x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ പെ​യ്തോ? റം​ബു​ട്ടാ​ൻ ന​ടാം

ജോ​യ​ൽ നെ​ല്ലി​ക്കു​ന്നേ​ൽ  
Published: May 13, 2026 03:01 PM IST | Updated: May 13, 2026 03:01 PM IST

വ​ര​ണ്ടു​ണ​ങ്ങി​യ മ​ണ്ണി​ൽ മ​ഴ വീ​ണ് ന​ന​ഞ്ഞു കു​തി​ർ​ന്നാ​ൽ റം​ബു​ട്ടാ​ൻ ന​ടാ​ൻ സ​മ​യ​മാ​യി. വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ത്തി​ലും കാ​യ്ക​ളാ​കുമ്പോഴും സ​ദാ ന​ന​വ് ആ​വ​ശ്യ​മാ​യ​തി​നാ​ൽ ജ​ല​സേ​ച​ന സൗ​ക​ര്യം പ്ര​ധാ​നം. മേ​യ്-​ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ പു​തു​കൃ​ഷി ആ​രം​ഭി​ക്കാം.

പൈ​നാ​പ്പി​ൾ കൃ​ഷി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ പ​രി​പാ​ല​ന ചെ​ല​വ് കു​റ​വാ​ണെ​ന്നും എ​ന്നാ​ൽ, വി​ള​വെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് കൂ​ടു​ത​ലാ​യി ഉ​ത്പാ​ദ​ന ചെ​ല​വ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി 35 ഏ​ക്ക​റോ​ളം റം​ബു​ട്ടാ​ൻ കൃ​ഷി ചെ​യ്യു​ന്ന വാ​ഴ​ക്കു​ള​ത്തെ മ​ന്ന പൈ​നാ​പ്പി​ൾ​സ് ഉ​ട​മ​ക​ളാ​യ ഗ്രീ​ൻ വി​ൻ​സെ​ന്‍റ്, സി​ബി ജോ​ർ​ജ് എ​ന്നി​വ​ർ പ​റ​യു​ന്നു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​ടു​ന്പ​ന്നൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​ന്പാ​വൂ​ർ, ആ​യ​വ​ന, കാ​വ​ക്കാ​ട്, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ ഇ​വ​ർ​ക്ക് കൃ​ഷി​യു​ള്ള​ത്. നീ​ർ​വാ​ർ​ച്ച​യു​ള്ള​തും സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന​തും ജ​ല​സേ​ച​ന സൗ​ക​ര്യം ഉ​ള്ള​തു​മാ​യ സ്ഥ​ല​മാ​ണ് റം​ബു​ട്ടാ​ൻ കൃ​ഷി​ക്ക് ഏ​റ്റ​വും ഉ​ത്ത​മം.

ഒ​ന്ന​ര മു​ത​ൽ ര​ണ്ട​ര വ​രെ അ​ടി ആ​ഴ​ത്തി​ലും വി​സ്തൃ​തി​യി​ലും കു​ഴി​യെ​ടു​ത്ത് അ​തി​ൽ പ​ച്ചി​ല ക​ന്പോ​സ്റ്റ്, എ​ല്ലു​പൊ​ടി, വേ​പ്പി​ൻ പി​ണ്ണാ​ക്ക്, ചാ​ണ​ക​പ്പൊ​ടി, മ​ണ്ണി​ര ക​ന്പോ​സ്റ്റ് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ അ​ടി​വ​ള​മാ​യി ചേ​ർ​ത്ത് കു​ഴി മൂ​ടു​ന്നു.

ഇ​തി​ലേ​ക്കു തൈ ​ഇ​റ​ക്കി​യാ​ണ് ന​ടു​ന്ന​ത്. ബ​ഡ് ചെ​യ്ത തൈ​ക​ളാ​ണ് ന​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ൻ പ​തി​നെ​ട്ട് എ​ന്ന ഇ​ന​മാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കു​ഴി​ക​ൾ ത​മ്മി​ൽ 20-30 അ​ടി അ​ക​ലം പാ​ലി​ച്ചി​ട്ടു​ണ്ട്.

മ​രം ഉ​യ​ർ​ന്ന് ഇ​ല ചൂ​ടും വ​രെ ത​ന്നാ​ണ്ട് ഇ​ട​വി​ള കൃ​ഷി​ക​ൾ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ല ചൂ​ടി ത​ണ​ൽ ആ​കു​ന്ന​തി​നാ​ൽ പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്താ​ൽ മൂ​ന്നാം ത​വ​ണ ഉ​ത്പാ​ദ​ന ന​ഷ്ടം ഉ​ണ്ടാ​കും. മൂ​ന്നു മാ​സം തോ​റും തോ​ട്ട​ങ്ങ​ളി​ൽ ത​ന്നെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ചാ​ണ​ക സ്ല​റി​യി​ൽ​നി​ന്ന് ജീ​വാ​മൃ​ത ലാ​യ​നി വ​ള​മാ​യി ചേ​ർ​ക്കു​ന്നു.

വ​ള​ർ​ച്ച​യു​ടെ തോ​ത​നു​സ​രി​ച്ച് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ യൂ​റി​യ, പൊ​ട്ടാ​ഷ് തു​ട​ങ്ങി​യ​വ ആ​വ​ശ്യ​മെ​ങ്കി​ൽ മ​ണ്ണി​ൽ ചേ​ർ​ത്തു ന​ൽ​കും. തോ​ട്ട​ത്തി​ൽ വ​ള​രു​ന്ന പാ​ഴ് പു​ല്ലും ഇ​ത​ര ചെ​ടി​ക​ളും മു​റി​ച്ച് മ​ണ്ണി​ൽ ചേ​ർ​ക്കു​ന്നു. ഇ​വ ദ്ര​വി​ച്ചും പൊ​ടി​ഞ്ഞും വ​ള​മാ​യി മാ​റു​ന്നു.

കീ​ട​ബാ​ധ പൊ​തു​വേ കു​റ​വാ​ണ്. ഉ​ണ്ടാ​യാ​ൽ ത​ന്നെ സാ​ധാ​ര​ണ തോ​തി​ലു​ള്ള ജൈ​വ കീ​ട​നാ​ശി​നി ത​ന്നെ ഫ​ല​പ്ര​ദ​മാ​ണ്. അ​ഥ​വാ കീ​ട​ബാ​ധി​ത​മാ​യ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കം ചെ​യ്തും കീ​ട​ബാ​ധ നി​യ​ന്ത്രി​ക്കാം.

തോ​ട്ട​ങ്ങ​ളി​ൽ സ്പ്രി​ങ്ക്ള​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ജ​ല​സേ​ച​നം. ചെ​ടി​ക​ൾ​ക്ക് എ​പ്പോ​ഴും ന​ന​വു നി​ല​നി​ർ​ത്തു​ന്ന രീ​തി​യി​ൽ ജ​ല​വി​ത​ര​ണം ക്ര​മീ​ക​രി​ക്കും. മൂ​ന്നാം വ​ർ​ഷം മു​ത​ൽ ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൂ​ടും.

K-Rail Survey

ര​ണ്ടാം വ​ർ​ഷം പൂ​വി​ടു​മെ​ങ്കി​ലും കാ​യ്ക​ൾ എ​ണ്ണ​ത്തി​ലും വ​ലി​പ്പ​ത്തി​ലും കു​റ​വാ​യി​രി​ക്കും. മൂ​ന്നാം വ​ർ​ഷം മു​ത​ൽ ഓ​രോ വ​ർ​ഷ​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൂ​ടു​ന്ന​താ​യാ​ണ് ക​ണ്ടു വ​രു​ന്ന​തെ​ന്ന് ഗ്രീ​നും സി​ബി​യും പ​റ​യു​ന്നു.

ശ​രാ​ശ​രി മു​പ്പ​തു കി​ലോ​യോ​ളം മൂ​ന്നാം വ​ർ​ഷം മു​ത​ലു​ള്ള കാ​ല​യ​ള​വി​ൽ ഒ​രു മ​ര​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​താ​ണ്. കാ​ലാ​വ​സ്ഥ അ​നു​സ​രി​ച്ച് പൂ​വി​ട​ലും പ​ഴം വി​ള​വെ​ടു​പ്പി​നു പാ​ക​മാ​ക​ലും കൃ​ത്യ​ത പാ​ലി​ക്കാ​തെ വ​രു​ന്നു​ണ്ട്.

പ​ക്ഷി​ക​ളി​ൽ​നി​ന്നു ര​ക്ഷി​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യി വ​ല വി​രി​ക്കു​ന്ന​തും പ​ഴ​ങ്ങ​ൾ മു​റി​ച്ചെ​ടു​ക്കു​ന്ന​തു​മാ​ണ് പ്ര​ധാ​ന പ​ണി. ഓ​രോ വി​ള​വെ​ടു​പ്പു ക​ഴി​യു​മ്പോഴും വ​ല​ക​ൾ നീ​ക്കം ചെ​യ്തു സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​ണം.

നി​ശ്ചി​ത പ​രി​ധി വി​ട്ട് ഉ​യ​ർ​ന്നു പോ​കു​ന്ന ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ച് വ​ല​വി​രി​ക്കാ​ൻ പാ​ക​ത്തി​ൽ സ​ജ്ജീ​ക​രി​ക്ക​ണം. അ​ന്പ​ത് അ​ടി​യി​ലേ​റെ ഉ​യ​രം വ​രു​ന്ന ഇ​വ​യ്ക്ക് ശ​രാ​ശ​രി ഇ​രു​പ​ത്ത​ഞ്ചു വ​ർ​ഷം ആ​യു​സും ഉ​ള്ള​താ​യി കാ​ണു​ന്നു.

പ​ഴ​ങ്ങ​ൾ​ക്ക് ഒ​രു ദി​വ​സം മാ​ത്ര​മേ കാ​ഴ്ച​യി​ലേ പു​തു​മ നി​ല നി​ർ​ത്താ​നാ​കൂ എ​ന്ന​തി​നാ​ൽ വി​പ​ണി ഉ​റ​പ്പാ​ക്കു​ന്ന​ത് സാ​ന്പ​ത്തി​ക ന​ഷ്ടം കു​റ​യ്ക്കാ​ൻ പ​ര്യാ​പ്ത​മാ​കു​മെ​ന്ന് ഇ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

റം​ബു​ട്ടാ​ന്‍റെ ജന്മ​ദേ​ശ​മാ​യ മ​ലാ​യ് ദ്വീ​പി​ലെ മ​ലാ​യ് ഭാ​ഷ​യി​ൽ രോ​മ​നി​ബി​ഡ​മാ​യ എ​ന്ന​ർ​ത്ഥം വ​രു​ന്ന റം​ബു​ട്ട് എ​ന്ന വാ​ക്കി​ൽ​നി​ന്നാ​ണ് റം​ബു​ട്ടാ​ൻ എ​ന്ന പേ​രു​ണ്ടാ​യ​ത്.

പ​ഴ​ങ്ങ​ളു​ടെ രാ​ജ​കു​മാ​രി എ​ന്നും ദേ​വ​ത​ക​ളു​ടെ ഭ​ക്ഷ​ണം എ​ന്നും വി​ളി​പ്പേ​രു​ള്ള റം​ബു​ട്ടാ​ൻ വൈ​റ്റ​മി​ൻ സി​യു​ടെ ക​ല​വ​റ​യും സ്വാ​ദി​ഷ്ഠ​വും സ​ന്പു​ഷ്ട​വു​മാ​ണ്.

ഫോ​ണ്‍: 9447871863.

Tags : Rambutan Rain Agriculture

Recent News

Corehub Up