Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Property Dispute

അ​മ്മ​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച കേ​സ്; ഒ​ളി​വി​ലാ​യി​രു​ന്ന മ​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​മ്മ​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചെ​ന്ന കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മ​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 26ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ശ്വ​തി അ​ച്ചു​വാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​ൽ നി​ന്നാ​ണ് പൊ​ലി​സ് അ​ശ്വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ൽ അ​ശ്വ​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു.

ക​ഴി​ഞ്ഞ 26നാ​ണ് ആ​യൂ​ർ ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ രാ​ധാ​മ​ണി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ക്ക​ൾ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച​ത്.  വീ​ട്ടി​ലെ സി​റ്റൗ​ട്ടി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന രാ​ധാ​മ​ണി​യു​ടെ മു​ഖ​ത്തേ​ക്ക് മൂ​ത്ത​മ​ക​ൾ അ​മൃ​ത തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ അ​മൃ​ത​യെ നേ​ര​ത്തേ പൊ​ലി​സ് പി​ടി​കൂ​ടി​യി​രു​ന്നു.

വെ​ള്ളം തി​ള​പ്പി​ച്ച് പാ​ത്ര​ത്തി​ലാ​ക്കി അ​മ്മ​യു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കാ​ൻ അ​ശ്വ​തി ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് അ​മൃ​ത പൊ​ലി​സി​ന് ന​ൽ​കി​യ മൊ​ഴി. മു​ഖ​ത്തും ക​ഴു​ത്തി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ രാ​ധാ​മ​ണി ദി​വ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹ​ണി ട്രാ​പ്പ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ശ്വ​തി. 

Kerala

വ​സ്തു ത​ർ​ക്കം, മാ​ന​സി​ക പീ​ഡ​നം, വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല; സ​ജി​യു​ടെ പ​ക​യു​ടെ കാ​ര​ണ​ങ്ങ​ൾ

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കൃ​ത്യം ന​ട​ത്തി​യ​ത് സ​ജി ഒ​റ്റ​യ്ക്കാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വ​സ്തു ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. റെ​ജി​യു​ടെ മാ​ന​സി​ക പീ​ഡ​ന​വും കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യി. മാ​ത്യു​വി​ന്‍റെ മ​ക​ന​ല്ല സ​ജി​യെ​ന്ന് റെ​ജി അ​ധി​ക്ഷേ​പി​ച്ചി​രു​ന്നു​വെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തും പ​ക​യ്ക്ക് കാ​ര​ണ​മാ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നു​മാ​ണ് സ​ജി​യെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു.

National

സ്വ​ത്തു​ത​ർ​ക്കം; അ​ച്ഛ​നെ മ​ക​ൻ അ​ടി​ച്ചു​കൊ​ന്നു

ബം​ഗ​ളൂ​രു: സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​ക​ൻ അ​ച്ഛ​നെ അ​ടി​ച്ചു കൊ​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ ദൂ​ത​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ മു​നി​കൃ​ഷ്ണ​പ്പ​യാ​ണ് (71) മ​രി​ച്ച​ത്.

രാ​ത്രി​യി​ൽ ന​ട​ക്കാ​ൻ​പോ​യ മു​നി​കൃ​ഷ്ണ​പ്പ​യെ മ​ക​ൻ മോ​ഹ​ൻ​കു​മാ​ർ (45) പി​ന്തു​ട​ർ​ന്ന് ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട മോ​ഹ​ൻ​കു​മാ​റി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് ഇ​ന്ദി​രാ​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

National

സ്വത്തുതർക്കം: റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെ മരുമകൾ കൊലപ്പെടുത്തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ്വ​​​​ത്തു​​ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഭ​​​​ർ​​​​തൃ​​​​പി​​​​താ​​​​വി​​​​നെ യു​​​​വ​​​​തി മ​​​ർ​​​ദി​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ബി​​​​ന്ദാ​​​​പു​​​​രി​​​​ലാ​​​​ണു സം​​​​ഭ​​​​വം.

27ന് ​​​​രാ​​​​വി​​​​ലെ 10.46ന് ​​​​മ​​​​ൻ​​​​സാ റാം ​​​​പാ​​​​ർ​​​​ക്കി​​​​ൽ ഒ​​​രു കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ന്നു​​​​വെ​​​​ന്ന​​​​റി​​​​യി​​​​ച്ച് പോ​​​​ലീ​​​​സി​​​​നു കോ​​​​ൾ ല​​​​ഭി​​​​ച്ചു. പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യ​​​​യു​​​​ട​​​​ൻ വീ​​​​ടി​​​​ന്‍റെ ടെ​​​​റ​​​​സി​​​​ൽ ന​​​​രേ​​​​ഷ്കു​​​​മാ​​​​റി​​​​നെ (62) ബോ​​​​ധ​​​​ര​​​​ഹി​​​​ത​​​​നാ​​​​യി ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​രി​​​​ച്ചു.

മ​​​​രു​​​​മ​​​​ക​​​​ൾ ഗീ​​​​ത കു​​​​റ്റ​​​​സ​​​​മ്മ​​​​തം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും കൊ​​​​ല​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത ഇ​​​​വ​​​​രെ കോ​​​​ട​​​​തി ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടെ​​​​ന്നും പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. അ​​​​ഞ്ചു​​​​മാ​​​​സം​​​​മു​​​​ന്പാ​​​​ണ് ന​​​​രേ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ മ​​​​രി​​​​ച്ച​​​​ത്. ഗീ​​​​ത​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലാ​​​​ണ് ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​ത്.

District News

വ​സ്തു​ത​ര്‍​ക്കം; വ​യോ​ധി​ക​യെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു


മെ​ഡി​ക്ക​ല്‍​കോ​ള​ജ്: വ​സ്തു​ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​കോ​പി​ത​നാ​യ അ​യ​ല്‍​വാ​സി വ​യോ​ധി​ക​യെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. പു​ല​യ​നാ​ര്‍​ക്കോ​ട്ട സ്വ​ദേ​ശി​നി ഉ​ഷ (62) ആ​ണ് പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. അ​യ​ല്‍​വാ​സി​യാ​യ സ​ന്ദീ​പ് (45) ആ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്നു ഉ​ഷ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി.


വ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഉ​ഷ​യു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും സ​മീ​പ​ത്തു​കി​ട​ന്ന ക​ല്ലെ​ടു​ത്തു സ​ന്ദീ​പ് വ​യോ​ധി​ക​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ഷ​യെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ സ​ന്ദീ​പി​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി​ഐ ബി.​എം. ഷാ​ഫി പ​റ​ഞ്ഞു.

Latest News

Corehub Up