ങ​​​​ളെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

പ​​​രി​​​ശു​​​ദ്ധ സിം​​​ഹാ​​​സ​​​ന​​​ത്തി​​​ന്‍റെ​​​യും ആ​​​​ഗോ​​​​ള​​​സ​​​​ഭ​​​​യു​​​​ടെ​​​​യും സേ​​​​വ​​​​ന​​​​ത്തി​​​​നാ​​​​യി വ​​​​ത്തി​​​​ക്കാ​​​​ൻ ജ്യോ​​​​തി​​​​ശാ​​​​സ്ത്ര നി​​​​ല​​​​യം വ​​​​ഹി​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട പ​​​​ങ്ക് എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞ മാ​​​​ർ​​​​പാ​​​​പ്പ, വി​​​​ശ്വാ​​​​സ​​​​വും ശാ​​​​സ്ത്ര​​​​വും ശ​​​​ത്രു​​​​ക്ക​​​​ളാ​​​​ണെ​​​​ന്ന വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ധാ​​​​ര​​​​ണ​​​​യെ ചെ​​​​റു​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടെ​​​​ന്ന് സ​​​​ഭ​​​​യ്ക്കു തോ​​​​ന്നി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണു വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ജ്യോ​​​​തി​​​​ശാ​​​​സ്ത്ര നി​​​​ല​​​​യം ആ​​​​രം​​​​ഭി​​​ച്ചതെന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി.

ശാ​​​​സ്ത്ര​​​​വും സ​​​​ഭ​​​​യും വ്യ​​​​ക്ത​​​​മാ​​​​യി പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ പ​​​​ല​​​​രും വി​​​​സ​​​​മ്മ​​​​തി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​ത് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണ്. ഇ​​​​ത് നാം ​​​​വ​​​​സി​​​​ക്കു​​​​ന്ന ഗ്ര​​​​ഹ​​​​ത്തി​​​​ന്‍റെ ചൂ​​​​ഷ​​​​ണ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ശാ​​​​സ്ത്ര​​​​സ​​​​ത്യ​​​​ങ്ങ​​​​ളെ സ​​​​ഭ ചേ​​​​ർ​​​​ത്തു​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​ത്-​ മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

സൂ​​​​ര്യ​​​​നെ​​​​യും ച​​​​ന്ദ്ര​​​​നെ​​​​യും ന​​​​ക്ഷ​​​​ത്ര​​​​ങ്ങ​​​​ളെ​​​​യും അ​​​​ദ്ഭുത​​​​ത്തോ​​​​ടെ നോ​​​​ക്കാ​​​​നു​​​​ള്ള ക​​​​ഴി​​​​വ് യാ​​​​തൊ​​​​രു വി​​​​ഭ​​​​ജ​​​​ന​​​​ങ്ങ​​​​ളും കൂ​​​​ടാ​​​​തെ എ​​​​ല്ലാ മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കും ന​​​​ൽ​​​​ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഒ​​​​രു ദാ​​​​ന​​​​മാ​​​​ണ്. ഇ​​​​ത് ന​​​​മ്മു​​​​ടെ ഭ​​​​യ​​​​ങ്ങ​​​​ളെ​​​​യും വീ​​​​ഴ്ച​​​​ക​​​​ളെ​​​​യും ദൈ​​​​വ​​​​ത്തി​​​​ന്‍റെ വി​​​​ശാ​​​​ല​​​​ത​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കാ​​​​ണു​​​​ന്ന​​​​തി​​​​നും ആ​​​​ശ്വാ​​​​സം തേ​​​​ടു​​​​ന്ന​​​​തി​​​​നും ന​​​​മ്മെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു. ​

എ​​​​ന്നാ​​​​ൽ, ദൈ​​​​വം ഉ​​​​രു​​​​വാ​​​​ക്കി​​​​യ ഈ ​​​​പ്ര​​​​കാ​​​​ശം ഇ​​​​ന്ന് മ​​​​നു​​​​ഷ്യ​​​​നി​​​​ർ​​​​മി​​​​ത വെ​​​​ളി​​​​ച്ചംകൊ​​​​ണ്ട് ന​​​​മ്മെ അ​​​​ന്ധ​​​​രാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​താ​​​​ണ് യാ​​​​ഥാ​​​​ർ​​​​ഥ്യം-​​​മാ​​​​ർ​​​​പാ​​​​പ്പ പ​​​റ​​​ഞ്ഞു.

വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യും ആ​​​​ഗോ​​​​ള ശാ​​​​സ്ത്ര​​​​സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യും അ​​​​ർ​​​​ഥ​​​​വ​​​​ത്താ​​​​യ രീ​​​​തി​​​​യി​​​​ൽ ഇ​​​​ട​​​​പ​​​​ഴ​​​​കാ​​​​ൻ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ന്ന ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​ർ​​​​പാ​​​​പ്പ ന​​​​ന്ദി​​​​യ​​​​ർ​​​​പ്പി​​​​ച്ചു.

ദൈ​​​​വ​​​​ത്തി​​​​ന്‍റെ സൃ​​​​ഷ്‌​​​​ടി​​​​ക​​​​ർ​​​​മം എ​​​​ല്ലാ​​​​റ്റിനെ​​​​യും അ​​​​തി​​​​ശ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ പ്ര​​​​പ​​​​ഞ്ച​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഭ​​​​വ​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണം ചെ​​​​യ്യാ​​​​ൻ ആ​​​​ഴ​​​​ത്തി​​​​ൽ വി​​​​ശ്വാ​​​​സ​​​​മു​​​​ള്ള ആ​​​​ളു​​​​ക​​​​ൾ ആ​​​​ക​​​​ർ​​​​ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ൽ അ​​​​തി​​​​ശ​​​​യി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

International

തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ഒന്നാം വാർഷികദിനത്തിൽ പോംപെ മരിയൻ തീർഥാടനകേന്ദ്രം സന്ദർശിച്ച് മാർപാപ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: സാ​ർ​വ​ത്രി​ക സ​ഭാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ദി​നം ഇ​റ്റ​ലി​യി​ലെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ​ത്തി പ്രാ​ർ​ഥി​ച്ചും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പ​രി​പാ​ല​ന​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ.

നേ​പ്പി​ൾ​സി​ന​ടു​ത്തു​ള്ള പു​രാ​ത​ന ന​ഗ​ര​മാ​യ പോം​പെ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ മാ​ർ​പാ​പ്പ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ബ​സി​ലി​ക്ക​യി​ൽ, ഇ​തി​ന്‍റെ സ്ഥാ​പ​ക​നാ​യ വി​ശു​ദ്ധ ബ​ർ​ത്തോ​ലോ ലോം​ഗോ​യു​ടെ ക​ബ​റി​ട​ത്തി​നു മു​ന്നി​ൽ പ്രാ​ർ​ഥി​ച്ച​ശേ​ഷം പ്ര​ശ​സ്ത​മാ​യ ജ​പ​മാ​ല​രാ​ജ്ഞി​യു​ടെ തി​രു​സ്വ​രൂ​പ​ത്തി​നു​മു​ന്നി​ൽ പൂ​ക്ക​ള​ർ​പ്പി​ച്ചു പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ബ​സി​ലി​ക്ക​യോ​ടു ചേ​ർ​ന്ന ബാ​ർ​ത്തോ​ലോ ലോം​ഗോ ച​ത്വ​ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

പോം​പെ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ദി​ന​ത്തി​ൽ ഈ ​മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ എ​ത്താ​നാ​യ​ത് അ​നു​ഗൃ​ഹീ​ത​നി​മി​ഷ​മാ​ണെ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ന​ൽ​കി​യ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ന​മ്മു​ടെ അ​മ്മ​യാ​യ മ​റി​യം എ​പ്പോ​ഴും ന​മ്മോ​ടു ചേ​ർ​ന്ന് ന​ട​ക്കാ​നും ന​മ്മോ​ട് അ​ടു​ത്തി​രി​ക്കാ​നും അ​വ​ളു​ടെ മാ​ധ്യ​സ്ഥ്യ​ത്തി​ലും സ്നേ​ഹ​ത്തി​ലും ന​മ്മെ സ​ഹാ​യി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. സ​ഭ​യ്ക്കു മു​ഴു​വ​നും വേ​ണ്ടി​യും ലോ​ക​സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യും ന​മ്മു​ടെ അ​മ്മ​യാ​യ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ മ​ധ്യ​സ്ഥ​സ​ഹാ​യം തേ​ടി പ്രാ​ർ​ഥി​ക്കാ​മെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ബ​സി​ലി​ക്ക​യോ​ടു ചേ​ർ​ന്ന് ടെ​ന്പി​ൾ ഓ​ഫ് ചാ​രി​റ്റി ജീ​വ​കാ​രു​ണ്യ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച മാ​ര്‍​പാ​പ്പ അ​ന്തേ​വാ​സി​ക​ളാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യി സം​സാ​രി​ച്ചു. ബ​സി​ലി​ക്ക​യി​ൽ രോ​ഗി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, പ്രാ​യ​മാ​യ​വ​ർ എ​ന്നി​വ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഉ​ച്ച​ക​ഴി​ഞ്ഞു നേ​പ്പി​ൾ​സ് ന​ഗ​ര​ത്തി​ലെ​ത്തി​യ മാ​ർ​പാ​പ്പ ഇ​വി​ട​ത്തെ ക​ത്തീ​ഡ്ര​ലി​ൽ വൈ​ദി​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ലി​നോ​ടു ചേ​ർ​ന്ന ദെ​ൽ പ്ലെ​ബി​സി​റ്റോ ച​ത്വ​ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

International

പുതുതായി കണ്ടെത്തിയ നിശാശലഭത്തിന് മാർപാപ്പയുടെ പേര്

എതൻസ്: ഗ്രീ​​​സി​​​ലെ മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ദ്വീ​​​പാ​​​യ ക്രീ​​​റ്റി​​​ലെ പ​​​ർ​​​വ​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ പു​​​തി​​​യ​​​യി​​​നം നി​​​ശാ​​​ശ​​​ല​​​ഭ​​​ത്തി​​​ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പേ​​​രു ന​​​ൽ​​​കി ശാ​​​സ്ത്ര​​​ജ്ഞ​​​ർ. ല​​​ത്തീ​​​ൻ ഭാ​​​ഷ​​​യി​​​ൽ പി​​​രാ​​​ലി​​​സ് പാ​​​പ്പാ​​​ലെ​​​യോ​​​നി (Pyralis papaleonei) എ​​​ന്നാ​​​ണ് ഈ ​​​ശ​​​ല​​​ഭം അ​​​റി​​​യ​​​പ്പെ​​​ടു​​​ക.

ക്രീ​​​റ്റി​​​ലെ ജൈ​​​വ​​​വൈ​​​വി​​​ധ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ര​​​ണ്ടു സെ​​​ന്‍റിമീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ചി​​​റ​​​കു​​​ക​​​ളും സ്വ​​​ർ​​​ണ പാ​​​ടു​​​ക​​​ളും വെ​​​ളു​​​ത്ത വ​​​ര​​​ക​​​ളു​​​മു​​​ള്ള ഇ​​​ട​​​ത്ത​​​രം വ​​​ലുപ്പ​​​മു​​​ള്ള നി​​​ശാ​​​ശ​​​ല​​​ഭ​​​ത്തെ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്ന് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് നോ​​​ട്ട ലെ​​​പി​​​ഡോ​​​പ്റ്റെ​​​റോ​​​ള​​​ജി​​​ക്ക എ​​​ന്ന ശാ​​​സ്ത്ര​​​മാ​​​സി​​​ക​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ലേ​​​ഖ​​​ന​​​ത്തി​​​ൽ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ഷ​​​ഡ്പ​​​ദ ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​യ പീ​​​റ്റ​​​ർ ഹ്യു​​​മെ​​​ർ, ലൗ​​​രി കെ​​​യ്‌​​​ലെ, ആ​​​ൻ​​​ഡ്രൂസ് എ​​​ച്ച്. സെ​​​ഗെ​​​രെ​​​ർ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

കാ​​​ലാ​​​വ​​​സ്ഥാ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​ വേ​​​ണ്ടി ശ​​​ക്ത​​​മാ​​​യി വാ​​​ദി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണു മാ​​​ർ​​​പാ​​​പ്പ​​​യെ​​​ന്നും അ​​​തി​​​നാ​​​ൽ ജൈ​​​വ​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പേ​​​ര് പു​​​തി​​​യ നി​​​ശാ​​​ശ​​​ല​​​ഭ​​​ത്തി​​​ന് ഇ​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും ഗ​​​വേ​​​ഷ​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ശ​​​ബ്‌​​​ദം മാ​​​ന​​​വ​​​രാ​​​ശി​​​ക്ക് മാ​​​തൃ​​​ക​​​യാ​​​കട്ടെ​​​യെ​​​ന്നു ത​​​ങ്ങ​​​ൾ പ്ര​​​ത്യാ​​​ശി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

International

മാർപാപ്പയുമായി മാർക്കോ റൂബിയോ കൂടിക്കാഴ്ച നടത്തി

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: യു​​​​​എ​​​​​സ് സ്റ്റേ​​​​​റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി മാ​​​​​ർ​​​​​ക്കോ റൂ​​​​​ബി​​​​​യോ വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ​​​​​ത്തി ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​സ​​​​​മ​​​​​യം 11.30ന് ​​​​​അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് കൊ​​​​​ട്ടാ​​​​​ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു 45 മി​​​​നി​​​​റ്റ് നീ​​​​ണ്ടു​​​​നി​​​​ന്ന കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച.

കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ വ​​​​ത്തി​​​​ക്കാ​​​​നും യു​​​​എ​​​​സും ത​​​​മ്മി​​​​ൽ ഊ​​​​ഷ്മ​​​​ള​​​​മാ​​​​യ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത പു​​​​തു​​​​ക്കി​​​​യ​​​​താ​​​​യും യു​​​​ദ്ധം, രാ​​​​ഷ്‌​​​​ട്രീ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ, ദു​​​​ഷ്‌​​​​ക​​​​ര​​​​മാ​​​​യ മാ​​​​നു​​​​ഷി​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​​ത്യേ​​​​ക ശ്ര​​​​ദ്ധ ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ട് സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി അ​​​​ക്ഷീ​​​​ണം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത ച​​​​ർ​​​​ച്ച ചെ​​​യ്ത​​​താ​​​യും ​വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​സ് ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​​രു​​​​​വ​​​​​രും പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ലെ സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ളും ലോ​​​​ക​​​​ത്തി​​​​ന്‍റെ ഇ​​​​ത​​​​ര​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ പ​​​​​ര​​​​​സ്പ​​​​​ര​​​​താ​​​​​ത്പ​​​​​ര്യ​​​​​മു​​​​​ള്ള വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളും ച​​​​​ർ​​​​​ച്ച ചെ​​​​​യ്ത​​​​​താ​​​​​യി യു​​​​​എ​​​​​സ് സ്റ്റേ​​​​​റ്റ് ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം വ​​​​ത്തി​​​​ക്കാ​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ർ​​​​ദി​​​​നാ​​​​ൾ പി​​​​യെ​​​​ത്രോ പ​​​​രോ​​​​ളി​​​​നു​​​​മാ​​​​യും വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ മ​​​​റ്റ് പ്ര​​​​മു​​​​ഖ​​​​രു​​​​മാ​​​​യും റൂ​​​​ബി​​​​യോ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഇ​​​​​റാ​​​​​ന് ആ​​​​​ണ​​​​​വാ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​കാ​​​​​ൻ പാ​​​​​ടി​​​​​ല്ല എ​​​​​ന്ന സ​​​​​ന്ദേ​​​​​ശ​​​​​വും മാ​​​​​ർ​​​​​ക്കോ റൂ​​​​​ബി​​​​​യോ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യെ അ​​​​​റി​​​​​യി​​​​​ക്കു​​​​​മെ​​​​​ന്ന് വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​​​ൽ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ ഇ​​​​​ഡ​​​​​ബ്ലു​​​​​ടി​​​​​എ​​​​​ന്നി​​​​​നു ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

National

പ്രധാനമന്ത്രി അടുത്ത മാസം മാർപാപ്പയെ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത മാ​സം ന​ട​ത്തു​ന്ന യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​ത്തി​ക്കാ​നി​ലെ​ത്തി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

നോ​ർ​വേ​യി​ലെ ഓ​സ്‌​ലോ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​നോ​ർ​ഡി​ക് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ യൂ​റോ​പ്പി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്.

നോ​ർ​വേ​യ്ക്കു പു​റ​മെ വ​ത്തി​ക്കാ​നും നെ​ത​ർ​ലാ​ൻ​ഡ്സും സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വേ​ദി​ക​ളാ​യേ​ക്കു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

 

International

ലെയോ മാർപാപ്പ ഇന്ന് ഇക്വറ്റോറിയൽ ഗിനിയയിലേക്ക്

ലു​​​​വാ​​​​ണ്ട: ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ അ​​​​ങ്കോ​​​​ള​​​​യി​​​​ലെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ഇ​​​​ന്ന് ഇ​​​​ക്വ​​​​റ്റോ​​​​റി​​​​യ​​​​ൽ ഗി​​​​നി​​​​യ​​​​യി​​​​ലേ​​​​ക്കു യാ​​​​ത്ര തി​​​​രി​​​​ക്കും. 11 ദി​​​​വ​​​​സ​​​​ത്തെ ആ​​​​ഫ്രി​​​​ക്ക​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന നാ​​​​ലാ​​​​മ​​​​ത്തെ രാ​​​​ജ്യ​​​​മാ​​​​ണി​​​​ത്.

ഇ​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് മു​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​ന​​​​ഗ​​​​ര​​​​മാ​​​​യ മ​​​​ലാ​​​​ബൊ​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ​​​​യെ പ്ര​​​​സി​​​​ഡ​​​​ന്‍റ് തി​​​​യോ​​​​ഡൊ​​​​റോ ഒ​​​​ബി​​​​യാം​​​​ഗ് ഗു​​​​മാ എം​​​​ബാ​​​​സൊ​​​​ഗോ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​ലെ ഉ​​​​ന്ന​​​​ത​​​​രു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. തു​​​​ട​​​​ർ​​​​ന്ന് മ​​​​ലാ​​​​ബൊ​​​​യി​​​​ലെ ജീ​​​​ൻ പി​​​​യെ​​​​റെ ഒ​​​​ലി മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ ആ​​​​ശു​​​​പ​​​​ത്രി സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ രോ​​​​ഗി​​​​ക​​​​ളു​​​​മാ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.

23 വ​​​​രെ നീ​​​​ളു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ മൊ​​​​ൻ​​​​ഗൊ​​​​മൊ​​​​യി​​​​ലെ അ​​​​മ​​​​ലോ​​​​ത്ഭ​​​​വ​​​​മാ​​​​താ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, തു​​​​റ​​​​മു​​​​ഖ​​​​ന​​​​ഗ​​​​ര​​​​മാ​​​​യ ബാ​​​​റ്റ​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, സ്മാ​​​​ര​​​​ക​​​​കേ​​​​ന്ദ്രം സ​​​​ന്ദ​​​​ർ​​​​ശ​​​​നം, ബി​​​​ഷ​​​​പ്പു​​​​മാ​​​​രു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച, നാ​​​​ഷ​​​​ണ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സ​​​​ന്ദ​​​​ർ​​​​ശ​​​​നം, ബാ​​​​റ്റ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ യു​​​​വാ​​​​ക്ക​​​​ളു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. വ്യാ​​​​ഴാ​​​​ഴ്ച മാ​​​​ലാ​​​​ബൊ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം മാ​​​​ർ​​​​പാ​​​​പ്പ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങും.

അ​​​​ങ്കോ​​​​ള​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ മൂ​​​​ന്നാം​​​​ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ സൗ​​​​റി​​​​മോ​​​​യി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു.

ഇ​​​​വി​​​​ടെ​​​​യെ​​​​ത്തി​​​​യ മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ദ്യം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള വ​​​​യോ​​​​ജ​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​ണ്. പാ​​​​ട്ടു പാ​​​​ടി​​​​യും നൃ​​​​ത്തം ചെ​​​​യ്തും അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ വ​​​​ര​​​​വേ​​​​റ്റു. മ​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ സൗ​​​​റി​​​​മോ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ക​​​​ത്തീ​​​​ഡ്ര​​​​ൽ പ​​​​ള്ളി​​​​യും സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​ത്യേ​​​​കം സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ വേ​​​​ദി​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു.

മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം ആ​​​ഫ്രി​​​ക്ക​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ വ​​​ലി​​​യ ഉ​​​ത്തേ​​​ജ​​​നം പ​​​ക​​​ർ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് രാ​​​ജ്യാ​​​ന്ത​​​ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

Leader Page

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സ്വ​ർ​ഗ​യാ​ത്ര​യു​ടെ ഒ​ന്നാ​മാ​ണ്ട് ഇ​ന്ന്

നി​ങ്ങ​ൾ​ക്ക് ഞാ​ൻ ആ​ശീ​ർ​വാ​ദം ന​ൽകു​ന്ന​തി​നു​ മു​ന്പാ​യി നി​ങ്ങ​ൾ എ​നി​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന പാ​പ്പാ​യു​ടെ വാ​ക്കു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ളി​മ​യു​ടെ​യും വി​ന​യ​ത്തി​ന്‍റെ​യും ഉ​ത്ത​മ​ദൃ​ഷ്ടാ​ന്ത​മാ​യി​രു​ന്നു.

പു​രോ​ഹി​ത​ൻ എ​ന്ന വാ​ക്കി​ന് ല​ത്തീ​ൻ ഭാ​ഷ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദം "Pontifex ' എ​ന്ന​താ​ണ്. ഈ ​വാ​ക്കി​ന് പാ​ലം പ​ണി​യു​ന്ന​വ​ൻ എ​ന്നാ​ണ് അ​ർ​ഥം. മ​നു​ഷ്യ​ർ​ക്കി​ട​യി​ലും മ​നു​ഷ്യ​നും ദൈ​വ​ത്തി​നു​മി​ട​യി​ലും പാ​ലം പ​ണി​യു​ന്ന​വ​നാ​ണ് പു​രോ​ഹി​ത​ൻ. ദൈ​വ​ത്താ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രു പു​രോ​ഹി​ത​ൻ ത​ന്‍റെ ജീ​വി​തം ദൈ​വ​ത്തി​നാ​യും ത​ന്നെ ഭ​ര​മേ​ൽ​പ്പി​ക്കു​ന്ന ദൈ​വ​ജ​ന​ത്തി​നാ​യു​മാ​ണ് ജീ​വി​ക്കു​ന്ന​ത്.

മാ​ർ​പാ​പ്പ​യെ"Pontifex Maximus 'എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ക്രി​സ്തു​വി​ന്‍റെ വി​കാ​രി​യെ​ന്ന നി​ല​യി​ൽ ലോ​കം മു​ഴു​വ​നും വേ​ണ്ടി ത​ന്‍റെ ജീ​വി​തം സ​മ​ർ​പ്പി​ച്ച ജീ​വി​തം-ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ആ​ടു​ക​ളു​ടെ മ​ണ​മു​ള്ള ന​ല്ല ഇ​ട​യ​നാ​യി സ്വ​ർ​ഗ​ത്തി​നും ഭൂ​മി​ക്കും മ​ധ്യേ​യും യു​ദ്ധ​വും ക​ലാ​പ​ങ്ങ​ളും അ​തി​ർ​ത്തി പ​ണി​ത മ​നു​ഷ്യ​സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ലും അ​ദ്ദേ​ഹം കൃ​പ​യു​ടെ​യും അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ​യും പാ​ലം പ​ണി​തു. ക​രു​ണ​യു​ടെ​യും ഉ​പ​വി​യു​ടെ​യും ആ​ർ​ദ്ര​മാ​യ പാ​ഠ​ങ്ങ​ൾ ഹൃ​ദ​യ​പൂ​ർ​വം പ​ങ്കു​വ​ച്ച് അ​ദ്ദേ​ഹം വി​ഭ​ജ​ന​ത്തി​ന്‍റെ മ​തി​ലു​ക​ൾ ആ​ത്മീ​യ​ത​യു​ടെ ശ​ക്തി​യാ​ൽ പൊ​ളി​ക്കു​ക​യും വി​ശു​ദ്ധി​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പാ​ലം പ​ണി​യു​ക​യും ചെ​യ്തു.

പാ​വ​ങ്ങ​ളോ​ടു​ള്ള ത​ന്‍റെ ക​രു​ത​ലാ​ലും കാ​രു​ണ്യ​ത്താ​ലും അ​വ​ർ​ക്ക് സ്വ​ർ​ഗ​ത്തി​ന്‍റെ അ​നു​ഭ​വം പ​ക​ർ​ന്ന പി​താ​വ് അ​തി​രു​ക​ളി​ലും പാ​ർ​ശ്വ​ങ്ങ​ളി​ലും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രെ സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും പ്ര​ധാ​ന​ശ്ര​ദ്ധ​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​കൊ​ണ്ടു​വ​ന്നു. മ​ര​ണ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ ന​ന്ദി​യോ​ടെ​യും കൂ​പ്പു​കൈ​ക​ളോ​ടെ​യും പാ​പ്പാ​യെ നാ​മെ​ല്ലാം ഓ​ർ​ക്കു​ന്നു.

►അ​തി​രു​ക​ളി​ൽ​നി​ന്ന് അ​തി​രു​ക​ളി​ലേ​ക്ക്

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പ്ര​ധാ​നാ​ചാ​ര്യ കാ​ല​ഘ​ട്ടം പ​ല​ത​ര​ത്തി​ലു​ള്ള പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. തി​രു​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി തെ​ക്കേ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് പ​ത്രോ​സി​ന്‍റെ സിം​ഹാ​സ​ന​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്ന മാ​ർ​പാ​പ്പ​യാ​ണ് ഫ്രാ​ൻ​സി​സ് പാ​പ്പാ. ലോ​ക​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ൽ​നി​ന്നു ക​ട​ന്നു​വ​ന്ന പാ​പ്പാ​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ അ​തി​രു​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രോ​ട് ആ​ർ​ദ്ര​ത​നി​റ​ഞ്ഞ അ​നു​ക​മ്പ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​മു​ദ്ര​യാ​യി​രു​ന്നു.പാ​പ്പാ​മാ​രു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​സീ​സി​യി​ലെ വി​ശു​ദ്ധ ഫ്രാ​ൻ​സി​സി​ന്‍റെ നാ​മം സ്വീ​ക​രി​ച്ച വ്യ​ക്തി​യാ​ണ് ക​ർ​ദി​നാ​ൾ ഹോ​ർ​ഹെ ബെ​ർ​ഗോ​ളി​യോ. ര​ണ്ടാം ക്രി​സ്തു​വെ​ന്ന് പു​ക​ൾ​പെ​റ്റ അ​സീ​സി​യി​ലെ സ്നേ​ഹ​ഗാ​യ​ക​ന്‍റെ പേ​രു മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​കൃ​തി​സ്നേ​ഹ​വും ദാ​രി​ദ്ര്യാ​രൂ​പി​യും സ​ഭാ​ന​വീ​ക​ര​ണ​വും ഫ്രാ​ൻ​സി​സ് പാ​പ്പാ ത​ന്‍റെ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി.

ക​ർ​ദി​നാ​ൾ​മാ​രു​ടെ കോ​ൺ​ക്ലേ​വ് കൂ​ടി മാ​ർ​പാ​പ്പ​യെ തെ​ര​ഞ്ഞെ​ടു​ത്തു​ക​ഴി​യു​മ്പോ​ൾ പ​ത്രോ​സി​ന്‍റെ ച​ത്വ​ര​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞി​രി​ക്കു​ന്ന വി​ശ്വാ​സി​ഗ​ണ​ത്തി​ന് ആ​ശീ​ർ​വാ​ദം ന​ല്കാ​ൻ ബ​സി​ലി​ക്ക​യു​ടെ മു​ക​ളി​ലാ​ണ് മാ​ർ​പാ​പ്പ​മാ​ർ ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ളി​ൽ മാ​ർ​പാ​പ്പ​മാ​ർ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് റോ​മി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ള്ള സ​ക​ല​ർ​ക്കും ആ​ശീ​ർ​വാ​ദം ന​ൽ​കാ​റു​ണ്ട്.

എ​ന്നാ​ൽ, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന അ​വ​സ​ര​ത്തി​ൽ ചെ​യ്ത​ത് പ്രാ​ർ​ഥ​ന ചോ​ദി​ക്കു​ക​യാ​ണ്. നി​ങ്ങ​ൾ​ക്ക് ഞാ​ൻ ആ​ശീ​ർ​വാ​ദം ന​ല്കു​ന്ന​തി​നു​മു​ൻ​പാ​യി നി​ങ്ങ​ൾ എ​നി​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന പാ​പ്പാ​യു​ടെ വാ​ക്കു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ളി​മ​യു​ടെ​യും വി​ന​യ​ത്തി​ന്‍റെ​യും ഉ​ത്ത​മ​ദൃ​ഷ്ടാ​ന്ത​മാ​യി​രു​ന്നു.

►ക​രു​ണ​യു​ള്ള ഇ​ട​യ​ൻ

പു​തി​യനി​യ​മ പൗ​രോ​ഹി​ത്യ​ത്തെ​പ്പ​റ്റി ഹെ​ബ്രാ​യ​ലേ​ഖ​ക​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ​യാ​ണ്. ""ജ​ന​ങ്ങ​ളു​ടെ പാ​പ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി ദൈ​വി​ക​കാ​ര്യ​ങ്ങ​ളി​ൽ വി​ശ്വ​സ്ത​നും ക​രു​ണ​യു​ള്ള​വ​നു​മാ​യ പ്ര​ധാ​ന​പു​രോ​ഹി​ത​നാ​കാ​ൻ അ​വ​ൻ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ത​ന്‍റെ സ​ഹോ​ദ​ര​രോ​ടു സ​ദൃ​ശനാ​കേ​ണ്ടി​യി​രു​ന്നു’’ (ഹെ​ബ്രാ 2, 17). ദൈ​വി​ക​കാ​ര്യ​ങ്ങ​ളി​ൽ വി​ശ്വ​സ്ത​നാ​കു​ന്ന​തോ​ടൊ​പ്പം ക​രു​ണ​യു​ടെ മ​നു​ഷ്യ​രൂ​പ​മാ​കാ​ൻ ക​ഴി​വു​ള്ള​വി​ധ​മെ​ല്ലാം അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ചു. രോ​ഗി​ക​ളോ​ടും വൃ​ദ്ധ​രോ​ടും അ​ഭ​യാ​ർ​ഥിക​ളോ​ടും പാ​പി​ക​ളോ​ടും അ​ശ​ര​ണ​രോ​ടും അ​ഗ​തി​ക​ളോ​ടും അ​ദ്ദേ​ഹം അ​ള​വി​ല്ലാ​ത്ത ക​രു​ണ പ്ര​കാ​ശി​പ്പി​ച്ചു. അ​ന്ദ്രേ​യ തോ​ർ​ണി​യെ​ല്ലി എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് പാ​പ്പാ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ പു​സ്ത​ക​രൂ​പ​ത്തി​നു ന​ൽ​കി​യ ത​ല​ക്കെ​ട്ട് "ദൈ​വ​ത്തി​ന്‍റെ പേ​ര് ക​രു​ണ​യെ​ന്നാ​ണ് ’എ​ന്ന​താ​യി​രു​ന്നു. ക​രു​ണ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നി​ല്ല, ഓ​രോ ദി​വ​സ​വും ത​ന്നെ ക​ണ്ടു​മു​ട്ടു​ന്ന ആ​വ​ശ്യ​ക്കാ​രോ​ട് അ​ദ്ദേ​ഹ​ത്തി​ന് ക​രു​ണ​യു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്പ​സ്തോ​ലി​ക യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ തൊ​ട്ട​ടു​ത്തു​നി​ന്ന് ദ​ർ​ശി​ച്ച ഒ​രാ​യി​രം അ​നു​ഭ​വ​ക​ഥ​ക​ൾ ഇ​തോ​ടു ചേ​ർ​ത്തു​വ​ച്ചു​പ​റ​യാ​ൻ എ​നി​ക്ക് സാ​ധി​ക്കും.

2016ൽ ​ക​രു​ണ​യു​ടെ അ​സാ​ധാ​ര​ണ ജൂ​ബി​ലി വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച അ​ദ്ദേ​ഹം ലോ​ക​മെ​മ്പാ​ടും "ക​രു​ണ​യു​ടെ വാ​തി​ൽ’ തു​റ​ക്കു​ക​യും ക​രു​ണ​യു​ടെ പ്ര​വാ​ച​ക​നാ​വു​ക​യും ചെ​യ്തു.

ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ അ​ദ്ദേ​ഹം പു​റ​ത്തി​റ​ക്കി​യ തി​രു​വെ​ഴു​ത്തി​ന്‍റെ പേ​ര് "ക​രു​ണ​യു​ടെ മു​ഖം’ എ​ന്ന​താ​യി​രു​ന്നു. ദൈ​വ​പി​താ​വി​ന്‍റെ മു​ഖം ക​രു​ണ​യാ​ണ് എ​ന്ന കേ​ന്ദ്രാ​ശ​യ​ത്തി​ൽ വി​ര​ചി​ത​മാ​യ ഈ ​തി​രു​വെ​ഴു​ത്തി​ന്‍റെ പി​ന്നി​ൽ ക​രു​ണ നി​റ​ഞ്ഞ മാ​നു​ഷി​ക​മു​ഖ​ത്തോ​ടു​കൂ​ടി​യ ഫ്രാ​ൻ​സി​സ് പാ​പ്പാ ആ​യി​രു​ന്നു. അ​വ​സാ​ന കാ​ല​ങ്ങ​ളി​ൽ രോ​ഗ​ങ്ങ​ളാ​ൽ ക്ലേ​ശി​ച്ച അ​വ​സ​ര​ത്തി​ൽ​പോ​ലും ക​ണ്ണു​ക​ളി​ൽ തി​ള​ങ്ങി​യി​രു​ന്ന​ത് ക​രു​ണ​യു​ടെ ഭാ​വ​മാ​യി​രു​ന്നു.

►ഫ്രാ​ൻ​സി​സ് പാ​പ്പാ​യു​ടെ അ​ജ​പാ​ല​ന​ശൈ​ലി

പാ​പ്പാ​യു​ടെ ജീ​വി​ത​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ശൈ​ലി ലാ​ളി​ത്യ​മാ​യി​രു​ന്നു. അ​പ്പ​സ്തോ​ലി​ക യാ​ത്ര​യ്ക്കി​ട​യി​ൽ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നെ​പ്പോ​ലെ ചാ​യ​ക്ക​ട​യി​ൽ ​പോ​യി ചാ​യ​കു​ടി​ച്ച​ശേ​ഷം സ്വ​ന്തം പോ​ക്ക​റ്റി​ൽ​നി​ന്നു പ​ണം ന​ൽ​കി മ​ട​ങ്ങി​വ​ന്ന​തും ക​ണ്ണ​ട ന​ന്നാ​ക്കു​വാ​ൻ സ്വ​യം ക​ട​യി​ൽ​പോ​യ​തും തു​ട​ങ്ങി അ​നേ​കം ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ എ​ടു​ത്തു​കാ​ണി​ക്കാ​ൻ സാ​ധി​ക്കും.

അ​പ്പ​സ്തോ​ലി​ക യാ​ത്ര​ക​ളി​ൽ സ്വ​ന്തം സൗ​ക​ര്യ​ങ്ങ​ളെ​ക്കാ​ളും ആ​വ​ശ്യ​ങ്ങ​ളെ​ക്കാ​ളും കൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും അ​വ​ർ​ക്കാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​ന്വേ​ഷി​ച്ച​റി​യു​ക​യും അ​വ​ർ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​ത്ര ല​ളി​ത​മാ​യ ജീ​വി​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേത്.പ്ര​കൃ​തി​യോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ച നേ​തൃ​ത്വം പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

"ലൗ​ദാ​ത്തോ സി' ​എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ലൂ​ടെ നാം ​അ​ധി​വ​സി​ക്കു​ന്ന പ്ര​കൃ​തി​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​ത്തി​ലേ​ക്കും അ​തേ​പോ​ലെ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളു​ടെ തി​രി​ച്ച​ടി​ക​ൾ ഏ​റ്റ​വു​മ​ധി​കം അ​നു​ഭ​വി​ക്കു​ന്ന​ത് ദ​രി​ദ്ര​രി​ൽ ദ​രി​ദ്ര​രാ​യ​വ​രാ​ണെ​ന്നു​ള്ള തി​രി​ച്ച​റി​വി​ലേ​ക്കും പാ​പ്പാ ന​മ്മെ ന​യി​ച്ചു. മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ പാ​ര​സ്പ​ര്യ​വും സാ​ഹോ​ദ​ര്യ​വും "ഫ്ര​ത്തെ​ല്ലി തൂ​ത്തി' എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ലൂ​ടെ ന​മ്മെ ഓ​ർ​മി​പ്പി​ച്ചു.

"ലു​മെ​ൻ ഫി​ദെ​യി' എ​ന്ന തി​രു​വെ​ഴു​ത്തു​വ​ഴി ന​മ്മെ വി​ശ്വാ​സ​വെ​ളി​ച്ച​ത്തി​ൽ വ​ള​ർ​ത്തു​ക​യും അ​വ​സാ​ന​ചാ​ക്രി​ക​ലേ​ഖ​ന​മാ​യ"ദി​ലെ​ക്സി​ത് നോ​സ് ' വ​ഴി​യാ​യി തി​രു​ഹൃ​ദ​യ​ഭ​ക്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.സ​ഭ​യെ കാ​ലോ​ചി​ത​മാ​യി ന​വീ​ക​രി​ക്കാ​നും എ​ന്നാ​ൽ പാ​ര​മ്പ​ര്യ​മൂ​ല്യ​ങ്ങ​ൾ കൈ​മോ​ശം വ​രാ​തി​രി​ക്കാ​നും സി​ന​ഡാ​ലി​റ്റി​യെ​ക്കു​റി​ച്ചു​ള്ള സി​ന​ഡ് പ്രേ​ര​ക​മാ​യി. സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ ഒ​രു നി​ർ​ണാ​യ​ക ഏ​ടാ​യി​രു​ന്നു വി​വി​ധ ശു​ശ്രൂ​ഷാ​മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കു​ന്ന ഈ ​സി​ന​ഡ്.

അ​ടി​ത്ത​ട്ടു​മു​ത​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച​ക​ളും പ്ര​യോ​ഗി​ക​സ​മീ​പ​ന​ങ്ങ​ളും ഒ​ന്നു​ചേ​ർ​ത്ത ഈ ​സി​ന​ഡ് സ​ഭാ​സം​വി​ധാ​ന​ത്തെ മു​ഴു​വ​നും പു​തു​ജീ​വ​നാ​ൽ നി​റ​യ്ക്കാ​ൻ ഉ​പ​യു​ക്ത​മാ​യി.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രെ ഹൃ​ദ​യം തു​റ​ന്ന് ശ്ര​വി​ക്കാ​നും വി​വി​ധ വി​ശ്വാ​സ​ങ്ങ​ളി​ലും സം​സ്കാ​ര​ങ്ങ​ളി​ലും പെ​ടു​ന്ന​വ​രെ മു​ൻ​വി​ധി​ക​ളി​ല്ലാ​തെ കേ​ൾ​ക്കാ​നും അ​വ​രോ​ട് ഹൃ​ദ്യ​മാ​യി സം​സാ​രി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. സം​ഭാ​ഷ​ണ​ത്തി​ന്‍റെ പ്ര​വാ​ച​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഴു​തി ത​യാ​റാ​ക്കി​യ പ്ര​സം​ഗ​ങ്ങ​ളി​ൽ ഒ​തു​ങ്ങി​പ്പോ​കാ​തെ ഹൃ​ദ​യ​ത്തി​ൽ​നി​ന്നു പു​റ​മേ​ക്ക് ഒ​ഴു​കു​ന്ന ആ​ശ​യ​ധോ​ര​ണി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ.

കാ​ണു​ന്ന​വ​ർ​ക്കും സം​സാ​രി​ക്കു​ന്ന​വ​ർ​ക്കും കൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കു​മെ​ല്ലാം സം​ല​ഭ്യ​നാ​വു​ക​യും സ​മീ​പ​സ്ഥ​നാ​വു​ക​യും ചെ​യ്ത പി​തൃ​തു​ല്യ​നാ​യ ഒ​രു പാ​പ്പാ. പാ​പ്പാ എ​ന്ന സം​ബോ​ധ​ന അ​പ്പാ/ പി​താ​വേ എ​ന്നാ​ണ​ല്ലോ. സ്നേ​ഹം​കൊ​ണ്ടും പ്രാ​ർ​ഥ​ന​കൊ​ണ്ടും യ​ഥാ​ർ​ഥ​ത്തി​ൽ അ​പ്പ​ൻ/​വ​ല്യ​പ്പ​ൻ ആ​യി മാ​റി​യ ഒ​രാ​ളാ​യി​രു​ന്നു ഫ്രാ​ൻ​സി​സ് പാ​പ്പാ. മ​റ്റു​ള്ള​വ​ർ​ക്ക് അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ പി​താ​വ് ഏ​റെ സ​ന്തോ​ഷി​ച്ചി​രു​ന്നു.

ത​ന്‍റെ കൂ​ടെ​യു​ള്ള​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളാ​യും ത​ന്‍റെ സാ​ന്നി​ധ്യ​മാ​യു​മൊ​ക്കെ അ​ദ്ദേ​ഹം ഇ​ടയ്ക്കൊ​ക്കെ അ​ദ്ഭുത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ർ​ദി​നാ​ൾ പ​ദ​വി എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യും ഭാ​ര​ത​സ​ഭ​യ്ക്കും അ​ദ്ഭുത​ത്തി​ന്‍റെ നി​മി​ഷ​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ എ​ല്ലാ​വ​രും അ​ദ്ദേ​ഹം മ​രി​ച്ചു എ​ന്ന് ക​രു​തി​യ​പ്പോ​ൾ വീ​ണ്ടും സാ​ന്താ മാ​ർ​ത്ത​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന് അ​ദ്ദേ​ഹം ലോ​കം മു​ഴു​വ​നെ​യും അ​ദ്ഭുത​പ്പെ​ടു​ത്തു​ക​യും ഉ​ത്ഥാ​ന​ത്തി​രു​നാ​ളി​ന്‍റെ പി​റ്റേ​ന്ന്, 2025 ഏ​പ്രി​ൽ 21 തി​ങ്ക​ളാ​ഴ്ച ത​ന്‍റെ സ്വ​ർ​ഗ​യാ​ത്ര വി​സ്മ​യം​പ​ര​ത്തി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

►വി​ല​യേ​റി​യ ജീ​വി​ത​മാ​തൃ​ക

ചി​ല മ​നു​ഷ്യ​രു​ടെ ജീ​വി​തം സു​ഗ​ന്ധം നി​റ​ഞ്ഞ എ​ണ്ണ​യി​ൽ തി​രി​യി​ട്ട് കൊ​ളു​ത്തി​യ​തു​പോ​ലെ​യാ​ണ്. അ​വ​ർ പ്ര​കാ​ശം പ​ര​ത്തു​ക​യും, അ​തു​പോ​ലെ അ​വ​രു​ടെ സാ​മീ​പ്യ​ത്തി​ൽ സു​ഗ​ന്ധം നി​റ​യു​ക​യും ചെ​യ്യും. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ണ്ടു​മു​ട്ടു​ന്ന​വ​ർ​ക്കും അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ ഊ​ർ​ജ​വും പ്ര​കാ​ശ​വും സു​ഗ​ന്ധ​വും പ​ര​ത്തി​യ പി​താ​വ് ക​ഴി​ഞ്ഞ വ​ർ​ഷം തി​രു​വു​ത്ഥാ​ന​ത്തി​ന്‍റെ പി​റ്റേ​ന്ന് സ്വ​ർ​ഗ​യാ​ത്ര​യാ​രം​ഭി​ച്ചു.

മി​ശി​ഹാ​യു​ടെ ഉ​ത്ഥാ​നം ന​മ്മു​ടെ ഉ​യി​ർ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​മാ​ണ്. ഉ​യി​ർ​പ്പി​ന്‍റെ തൊ​ട്ടു പി​റ്റേ​ന്നു​ള്ള പാ​പ്പാ​യു​ടെ സ്വ​ർ​ഗ​യാ​ത്ര ചി​ന്ത​നീ​യ​മാ​ണ്. പാ​പ്പാ​യു​ടെ യാ​ത്ര​ക​ൾ ഒ​രു​ക്കി​യി​രു​ന്ന എ​നി​ക്കും മ​ട​ക്ക​മി​ല്ലാ​ത്ത ഈ ​അ​ന്ത്യ​യാ​ത്ര മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും ഉ​യി​ർ​പ്പി​ന്‍റെ പ്ര​ത്യാ​ശ ന​മ്മെ ഉ​ത്തേ​ജി​പ്പി​ക്കു​ന്നു.

പാ​പ്പാ​യു​ടെ സ്വ​ർ​ഗ​യാ​ത്ര​യു​ടെ ആ​ദ്യ വാ​ർ​ഷി​കം അ​നു​സ്മ​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യോ​ടൊ​പ്പം ആ​ഫ്രി​ക്ക​യി​ൽ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​ന​യാ​ത്രാ​മ​ധ്യേ​യാ​ണ് ഈ ​കു​റി​പ്പ് ത​യാ​റാ​ക്കു​ന്ന​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ന​മു​ക്ക് പ​ക​ർ​ന്ന വി​ല​യേ​റി​യ ജീ​വി​ത​മാ​തൃ​ക ഔ​ദാ​ര്യ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും ലാ​ളി​ത്യ​ത്തി​ന്‍റെ​യും വി​ശു​ദ്ധി​യു​ടെ​യും പാ​ഠ​ങ്ങ​ൾ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ പ​രി​ശ്ര​മി​ക്കാം.

Latest News

Corehub Up