x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത‍​ർ​പ്ര​ദേ​ശി​ലെ ക​ന​ത്ത മ​ഴ; മ​ര​ണം 33 ആ‍​യി


Published: May 14, 2026 09:19 AM IST | Updated: May 14, 2026 09:19 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 33 ആ​യി. ഭ​ദോ​ഹി, ഫ​ത്തേ​പൂ​ർ, ബു​ദൗ​ൻ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്. ഭ​ദോ​ഹി​യി​ൽ 16 പേ​രും ഫ​ത്തേ​പൂ​രി​ൽ ഒ​മ്പ​ത് പേ​രും ബു​ദൗ​നി​ല്‍ അ​ഞ്ച് പേ​രും ച​ന്ദൗ​ലി​യി​ൽ ര​ണ്ട് പേ​രും സോ​ൺ​ഭ​ദ്ര​യി ഒ​രാ​ളും മ​രി​ച്ചു.

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു.

ശ​ക്ത​മാ​യ മ​ഴ​യി​ൽ വൈ​ദ്യു​ത തൂ​ണു​ക​ളും വീ​ടു​ക​ളും മ​റ്റ് കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​റി​ലാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ട്ടു. നി​ല​വി​ല്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ന​ഷ്ട​പ്പെ​ട്ട ജീ​വ​നു​ക​ൾ, ക​ന്നു​കാ​ലി​ക​ൾ, സ്വ​ത്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ക​ണ​ക്കെ​ടു​ത്ത് ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : rain death Uttar Pradesh

Recent News

Corehub Up