x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യി​ൽ വേ​റി​ട്ട അ​ധ്യാ​യ​മെ​ഴു​തി പൂ​നി​ത രാ​ജ​ൻ

ജോ​ജി വ​ർ​ഗീ​സ്
Published: July 17, 2026 10:34 AM IST | Updated: July 17, 2026 10:34 AM IST

പൂ​നി​ത രാ​ജ​ൻ

കൃ​ഷി വെ​റും ഉ​പ​ജീ​വ​ന മാ​ർ​ഗം മാ​ത്ര​മ​ല്ല, ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ​യും വ​ഴി​കൂ​ടി​യാ​ണെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് വ​യ​നാ​ട്ടി​ലെ വീ​ട്ട​മ്മ​യാ​യ പൂ​നി​ത രാ​ജ​ൻ. നാ​ട​ൻ കൂ​ണി​ന്‍റെ രു​ചി ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി അ​തേ സ്വാ​ദും കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കി ചി​പ്പി​ക്കൂ​ണ്‍ ഉ​ത്പാ​ദ​ന രം​ഗ​ത്ത് സ്വ​ന്തം ഇ​ടം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് സു​ൽ​ത്താ​ൻ​ബ​ത്തേ​രി ചു​ള്ളി​യോ​ട് ആ​ന​പ്പാ​റ സ്വ​ദേ​ശി​യാ​യ ഈ ​സം​രം​ഭ​ക.

വ​യ​നാ​ട്ടി​ന്‍റെ കാ​ർ​ഷി​ക സം​സ്കാ​ര​വു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ ഇ​ന്നു വ​ള​ർ​ന്നു​വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ൽ വ്യ​ത്യ​സ്ത​ത കൊ​ണ്ടും സ്ഥി​ര​ത​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​ണ് പൂ​നി​ത​യു​ടെ ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി. ചെ​റി​യ തോ​തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച സം​രം​ഭം ഇ​ന്നു പ്ര​ദേ​ശ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ൾ വി​ശ്വാ​സ​ത്തോ​ടെ തേ​ടി​യെ​ത്തു​ന്ന ബ്രാ​ൻ​ഡാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ഏ​ക​ദേ​ശം 500 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള ഷെ​ഡി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ൽ നി​ന്നാ​ണ് ദി​വ​സേ​ന 50 മു​ത​ൽ 80 പാ​ക്ക​റ്റ് വ​രെ ചി​പ്പി​ക്കൂ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ലെ വി​വി​ധ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സ​മീ​പ പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കും ഇ​വ എ​ത്തു​ന്നു​ണ്ട്.

പു​തു​മ​യും ഗു​ണ​നി​ല​വാ​ര​വും നി​ല​നി​ർ​ത്തു​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് പൂ​നി​ത പ​റ​യു​ന്നു.

കൗ​തു​ക​ത്തി​ൽ​നി​ന്ന് സം​രം​ഭ​ക​ത്വ​ത്തി​ലേ​ക്ക്

യാ​ദൃ​ച്ഛി​ക​മാ​യാ​ണ് പൂ​നി​ത​യ്ക്ക് കൂ​ണ്‍​കൃ​ഷി​യോ​ട് താ​ൽ​പ​ര്യം തോ​ന്നി​യ​ത്. ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മാ​യ ഭ​ക്ഷ്യ​വി​ള​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​വും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തു​മാ​ണ് ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യി​ലേ​ക്കു ന​യി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ചെ​റി​യ അ​ള​വി​ൽ ഉ​ത്പാ​ദ​നം ആ​രം​ഭി​ച്ചു.

കൂ​ണ്‍​കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ താ​പ​നി​ല, ഈ​ർ​പ്പം, ശു​ചി​ത്വം എ​ന്നി​വ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ ചി​ല വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടു. എ​ന്നാ​ൽ, നി​ര​ന്ത​ര​മാ​യ പ​ഠ​ന​വും അ​നു​ഭ​വ​പ​രി​ച​യ​വും വ​ഴി അ​വ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ച്ചു.

വ​യ​നാ​ട്ടി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ പ​ല വി​ള​ക​ളെ​യും ബാ​ധി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത, മ​ഴ​യോ വെ​യി​ലോ എ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ വ​ർ​ഷം മു​ഴു​വ​ൻ കൃ​ഷി ചെ​യ്യാ​നാ​കു​മെ​ന്ന​താ​ണ്.

ആ​വ​ശ്യ​മാ​യ അ​ന്ത​രീ​ക്ഷം ഷെ​ഡി​നു​ള്ളി​ൽ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ത്പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​റി​ല്ല. ഇ​താ​ണു മ​റ്റു കൃ​ഷി​രീ​തി​ക​ളി​ൽ​നി​ന്നു ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

കു​റ​ഞ്ഞ സ്ഥ​ല​ത്തും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ നി​ക്ഷേ​പ​ത്തി​ലും ആ​രം​ഭി​ക്കാ​വു​ന്ന സം​രം​ഭ​മാ​ണി​തെ​ന്നും തൊ​ഴി​ൽ തേ​ടു​ന്ന സ്ത്രീ​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മി​ക​ച്ച സാ​ധ്യ​ത​ക​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ടെ​ന്നും പൂ​നി​ത ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

K-Rail Survey

ആ​രോ​ഗ്യ​വും രു​ചി​യും

ഇ​ന്ന് ആ​രോ​ഗ്യ​ബോ​ധ​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ണി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഉ​യ​രു​ക​യാ​ണ്. പ്രോ​ട്ടീ​ൻ, ഫൈ​ബ​ർ, വി​വി​ധ ധാ​തു​ക്ക​ൾ എ​ന്നി​വ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യ ചി​പ്പി​ക്കൂ​ണ്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ല​രും സ്വീ​ക​രി​ക്കു​ന്ന​ത്.

നാ​ട​ൻ കൂ​ണി​ന്‍റെ സ്വാ​ദി​നോ​ടു സാ​മ്യ​മു​ള്ള രു​ചി ല​ഭി​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ ചി​പ്പി​ക്കൂ​ണ്‍ ഇ​ഷ്ട​പ്പെ​ടു​ന്നു. ക​റി​ക​ളി​ലും ഫ്രൈ​യി​ലും ബി​രി​യാ​ണി​യി​ലും വി​വി​ധ വി​ഭ​വ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തും ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഉ​ത്പാ​ദ​ന​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും ശു​ചി​ത്വ​ത്തി​നും ഗു​ണ​നി​ല​വാ​ര​ത്തി​നും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ വീ​ണ്ടും വീ​ണ്ടും തേ​ടി​യെ​ത്തു​ന്നു​വെ​ന്ന് പൂ​നി​ത പ​റ​യു​ന്നു.

ക​രു​ത്താ​യി കു​ടും​ബം

ഒ​രു സം​രം​ഭ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ വ​ലി​യ ഘ​ട​ക​മാ​ണ്. പൂ​നി​ത​യു​ടെ സം​രം​ഭ​ത്തി​ലും അ​ത് വ്യ​ക്ത​മാ​ണ്. കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭ​ർ​ത്താ​വ് രാ​ജ​ൻ വ​ർ​ഗീ​സ് സ​ജീ​വ​മാ​യി ഒ​പ്പ​മു​ണ്ട്.

അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​ണം മു​ത​ൽ വി​പ​ണ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രെ​യു​ള്ള പ​ല മേ​ഖ​ല​ക​ളി​ലും രാ​ജ​ന്‍റെ പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ട്. സം​രം​ഭ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് പൂ​നി​ത പ​റ​യു​ന്നു.

""​ഒ​രു കു​ടും​ബ​സം​രം​ഭ​മാ​യി ത​ന്നെ​യാ​ണ് ഞ​ങ്ങ​ൾ ഇ​തി​നെ കാ​ണു​ന്ന​ത്. ഒ​രാ​ളു​ടെ മാ​ത്രം പ​രി​ശ്ര​മം കൊ​ണ്ട​ല്ല, പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്ന​ത്തെ നി​ല​യി​ലെ​ത്തി​യ​ത്,'' എ​ന്ന് അ​വ​ർ പ​റ​യു​ന്നു. മ​ക്ക​ളാ​യ ആ​ക്ഷി​ത​രാ​ജ്, ആ​ക്ഷി​ത എ​ന്നി​വ​രു​ടെ പൂ​ർ​ണ​പി​ന്തു​ണ​യു​മു​ണ്ട്.

സ്ത്രീ​ക​ൾ​ക്ക് മാ​തൃ​ക

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ കു​ടും​ബ ചു​മ​ത​ല​ക​ൾ​ക്കൊ​പ്പം വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് മി​ക​ച്ച മാ​തൃ​ക​യാ​ണ് പൂ​നി​ത രാ​ജ​ൻ. വ​ലി​യ ഭൂ​മി​യോ വ​ലി​യ നി​ക്ഷേ​പ​മോ ഇ​ല്ലാ​തെ​യും ആ​ത്മ​വി​ശ്വാ​സ​വും ക​ഠി​നാ​ധ്വാ​ന​വും ഉ​ണ്ടെ​ങ്കി​ൽ വി​ജ​യ​ക​ര​മാ​യ സം​രം​ഭ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കാ​നാ​കു​മെ​ന്ന് അ​വ​രു​ടെ ജീ​വി​തം തെ​ളി​യി​ക്കു​ന്നു.

സ്വ​ന്തം വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്ന് ആ​രം​ഭി​ച്ച A to Z Madonna Mushrooms ഇ​ന്ന് പ​ല​ർ​ക്കും പ്ര​ചോ​ദ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കൂ​ണ്‍​കൃ​ഷി​യെ​ക്കു​റി​ച്ച് അ​റി​യാ​ൻ നി​ര​വ​ധി പേ​ർ ഇ​വ​രെ സ​മീ​പി​ക്കാ​റു​ണ്ട്.

ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും പൂ​നി​ത​യ്ക്കു​ണ്ട്. ഉ​ണ​ക്കി​യ കൂ​ണ്‍, കൂ​ണ്‍ പൊ​ടി തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഫോ​ണ്‍: 9025095250

Tags : Karshakan Agriculture

Recent News

Corehub Up