മെഡിക്കല്‍കോളജ്: വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രകോപിതനായ അയല്‍വാസി വയോധികയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പുലയനാര്‍ക്കോട്ട സ്വദേശിനി ഉഷ (62) ആണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അയല്‍വാസിയായ സന്ദീപ് (45) ആണ് തന്നെ ആക്രമിച്ചതെന്നു ഉഷ മെഡിക്കല്‍കോളജ് പോലീസില്‍ മൊഴി നല്കി.
വസ്തുവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെ ഉഷയുമായി വാക്കുതര്‍ക്കമുണ്ടാകുകയും സമീപത്തുകിടന്ന കല്ലെടുത്തു സന്ദീപ് വയോധികയുടെ തലയ്ക്കടിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ഉഷയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ സന്ദീപിനെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായി മെഡിക്കല്‍കോളജ് സിഐ ബി.എം. ഷാഫി പറഞ്ഞു.
Tags : local nattuvishesham Property dispute