Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rain

മ​ഴ ക​ളി​ച്ചു മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

ചെ​സ്റ്റ​ര്‍ ലെ ​സ്ട്രീ​റ്റ്: ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ആ​ദ്യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​രം മ​ഴ​യെ​ത്തു​ട​ന്ന് ഉ​പേ​ക്ഷി​ച്ചു. മ​ത്സ​രം പ​കു​തി പി​ന്നി​ട്ട​ശേ​ഷ​മാ​ണ് മ​ഴ വി​ല്ല​നാ​യ​ത്. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഇ​ന്ത്യ 189 റ​ണ്‍​സ് നേ​ടി. അ​ഭി​ഷേ​ക് ശ​ര്‍​മ (24 പ​ന്തി​ല്‍ 59), ശ്രേ​യ​സ് അ​യ്യ​ര്‍ (47 പ​ന്തി​ല്‍ 68), ശി​വം ദു​ബെ (21 പ​ന്തി​ല്‍ 42 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി.

ഇം​ഗ്ല​ണ്ടി​നാ​യി സാ​ക്വി​ബ് മ​ഹ്‌​മൂ​ദ് 33 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് നേ​ടി. സ​ഞ്ജു സാം​സ​ണ്‍ (1), ഇ​ഷാ​ന്‍ കി​ഷ​ന്‍ (0), തി​ല​ക് വ​ര്‍​മ (13) എ​ന്നി​വ​ര്‍ നി​രാ​ശ​പ്പെ​ടു​ത്തി. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം നാ​ളെ ന​ട​ക്കും.

National

അറബിക്കടലിൽ ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: കേരളത്തിൽ മേയ് 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി.

വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽനിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂനമർദപാത്തിയും നിലനിൽക്കുന്നു.

Kerala

ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ഇ​ടി​യോ​ടുകൂ​ടി​യ ക​ന​ത്ത മ​ഴ 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ്യാ​ഴാ​ഴ്ച വ​രെ ഏ​ഴു ജി​ല്ല​ക​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ഇ​ടു​ക്കി, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

എ​റ​ണാ​കു​ളം, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ നാ​ളെ​യും എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ബു​ധ​നാ​ഴ്ച​യും ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ എ​ഴ് മു​ത​ല്‍ 11 സെ​ന്‍റി മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

National

ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

ചെ​ന്നൈ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തീ​വ്ര​ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ള്ളൂ​ർ, ചെ​ന്നൈ ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്‌​ച രാ​വി​ലെ വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം.

ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ത​മി​ഴ്‌​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തി​രു​വ​ള്ളൂ​രി​ൽ പൂ​ന​മ​ല്ലി ഹൈ​വേ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ ഒ​രു കാ​ർ കു​ടു​ങ്ങി. ചെ​ന്നൈ​യു​ടെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി.

ദു​ര​ന്ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ബോ​ട്ടു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്‌​ച നാ​ലു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 

National

ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റ്; ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മ​ര​ണം

ചെ​ന്നൈ: ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മ​ര​ണം. ചെ​ന്നൈ അ​ട​ക്കം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ മ​ഴ തു​ട​രും. ത​ഞ്ചാ​വൂ​രി​ലും തൂ​ത്തു​ക്കു​ടി​യി​ലും വീ​ട് ഇ‌​ടി​ഞ്ഞു വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു.

ത​ഞ്ചാ​വൂ​രി​ൽ അ​ച്ഛ​ന​മ്മ​മാ​ർ​ക്കും സ​ഹോ​ദ​രി​ക്കും ഒ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു രേ​ണു​ക ദേ​വി (23) ആ​ണ് മ​രി​ച്ച​ത്. മ​യി​ലാ​ടു​തു​റ​യി​ൽ ക​ട​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി പ്ര​താ​പ് എ​ന്ന യു​വാ​വി​നും ജീ​വ​ൻ ന​ഷ്ട​മാ​യി.

150 ലേ​റെ ക​ന്നു​കാ​ലി​ക​ൾ ച​ത്ത​താ​യും 234 വീ​ടു​ക​ൾ ത​ക​ർ​ന്ന​താ​യും റ​വ​ന്യൂ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നാ​ഗ​പ്പ​ട്ട​ണ​ത്തും മ​യി​ലാ​ടു​തു​റൈ​യി​ലും രാ​മ​നാ​ഥ​പു​ര​ത്തും ആ​യി​ര​ത്തി​ലേ​റെ ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​യി​ൽ വെ​ള്ളം ക​യ​റി. പു​തു​ച്ചേ​രി​യി​ൽ മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ ബീ​ച്ചു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

ചെ​ന്നൈ​യി​ൽ നി​ന്ന് ശ്രീ​ല​ങ്ക​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ശ്രീ​ല​ങ്ക വി​ട്ട് ഇ​ന്ത്യ​ൻ തീ​ര​ത്തോ​ട് അ​ടു​ക്കു​മ്പോ​ഴേ​ക്കും ദു​ർ​ബ​ല​മാ​യ ദി​ത്വാ വൈ​കു​ന്നേ​ര​ത്തോ​ടെ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ ക​ന​ക്കും; ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് രാ​ത്രി​യോ​ടെ ക​ര​തൊ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന​ലെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലാ​യി​രു​ന്നു മ​ഴ​യെ​ങ്കി​ൽ ഇ​ന്ന് തെ​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ഴ​യ്ക്കൊ​പ്പം ഇ​ടി​മി​ന്ന​ലും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലു​ള്ള കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മോ​ൻ​ത ചു​ഴ​ലി​ക്കാ​റ്റ് ആ​ന്ധ്ര​യി​ലെ കാ​ക്കി​ന​ട​യ്ക്ക് സ​മീ​പം ക​ര തൊ​ടു​മെ​ന്ന് കാ​ലാ​വ​സ്‌​ഥാ വി​ദ​ഗ്‌​ധ​ർ അ​റി​യി​ച്ചു. സ്‌​ഥി​തി​ഗ​തി നേ​രി​ടാ​ൻ ആ​ന്ധ്ര​യി​ൽ ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി.

 

Kerala

പീ​ച്ചി ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ൾ ഉ​ച്ച​യ്ക്ക് ഉ​യ​ർ​ത്തും; പു​ഴ​യോ​ര​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പീ​ച്ചി ഡാ​മി​ലെ നാ​ല് സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ര​ണ്ട് ഇ​ഞ്ച് (അ​ഞ്ചു സെ​ന്‍റി​മീ​റ്റ​ർ) വീ​തം ഉ​യ​ർ​ത്തും. കെ​എ​സ്ഇ​ബി ചെ​റു​കി​ട വൈ​ദ്യു​തി നി​ല​യ​ത്തി​ൽ സാ​ങ്കേ​തി​ക ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ നി​ല​യം വ​ഴി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി​യി​രു​ന്നു​വെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ നി​ല​യ​ത്തി​ലൂ​ടെ​യു​ള്ള ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി ഡാ​മി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് പീ​ച്ചി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തി​ലൂ​ടെ മ​ണ​ലി, ക​രു​വ​ന്നൂ​ർ പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ലേ​തി​ൽ നി​ന്നും ഏ​ക​ദേ​ശം 20 സെ​ന്റി​മീ​റ്റ​ർ കൂ​ടി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ പു​ഴ​ക​ളു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും പു​ഴ​യോ​ര​ത്ത് ജോ​ലി​യെ​ടു​ക്കു​ന്ന​വ​രും ക​ർ​ശ​ന​മാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Kerala

ര​ക്ഷ​യാ​യ​ത് ഫാ​ൻ; മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്ന് വീ​ണു, വീ​ട്ടു​ട​മ അ​ദ്ഭുതക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

പ​ന​ങ്ങാ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്ന് വീ​ണെ​ങ്കി​ലും വീ​ട്ടു​ട​മ അദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ലെ ഒന്നാംവാ​ര്‍​ഡി​ല്‍ നൂ​റ്ക​ണ്ണി​യി​ല്‍ കു​ഞ്ഞ​മ്മ കാ​ര്‍​ത്തി​കേ​യ​ന്‍റെ വീ​ടാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ 4.30 ഓ​ടെ ത​ക​ര്‍​ന്ന് വീ​ണ​ത്. മ​ക​ന്‍ ബൈ​ജു ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ഫാ​നി​ന്‍റെ ശ​ബ്ദ​വ്യ​ത്യാ​സം കേ​ട്ട് ഓ​ഫ് ചെ​യ്യാ​ന്‍ എ​ഴു​ന്നേ​റ്റ സ​മ​യം ഓ​ടു​ക​ളും മ​റ്റും ത​ല​യി​ലേ​യ്ക്ക് വീ​ഴു​ന്ന​ത് ക​ണ്ട് പു​റ​ത്തേ​യ്ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മാ​താ​വ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

Kerala

ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ; ത​മ്പാ​നൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലും വെ​ള്ളം​ക​യ​റി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട്. ത​മ്പാ​നൂ​ര്‍, ചാ​ക്ക, ചാ​ല, ശ്രീ​ക​ണ്‌​ഠേ​ശ്വ​രം, കിം​സ് ആ​ശു​പ​ത്രി പ​രി​സ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

ത​മ്പാ​നൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലും വെ​ള്ളം പൊ​ങ്ങി. റെ​യി​ല്‍​വെ ട്രാ​ക്കു​ക​ളി​ല്‍ വെ​ള്ളം പൊ​ങ്ങി​യ​ത് റെ​യി​ല്‍ ഗ​താ​ഗ​ത​ത്തി​ന് നേ​രി​യ ത​ട​സം സൃ​ഷ്ടി​ച്ചു. റെ​യി​ല്‍​വെ ജീ​വ​ന​ക്കാ​ര്‍ വെ​ള്ള​ക്കെ​ട്ട് മാ​റ്റു​ക​യാ​യി​രു​ന്നു.

പ​ല സ്ഥ​ല​ങ്ങ​ളി​ലും ഓ​ട​ക​ള്‍ ശു​ചീ​ക​രി​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പം കൊ​ള്ളാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രും ആ​രോ​പി​ക്കു​ന്ന​ത്. ഓ​പ്പ​റേ​ഷ​ന്‍ അ​ന​ന്ത പു​ന​രാം​രം​ഭി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ മ​ണി​ക്കൂ​റി​ല്‍ മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ ക​ന​ത്ത​മ​ഴ തു​ട​രു​ക​യാ​ണ്. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് വാ​മ​ന​പു​രം ന​ദി​യി​ല്‍ നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ചു. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​വ​ന​ത്തി​ല്‍ മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ക​യാ​ണ്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം പൊ​ന്മു​ടി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ അ​ട​ച്ചി​ടാ​ന്‍ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​നി​യൊ​രു നി​ര്‍​ദേ​ശ​മു​ണ്ടാ​കു​ന്ന​തു​വ​രെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചി​ടാ​നാ​ണ് ഉ​ത്ത​ര​വ്.

ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി. 15 സെ​ന്‍റീ മീ​റ്റ​ര്‍ വീ​ത​മാ​ണ് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. ഡാ​മി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up